This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരുമിറ്റക്കോട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തിരുമിറ്റക്കോട്
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ തൃത്താല ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത്. തിരുമിറ്റക്കോട്-1, തിരുമിറ്റക്കോട്-2 എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 32 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.തൃത്താല പഞ്ചായത്തും ഭാരതപ്പുഴയും, തെ.കടങ്ങോട് പഞ്ചായത്ത്, കി.വരവൂര്‍- ദേശമംഗലം പഞ്ചായത്തുകള്‍, പ.നാഗലശ്ശേരി പഞ്ചായത്ത്. കുന്നുകളും, താഴ്വരകളും, സമതലങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് തിരുമിറ്റക്കോടിന്റേത്. കൃഷിയാണ് തദ്ദേശീയരുടെ മുഖ്യതൊഴില്‍; നെല്ല് പ്രധാന വിളയും. തോടുകളും കുളങ്ങളുമാണ് പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചവാദ്യം, ചെണ്ടമേളം, കഥകളി, ഓട്ടന്തുള്ളല്, പാവക്കൂത്ത്, ഉടുക്കുപാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ശ്രദ്ധേയമാണ് തിരുമിറ്റക്കോട്. സഹകരണ സംഘങ്ങള്‍, ബാങ്ക്, സ്കൂളുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളാണ്.