This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിത്തോഗലിയ (തീര്‍ഥോദ്ഗലിക)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:44, 6 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിത്തോഗലിയ (തീര്‍ഥോദ്ഗലിക)

ജൈനധര്‍മഗ്രന്ഥം. പ്രാകൃതഭാഷയിലാണ് ഈ പുരാണകാവ്യകൃതി. ഗ്രന്ഥകാരനെപ്പറ്റിയും കാലത്തെപ്പറ്റിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. 7-ാം ശ.-ത്തില്‍ രചിച്ച വ്യവഹാരഭാഷ്യം എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നതിനാല്‍ 7-ാം ശ.-നു മുമ്പാണ് കാലമെന്നനുമാനിക്കാം. ശ്വേതാംബരജൈന വിഭാഗക്കാരുടെ പുരാണഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഈ കൃതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൈനവിശ്വാസമനുസരിച്ചുള്ള കാലചക്രത്തിന്റെ ഗതിയാണ് ഇതില്‍ മുഖ്യമായി വര്‍ണിക്കുന്നത്. 1233 ഗാഥകളാണ് തന്റെ ഗ്രന്ഥത്തിലുള്ളതെന്ന് ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കൈയെഴുത്തു പ്രതികളില്‍ 1251 മുതല്‍ 1254 വരെ ഗാഥകളാണുള്ളത്.

 കാലചക്രം എന്ന നിലയില്‍ കാലചംക്രമണം ചാക്രികമാണെന്നാണ് ജൈനവിശ്വാസം. കാലചക്രത്തിന് ഉത്സര്‍പ്പിണി, അവസര്‍പ്പിണി എന്നീ രണ്ട് ഭാഗങ്ങളും ഓരോ ഭാഗത്തിനും വീണ്ടും ആറുഭാഗം വീതവും (ചക്രത്തിന്റെ ആറ് ആരക്കാലുകളായാണ് ഇതിനെ കണക്കാക്കുന്നത്) ഉണ്ടെന്നു പറയുന്നു. ജൈനധര്‍മം ഉന്നതിയിലേക്കുവരുന്ന ഘട്ടമാണ് ഉത്സര്‍പ്പിണി. അവനതിയിലേക്കുവരുന്നത് അവസര്‍പ്പിണി.
 അവസര്‍പ്പിണിയിലെ മൂന്നും നാലും വിഭാഗങ്ങള്‍ പ്രത്യേകം വര്‍ണിക്കുന്നു. ആദ്യത്തെ തീര്‍ഥങ്കരനായ ഋഷഭന്റേയും തുടര്‍ന്നുവന്ന തീര്‍ഥങ്കരന്മാരുടേയും ഇവരുടെ സമകാലികരായ ചക്രവര്‍ത്തി, വാസുദേവന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളുടേയും കഥ വിവരിക്കുന്നു. അവസര്‍പ്പിണിയുടെ നാലാം വിഭാഗത്തില്‍ 3 വര്‍ഷവും 8 മാസവും ഒരു പക്ഷവും ബാക്കിയുള്ള കാലത്താണ് മഹാവീരന്റെ നിര്‍വാണവും പാലകന്റെ രാജ്യാഭിഷേകവും എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പാലകന്‍ 60 വര്‍ഷവും തുടര്‍ന്ന് നന്ദരാജവംശം 155 വര്‍ഷവും മൌര്യവംശം 160 വര്‍ഷവും പുഷ്യമിത്രന്‍ 30-ഉം ബലമിത്രനും ഭാനുമിത്രനും കൂടി 60 വര്‍ഷവും നഹുഷന്‍ 40 വര്‍ഷവും രാജ്യം ഭരിച്ചു. മഹാവീരനുശേഷം 605 വര്‍ഷം കഴിഞ്ഞപ്പോള്‍ ശകന്‍ രാജാവായി.
 കല്‍ക്കി തുടങ്ങിയ ദുഷ്ടരാജാക്കന്മാരെപ്പറ്റിയും ഇതില്‍ പരാമര്‍ശമുണ്ട്. ജൈനധര്‍മ ഗ്രന്ഥങ്ങള്‍ ഇവരുടെ കാലത്തു നാശോന്മുഖമായതായും ഭദ്രബാഹു, സ്ഥൂലഭദ്രന്‍ തുടങ്ങിയ മുനിമാരുടെ പ്രയത്നത്താല്‍ അവ വീണ്ടും പുനര്‍ജനിച്ചതായും വിവരിക്കുന്നു. അവസര്‍പ്പിണി കാലത്തിന്റെ അന്ത്യത്തോടെ ജൈനധര്‍മം നഷ്ടപ്രായമാകുമെന്നും വീണ്ടും ഉത്സര്‍പ്പിണി കാലഘട്ടത്തില്‍ പുരോഗതി നേടുമെന്നും രേഖപ്പെടുത്തുന്നു.
 ജഡവസ്തുക്കളെ ജൈനധര്‍മമനുസരിച്ച് 5 ആയി വിഭജിച്ചിട്ടുണ്ട്. പുദ്ഗലാസ്തികായം (ങമലൃേേ), ആകാശാസ്തികായം (ടുമരല), ധര്‍മാസ്തികായം (ഠവല ളൌഹരൃൌാ ീള ാീശീിേ), അധര്‍മാസ്തികായം (ഠവല ളൌഹരൃൌാ ീള ൃല), കാലം (ഠശാല) എന്നിങ്ങനെയാണ് ആ വിഭജനം. ഇതില്‍ കാലത്തെ’ഒരു വസ്തുവിപര്യയം (ങീറശളശരമശീിേ ീള ൌയമിെേരല) എന്ന നിലയിലാണ് പരിഗണിക്കുന്നത്. ജൈന തത്ത്വചിന്തയില്‍ കാലം ഒരു വസ്തുവല്ല, വസ്തുക്കളുടെ പൂര്‍വാവസ്ഥയേയും ഉത്തരാവസ്ഥയേയും വെളിപ്പെടുത്തുന്ന അഖണ്ഡപ്രതിഭാസമായ യാഥാര്‍ഥ്യമാണ് എന്ന് തിത്തോഗലിയ വ്യക്തമാക്കുന്നു.
 ശ്വേതാംബര ജൈനഗ്രന്ഥ പരമ്പരയിലെ 45 ഗ്രന്ഥങ്ങളുടെസമാഹാരത്തില്‍ (പൌരോഹിത്യ ശാസ്ത്രം) തിത്തോഗലിയ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നാല്‍ 84 ഗ്രന്ഥങ്ങളുടെ സമാഹാരത്തില്‍ ഇത് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 
 തിത്തോഗലിപന്നയ എന്ന ഗ്രന്ഥം ജാലോറില്‍നിന്ന് 1975-ലും ഡി.ഡി.മാല്‍വാനിയയുടെ സ്റ്റഡീസ് ഒഫ് തിത്തോഗലിയ ജയ് പൂരില്‍നിന്ന് 1971-ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുനികല്യാണ്‍ വിജയാജിയുടെ വീരനിര്‍വാണസംവത് ഔര്‍ ജൈന്‍കാലഗണന (1931) എന്ന ഗ്രന്ഥം തിത്തോഗലിയയെ ആധാരമാക്കിയാണു രചിച്ചത്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍