This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുപ്പൂത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുപ്പൂത്ത് ഒരു ക്ഷേത്രാനുഷ്ഠാനം. തിരുപ്പൂത്ത് എന്നതിനര്‍ഥം ഋതുവാ...)
 
വരി 1: വരി 1:
-
തിരുപ്പൂത്ത്  
+
=തിരുപ്പൂത്ത്=
ഒരു ക്ഷേത്രാനുഷ്ഠാനം. തിരുപ്പൂത്ത് എന്നതിനര്‍ഥം ഋതുവാകുക എന്നാണ്. 'ദേവി ഋതുവാകുന്നതി'നോടനുബന്ധിച്ചു നടത്തുന്ന അനുഷ്ഠാനവും 'തിരുപ്പൂത്ത്' എന്നാണറിയപ്പെടുന്നത്. ചെങ്ങന്നൂര്‍ തിരുപ്പൂത്ത് ഏറെ പ്രസിദ്ധമാണ്. ഇവിടത്തെ ദേവി ഋതുവാകുന്നതായുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തിരുപ്പൂത്താറാട്ട് നടത്തുകയാണ് മുഖ്യ ചടങ്ങ്. പണ്ടുകാലത്ത് ഓരോ മാസവും ഈ അനുഷ്ഠാനം നടത്തുമായിരുന്നു. പിന്നീട് വര്‍ഷത്തില്‍ മൂന്നോ നാലോ തവണയായും ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു തവണയായും പ്രസ്തുത അനുഷ്ഠാനം ചുരുങ്ങി.

  സതീദേവിയുടെ യോനീമണ്ഡലം വീണ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ടാണ് 'തൃപ്പൂത്ത്' നടക്കുന്നതെന്നുമാണ് ഐതിഹ്യം. ഒരിക്കല്‍ തൃപ്പൂത്തിന്റെ ലക്ഷണമായി ദേവിയുടെ ഉടയാടയില്‍ രക്തത്തുള്ളി കണ്ടുവെന്നും വഞ്ഞിപ്പുഴ മഠത്തിലെ അന്തര്‍ജനങ്ങള്‍ അത് സ്ഥിരീകരിച്ചുവെന്നും അന്നു മുതല്‍ നാലുദിവസം ദേവിയെ പ്രത്യേക മുറിയിലിരുത്തിയെന്നും നാലാം ദിനം ഋതുസ്നാനമെന്ന നിലയില്‍ ആറാട്ടു നടത്തിയെന്നുമാണ് ഇതിന്റെ ഉത്പത്തികഥ.

Current revision as of 10:19, 1 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍