This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിത്തിരിപ്പക്ഷികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
-
തിത്തിരിപ്പക്ഷികള്‍
+
= തിത്തിരിപ്പക്ഷികള്‍ =
 +
Lapwings
-
ഘമുംശിഴ
+
കരാഡ്രിഡേ(Charadriidae) പക്ഷികുടുംബത്തില്‍പ്പെടുന്ന, മണല്‍ക്കോഴികളോട് അടുത്ത ബന്ധമുളള പക്ഷികള്‍. ഇവയില്‍ ചെങ്കണ്ണിയും മഞ്ഞക്കണ്ണിയുമാണ് പൊതുവേ തിത്തിരിപ്പക്ഷികള്‍ എന്നറിയപ്പെടുന്നത്. മഞ്ഞക്കണ്ണിയുടെ മുഖത്തിന് മഞ്ഞനിറവും ചെങ്കണ്ണിയുടേതിന് ചുവപ്പുനിറവുമാണ്. ചെങ്കണ്ണിയുടെ മാറിടത്തിന് കറുപ്പുനിറമായിരിക്കും. മഞ്ഞക്കണ്ണിയും ചെങ്കണ്ണിയും തമ്മില്‍ ഏറെ രൂപസാദൃശ്യമുണ്ട്. എന്നാല്‍ ശബ്ദത്തിലൂടെ ഇവയെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
-
കരാഡ്രിഡേ(ഇവമൃമറൃശശറമല) പക്ഷികുടുംബത്തില്‍പ്പെടുന്ന, മണല്‍ക്കോഴികളോട് അടുത്ത ബന്ധമുളള പക്ഷികള്‍. ഇവയില്‍ ചെങ്കണ്ണിയും മഞ്ഞക്കണ്ണിയുമാണ് പൊതുവേ തിത്തിരിപ്പക്ഷികള്‍ എന്നറിയപ്പെടുന്നത്. മഞ്ഞക്കണ്ണിയുടെ മുഖത്തിന് മഞ്ഞനിറവും ചെങ്കണ്ണിയുടേതിന് ചുവപ്പുനിറവുമാണ്. ചെങ്കണ്ണിയുടെ മാറിടത്തിന് കറുപ്പുനിറമായിരിക്കും. മഞ്ഞക്കണ്ണിയും ചെങ്കണ്ണിയും തമ്മില്‍ ഏറെ രൂപസാദൃശ്യമുണ്ട്. എന്നാല്‍ ശബ്ദത്തിലൂടെ ഇവയെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
+
'''ചെങ്കണ്ണി തിത്തിരി (Red wattled lapwing).''' അസം, മ്യാന്‍മര്‍, ഇന്ത്യാ ഉപദ്വീപ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ശാ.നാ. ''വാനെല്ലസ് ഇന്‍ഡിക്കസ്'' (Vanellus indicus). ആണ്‍ പെണ്‍ പക്ഷികള്‍ കാഴ്ചയില്‍ ഒരേപോലെയിരിക്കും. തല, കഴുത്ത്, താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് നല്ല കറുപ്പു നിറമായിരിക്കും. പക്ഷിയുടെ കണ്‍ഭാഗത്തുനിന്നു തുടങ്ങി കഴുത്തിന്റെ പാര്‍ശ്വ ഭാഗത്തുകൂടി അടിവശത്തെ വെളളയില്‍ എത്തിച്ചേരുന്ന ഒരു വെളളപ്പട്ടയുണ്ട്. ചിറകുകളുടെ പുറത്തിന് മങ്ങിയ പിച്ചള നിറവും വാലിനും മുതുകിനും മധ്യേയുള്ള ഭാഗത്തിന് വെള്ളനിറവുമാണ്. 118-123.5 മി.മീ. നീളവും ചതുരാകൃതിയുമുള്ള വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട കാണാം. കണ്ണുകള്‍ക്കും, കൊക്കിനും അവയ്ക്കിടയിലുള്ള ചര്‍മത്തിനും ഉച്ചിപ്പൂവിനും ചുവപ്പുനിറമായതിനാല്‍ ചെങ്കണ്ണി തിത്തിരിയുടെ മുഖം കുങ്കുമം പൂശിയതുപോലെ തോന്നിക്കും. പക്ഷി ചിറകുവിടര്‍ത്തുമ്പോള്‍ കറുത്ത തൂവലുകളിലെ വെള്ളപ്പട്ട വ്യക്തമായി കാണാന്‍ കഴിയും. കാലിന് പച്ചകലര്‍ന്ന മഞ്ഞനിറമാണ്; നഖങ്ങള്‍ക്ക് കറുപ്പുനിറവും. കാലില്‍ വളരെച്ചെറിയൊരു പിന്‍വിരലുമുണ്ട്.
-
 
+
-
ചെങ്കണ്ണി തിത്തിരി (ഞലറ ംമഹേേലറ ഹമുംശിഴ). അസം, മ്യാന്‍മര്‍, ഇന്ത്യാ ഉപദ്വീപ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ശാ.നാ. വാനെല്ലസ് ഇന്‍ഡിക്കസ് (ഢമിലഹഹൌ ശിറശരൌ). ആണ്‍ പെണ്‍ പക്ഷികള്‍ കാഴ്ചയില്‍ ഒരേപോലെയിരിക്കും. തല, കഴുത്ത്, താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് നല്ല കറുപ്പു നിറമായിരിക്കും. പക്ഷിയുടെ കണ്‍ഭാഗത്തുനിന്നു തുടങ്ങി കഴുത്തിന്റെ പാര്‍ശ്വ ഭാഗത്തുകൂടി അടിവശത്തെ വെളളയില്‍ എത്തിച്ചേരുന്ന ഒരു വെളളപ്പട്ടയുണ്ട്. ചിറകുകളുടെ പുറത്തിന് മങ്ങിയ പിച്ചള നിറവും വാലിനും മുതുകിനും മധ്യേയുള്ള ഭാഗത്തിന് വെള്ളനിറവുമാണ്. 118-123.5 മി.മീ. നീളവും ചതുരാകൃതിയുമുള്ള വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട കാണാം. കണ്ണുകള്‍ക്കും, കൊക്കിനും അവയ്ക്കിടയിലുള്ള ചര്‍മത്തിനും ഉച്ചിപ്പൂവിനും ചുവപ്പുനിറമായതിനാല്‍ ചെങ്കണ്ണി തിത്തിരിയുടെ മുഖം കുങ്കുമം പൂശിയതുപോലെ തോന്നിക്കും. പക്ഷി ചിറകുവിടര്‍ത്തുമ്പോള്‍ കറുത്ത തൂവലുകളിലെ വെള്ളപ്പട്ട വ്യക്തമായി കാണാന്‍ കഴിയും. കാലിന് പച്ചകലര്‍ന്ന മഞ്ഞനിറമാണ്; നഖങ്ങള്‍ക്ക് കറുപ്പുനിറവും. കാലില്‍ വളരെച്ചെറിയൊരു പിന്‍വിരലുമുണ്ട്.
+
ജലാശയങ്ങള്‍ക്കടുത്തുളള പാറക്കെട്ടുകള്‍, തുറസ്സായ പ്രദേശങ്ങള്‍, വയലുകള്‍ തുടങ്ങിയവയാണ് ചെങ്കണ്ണിയുടെ വാസകേന്ദ്രങ്ങള്‍. സാധാരണ പകല്‍ സമയത്താണ് ഇരതേടുന്നത്. നിലാവുള്ള രാത്രിയിലും ഇവ ഇരതേടാനിറങ്ങാറുണ്ട്. ചെങ്കണ്ണിയുടെ കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന ഉച്ചത്തിലുളള ശബ്ദം പക്ഷിയെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. ശത്രുജീവികളെ, പ്രത്യേകിച്ച് മനുഷ്യരെ കാണുമ്പോള്‍ ഇവ ഈ ശബ്ദം ഉറക്കെ പല പ്രാവശ്യം പുറപ്പെടുവിക്കുന്നു. ഈ മുന്നറിയിപ്പു ശബ്ദം ഇത്തരം പക്ഷികള്‍ക്കു മാത്രമല്ല, മറ്റു പല ജന്തുക്കള്‍ക്കും പലപ്പോഴും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുളള വഴികാട്ടിയായിത്തീരാറുണ്ട്. അതിനാല്‍ ഇവയ്ക്ക് 'ആള്‍കാട്ടി' എന്നും പേരുണ്ട്.  

[[Image:thittiri(745).jpg|thumb|left]]
+
[[Image:thittiri(745).jpg|thumb|250x250px|left|തിത്തിരി പക്ഷി (മഞ്ഞക്കണ്ണി)]]
-
മഞ്ഞക്കണ്ണി തിത്തിരി (ഥലഹഹീം ംമഹേേലറ ഹമുംശിഴ). കേരളത്തിലും മൈസൂരിലും സാധാരണ കണ്ടുവരുന്നു. കൊല്‍ക്കത്തയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, ഡാക്കാ, ഇന്ത്യന്‍ ഉപദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. ശാ.നാ. വാനെല്ലസ് മലബാറിക്കസ് (ഢമിലഹഹൌ ാമഹമയമൃശരൌ). മഞ്ഞക്കണ്ണിയുടെ മുഖത്തിനു മഞ്ഞനിറമാണ്. തലയിലെ കറുത്ത ഉച്ചിപ്പൂവ് തൊപ്പിപോലെ തോന്നിക്കും. ഇതിനു താഴെ കണ്ണില്‍ നിന്നു തുടങ്ങി കഴുത്തിനു പിന്‍വശം (പിടലി) വരെ എത്തുന്ന വെളളവരയുണ്ട്. താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് മണല്‍ നിറമാണ്. കിയ്യേ-കിയ്യേ എന്ന നേരിയ ശബ്ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. ആണ്‍ പെണ്‍ പക്ഷികള്‍ തമ്മില്‍ കാഴ്ചയ്ക്കു വ്യത്യാസമില്ല. തിത്തിരി പക്ഷികള്‍ തറയില്‍ത്തന്നെ ജീവിക്കുന്ന  പക്ഷികളാണ്. ശത്രുക്കളുടെ ദൃഷ്ടിയില്‍പ്പെടാതെ നിശ്ചലമായി നില്ക്കുകയോ കുറച്ചുദൂരം പറന്നശേഷം അനങ്ങാതെ നില്ക്കുകയോ ചെയ്യുന്ന ഇത്തരം പക്ഷികള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വളരെ വേഗത്തില്‍ ഏറെദൂരം പറക്കാനാവും.  
+
'''മഞ്ഞക്കണ്ണി തിത്തിരി (Yellow wattled lapwing).''' കേരളത്തിലും മൈസൂരിലും സാധാരണ കണ്ടുവരുന്നു. കൊല്‍ക്കത്തയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, ഡാക്കാ, ഇന്ത്യന്‍ ഉപദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. ശാ.നാ. ''വാനെല്ലസ് മലബാറിക്കസ്'' (Vanellus malabaricus). മഞ്ഞക്കണ്ണിയുടെ മുഖത്തിനു മഞ്ഞനിറമാണ്. തലയിലെ കറുത്ത ഉച്ചിപ്പൂവ് തൊപ്പിപോലെ തോന്നിക്കും. ഇതിനു താഴെ കണ്ണില്‍ നിന്നു തുടങ്ങി കഴുത്തിനു പിന്‍വശം (പിടലി) വരെ എത്തുന്ന വെളളവരയുണ്ട്. താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് മണല്‍ നിറമാണ്. കിയ്യേ-കിയ്യേ എന്ന നേരിയ ശബ്ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. ആണ്‍ പെണ്‍ പക്ഷികള്‍ തമ്മില്‍ കാഴ്ചയ്ക്കു വ്യത്യാസമില്ല. തിത്തിരി പക്ഷികള്‍ തറയില്‍ത്തന്നെ ജീവിക്കുന്ന  പക്ഷികളാണ്. ശത്രുക്കളുടെ ദൃഷ്ടിയില്‍പ്പെടാതെ നിശ്ചലമായി നില്ക്കുകയോ കുറച്ചുദൂരം പറന്നശേഷം അനങ്ങാതെ നില്ക്കുകയോ ചെയ്യുന്ന ഇത്തരം പക്ഷികള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വളരെ വേഗത്തില്‍ ഏറെദൂരം പറക്കാനാവും.  
തറയിലും മണ്ണിലുമുളള കൃമികളും പുഴുക്കളും മറ്റുമാണ് ആഹാരം. പക്ഷി കുറച്ചുദൂരം ഓടി, പെട്ടെന്ന് നിന്ന് മണ്ണില്‍ രണ്ടോ മൂന്നോ പ്രാവശ്യം കൊത്തിയശേഷം തല ഉയര്‍ത്തി ചുറ്റും നോക്കുന്നു. വീണ്ടും കുറച്ചു ദൂരം ഓടിയശേഷം ഇതേപടി ആവര്‍ത്തിക്കുന്നു. ഓരോ തവണയും വെവ്വേറെ ദിശകളിലേക്കാണ് ഓടുന്നത്.  

Current revision as of 04:49, 1 ജൂലൈ 2008

തിത്തിരിപ്പക്ഷികള്‍

Lapwings

കരാഡ്രിഡേ(Charadriidae) പക്ഷികുടുംബത്തില്‍പ്പെടുന്ന, മണല്‍ക്കോഴികളോട് അടുത്ത ബന്ധമുളള പക്ഷികള്‍. ഇവയില്‍ ചെങ്കണ്ണിയും മഞ്ഞക്കണ്ണിയുമാണ് പൊതുവേ തിത്തിരിപ്പക്ഷികള്‍ എന്നറിയപ്പെടുന്നത്. മഞ്ഞക്കണ്ണിയുടെ മുഖത്തിന് മഞ്ഞനിറവും ചെങ്കണ്ണിയുടേതിന് ചുവപ്പുനിറവുമാണ്. ചെങ്കണ്ണിയുടെ മാറിടത്തിന് കറുപ്പുനിറമായിരിക്കും. മഞ്ഞക്കണ്ണിയും ചെങ്കണ്ണിയും തമ്മില്‍ ഏറെ രൂപസാദൃശ്യമുണ്ട്. എന്നാല്‍ ശബ്ദത്തിലൂടെ ഇവയെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

ചെങ്കണ്ണി തിത്തിരി (Red wattled lapwing). അസം, മ്യാന്‍മര്‍, ഇന്ത്യാ ഉപദ്വീപ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ശാ.നാ. വാനെല്ലസ് ഇന്‍ഡിക്കസ് (Vanellus indicus). ആണ്‍ പെണ്‍ പക്ഷികള്‍ കാഴ്ചയില്‍ ഒരേപോലെയിരിക്കും. തല, കഴുത്ത്, താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് നല്ല കറുപ്പു നിറമായിരിക്കും. പക്ഷിയുടെ കണ്‍ഭാഗത്തുനിന്നു തുടങ്ങി കഴുത്തിന്റെ പാര്‍ശ്വ ഭാഗത്തുകൂടി അടിവശത്തെ വെളളയില്‍ എത്തിച്ചേരുന്ന ഒരു വെളളപ്പട്ടയുണ്ട്. ചിറകുകളുടെ പുറത്തിന് മങ്ങിയ പിച്ചള നിറവും വാലിനും മുതുകിനും മധ്യേയുള്ള ഭാഗത്തിന് വെള്ളനിറവുമാണ്. 118-123.5 മി.മീ. നീളവും ചതുരാകൃതിയുമുള്ള വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട കാണാം. കണ്ണുകള്‍ക്കും, കൊക്കിനും അവയ്ക്കിടയിലുള്ള ചര്‍മത്തിനും ഉച്ചിപ്പൂവിനും ചുവപ്പുനിറമായതിനാല്‍ ചെങ്കണ്ണി തിത്തിരിയുടെ മുഖം കുങ്കുമം പൂശിയതുപോലെ തോന്നിക്കും. പക്ഷി ചിറകുവിടര്‍ത്തുമ്പോള്‍ കറുത്ത തൂവലുകളിലെ വെള്ളപ്പട്ട വ്യക്തമായി കാണാന്‍ കഴിയും. കാലിന് പച്ചകലര്‍ന്ന മഞ്ഞനിറമാണ്; നഖങ്ങള്‍ക്ക് കറുപ്പുനിറവും. കാലില്‍ വളരെച്ചെറിയൊരു പിന്‍വിരലുമുണ്ട്.

ജലാശയങ്ങള്‍ക്കടുത്തുളള പാറക്കെട്ടുകള്‍, തുറസ്സായ പ്രദേശങ്ങള്‍, വയലുകള്‍ തുടങ്ങിയവയാണ് ചെങ്കണ്ണിയുടെ വാസകേന്ദ്രങ്ങള്‍. സാധാരണ പകല്‍ സമയത്താണ് ഇരതേടുന്നത്. നിലാവുള്ള രാത്രിയിലും ഇവ ഇരതേടാനിറങ്ങാറുണ്ട്. ചെങ്കണ്ണിയുടെ കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന ഉച്ചത്തിലുളള ശബ്ദം പക്ഷിയെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. ശത്രുജീവികളെ, പ്രത്യേകിച്ച് മനുഷ്യരെ കാണുമ്പോള്‍ ഇവ ഈ ശബ്ദം ഉറക്കെ പല പ്രാവശ്യം പുറപ്പെടുവിക്കുന്നു. ഈ മുന്നറിയിപ്പു ശബ്ദം ഇത്തരം പക്ഷികള്‍ക്കു മാത്രമല്ല, മറ്റു പല ജന്തുക്കള്‍ക്കും പലപ്പോഴും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുളള വഴികാട്ടിയായിത്തീരാറുണ്ട്. അതിനാല്‍ ഇവയ്ക്ക് 'ആള്‍കാട്ടി' എന്നും പേരുണ്ട്.

തിത്തിരി പക്ഷി (മഞ്ഞക്കണ്ണി)

മഞ്ഞക്കണ്ണി തിത്തിരി (Yellow wattled lapwing). കേരളത്തിലും മൈസൂരിലും സാധാരണ കണ്ടുവരുന്നു. കൊല്‍ക്കത്തയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, ഡാക്കാ, ഇന്ത്യന്‍ ഉപദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. ശാ.നാ. വാനെല്ലസ് മലബാറിക്കസ് (Vanellus malabaricus). മഞ്ഞക്കണ്ണിയുടെ മുഖത്തിനു മഞ്ഞനിറമാണ്. തലയിലെ കറുത്ത ഉച്ചിപ്പൂവ് തൊപ്പിപോലെ തോന്നിക്കും. ഇതിനു താഴെ കണ്ണില്‍ നിന്നു തുടങ്ങി കഴുത്തിനു പിന്‍വശം (പിടലി) വരെ എത്തുന്ന വെളളവരയുണ്ട്. താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് മണല്‍ നിറമാണ്. കിയ്യേ-കിയ്യേ എന്ന നേരിയ ശബ്ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. ആണ്‍ പെണ്‍ പക്ഷികള്‍ തമ്മില്‍ കാഴ്ചയ്ക്കു വ്യത്യാസമില്ല. തിത്തിരി പക്ഷികള്‍ തറയില്‍ത്തന്നെ ജീവിക്കുന്ന പക്ഷികളാണ്. ശത്രുക്കളുടെ ദൃഷ്ടിയില്‍പ്പെടാതെ നിശ്ചലമായി നില്ക്കുകയോ കുറച്ചുദൂരം പറന്നശേഷം അനങ്ങാതെ നില്ക്കുകയോ ചെയ്യുന്ന ഇത്തരം പക്ഷികള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വളരെ വേഗത്തില്‍ ഏറെദൂരം പറക്കാനാവും.

തറയിലും മണ്ണിലുമുളള കൃമികളും പുഴുക്കളും മറ്റുമാണ് ആഹാരം. പക്ഷി കുറച്ചുദൂരം ഓടി, പെട്ടെന്ന് നിന്ന് മണ്ണില്‍ രണ്ടോ മൂന്നോ പ്രാവശ്യം കൊത്തിയശേഷം തല ഉയര്‍ത്തി ചുറ്റും നോക്കുന്നു. വീണ്ടും കുറച്ചു ദൂരം ഓടിയശേഷം ഇതേപടി ആവര്‍ത്തിക്കുന്നു. ഓരോ തവണയും വെവ്വേറെ ദിശകളിലേക്കാണ് ഓടുന്നത്.

തിത്തിരിപ്പക്ഷികള്‍ തറയില്‍ ആഴം കുറഞ്ഞ കുഴിയുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്. മാര്‍ച്ച്-ആഗസ്റ്റാണ് മുട്ടയിടീല്‍കാലം. മുട്ടകള്‍ക്ക് കല്ലിന്റേയും മണ്ണിന്റേയും നിറമായതിനാല്‍ പെട്ടെന്ന് തിരിച്ചറിയുകയില്ല. ചെങ്കണ്ണിയുടെ മുട്ടയ്ക്ക് പച്ചകലര്‍ന്ന ഇരുണ്ട തവിട്ടുനിറവും അതില്‍ ധാരാളം കറുത്ത കുത്തുകളും പുള്ളികളും ഉണ്ടായിരിക്കും. ഇവ സാധാരണ നാലു മുട്ടകളാണിടുക. മുട്ടകള്‍ക്ക് 42.1 ത 29.8 മി.മീ. വലുപ്പമുണ്ടായിരിക്കും; പമ്പരത്തിന്റെ ആകൃതിയാണ്. മുട്ടയുടെ കൂര്‍ത്ത അറ്റം താഴോട്ടായി തൊട്ടുതൊട്ടിരിക്കുന്നതിനാല്‍ പെണ്‍പക്ഷിക്ക് അടയിരിക്കുവാന്‍ കൂടുതല്‍ സൌകര്യം ലഭിക്കുന്നു. മുട്ടയില്‍ നിന്ന് വിരിഞ്ഞിറങ്ങുമ്പോള്‍ തന്നെ കുഞ്ഞുങ്ങളുടെ കണ്ണ് തുറന്നതും ദേഹം ചെറു തൂവലുകള്‍കൊണ്ട് പൊതിഞ്ഞതുമായിരിക്കും. അല്പസമയം കഴിയുമ്പോള്‍ ഇവ ഓടി നടക്കുകയും ആഹാരം കൊത്തിത്തിന്നുകയും ചെയ്യുന്നു. ശത്രുക്കള്‍ അടുത്തുണ്ടെന്നു കാണുന്ന മുതിര്‍ന്ന പക്ഷികള്‍ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അപായ സൂചനയാണെന്നു മനസ്സിലാക്കുന്ന കുഞ്ഞുങ്ങള്‍ ഉടന്‍തന്നെ കഴുത്തു നീട്ടിപ്പിടിച്ച് തറയിലേക്ക് അമര്‍ന്ന് അനങ്ങാതെ കിടക്കുന്നു. ശത്രുക്കള്‍ അകന്നു കഴിഞ്ഞു എന്ന സൂചന കിട്ടുന്നതു വരെ കുഞ്ഞുങ്ങള്‍ അവിടെത്തന്നെ കിടക്കുന്നു.

മഞ്ഞക്കണ്ണികള്‍ 10-20 പക്ഷികളുടെ കൂട്ടങ്ങളായാണ് കാണാറുളളത്, എന്നാല്‍ ചെങ്കണ്ണികള്‍ ഒറ്റയായോ ഇണകളായോ അഞ്ചും ആറും ഉളള ചെറുകൂട്ടങ്ങളായോ ആണ് കാണപ്പെടാറുളളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍