This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിമിംഗല സ്രാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:38, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിമിംഗല സ്രാവ്

ണവമഹല വെമൃസ

ഏറ്റവും വലുപ്പം കൂടിയ മത്സ്യം. ശാ.നാ. റൈനിയോഡോണ്‍ ടൈപ്പസ് (ഞവശിശീറീി ്യുൌ). കാര്‍പെറ്റ് സ്രാവുകളും നഴ്സു സ്രാവുകളും ഉള്‍പ്പെടുന്ന ഒറെക്ടോലോബിഫോമെസ് (ഛൃലരീഹീയശളീൃാല) ഗോത്രത്തിലെ റൈനിയോഡോന്റിഡെ (ഞവശിശീറീിശേറമല) കുടുംബത്തിലെ ഏക അംഗമാണിത്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രത്തിലാണ് തിമിംഗല സ്രാവുകളെ സാധാരണ കണ്ടുവരുന്നത്. ന്യൂയോര്‍ക്ക് മുതല്‍ തെക്കന്‍ ബ്രസീല്‍ വരെയും, ആസ്റ്റ്രേലിയയോടടുത്തുമുള്ള സമുദ്രത്തില്‍ ഇവ ധാരാളമായിട്ടുണ്ട്. ഫിലിപ്പീന്‍സ്, കാലിഫോര്‍ണിയ, കരീബിയന്‍ തുടങ്ങിയ പ്രദേശങ്ങളോടടുത്ത സമുദ്രഭാഗങ്ങളിലും ചെങ്കടലിലും ഇവയെ കാണാം. കരീബിയ പ്രദേശങ്ങളില്‍ ചൂര മത്സ്യക്കൂട്ടങ്ങള്‍ക്കൊപ്പമാണ് ഇവയെ കണ്ടുവരുന്നത്.

തിമിംഗല സ്രാവുകള്‍ക്ക് 15 മീറ്ററിലധികം നീളവും അഞ്ചു ടണ്ണിലധികം ഭാരവും ഉണ്ടായിരിക്കും. ഇവയ്ക്ക് പൊതുവേ ചാര നിറമാണ്. ശരീരത്തിന്റെ ഉപരിഭാഗത്തായി മുഴച്ചു കാണുന്ന മൂന്ന് വരകള്‍ തിമിംഗല സ്രാവുകളുടെ സവിശേഷതയാണ്. ഇവയുടെ ശരീരത്തില്‍ വെളുത്ത നിറത്തിലുള്ള നിരവധി പൊട്ടുകളും കാണാം. തിമിംഗല സ്രാവുകളെ മറ്റു സ്രാവിനങ്ങളില്‍ നിന്നു തിരിച്ചറിയാന്‍ ഇതു സഹായിക്കുന്നു. തിമംഗല സ്രാവുകളുടെ നീണ്ട മോന്തയുടെ അറ്റത്തായാണ് വായ സ്ഥിതിചെയ്യുന്നത്; സാധാരണ സ്രാവുകളുടെ വായ മോന്തയുടെ അടിഭാഗത്തും. മറ്റു സ്രാവിനങ്ങളെപ്പോലെ വലുപ്പം കൂടിയ മത്സ്യങ്ങളേയും കശേരുകികളേയും തിമിംഗല സ്രാവുകള്‍ ഭക്ഷിക്കാറില്ല. സമുദ്രജലത്തിലെ സൂക്ഷ്മ ജീവികളാണ് ഇവയുടെ മുഖ്യ ആഹാരം.

പൂര്‍ണ വളര്‍ച്ചയെത്തിയ തിമിംഗല സ്രാവുകളുടെ വായ്ക്ക് 1.5 മീറ്ററോളം വിസ്തൃതിയുണ്ടായിരിക്കും. പ്രായപൂര്‍ത്തിയെത്തിയ തിമിംഗല സ്രാവിന് നാലായിരത്തോളം പല്ലുകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവയുടെ വളരെച്ചെറിയ പല്ലുകള്‍ നിരനിരയായിട്ടാണ് വിന്യസിച്ചിരിക്കുന്നത്. ഇത് ഇവയുടെ ആഹാര രീതിക്ക് അനുയോജ്യമാണ്. ചീപ്പു പോലെയുള്ള ഗില്ലുകള്‍ (ഴശഹഹ) ചെറു മത്സ്യങ്ങളേയും ജന്തുപ്ളവങ്ങളേയും അരിച്ചു വിഴുങ്ങാന്‍ സഹായിക്കുന്നു. ബലീന്‍ തിമിംഗലങ്ങളുടെ ബലീന്‍ പ്ളേറ്റുകള്‍ പോലെയാണ് തിമിംഗല സ്രാവുകളുടെ ചീപ്പു ഗില്ലുകളും വര്‍ത്തിക്കുന്നത്.

തിമിംഗല സ്രാവുകളുടെ ഒന്നാമത്തെ പൃഷ്ഠപത്രവും (റീൃമെഹ ളശി) പുച്ഛപത്ര(രമൌറമഹ ളശി)ത്തിന്റെ മുകളറ്റത്തെ പിരിവും വികാസം പ്രാപിച്ചവയാണ്.

തിമിംഗല സ്രാവുകള്‍ മുട്ടയിട്ടാണ് പ്രജനനം നടത്തുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് 36 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. തിമിംഗലസ്രാവുകള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമൊന്നും ഇല്ല. മറ്റു സ്രാവുകളില്‍ നിന്നു വ്യത്യസ്തമായി ഇവയുടെ കരളില്‍ ജീവകം 'എ'യുടെ ശേഖരവും അപൂര്‍വമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍