This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിഗ്ലത്ത്-പിലീസര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:38, 6 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിഗ്ലത്ത്-പിലീസര്‍

ഠശഴഹമവുേശഹലലൃെ

പുരാതന അസീറിയ ഭരിച്ചിരുന്ന മൂന്ന് രാജാക്കന്മാര്‍. ഇവരില്‍ തിഗ്ലത്ത്-പിലീസര്‍ ഒന്നാമനും മൂന്നാമനും ശ്രദ്ധേയരായ രാജാക്കന്മാരായിരുന്നു.

 തിഗ്ലത്ത്-പിലീസര്‍ ക. ഇദ്ദേഹം ബി.സി. 12-ാം ശ.-ത്തിന്റെ അവസാനകാലത്തും 11-ാം ശ.-ത്തിന്റെ ആദ്യകാലത്തും രാജാവായിരുന്നു. അക്കാലത്ത് അവിടെ പ്രബലരായിരുന്ന മുഷ്കി (ങൌവെസശ) വംശജരെ യുദ്ധത്തില്‍ തോല്പിച്ച് യൂഫ്രെട്ടസ് നദീതീരത്തുള്ള ചില പ്രദേശങ്ങളും ഉത്തര സിറിയയിലേയും ഏഷ്യാമൈനറിലേയും ഏതാനും സ്ഥലങ്ങളും കീഴടക്കി ഇദ്ദേഹം ഭരണം നടത്തി. മെഡിറ്ററേനിയന്‍ പ്രദേശത്തെ പല നാടോടി വര്‍ഗങ്ങളേയും പരാജയപ്പെടുത്തുവാനും ബാബിലോണിയ കീഴടക്കുവാനും ഇദ്ദേഹത്തിനു സാധിച്ചു. ഭരണകാലം ബി.സി.1116 മുതല്‍ 1076 വരെയായിരുന്നുവെന്ന് രേഖപ്പെടുത്തിക്കാണുന്നു. എങ്കിലും, ഇക്കാര്യത്തില്‍  വ്യത്യസ്താഭിപ്രായം നിലവിലുണ്ട്. 
 തിഗ്ലത്ത്-പിലീസര്‍ കക. ബി.സി. 10-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ രാജാവായിരുന്നതായി കരുതപ്പെടുന്നു.
 തിഗ്ലത്-പിലീസര്‍ കകക (ബി.സി. 745-727). അസീറിയ രാഷ്ട്രീയമായി ദുര്‍ബലമായിരുന്ന കാലത്താണ് തിഗ്ലത്ത്-പിലീസര്‍ കകക രാജാവായത്. ബി.സി. 745-ല്‍ രാജാവായ ഇദ്ദേഹം ബാബിലോണിയയില്‍ പുലു(ജൌഹൌ) എന്നും പുല്‍(ജൌഹ) എന്നും അറിയപ്പെട്ടിരുന്നു. പൂര്‍വബാബിലോണിയയിലെ അരമീര്‍ ഗോത്രക്കാരേയും ഉറാര്‍ട്ടു(ഡൃമൃൌ)കളേയും അവരുമായി സഖ്യത്തിലായിരുന്ന സിറിയന്‍ ഭരണാധിപന്മാരേയും ഇദ്ദേഹം പരാജയപ്പെടുത്തി. ഭരണത്തിന്റെ ആദ്യകാലത്തുതന്നെ ഈ വിജയങ്ങള്‍ ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. ബി.സി. 732-ഓടെ ഡമാസ്കസ് പിടിച്ചടക്കി. ഇസ്രയേലിനെതിരേയും യുദ്ധം ചെയ്തിട്ടുണ്ട്. കാല്‍ഡിയന്‍ (ഇവമഹറലമി) രാജാവായിരുന്ന ഉക്കിന്‍സറെ (ഡസശ്വിലൃ) തോല്പിച്ച് ഇദ്ദേഹം ബി.സി. 729-ല്‍ ബാബിലോണിയയിലെ രാജാവായി. സമര്‍ഥനായ യോദ്ധാവും ഭരണതന്ത്രജ്ഞനുമായിരുന്നു തിഗ്ലത്ത് പിലീസര്‍ കകക. ഇദ്ദേഹം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി. കീഴടക്കിയ പ്രദേശങ്ങള്‍ സിറിയന്‍ ഗവര്‍ണര്‍മാരുടെ കീഴില്‍ ക്രമീകരിച്ച് രാജാവ് തലവനായുള്ള ഭരണവ്യവസ്ഥിതി നടപ്പിലാക്കി. ബി.സി. 727-ല്‍ (728 എന്നും രേഖപ്പെടുത്തിക്കാണുന്നു) ഇദ്ദേഹം മരണമടഞ്ഞു. നോ: അസീറിയ
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍