This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരക്കഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തിരക്കഥ)
(തിരക്കഥ)
വരി 6: വരി 6:
സിനിമയുടെ സാഹിത്യം തിരക്കഥയാണ്. ഇതിനെ സാഹിത്യത്തിന്റെ ഗുണങ്ങള്‍ സാധാരണയായി അനുഗ്രഹിക്കാറില്ല. തിരക്കഥ, എന്നാല്‍ അതിനെ ആശ്രയിച്ചു നിര്‍മിക്കേണ്ട സിനിമയ്ക്കു വേണ്ടിയുള്ളതാണ്. ബെര്‍ഗ്മാന്‍, ഫെല്ലിനി, കുറോസാവ, അന്റോണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകള്‍ക്ക് സാധാരണ ജനങ്ങളെപ്പോലും ആകര്‍ഷിക്കുന്ന തരത്തിലുള്ള സാഹിത്യഗുണം ഉള്ളതായി കാണാം. ഇവ പലപ്പോഴും ചിത്രം പൂര്‍ത്തിയായതിനുശേഷം ചിത്രം കണ്ടു പുറത്തിറക്കുന്ന തിരക്കഥകളായിരിക്കും. എന്നാല്‍ സിനിമ നിര്‍മിക്കുന്നതിനു വേണ്ടി എഴുതപ്പെടുന്ന തിരക്കഥകള്‍ക്കു സാഹിത്യാംശം കുറവായിരിക്കും.

-
 
+
<gallery>
 +
Image:begman (803).jpg|ബെര്‍ഗ്മാന്‍
 +
Image:korosova (803).jpg|കുറോസാവ
 +
Image:Aravindan(803).jpg‌|അരവിന്ദന്‍
 +
Image:M.T. Vasudevan.jpg|എം.ടി.വാസുദേവന്‍ നായര്‍
 +
Image:Adoor(803).jpg|അടൂര്‍ ഗോപാലകൃഷ്ണന്‍
 +
Image:John Abraham (803).jpg|ജോണ്‍ ​എബ്രഹാം
 +
</gallery>
ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു പറയുമ്പോള്‍ തിരക്കഥയാകുന്നു. തിരക്കഥ ഒരുതരം മൂന്നാംകിട സാഹിത്യമായി കരുതപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. നാടകാവതരണവും നാടകകൃതിയും തമ്മിലുള്ള ബന്ധമല്ല ചലച്ചിത്രവും തിരക്കഥയും തമ്മിലുള്ള ബന്ധം. തിരക്കഥയെ ഒരു സാഹിത്യ കൃതിയായി ആരും കണ്ടിരുന്നേയില്ല. അത് ചലച്ചിത്രകാരന്മാരുടെ  മാര്‍ഗരേഖയോ അധ്യേതാക്കളുടെ പാഠ്യസാമഗ്രിയോ ആയിരുന്നു. ഈ വസ്തുത നിലനില്‍ക്കെത്തന്നെ സാഹിത്യത്തിന്റെ ശ്രീകോവിലിലേക്ക് തന്റേടത്തോടെ കയറിച്ചെല്ലാന്‍ കഴിഞ്ഞ തിരക്കഥകള്‍ ലോകചലച്ചിത്ര മണ്ഡലത്തിലുണ്ടായി. സിനിമാ വിദ്യാര്‍ഥികള്‍ മാത്രമല്ല, സാഹിത്യത്തിന്റെ ആരാധകരും തിരക്കഥകള്‍ ഇന്നു ഗൌരവപൂര്‍വം വായിക്കുന്നു. ലോകത്തെ മികച്ച ചലച്ചിത്ര ശില്പികളുടെയെല്ലാം തിരക്കഥകള്‍ക്ക് ഇന്ന് പുസ്തകങ്ങള്‍ എന്ന നിലയ്ക്കു തന്നെ നിലനില്പും അംഗീകാരവുമുണ്ട്. ബെര്‍ഗ്മാന്റെ തിരക്കഥകള്‍ക്ക് സാഹിത്യകൃതികള്‍ എന്ന നിലയില്‍ത്തന്നെ സ്ഥാനമുണ്ട്.

വരി 12: വരി 19:
സിനിമയില്‍ വ്യക്തമായ രൂപത്തോടും ഭാവത്തോടും നിയതമായ ചലനത്തോടും കൂടി പ്രകൃതിയും ഓബ്ജക്റ്റും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെട്ടിരിക്കണം. അവയ്ക്കു ശബ്ദം കൂടാതെ തന്നെ പലതും പറയാനുണ്ടാകും. ക്യാമറയുടെ ആംഗിളുകളും പ്രകാശ ക്രമീകരണങ്ങളും കഥാപാത്രത്തിന്റെ മനോവ്യാപാരത്തെ സൂചിപ്പിക്കുന്നു. ചലച്ചിത്രകാരനും തിരക്കഥാകൃത്തും നോവലിസ്റ്റും ഒന്നിനെത്തന്നെ പലതരത്തില്‍ കാണുന്നു. പ്രേക്ഷകനും വായനക്കാരനും ആസ്വാദകനും വ്യത്യസ്ത രീതികളില്‍ അവയെ ഉള്‍ക്കൊള്ളുന്നു. വാല്മീകിയുടെ സീത സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ ''കാഞ്ചനസീത'' എന്ന നാടകത്തിലും അരവിന്ദന്റെ സിനിമയിലും വ്യത്യസ്ത മാനം പുലര്‍ത്തുന്നതു പോലെ.

Image:begman (803).jpg|thumb|left‌|ബെര്‍ഗ്മാന്‍
+
-
Image:korosova (803).jpg|thumb|right|കുറോസാവ
+
-
Image:Aravindan(803).jpg|thumb|left‌|അരവിന്ദന്‍
+
-
Image:M.T. Vasudevan.jpg|thumb|right‌|എം.ടി.വാസുദേവന്‍ നായര്‍
+
-
Image:Adoor(803).jpg|thumb|right‌|അടൂര്‍ ഗോപാലകൃഷ്ണന്‍
+
-
Image:John Abraham (803).jpg|thumb|right|ജോണ്‍ ​എബ്രഹാം
+
-
</gallery>
+
ശക്തമായ പ്രമേയവും കെട്ടുറപ്പുള്ള തിരക്കഥയും പോലെ സാങ്കേതിക പ്രതിബദ്ധതയുള്ള തിരക്കഥയും ഒരു സിനിമയുടെ വിജയത്തിന് അനുപേക്ഷണീയമാണ്. അതുകൊണ്ടുതന്നെയാണ്, ''ക്യാബിനറ്റ് ഒഫ് ഡോക്ടര്‍ കാലിഗരി'' അതിന്റെ സംവിധായകനായ റോബര്‍ട്ട് മെയ്നിന്റെ പേരില്‍ എന്നതിനേക്കാള്‍ അതിന്റെ തിരക്കഥാകൃത്തായ കാള്‍മേയറുടെ പേരില്‍ അറിയപ്പെടുന്നത്. അതുപോലെയാണ് ''മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, ഓളവും തീരവും, ഓപ്പോള്‍, പഞ്ചാഗ്നി, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍'' തുടങ്ങിയ ചിത്രങ്ങള്‍ അവയുടെ സംവിധായകരുടെ പേരില്‍ എന്നതിനേക്കാള്‍ തിരക്കഥാകാരനായ എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ അറിയപ്പെടുന്നത്.

06:29, 1 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരക്കഥ

സിനിമയുടെ അടിസ്ഥാന ഘടകം. തിരക്കഥ പ്രായേണ രണ്ട്പ്രകാരത്തില്‍ എഴുതപ്പെടുന്നു. ചിലര്‍ ക്രിയകള്‍ ക്രമാനുഗതമായി വിവരിക്കുകയും വിശദാംശങ്ങള്‍ സംവിധായകന് വിട്ടുകൊടുക്കുകയും ചെയ്യുന്നു. മറ്റു ചിലരാകട്ടെ, ഷൂട്ടിങ് ആംഗിളുകള്‍ വരെ നിര്‍ദേശിച്ചുകൊണ്ടാകും തിരക്കഥ തയ്യാറാക്കുക. സിനിമാ നിര്‍മാണത്തിലെ ഏറ്റവും പ്രധാനമെന്നപോലെതന്നെ ഏറ്റവും വിഷമകരവും സമയവ്യയം ആവശ്യപ്പെടുന്നതുമായ ഘട്ടമാണ് തിരക്കഥാ രചനയുടേത്. രംഗവിവരണങ്ങളില്‍ അവശ്യം വേണ്ടത് സംഭവങ്ങളുടെ വ്യക്തമായ സ്വഭാവവും കഥാപാത്രങ്ങളുടെ വ്യാപാര വിശദാംശങ്ങളുമാണ്. അവരുടെ മനോവ്യാപാരങ്ങള്‍ക്കല്ല, മറിച്ച് ബാഹ്യവ്യാപാരങ്ങള്‍ക്കാണ് ഊന്നല്‍ നല്കേണ്ടത്. രംഗവിവരണങ്ങളില്‍ ക്രിയാംശത്തിനാണ് മുന്‍തൂക്കം. സംഭാഷണം സ്വാഭാവികമാകണമെന്നതുപോലെതന്നെ പ്രധാനമാണ് അതിലൂടെ ആഖ്യാനത്തിന്റെ നാടകീയതയ്ക്ക് പിരിമുറുക്കമുണ്ടാകണമെന്നതും. അതായത്, കേള്‍ക്കുന്ന മാത്രയിലുണ്ടാകുന്ന രസത്തിനപ്പുറം ധ്യാനാത്മകതയും ഭാവപുഷ്ടിയും അതിനു സ്വന്തമായുണ്ടാകണം. കേള്‍വിക്കാരന് പുതുതായി ഒരറിവുണ്ടാക്കാന്‍ കഴിവുണ്ടാകണം സംഭാഷണത്തിന്.

ഇംഗ്ലീഷില്‍ ഷൂട്ടിങ് സ്ക്രിപ്റ്റ് എന്നറിയപ്പെടുന്ന ചിത്രണരേഖയില്‍, രംഗവ്യവസ്ഥയെ പിന്നെയും ഘടകങ്ങളായി വേര്‍തിരിച്ചുണ്ടാക്കുന്ന ദൃശ്യങ്ങളുടെ സൂക്ഷ്മവിവരണങ്ങളാണുള്ളത്. ദൂരെ, അടുത്ത്, മധ്യദൂരത്ത് എന്നിങ്ങനെ ദൃശ്യവലുപ്പത്തെപ്പറ്റിയുള്ള വിവരണം, ദൃശ്യകോണ വിവരങ്ങള്‍, കഥാപാത്രങ്ങളുടേയും ക്യാമറയുടേയും നീക്കങ്ങള്‍, ചിത്രീകരണത്തിനുപയോഗിക്കുന്ന പ്രത്യേക സ്വഭാവ സവിശേഷതകളുള്ള ലെന്‍സുകള്‍, പ്രകാശവത്ക്കരണത്തിനുള്ള ലെന്‍സുകള്‍, പ്രകാശവത്ക്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ അനവധി സാങ്കേതിക സങ്കീര്‍ണതകള്‍ അടങ്ങിയതാകും ഈ രൂപരേഖ. ഇത് ചിത്രീകരണാനന്തരമുള്ള സന്നിവേശ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് തയ്യാറാക്കുക. തിരക്കഥ പ്രധാനമായും ഒരടിത്തറയും മാര്‍ഗരേഖയും മാത്രമാണ്. അതിനുമേല്‍ വേണം സിനിമ അതിന്റെ മൌലികതയുടെ സര്‍ഗസൌധങ്ങള്‍ പടുത്തുയര്‍ത്താന്‍.

സിനിമയുടെ സാഹിത്യം തിരക്കഥയാണ്. ഇതിനെ സാഹിത്യത്തിന്റെ ഗുണങ്ങള്‍ സാധാരണയായി അനുഗ്രഹിക്കാറില്ല. തിരക്കഥ, എന്നാല്‍ അതിനെ ആശ്രയിച്ചു നിര്‍മിക്കേണ്ട സിനിമയ്ക്കു വേണ്ടിയുള്ളതാണ്. ബെര്‍ഗ്മാന്‍, ഫെല്ലിനി, കുറോസാവ, അന്റോണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകള്‍ക്ക് സാധാരണ ജനങ്ങളെപ്പോലും ആകര്‍ഷിക്കുന്ന തരത്തിലുള്ള സാഹിത്യഗുണം ഉള്ളതായി കാണാം. ഇവ പലപ്പോഴും ചിത്രം പൂര്‍ത്തിയായതിനുശേഷം ചിത്രം കണ്ടു പുറത്തിറക്കുന്ന തിരക്കഥകളായിരിക്കും. എന്നാല്‍ സിനിമ നിര്‍മിക്കുന്നതിനു വേണ്ടി എഴുതപ്പെടുന്ന തിരക്കഥകള്‍ക്കു സാഹിത്യാംശം കുറവായിരിക്കും.

ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു പറയുമ്പോള്‍ തിരക്കഥയാകുന്നു. തിരക്കഥ ഒരുതരം മൂന്നാംകിട സാഹിത്യമായി കരുതപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. നാടകാവതരണവും നാടകകൃതിയും തമ്മിലുള്ള ബന്ധമല്ല ചലച്ചിത്രവും തിരക്കഥയും തമ്മിലുള്ള ബന്ധം. തിരക്കഥയെ ഒരു സാഹിത്യ കൃതിയായി ആരും കണ്ടിരുന്നേയില്ല. അത് ചലച്ചിത്രകാരന്മാരുടെ മാര്‍ഗരേഖയോ അധ്യേതാക്കളുടെ പാഠ്യസാമഗ്രിയോ ആയിരുന്നു. ഈ വസ്തുത നിലനില്‍ക്കെത്തന്നെ സാഹിത്യത്തിന്റെ ശ്രീകോവിലിലേക്ക് തന്റേടത്തോടെ കയറിച്ചെല്ലാന്‍ കഴിഞ്ഞ തിരക്കഥകള്‍ ലോകചലച്ചിത്ര മണ്ഡലത്തിലുണ്ടായി. സിനിമാ വിദ്യാര്‍ഥികള്‍ മാത്രമല്ല, സാഹിത്യത്തിന്റെ ആരാധകരും തിരക്കഥകള്‍ ഇന്നു ഗൌരവപൂര്‍വം വായിക്കുന്നു. ലോകത്തെ മികച്ച ചലച്ചിത്ര ശില്പികളുടെയെല്ലാം തിരക്കഥകള്‍ക്ക് ഇന്ന് പുസ്തകങ്ങള്‍ എന്ന നിലയ്ക്കു തന്നെ നിലനില്പും അംഗീകാരവുമുണ്ട്. ബെര്‍ഗ്മാന്റെ തിരക്കഥകള്‍ക്ക് സാഹിത്യകൃതികള്‍ എന്ന നിലയില്‍ത്തന്നെ സ്ഥാനമുണ്ട്.

ചലച്ചിത്ര സാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകള്‍. പാശ്ചാത്യ നാടുകളില്‍ ചലച്ചിത്ര സാഹിത്യം പോലെ തിരക്കഥാ സാഹിത്യവും പ്രാമുഖ്യം നേടിയിരിക്കുന്നു. മലയാളത്തില്‍ തിരക്കഥാസാഹിത്യം ഇല്ലെന്നുതന്നെ പറയാം. കാലാന്തരത്തില്‍ ചലച്ചിത്രലോകത്തേക്കിറങ്ങിയ പ്രസിദ്ധരായ മലയാളസാഹിത്യകാരന്മാരുടേതാണ് അവയിലധികവും.

സിനിമയില്‍ വ്യക്തമായ രൂപത്തോടും ഭാവത്തോടും നിയതമായ ചലനത്തോടും കൂടി പ്രകൃതിയും ഓബ്ജക്റ്റും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെട്ടിരിക്കണം. അവയ്ക്കു ശബ്ദം കൂടാതെ തന്നെ പലതും പറയാനുണ്ടാകും. ക്യാമറയുടെ ആംഗിളുകളും പ്രകാശ ക്രമീകരണങ്ങളും കഥാപാത്രത്തിന്റെ മനോവ്യാപാരത്തെ സൂചിപ്പിക്കുന്നു. ചലച്ചിത്രകാരനും തിരക്കഥാകൃത്തും നോവലിസ്റ്റും ഒന്നിനെത്തന്നെ പലതരത്തില്‍ കാണുന്നു. പ്രേക്ഷകനും വായനക്കാരനും ആസ്വാദകനും വ്യത്യസ്ത രീതികളില്‍ അവയെ ഉള്‍ക്കൊള്ളുന്നു. വാല്മീകിയുടെ സീത സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ കാഞ്ചനസീത എന്ന നാടകത്തിലും അരവിന്ദന്റെ സിനിമയിലും വ്യത്യസ്ത മാനം പുലര്‍ത്തുന്നതു പോലെ.

ശക്തമായ പ്രമേയവും കെട്ടുറപ്പുള്ള തിരക്കഥയും പോലെ സാങ്കേതിക പ്രതിബദ്ധതയുള്ള തിരക്കഥയും ഒരു സിനിമയുടെ വിജയത്തിന് അനുപേക്ഷണീയമാണ്. അതുകൊണ്ടുതന്നെയാണ്, ക്യാബിനറ്റ് ഒഫ് ഡോക്ടര്‍ കാലിഗരി അതിന്റെ സംവിധായകനായ റോബര്‍ട്ട് മെയ്നിന്റെ പേരില്‍ എന്നതിനേക്കാള്‍ അതിന്റെ തിരക്കഥാകൃത്തായ കാള്‍മേയറുടെ പേരില്‍ അറിയപ്പെടുന്നത്. അതുപോലെയാണ് മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, ഓളവും തീരവും, ഓപ്പോള്‍, പഞ്ചാഗ്നി, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍ തുടങ്ങിയ ചിത്രങ്ങള്‍ അവയുടെ സംവിധായകരുടെ പേരില്‍ എന്നതിനേക്കാള്‍ തിരക്കഥാകാരനായ എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ അറിയപ്പെടുന്നത്.

ഒരു തിരക്കഥാകാരന് രണ്ട് രീതികള്‍ അവലംബിക്കാവുന്നതാണ്-കേവലാഖ്യാനത്തിന്റേയും പുനര്‍വ്യാഖ്യാനത്തിന്റേയും. ഷെയ്ക്സ്പിയറുടെ മാക്ബെത്തിനെ കുറോസാവ ത്രോണ്‍ ഒഫ് ബ്ലഡ് ആക്കി പുനര്‍വ്യാഖ്യാനം ചെയ്ത രീതിയില്‍, തന്റെ തന്നെ ഓളവും തീരവും പോലെയുള്ള ചെറുകഥകള്‍ പോലും തികച്ചും വ്യത്യസ്തമായ സിനിമാറ്റിക് രീതിയില്‍ പുനരാഖ്യാനം നടത്താന്‍ എം.ടി. ശ്രമിച്ചതായി കാണാം. ബഷീറിന്റെ മതിലുകള്‍ എന്ന സാഹിത്യകൃതി, അടൂരിന്റെ മതിലുകള്‍ എന്ന സിനിമയായി പുനരവതരിപ്പിക്കപ്പെട്ടതും ഇതിനുദാഹരണമാണ്.

സത്യജിത് റേ തിരക്കഥ വിശദമായി എഴുതിയിട്ടുള്ള ചിത്രങ്ങള്‍ അപൂര്‍വമാണ്. ആദ്യമായി തിരക്കഥയെഴുതിയത് 'ദേവി'ക്കു വേണ്ടിയാണ്. എന്നാല്‍ ഓരോ രംഗവും വരച്ചു തയ്യാറാക്കിയാണ് റേ ചിത്രീകരണത്തിനു പുറപ്പെടുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാകട്ടെ, തിരുത്തുകയും മാറ്റിയെഴുതുകയും ചെയ്ത് സമ്പൂര്‍ണതയിലെത്തിയ ചലച്ചിത്രരേഖയുമായാണ് ഷൂട്ടിങ്ങിനിറങ്ങുന്നത്. ജോണ്‍ എബ്രഹാം പോക്കറ്റിലൊതുക്കിയ ഒരു തുണ്ടു കടലാസ്സില്‍ കുറിച്ച സ്ക്രിപ്റ്റുമായാണ് ചിത്രീകരണ സ്ഥലത്തു ചെല്ലുന്നത്. ഒരു സംവിധായകന്‍ ചിത്രം പൂര്‍ത്തിയാക്കുന്നത് തന്റെ ശൈലിയിലാണ്. ആ ശൈലിയാകട്ടെ ചിത്രം കണ്ടാലുടനെ നമുക്ക് അനുഭവവേദ്യമാവുകയും ചെയ്യുന്നു. കഥാപാത്രങ്ങളുടെ ചലനം, ക്യാമറയുടെ ആംഗിള്‍, ലൈറ്റിങ്, കട്ടിങ്ങുകളുടെ താളം എന്നിവയെല്ലാം, പ്രധാന കഥാപാത്രം ഇരിക്കുന്ന രീതിപോലും, വ്യത്യസ്തമായ വികാരം നമ്മിലുണര്‍ത്തുന്നു. ഇത് തിരക്കഥയില്‍ പറഞ്ഞുവയ്ക്കുകയും ചെയ്യുന്നു.

(എം.എഫ്. തോമസ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍