This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമ്മു ചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:31, 2 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിരുമ്മു ചികിത്സ

Massage Therapy

ശരീരകലകളെ ശാസ്ത്രീയമായി ഉഴിയുകയും മര്‍ദിക്കുകയും ചെയ്യുന്ന ചികിത്സാരീതി. അതിപുരാതനമായ ഈ ചികിത്സാരീതി ലോകമെമ്പാടും പ്രചാരത്തിലുണ്ട്. ഭാരതത്തിലും ചൈനയിലും നിലനിന്നിരുന്ന ആദ്യകാല ചികിത്സാസമ്പ്രദായങ്ങളില്‍ തിരുമ്മു ചികിത്സയ്ക്ക് പ്രാധാന്യമുണ്ടായിരുന്നതായി ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് തിരുമ്മലിന്റെ ഗുണങ്ങളെക്കുറിച്ചും പ്രഭാവത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ബി.സി. 2700-ല്‍ത്തന്നെ ചൈനക്കാര്‍ ഉഴിച്ചില്‍ നടത്തിയിരുന്നു. അക്യുപങ്ചര്‍, അക്യുപ്രഷര്‍, റിഫ്ളക്സോളജി തുടങ്ങിയ ആധുനിക ചൈനീസ് ചികിത്സകളെല്ലാം തിരുമ്മു ചികിത്സയില്‍ നിന്നു പരിണമിച്ചുണ്ടായതാണ്. ബി.സി. 776-ല്‍ ഒളിമ്പിക് മത്സരങ്ങള്‍ക്കു മുമ്പ് കായിക താരങ്ങള്‍ ഉഴിച്ചില്‍ നടത്തിയിരുന്നതായി പരാമര്‍ശങ്ങളുണ്ട്. പ്രാചീന ഈജിപ്തിലെ ഫറോവമാര്‍ സുഗന്ധ ലേപനങ്ങള്‍ ഉപയോഗിച്ച് തിരുമ്മല്‍ നടത്തിച്ചിരുന്നു. കേരളത്തിലെ സവിശേഷ ചികിത്സാ സമ്പ്രദായങ്ങളായ ആയുര്‍വേദത്തിലും കളരി ചികിത്സയിലും തിരുമ്മലിന് പ്രത്യേക സ്ഥാനമാണുള്ളത്. രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും മെയ് വഴക്കത്തിനുംവേണ്ടി എണ്ണയും കുഴമ്പും ചേര്‍ത്തു തിരുമ്മുന്ന തനതായ രീതികള്‍ കേരളത്തില്‍ നിലവിലുണ്ട്.

രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിനും മാംസപേശികളെ കൂടുതല്‍ മൃദുലവും വശഗവുമാക്കുന്നതിനും തിരുമ്മുചികിത്സ പ്രയോജനപ്രദമാണ്. ചികിത്സ ആവശ്യമായ ശരീരഭാഗത്തിനും രോഗത്തിനും അനുസരിച്ച് പല വിധത്തിലുള്ള തിരുമ്മുരീതികള്‍ അനുവര്‍ത്തിച്ചുവരാറുണ്ട്.

(ശ) താളാത്മകമായി സാവധാനത്തില്‍ തടവുന്നതാണ് ഏറ്റ വും ലളിതമായ തിരുമ്മുരീതി. ശരീരത്തിന്റെ ഏതു ഭാഗത്തു ക്ഷതമേറ്റാലും വേദന തോന്നിയാലും ഇത്തരത്തില്‍ തടവുന്നത് പ്രയോജനപ്രദമാകാറുണ്ട്. മാത്രമല്ല, താളാത്മകമായ തലോടല്‍ നിദ്രയ്ക്ക് പ്രേരകമാവുകയും ചെയ്യും.

(ശശ) കുറേക്കൂടി ആഴത്തില്‍ പ്രഭാവം ഉണ്ടാകുന്ന വിധത്തില്‍ ശക്തിയായി തിരുമ്മുകയും തട്ടുകയും മറ്റും ചെയ്യുന്ന താഡന മാണ് മറ്റൊരു തിരുമ്മല്‍ രീതി. ഇതുമൂലം രക്തയോട്ടം വര്‍ധിക്കുന്നു. ഉഴിച്ചിലേല്ക്കുന്ന വ്യക്തിക്ക് വ്യത്യസ്ത മര്‍ദത്തോടുകൂടിയ ചലനം തുടര്‍ച്ചയായി അനുഭവപ്പെടുന്നു. പേശി കള്‍ക്ക് അയവു വരുത്തുവാനും നീര്‍വീക്കം മാറ്റുവാനും ഇത് സഹായകമാണ്. വയറ്റില്‍ ഇപ്രകാരം തിരുമ്മുന്നത് വയറിലെ പേശികളുടെ സ്വാഭാവിക വികാസ-സങ്കോചങ്ങളുടെ ഫലം ഉളവാക്കും. ആന്ത്രപേശികളുടെ ചലനത്തേയും ഇത് ഗുണകരമായി സ്വാധീനിക്കുന്നു (എന്നാല്‍ ഇവയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല). മലബന്ധം, ദഹനക്കേട്, വയറുകടി തുടങ്ങിയ ദഹനേന്ദ്രിയ തകരാറുകള്‍ക്ക് ഈ വിധത്തിലുള്ള തിരുമ്മല്‍ പ്രയോജനപ്രദമാകാറുണ്ട്.

(ശശശ) വിരലുകള്‍ക്കിടയിലോ കൈപ്പത്തിക്കിടയിലോ വച്ച് ശരീരകലകളെ ഞെക്കി തടവുന്നതാണ് പേറ്റ്രീസാഷ് (ജലൃശമൈഴല) രീതി. ശരീരത്തിലടിഞ്ഞുകൂടുന്ന വിസര്‍ജ്യങ്ങളൊഴിവാക്കുവാനും രക്ത-ലസികാചംക്രമണം വര്‍ധിപ്പിക്കുവാനും ഇത് ഫലപ്രദമാണ്. പേശികളുടെ ക്ഷീണമകറ്റാനും ചൂടു നല്കാനും ഈ വിധത്തില്‍ കശക്കിത്തിരുമ്മല്‍ നല്ലതാണ്.

(ശ്) ശരീരകലകളില്‍ ഘര്‍ഷണമനുഭവപ്പെടുന്ന വിധത്തില്‍ അമര്‍ത്തി തിരുമ്മുന്ന രീതിയാണ് ഉരസല്‍ (എൃശരശീിേ). വിരലുകള്‍ കൊണ്ട് വൃത്താകാരത്തില്‍ തിരുമ്മുന്ന രീതിയാണിത്. പേശികളുടെ വേദനയ്ക്കും സന്ധികളിലെ നീര്‍വീക്കത്തിനും തികച്ചും അനുയോജ്യമായ ഒരു തിരുമ്മല്‍ രീതിയാണിത്.

(്) പേശികളിലും മൃദുകലകളിലും മൃദുവായും ശക്തമായും തട്ടുന്ന പ്രക്രിയയാണ് താഡനം (ഠമുീലോലി). വിരലുകള്‍ കൊണ്ടോ കൈപ്പത്തിയുടെ വശങ്ങള്‍ കൊണ്ടോ ആണ് ഇതു ചെയ്യുന്നത്.

(്ശ) ശരീരകലകള്‍ക്ക് കമ്പനമനുഭവപ്പെടുന്ന രീതിയില്‍ വിരലുകളോ കൈകളോ ചലിപ്പിക്കുന്നതാണ് മറ്റൊരു ഉഴിച്ചില്‍ക്രമം (ഢശയൃമശീിേ).

പല ആധുനിക ഉപകരണങ്ങളും യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരുമ്മലിന് സമീപകാലത്ത് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. വയറിലേയും മറ്റും കൊഴുപ്പ് നീക്കം ചെയ്യുവാന്‍ മോട്ടോര്‍ ഘടിപ്പിച്ച കമ്പനയന്ത്രങ്ങളുടേയും ബെല്‍റ്റുകളുടേയും ഉപയോഗം വ്യാപകമായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല.

മാംസപേശികളുടെ വലിവും സങ്കോചനവും പെരുപ്പും മറ്റും ശരിയായ വിധത്തിലുള്ള തിരുമ്മു ചികിത്സ കൊണ്ട് ഭേദമാക്കുവാന്‍ സാധിക്കും. പേശികള്‍ക്ക് നേരിട്ടും നാഡികള്‍ക്കും രക്തചംക്രമണ വ്യൂഹത്തിനും ഉണ്ടാവുന്ന സംവേദനങ്ങളുടെ പ്രതിഫലനമായും സൌഖ്യം ലഭിക്കുന്നു. രോഗവും ക്ഷതവുംമൂലം പേശികള്‍ക്കിടയിലുള്ള സംയോജക കലകളിലുണ്ടാവുന്ന പിടുത്തം മാറ്റുന്നതിന് തിരുമ്മു ചികിത്സ ഉത്തമമാണ്. കേന്ദ്ര നാഡീവ്യൂഹത്തിലും ഗുണകരമായ പ്രഭാവം ചെലുത്തുവാന്‍ തിരുമ്മു ചികിത്സകൊണ്ട് സാധ്യമാണ്. ഉത്കണ്ഠയും പിരിമുറുക്കവും മാറ്റി നിദ്ര കൈവരിക്കുവാനും തിരുമ്മല്‍ സഹായകമാണ്. ആയുര്‍വേദവിധി പ്രകാരം ചില കുഴമ്പുകളും തൈലങ്ങളും ഉപയോഗിച്ച് ശരീരം തിരുമ്മുന്നത് ഒരു സുഖചികിത്സയായി കേരളത്തില്‍ പ്രചാരത്തിലുണ്ട്. സൌന്ദര്യ വര്‍ധനയ്ക്കും ചര്‍മകാന്തിക്കും തിരുമ്മല്‍ പ്രയോജനപ്രദമാണ്.

ഹൃദ്രോഗങ്ങള്‍, രക്തസമ്മര്‍ദം, വേരിക്കോസ് ഞരമ്പുകള്‍, ത്രോംബോസിസ് തുടങ്ങിയ രോഗമുള്ളവരിലും പുഴുക്കടിയുള്ള ചര്‍മത്തിലും ഗര്‍ഭിണികളുടെ വയറ്റിലും തിരുമ്മുന്നത് ഹിതകരമല്ല. നോ: ഉഴിച്ചില്‍, കളരി ചികിത്സ, ഫിസിയോതെറാപ്പി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍