This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 15: വരി 15:
സംഗീതസമ്പ്രദായങ്ങളനുസരിച്ച് താളത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളുമുണ്ട്.
സംഗീതസമ്പ്രദായങ്ങളനുസരിച്ച് താളത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളുമുണ്ട്.
-
ക. താളം, കര്‍ണാടക സംഗീതത്തില്‍
+
ക. താളം, കര്‍ണാടക സംഗീതത്തില്‍
-
  1. വ്യാഖ്യാനവും പ്രമാണങ്ങളും. സംഗീതരത്നാകരത്തില്‍ ശാര്‍ങ്ഗരവന്‍ താളത്തിന്റെ ലക്ഷണം ഇപ്രകാരം പറഞ്ഞിരിക്കുന്നു:
+
1. വ്യാഖ്യാനവും പ്രമാണങ്ങളും. സംഗീതരത്നാകരത്തില്‍ ശാര്‍ങ്ഗരവന്‍ താളത്തിന്റെ ലക്ഷണം ഇപ്രകാരം പറഞ്ഞിരിക്കുന്നു:
-
  'കാലോ, ലഘ്വാദിമിതയാം
+
'കാലോ, ലഘ്വാദിമിതയാം
-
  ക്രിയയാ, സംമിതോമിതിം
+
ക്രിയയാ, സംമിതോമിതിം
-
  ഗീതാദേര്‍, വിദധത്താളഃ'
+
ഗീതാദേര്‍, വിദധത്താളഃ'
ലഘു, ദ്രുതം, ഗുരു, പ്ളുതം എന്നിവയോടുകൂടിയ ക്രിയയാല്‍  അളക്കപ്പെട്ടതും പാട്ടിന്റെ അളവിനെ കുറിക്കുന്നതുമായ കാലയളവിനെ താളമെന്ന് പറയുന്നു. കാലഗണനയ്ക്കു സമാനമായ ക്രിയയാണ് താളം’എന്ന് അമരസിംഹന്‍ പറയുന്നു. ഗാനത്തിന്റെ കാലത്തെ കുറിക്കുന്നതിനായി കൈകള്‍കൊണ്ടോ ഉപകരണം കൊണ്ടോ ചെയ്യുന്ന ക്രിയയാണ് താളം. ഗായകലോചനത്തില്‍ പറയുന്നു:

  'കാലഃക്രിയാ ച മാനം ച
+
'കാലഃക്രിയാ ച മാനം ച
-
  സംഭവന്തി യദാ സഹ
+
സംഭവന്തി യദാ സഹ
-
  തദാതാളസ്യസംഭൂതി-
+
തദാതാളസ്യസംഭൂതി-
-
  രിതിജ്ഞേയം വിചക്ഷണൈഃ'
+
രിതിജ്ഞേയം വിചക്ഷണൈഃ'
ഈ വിശദീകരണമനുസരിച്ച് കാലവും ക്രിയയും മാനവും ഒത്തുചേര്‍ന്നുണ്ടാകുന്നതാണ് താളം. ഇവിടെ കാലം എന്നതിന് സമയം എന്നര്‍ഥം. താളം പിടിക്കാന്‍ ചെയ്യുന്ന പ്രവൃത്തികളെയാണ് ക്രിയയെന്നു പറയുന്നത്. ഏതു താളത്തിലായാലും രണ്ട് ക്രിയകള്‍ക്കിടയിലെ സമയം ആദ്യന്തം തുല്യമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. ഇങ്ങനെ രണ്ട് ക്രിയകള്‍ക്കിടയിലെ സമയമാണ് മാനം. ഇതിന് ലയമെന്നും പറയും.

വരി 45: വരി 45:
മ. കാലം.  സമയത്തിന്റെ അളവ്. ഏറ്റവും ചെറിയ അളവിനെ ക്ഷണം എന്നു പറയുന്നു. നൂറ് താമരയിതളുകള്‍ അടുക്കിവച്ച് അതിലൂടെ ഒരു സൂചി കുത്തിയിറക്കുമ്പോള്‍ ഒരു ദളത്തില്‍ നിന്ന് മറ്റൊരു ദളത്തിലേക്ക് സൂചി കടക്കുന്നതിനെടുക്കുന്ന സമയമാണ് ക്ഷണം. അതനുസരിച്ച് മറ്റു കാലയളവുകള്‍ ഇങ്ങനെയാണ്.

  8 ക്ഷണം - 1 ലവം
+
8 ക്ഷണം - 1 ലവം
-
  8 ലവം - 1 കാഷ്ഠം
+
8 ലവം - 1 കാഷ്ഠം
-
  8 കാഷ്ഠം - 1 നിമിഷം
+
8 കാഷ്ഠം - 1 നിമിഷം
-
  8 നിമിഷം - 1 കല
+
8 നിമിഷം - 1 കല
-
  2 കല - 1 ചതുര്‍ഭാഗം (ത്രുടി)
+
2 കല - 1 ചതുര്‍ഭാഗം (ത്രുടി)
-
  2 ചതുര്‍ഭാഗം - 1 അനുദ്രുതം (ബിംബാര്‍ധം)
+
2 ചതുര്‍ഭാഗം - 1 അനുദ്രുതം (ബിംബാര്‍ധം)
-
  2 അനുദ്രുതം - 1 ദ്രുതം
+
2 അനുദ്രുതം - 1 ദ്രുതം
-
  2 ദ്രുതം - 1 ലഘു
+
2 ദ്രുതം - 1 ലഘു
-
  2 ലഘു - 1 ഗുരു
+
2 ലഘു - 1 ഗുരു
-
  3 ലഘു - 1 പ്ളുതം
+
3 ലഘു - 1 പ്ളുതം
-
  4 ലഘു - 1 കാകപാദം
+
4 ലഘു - 1 കാകപാദം
-
. മാര്‍ഗം. മാത്രയനുസരിച്ച് കാലത്തിന്റെ വ്യവച്ഛേദനം. നാലക്ഷരകാലമാണ് ഒരു മാത്ര. കൃതിയുടെ ഗതിയില്‍ ഓരോ താളാക്ഷരത്തിലും ഇത്ര സ്വരങ്ങളുണ്ടെന്ന് നിര്‍ണയിക്കുന്ന ഘടകമാണ് മാര്‍ഗം. മാര്‍ഗം ആറുവിധമുണ്ട്. ദക്ഷിണം, വാര്‍ത്തികം, ചിത്രം, ചിത്രതരം, ചിത്രതമം, അതിചിത്രതമം.

  ദക്ഷിണം - ഒരു താളാക്ഷരത്തിന് 8 മാത്രകള്‍
+
ദക്ഷിണം - ഒരു താളാക്ഷരത്തിന് 8 മാത്രകള്‍
-
  വാര്‍ത്തികം - ഒരു താളാക്ഷരത്തിന് 4 മാത്രകള്‍
+
വാര്‍ത്തികം - ഒരു താളാക്ഷരത്തിന് 4 മാത്രകള്‍
-
  ചിത്രം - ഒരു താളാക്ഷരത്തിന് 2 മാത്രകള്‍
+
ചിത്രം - ഒരു താളാക്ഷരത്തിന് 2 മാത്രകള്‍
-
  ചിത്രതരം - ഒരു താളാക്ഷരത്തിന് 1 മാത്ര  
+
ചിത്രതരം - ഒരു താളാക്ഷരത്തിന് 1 മാത്ര  
-
  ചിത്രതമം - ഒരു താളാക്ഷരത്തിന് മ്മ മാത്ര  
+
ചിത്രതമം - ഒരു താളാക്ഷരത്തിന് മ്മ മാത്ര  
-
  അതിചിത്രതമം - ഒരു താളാക്ഷരത്തിന് മ്പ മാത്ര  
+
അതിചിത്രതമം - ഒരു താളാക്ഷരത്തിന് മ്പ മാത്ര  
-
. ക്രിയ. താളം പിടിക്കുന്ന രീതി. കൈകള്‍ തമ്മില്‍ തട്ടുക, കൈ വീശുക, വിരലെണ്ണുക തുടങ്ങിയവ ക്രിയയില്‍പ്പെടുന്നു. കൈകള്‍ തമ്മില്‍ മുട്ടുന്നതുപോലുള്ള ശബ്ദം കേള്‍ക്കുന്ന ക്രിയയ്ക്ക് സശബ്ദക്രിയയെന്നും വിരലെണ്ണുന്നതുപോലെയുള്ള ശബ്ദമില്ലാത്ത ക്രിയയ്ക്ക് നിശ്ശബ്ദക്രിയയെന്നും പറയുന്നു.

റ. അംഗം. താളത്തിന്റ അവയവങ്ങള്‍. ഇവ മുഖ്യമായി അനു ദ്രുതം, ദ്രുതം, ലഘു, ഗുരു, പ്ളുതം, കാകപാദം എന്നീ ആറെണ്ണമാണ് (ഷഡംഗം).
റ. അംഗം. താളത്തിന്റ അവയവങ്ങള്‍. ഇവ മുഖ്യമായി അനു ദ്രുതം, ദ്രുതം, ലഘു, ഗുരു, പ്ളുതം, കാകപാദം എന്നീ ആറെണ്ണമാണ് (ഷഡംഗം).
വരി 127: വരി 127:
ചതുഷ്കല - ഒരു താളാക്ഷരത്തില്‍ നാല് സ്വരങ്ങള്‍.
ചതുഷ്കല - ഒരു താളാക്ഷരത്തില്‍ നാല് സ്വരങ്ങള്‍.
-
  വ. ലയം. പാട്ട് പാടുന്നതിന്റെ വേഗത വര്‍ധിക്കുന്ന തോത്. ലയം മൂന്ന് വിധമുണ്ട്.
+
. ലയം. പാട്ട് പാടുന്നതിന്റെ വേഗത വര്‍ധിക്കുന്ന തോത്. ലയം മൂന്ന് വിധമുണ്ട്.
1. വിളംബിതം - വളരെ സാവധാനം (ചൌക്കം)
1. വിളംബിതം - വളരെ സാവധാനം (ചൌക്കം)
വരി 137: വരി 137:
ശ. യതി. ഒരു താളാക്ഷരത്തിനുള്ളില്‍ അംഗങ്ങളെ കൂട്ടിയിണക്കിയിട്ടുള്ള വ്യവസ്ഥ. യതി ആറുവിധമുണ്ട്.
ശ. യതി. ഒരു താളാക്ഷരത്തിനുള്ളില്‍ അംഗങ്ങളെ കൂട്ടിയിണക്കിയിട്ടുള്ള വ്യവസ്ഥ. യതി ആറുവിധമുണ്ട്.
-
  1. സമയതി - എല്ലാ അംഗങ്ങളും ഒരേ തരത്തിലുള്ളത്.
+
1. സമയതി - എല്ലാ അംഗങ്ങളും ഒരേ തരത്തിലുള്ളത്.
 +
2. ഗോപുച്ഛയതി- ആരംഭത്തില്‍ ദീര്‍ഘമായും പിന്നീട്
 +
ക്രമത്തില്‍ അംഗങ്ങള്‍ ചെറുതായും
 +
വരുന്നത്.
 +
3. സ്രോതോവ - അംഗങ്ങള്‍ ആരംഭത്തില്‍ ചെറുതായും
-
  2. ഗോപുച്ഛയതി- ആരംഭത്തില്‍ ദീര്‍ഘമായും പിന്നീട്
+
ക്രമത്തില്‍ വലുതായും വരുന്നത്.
-
 
+
-
ക്രമത്തില്‍ അംഗങ്ങള്‍ ചെറുതായും
+
-
 
+
-
വരുന്നത്.
+
-
 
+
-
  3. സ്രോതോവ - അംഗങ്ങള്‍ ആരംഭത്തില്‍ ചെറുതായും
+
-
 
+
-
ക്രമത്തില്‍ വലുതായും വരുന്നത്.
+
4. ധമരുയതി - അംഗങ്ങള്‍ മധ്യത്തില്‍ ചെറുതും രണ്ടറ്റത്തേക്ക് വരുന്തോറും വലുതും ആയി വരുന്നത്.
4. ധമരുയതി - അംഗങ്ങള്‍ മധ്യത്തില്‍ ചെറുതും രണ്ടറ്റത്തേക്ക് വരുന്തോറും വലുതും ആയി വരുന്നത്.
വരി 286: വരി 282:
3. മറ്റു ദൃശ്യകലകളില്‍
3. മറ്റു ദൃശ്യകലകളില്‍
-
  ശ. കൂടിയാട്ടത്തിലെ താളങ്ങള്‍
+
ശ. കൂടിയാട്ടത്തിലെ താളങ്ങള്‍
-
  മ. ഏകതാളം  (മ) - 1 അക്ഷരകാലം  
+
മ. ഏകതാളം  (മ) - 1 അക്ഷരകാലം  
-
  (യ) - 4 അക്ഷരകാലം  
+
(യ) - 4 അക്ഷരകാലം  
-
  യ. ത്രിപുടതാളം (മ) - 7 അക്ഷരകാലം  
+
യ. ത്രിപുടതാളം (മ) - 7 അക്ഷരകാലം  
-
  (യ) - 3മ്മ അക്ഷരകാലം  
+
(യ) - 3മ്മ അക്ഷരകാലം  
-
  ര. അടന്തതാളം - 14 അക്ഷരകാലം  
+
ര. അടന്തതാളം - 14 അക്ഷരകാലം  
-
  റ. ധ്രുവതാളം  - 14 അക്ഷരകാലം  
+
റ. ധ്രുവതാളം  - 14 അക്ഷരകാലം  
-
  ല. ചെമ്പടതാളം - 8 അക്ഷരകാലം  
+
ല. ചെമ്പടതാളം - 8 അക്ഷരകാലം  
-
  ള. ചമ്പതാളം  - 10 അക്ഷരകാലം  
+
ള. ചമ്പതാളം  - 10 അക്ഷരകാലം  
-
  ഴ. ലക്ഷ്മീതാളം - 21 അക്ഷരകാലം  
+
ഴ. ലക്ഷ്മീതാളം - 21 അക്ഷരകാലം  
ഇവയെ കൂടാതെ 'മല്ല'’താളം പോലുള്ള ചില താളങ്ങളുമുണ്ട്.
ഇവയെ കൂടാതെ 'മല്ല'’താളം പോലുള്ള ചില താളങ്ങളുമുണ്ട്.
-
  മ. ഏകതാളം (മ) ഒരു ലഘുവും ഒരടിയും
+
മ. ഏകതാളം (മ) ഒരു ലഘുവും ഒരടിയും
-
  ത, ത്തതി, കിടത, ത ത്തതി
+
ത, ത്തതി, കിടത, ത ത്തതി
-
  കിടത, ത, ത്തതി, കിടത
+
കിടത, ത, ത്തതി, കിടത
-
  യ. ത്രിപുടതാളം (മ) ഏഴ് അക്ഷരകാലം
+
യ. ത്രിപുടതാളം (മ) ഏഴ് അക്ഷരകാലം
-
  ധിക തക തക തകധിക തകതക
+
ധിക തക തക തകധിക തകതക
-
തക
+
തക
-
  (യ) മൂന്നര അക്ഷരകാലം
+
(യ) മൂന്നര അക്ഷരകാലം
-
  തകത, തകത, തക തകത
+
തകത, തകത, തക തകത
-
  ര. അടന്തതാളം  (14 അക്ഷരകാലം)
+
ര. അടന്തതാളം  (14 അക്ഷരകാലം)
-
  ധിക കതക തകതക തകതക
+
ധിക കതക തകതക തകതക
-
  തക തക തകതക ധീ കതക തകതക
+
തക തക തകതക ധീ കതക തകതക
-
  തകതക തകതക ധീ
+
തകതക തകതക ധീ
-
  തകതക തകതക ധീ
+
തകതക തകതക ധീ
-
  റ. ധ്രുവതാളം  (14 അക്ഷരകാലം)
+
റ. ധ്രുവതാളം  (14 അക്ഷരകാലം)
-
  ധിത കതക തകതക തകതക
+
ധിത കതക തകതക തകതക
-
  തക തക തക തക ധീ തക തക  
+
തക തക തക തക ധീ തക തക  
-
തക തക
+
തക തക
-
  തക തക തക തക ധീ കതക  
+
തക തക തക തക ധീ കതക  
-
തകതക
+
തകതക
-
  തകതക തകതക ധീ
+
തകതക തകതക ധീ
-
  ല. ചെമ്പടതാളം (8 അക്ഷരകാലം)
+
ല. ചെമ്പടതാളം (8 അക്ഷരകാലം)
-
  ള. ചമ്പതാളം  (10 അക്ഷരകാലം)
+
ള. ചമ്പതാളം  (10 അക്ഷരകാലം)
-
  തത്തിന്തത്താ കിട ധീ ധിതി
+
തത്തിന്തത്താ കിട ധീ ധിതി
-
  തിത്തെ
+
തിത്തെ
-
  ഴ. ലക്ഷ്മീതാളം  (21 അക്ഷരകാലം)
+
ഴ. ലക്ഷ്മീതാളം  (21 അക്ഷരകാലം)
-
  തത്തിത്താ തക ധിക തത്താ
+
തത്തിത്താ തക ധിക തത്താ
-
  തക തിത്താ ധികതാ തിത്തൈത
+
തക തിത്താ ധികതാ തിത്തൈത
-
  ധിക തത്ത
+
ധിക തത്ത
ശശ. കൃഷ്ണനാട്ടത്തിലെ താളങ്ങള്‍. കൃഷ്ണനാട്ടത്തില്‍ ഏകതാളം, ത്രിപുടതാളം അടന്തതാളം, ചെമ്പടതാളം, പഞ്ചാരിതാളം എന്നിവ ഉപയോഗിക്കുന്നു.
ശശ. കൃഷ്ണനാട്ടത്തിലെ താളങ്ങള്‍. കൃഷ്ണനാട്ടത്തില്‍ ഏകതാളം, ത്രിപുടതാളം അടന്തതാളം, ചെമ്പടതാളം, പഞ്ചാരിതാളം എന്നിവ ഉപയോഗിക്കുന്നു.
വരി 368: വരി 364:
ശശശ. തുള്ളലിലെ താളങ്ങള്‍
ശശശ. തുള്ളലിലെ താളങ്ങള്‍
-
  1. ഗണപതിതാളം - തുള്ളല്‍ തുടങ്ങുമ്പോള്‍ ചുവടു  
+
1. ഗണപതിതാളം - തുള്ളല്‍ തുടങ്ങുമ്പോള്‍ ചുവടു  
-
വയ്ക്കുന്ന താളം.
+
വയ്ക്കുന്ന താളം.
-
  2. ചമ്പതാളം
+
2. ചമ്പതാളം
-
  3. ചമ്പടതാളം
+
3. ചമ്പടതാളം
കൂടാതെ അടന്തതാളം, പഞ്ചാരിതാളം, മര്‍മതാളം, ലക്ഷ്മീതാളം, കുംഭതാളം, കാരികതാളം, കുണ്ടനാച്ചിതാളം എന്നിവയും ഉപയോഗിക്കുന്നു. കിരാതം ഓട്ടന്‍തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ ഏഴ് താളങ്ങളുടെ 'താളമാലിക' പ്രയോഗിച്ചിട്ടുണ്ട്.

വരി 384: വരി 380:
നാടന്‍പാട്ടുകളിലും അനുഷ്ഠാന നൃത്തങ്ങളിലും സവിശേഷ മായ താളശൈലികള്‍ നിലനില്‍ക്കുന്നു. പുതിയ ഭഗവതി തെയ്യ ത്തിന്റെ താളത്തെ സൂചിപ്പിക്കുന്ന വായ്ത്താരി ഇങ്ങനെയാണ്:
നാടന്‍പാട്ടുകളിലും അനുഷ്ഠാന നൃത്തങ്ങളിലും സവിശേഷ മായ താളശൈലികള്‍ നിലനില്‍ക്കുന്നു. പുതിയ ഭഗവതി തെയ്യ ത്തിന്റെ താളത്തെ സൂചിപ്പിക്കുന്ന വായ്ത്താരി ഇങ്ങനെയാണ്:
-
ശ. നടകെട്ടിക്കലാശത്തിന്റെ അവസരത്തില്‍-
+
ശ. നടകെട്ടിക്കലാശത്തിന്റെ അവസരത്തില്‍-
ഡൈ/ഡൈഗണ/ഇന്റട/ഇണ്ടയിന്‍/ഡൈഗണതക/
ഡൈ/ഡൈഗണ/ഇന്റട/ഇണ്ടയിന്‍/ഡൈഗണതക/
വരി 392: വരി 388:
ശശ.പ്രദക്ഷിണം വയ്ക്കുന്ന കലാശം
ശശ.പ്രദക്ഷിണം വയ്ക്കുന്ന കലാശം
-
ഡൈന/ഡൈം ഡൈന/ ഡൈംഡൈന/കിടതക
+
ഡൈന/ഡൈം ഡൈന/ ഡൈംഡൈന/കിടതക
-
ഇന്‍ റ്റൈം/ഡൈറ്റൈം/കിടതക/തരികിട
+
ഇന്‍ റ്റൈം/ഡൈറ്റൈം/കിടതക/തരികിട
-
  ഇന്‍ ഡന്‍ഡ ഡൈന്റ/ഡൈറ്റ ഇന്‍റ്റൈം
+
ഇന്‍ ഡന്‍ഡ ഡൈന്റ/ഡൈറ്റ ഇന്‍റ്റൈം
-
  ഡൈങ്ങണ/ഇന്‍റ്റൈം ഡൈങ്ങണ
+
ഡൈങ്ങണ/ഇന്‍റ്റൈം ഡൈങ്ങണ
-
  ഇന്‍ ഡൈം ഡൈങ്ങണ/ഇന്ററ്റൈം/കിടതക
+
ഇന്‍ ഡൈം ഡൈങ്ങണ/ഇന്ററ്റൈം/കിടതക
-
  തരികിട
+
തരികിട
ഇത്തരത്തില്‍ ഓരോ കലാശത്തിനും ഓരോ താളമുണ്ട്.
ഇത്തരത്തില്‍ ഓരോ കലാശത്തിനും ഓരോ താളമുണ്ട്.

07:43, 30 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളം

സംഗീതം, നൃത്തം, വാദ്യം തുടങ്ങിയ കലകളുമായി ബന്ധപ്പെട്ട കാലസങ്കല്പം. ഗീതത്തിന്റെ കാലപരിമാണത്തെ അതിന്റെ വിഭാഗങ്ങള്‍ക്കനുസൃതമായി കൈകൊണ്ട് അല്ലെങ്കില്‍ വാദ്യം കൊണ്ട് ശബ്ദരൂപത്തില്‍ കുറിക്കുന്നതാണ് താളം.

തുല്യവേഗത്തിലുള്ള ചലനങ്ങളുടെ പലതരം ആവര്‍ത്തനങ്ങളേയും ചേര്‍ച്ചകളേയും ആശ്രയിച്ചുള്ള കാലപരിമാണമായ താളത്തെക്കുറിച്ചുള്ള സങ്കല്പത്തിന് മൂന്ന് തലങ്ങളുണ്ട്.

ഒന്ന്, വ്യവസ്ഥയെന്നനിലയില്‍: സംഗീതം, നൃത്തം, വാദ്യം എന്നിവയുടെ കാലബന്ധിതമായ (സമയബന്ധിതമായ) ക്രമീകര ണം. സംഗീതത്തിന്റെ വേഗത, സ്വരങ്ങളുടെ ദൈര്‍ഘ്യം, സഞ്ചാര ത്തിന്റെ രൂപ മാതൃകകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

രണ്ട്, കാലനിയമത്തെ പ്രകടിപ്പിക്കുന്നത്: പാട്ടിന്റെ കാല പരി മാണത്തെ കൈകൊണ്ടോ വാദ്യം കൊണ്ടോ പ്രകടിപ്പിക്കുന്നത്.

മൂന്ന്, കാലയളവ് എന്ന നിലയില്‍: സംഗീതത്തിന്റെ കാലയള വിനെ തിട്ടപ്പെടുത്താനുള്ള തോത്.

താളത്തെക്കുറിച്ചുള്ള ഈ സങ്കല്പം സംഗീതത്തില്‍ മാത്രമല്ല കവിത, ചിത്രകല, ശില്പകല, വാസ്തുകല എന്നിവയിലേക്കെല്ലാം വ്യാപിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും താളമുണ്ടെന്നാണ് സങ്കല്പം. ഇടിമിന്നല്‍, കാറ്റ്, മഴ, ഭൂചലനം, ജലപ്രവാഹങ്ങള്‍, ഹിമപാതം, കടല്‍ത്തിരകള്‍, സൂര്യോദയം, അസ്തമയം, രാത്രി, പകല്‍, പൂക്കള്‍ വിരിയുന്നതും കൊഴിയുന്നതും തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങള്‍ക്കും ഹൃദയമിടിപ്പ്, രക്തചംക്രമണം, പക്ഷിമൃഗാദികളുടെ ശബ്ദങ്ങള്‍, ചലനങ്ങള്‍ മാനുഷികാധ്വാനം എന്നീ ജൈവപ്രക്രിയകള്‍ക്കും താളമുണ്ട്. മനുഷ്യന്റെ സംഭാഷണം, നടപ്പ്, ഓട്ടം, എല്ലാം താളാത്മകമാണ്.

സംഗീതസമ്പ്രദായങ്ങളനുസരിച്ച് താളത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളുമുണ്ട്.

ക. താളം, കര്‍ണാടക സംഗീതത്തില്‍

1. വ്യാഖ്യാനവും പ്രമാണങ്ങളും. സംഗീതരത്നാകരത്തില്‍ ശാര്‍ങ്ഗരവന്‍ താളത്തിന്റെ ലക്ഷണം ഇപ്രകാരം പറഞ്ഞിരിക്കുന്നു:

'കാലോ, ലഘ്വാദിമിതയാം

ക്രിയയാ, സംമിതോമിതിം

ഗീതാദേര്‍, വിദധത്താളഃ'

ലഘു, ദ്രുതം, ഗുരു, പ്ളുതം എന്നിവയോടുകൂടിയ ക്രിയയാല്‍ അളക്കപ്പെട്ടതും പാട്ടിന്റെ അളവിനെ കുറിക്കുന്നതുമായ കാലയളവിനെ താളമെന്ന് പറയുന്നു. കാലഗണനയ്ക്കു സമാനമായ ക്രിയയാണ് താളം’എന്ന് അമരസിംഹന്‍ പറയുന്നു. ഗാനത്തിന്റെ കാലത്തെ കുറിക്കുന്നതിനായി കൈകള്‍കൊണ്ടോ ഉപകരണം കൊണ്ടോ ചെയ്യുന്ന ക്രിയയാണ് താളം. ഗായകലോചനത്തില്‍ പറയുന്നു:

'കാലഃക്രിയാ ച മാനം ച

സംഭവന്തി യദാ സഹ

തദാതാളസ്യസംഭൂതി-

രിതിജ്ഞേയം വിചക്ഷണൈഃ'

ഈ വിശദീകരണമനുസരിച്ച് കാലവും ക്രിയയും മാനവും ഒത്തുചേര്‍ന്നുണ്ടാകുന്നതാണ് താളം. ഇവിടെ കാലം എന്നതിന് സമയം എന്നര്‍ഥം. താളം പിടിക്കാന്‍ ചെയ്യുന്ന പ്രവൃത്തികളെയാണ് ക്രിയയെന്നു പറയുന്നത്. ഏതു താളത്തിലായാലും രണ്ട് ക്രിയകള്‍ക്കിടയിലെ സമയം ആദ്യന്തം തുല്യമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. ഇങ്ങനെ രണ്ട് ക്രിയകള്‍ക്കിടയിലെ സമയമാണ് മാനം. ഇതിന് ലയമെന്നും പറയും.

ഭാരതീയ സംഗീതത്തില്‍ താളത്തിന് വളരെ പ്രാധാന്യം കല്പിക്കുന്നുണ്ട്. കര്‍ണാടക സംഗീതത്തില്‍ വളരെയേറെ താള വൈവിധ്യമുണ്ട്.

ശ. താളവട്ടം. ഭാരതീയ സംഗീതത്തില്‍ താളവ്യവസ്ഥ ചാക്രികമാണ്. ഒരു ഗാനത്തിന്റെ അടിസ്ഥാനമായ താളം ആദ്യത്തെ അംഗം മുതല്‍ ഒടുവിലത്തെ അംഗം വരെ വന്നതിനു ശേഷം വീണ്ടും ആദ്യത്തെ അംഗം മുതല്‍ ആവര്‍ത്തിക്കുന്നു. ഒരു ഗാനത്തില്‍, ഇത്തരം ഒട്ടേറെ ആവര്‍ത്തനങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഒരു ആവര്‍ത്തനം താളത്തിന്റെ പൂര്‍ണരൂപമാണ്. ഇതിനെ താളവട്ടം എന്നു പറയുന്നു.

ശശ. ദശപ്രാണങ്ങള്‍. കര്‍ണാടക സംഗീതത്തില്‍ താളത്തിന് കാലം, മാര്‍ഗം, ക്രിയ, അംഗം, ജാതി, ഗ്രഹം, കല, ലയം, യതി, പ്രസ്താരം എന്നിങ്ങനെ പത്ത് പ്രാണങ്ങള്‍ ഉണ്ട്. ആദ്യത്തെ അഞ്ച് പ്രാണങ്ങളെ മഹാപ്രാണങ്ങളെന്നും ബാക്കിയുള്ളവയെ ഉപപ്രാണങ്ങളെന്നും പറയുന്നു.

മ. കാലം. സമയത്തിന്റെ അളവ്. ഏറ്റവും ചെറിയ അളവിനെ ക്ഷണം എന്നു പറയുന്നു. നൂറ് താമരയിതളുകള്‍ അടുക്കിവച്ച് അതിലൂടെ ഒരു സൂചി കുത്തിയിറക്കുമ്പോള്‍ ഒരു ദളത്തില്‍ നിന്ന് മറ്റൊരു ദളത്തിലേക്ക് സൂചി കടക്കുന്നതിനെടുക്കുന്ന സമയമാണ് ക്ഷണം. അതനുസരിച്ച് മറ്റു കാലയളവുകള്‍ ഇങ്ങനെയാണ്.

8 ക്ഷണം - 1 ലവം

8 ലവം - 1 കാഷ്ഠം

8 കാഷ്ഠം - 1 നിമിഷം

8 നിമിഷം - 1 കല

2 കല - 1 ചതുര്‍ഭാഗം (ത്രുടി)

2 ചതുര്‍ഭാഗം - 1 അനുദ്രുതം (ബിംബാര്‍ധം)

2 അനുദ്രുതം - 1 ദ്രുതം

2 ദ്രുതം - 1 ലഘു

2 ലഘു - 1 ഗുരു

3 ലഘു - 1 പ്ളുതം

4 ലഘു - 1 കാകപാദം

. മാര്‍ഗം. മാത്രയനുസരിച്ച് കാലത്തിന്റെ വ്യവച്ഛേദനം. നാലക്ഷരകാലമാണ് ഒരു മാത്ര. കൃതിയുടെ ഗതിയില്‍ ഓരോ താളാക്ഷരത്തിലും ഇത്ര സ്വരങ്ങളുണ്ടെന്ന് നിര്‍ണയിക്കുന്ന ഘടകമാണ് മാര്‍ഗം. മാര്‍ഗം ആറുവിധമുണ്ട്. ദക്ഷിണം, വാര്‍ത്തികം, ചിത്രം, ചിത്രതരം, ചിത്രതമം, അതിചിത്രതമം.

ദക്ഷിണം - ഒരു താളാക്ഷരത്തിന് 8 മാത്രകള്‍

വാര്‍ത്തികം - ഒരു താളാക്ഷരത്തിന് 4 മാത്രകള്‍

ചിത്രം - ഒരു താളാക്ഷരത്തിന് 2 മാത്രകള്‍

ചിത്രതരം - ഒരു താളാക്ഷരത്തിന് 1 മാത്ര

ചിത്രതമം - ഒരു താളാക്ഷരത്തിന് മ്മ മാത്ര

അതിചിത്രതമം - ഒരു താളാക്ഷരത്തിന് മ്പ മാത്ര

. ക്രിയ. താളം പിടിക്കുന്ന രീതി. കൈകള്‍ തമ്മില്‍ തട്ടുക, കൈ വീശുക, വിരലെണ്ണുക തുടങ്ങിയവ ക്രിയയില്‍പ്പെടുന്നു. കൈകള്‍ തമ്മില്‍ മുട്ടുന്നതുപോലുള്ള ശബ്ദം കേള്‍ക്കുന്ന ക്രിയയ്ക്ക് സശബ്ദക്രിയയെന്നും വിരലെണ്ണുന്നതുപോലെയുള്ള ശബ്ദമില്ലാത്ത ക്രിയയ്ക്ക് നിശ്ശബ്ദക്രിയയെന്നും പറയുന്നു.

റ. അംഗം. താളത്തിന്റ അവയവങ്ങള്‍. ഇവ മുഖ്യമായി അനു ദ്രുതം, ദ്രുതം, ലഘു, ഗുരു, പ്ളുതം, കാകപാദം എന്നീ ആറെണ്ണമാണ് (ഷഡംഗം).

അനുദ്രുതം : ഒരടി

ദ്രുതം : ഒരടിയും വിസര്‍ജിതവും

അനുദ്രുതത്തിന്റേയും ദ്രുതത്തിന്റേയും കാലയളവ് സ്ഥിരമാണ്. ജാതിഭേദം ബാധിക്കുന്നില്ല.

ലഘു (ചതുരശ്രജാതി): ഒരടിയും ചെറുവിരല്‍ മുതല്‍ നടു വിരല്‍ വരെ എണ്ണലും. ജാതിക്കനുസരിച്ച് ലഘുവിന് വ്യത്യാസം വരും. ചതുരശ്രം-4, തിസ്രം-3, ഖണ്ഡം-5, മിശ്രം-7, സങ്കീര്‍ണം-9 എന്നിങ്ങനെയാണ് ലഘുവിന്റെ അക്ഷരകാലങ്ങള്‍.

ഗുരു: ഒരടി, വലത്തെ കൈ ചുരുട്ടിപ്പിടിച്ച് വലത്തോട്ട് വട്ടത്തില്‍ ചുറ്റല്‍.

പ്ളുതം: ഒരടിയും കൃഷ്യയും സര്‍പ്പിണിയും അടങ്ങിയത് പ്ളുതം. (ഒരടിയും വലത്തെ കൈ ചുരുട്ടിപ്പിടിച്ച് വലത്തോട്ട് വട്ടത്തില്‍ ചുറ്റി കീഴോട്ട് വീശലും.)

കാകപാദം: ഒരടിയും കൈ മേലോട്ടു പൊക്കി വലത്തോട്ടു വീശലും ഇടത്തോട്ടു വീശലും (ആകെ 16 അക്ഷരകാലം).

ഷഡംഗങ്ങളോട് മൂന്നക്ഷര കാലത്തോടുകൂടിയ ദ്രുതശേഖരം എന്ന ഒരംഗം കൂടി ചേര്‍ത്ത് സപ്താംഗങ്ങള്‍ എന്നു പറയാറുണ്ട്.

ല. ജാതി. ലഘുവിന്റെ വകഭേദങ്ങള്‍. ലഘുവില്‍ എത്ര അക്ഷരകാലം അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

തിസ്രം - 3 അക്ഷരകാലം

ചതുരശ്രം - 4 അക്ഷരകാലം

ഖണ്ഡം - 5 അക്ഷരകാലം

മിശ്രം - 7 അക്ഷരകാലം

സങ്കീര്‍ണം - 9 അക്ഷരകാലം

ള. ഗ്രഹം. ഒരു താളവട്ടത്തില്‍ പാട്ടിന്റെ ആരംഭസ്ഥാനം. ഇത് രണ്ടുവിധം: സമം, വിഷമം. പാട്ടും താളവും ഒന്നിച്ചാരംഭിക്കുന്നത് സമഗ്രഹം; അല്ലാത്തത് വിഷമഗ്രഹം. വിഷമഗ്രഹം രണ്ടുവിധമുണ്ട്:

അതീതം - താളത്തിനു മുമ്പ് ഗാനം ആരംഭിക്കുന്നത്.

അനാഗതം - താളത്തിനു ശേഷം ഗാനം ആരംഭിക്കുന്നത്.

ഴ. കല. ഒരു താളവട്ടത്തിലെ അംഗങ്ങളിലടങ്ങിയ താളാക്ഷരങ്ങളുടെ അവാന്തരവിഭാഗങ്ങള്‍. 'കള' എന്നും പറയും.

ഏകകല- ഒരു താളാക്ഷരത്തില്‍ ഒരു കല മാത്രമേ ഉള്ളുവെങ്കില്‍ ഏകകല.

ദ്വികല - ഒരു താളാക്ഷരത്തില്‍ രണ്ട് സ്വരങ്ങള്‍.

ചതുഷ്കല - ഒരു താളാക്ഷരത്തില്‍ നാല് സ്വരങ്ങള്‍.

. ലയം. പാട്ട് പാടുന്നതിന്റെ വേഗത വര്‍ധിക്കുന്ന തോത്. ലയം മൂന്ന് വിധമുണ്ട്.

1. വിളംബിതം - വളരെ സാവധാനം (ചൌക്കം)

2. മധ്യം - വിളംബത്തിന്റെ ഇരട്ടി

3. ദ്രുതം - മധ്യകാലത്തിന്റെ ഇരട്ടി വേഗത

ശ. യതി. ഒരു താളാക്ഷരത്തിനുള്ളില്‍ അംഗങ്ങളെ കൂട്ടിയിണക്കിയിട്ടുള്ള വ്യവസ്ഥ. യതി ആറുവിധമുണ്ട്.

1. സമയതി - എല്ലാ അംഗങ്ങളും ഒരേ തരത്തിലുള്ളത്.

2. ഗോപുച്ഛയതി- ആരംഭത്തില്‍ ദീര്‍ഘമായും പിന്നീട് ക്രമത്തില്‍ അംഗങ്ങള്‍ ചെറുതായും വരുന്നത്.

3. സ്രോതോവ - അംഗങ്ങള്‍ ആരംഭത്തില്‍ ചെറുതായും

ക്രമത്തില്‍ വലുതായും വരുന്നത്.

4. ധമരുയതി - അംഗങ്ങള്‍ മധ്യത്തില്‍ ചെറുതും രണ്ടറ്റത്തേക്ക് വരുന്തോറും വലുതും ആയി വരുന്നത്.

5. മൃദംഗയതി - മധ്യം ഏറ്റവുമധികം വലുതായും രണ്ടറ്റവും ചെറുതായും വരുന്നത്.

6. വിഷമയതി - അംഗങ്ങള്‍ യാതൊരു വ്യവസ്ഥയുമില്ലാതെ വരുന്നത്.

ഷ. പ്രസ്താരം. താളാംഗത്തെ അതിലടങ്ങിയിട്ടുള്ള ചെറിയ അംഗങ്ങളുടെ രൂപത്തില്‍ വിശദീകരിച്ചു കാണിക്കുന്നു.

നഷ്ടം, ഉദ്ദിഷ്ടം, പാതാളം, മഹാപാതാളം, അനുദ്രുതമേരു, ദ്രുതമേരു, ദ്രുതശേഖരമേതു, ലഘുമേരു, ഗുരുമേരു, പ്ളുതമേരു, കാകപാദമേരു, സംയോഗമേരു, ഖണ്ഡപ്രസ്താരം, യതിപ്രസ്താരം എന്നിങ്ങനെ പതിനാല് പ്രസ്താരങ്ങള്‍ നിലവിലുണ്ട്.

2. താളങ്ങളുടെ വര്‍ഗീകരണം

അടിസ്ഥാന താളങ്ങള്‍ ഏഴെണ്ണമാണ്.

1. ധ്രുവതാളം - 1011 (ലഘു, ദ്രുതം, ലഘു, ലഘു)

2. മഠ്യതാളം - 101 (ലഘു, ദ്രുതം, ലഘു)

3. ഝംപതാളം - 100 (ലഘു, ദ്രുതം, ദ്രുതം)

4. ത്രിപുടതാളം - 100 (ലഘു, ദ്രുതം, ദ്രുതം)

5. അടതാളം - 1100 (ലഘു, ലഘു, ദ്രുതം, ദ്രുതം)

6. രൂപകതാളം - 01 (ദ്രുതം, ലഘു)

7. ഏകതാളം - 1 (ലഘു)

അടിസ്ഥാനപരമായ ഈ ഏഴ് താളങ്ങള്‍ക്ക് തിസ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം എന്നിങ്ങനെയുള്ള അഞ്ചുവീതം വകഭേദങ്ങളോടെ താളങ്ങള്‍ 35 വിധമാകുന്നു. സാധാരണയായി കര്‍ണാടക സംഗീതത്തില്‍ പ്രയോഗിക്കപ്പെടുന്നത് ഈ 35 താളങ്ങളാണ്. ഈ 35 താളങ്ങള്‍ക്ക് ഓരോന്നിനും അഞ്ചുഗതിഭേദങ്ങള്‍ വീതം ഉണ്ട്. തിസ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം. ഈ ഗതിഭേദത്തോടെ താളങ്ങള്‍ 175 ആയി പരിണമിക്കുന്നു.

ശ. പഞ്ചതാളങ്ങള്‍. പ്രാചീന സംഗീതശാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്ന അഞ്ച് മാര്‍ഗി താളങ്ങളെ പഞ്ചതാളങ്ങള്‍ എന്നു പറയുന്നു. ഗുരു, ലഘു, പ്ളുതം എന്നീ അംഗങ്ങള്‍ മാത്രമാണ് ഇവയില്‍ ഉപയോഗപ്പെടുന്നത്. 1. ചചത്പുടം (32 അക്ഷരകാലം) 2. ചാചപുടം (24 അക്ഷരകാലം) 3. ഷഡ്പിതാപുത്രികം (48 അക്ഷരകാലം), 4. സംപദ്വേഷ്ടകം (48 അക്ഷരകാലം), 5. ഉദ്ഘട്ടം (24 അക്ഷര കാലം) എന്നിവയാണ് പഞ്ചതാളങ്ങള്‍.

ശശ. ആദി, ദേശാദി, മധ്യാദി താളങ്ങള്‍. ചതുരശ്രജാതി ത്രിപുടതാളത്തെ ആദിതാളം എന്നു പറയുന്നു. ഇത് എട്ടക്ഷരകാലമുള്ളതും ഒരു ലഘുവും രണ്ട് ദ്രുതവും അടങ്ങിയതുമാണ്. ചതുരശ്രഗതിയാണ് സാധാരണയായുള്ളത്. ഈ താളമാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്.

ആദിതാളത്തിന്റെ രൂപഭേദങ്ങളാണ് ദേശാദി, മധ്യാദിതാളങ്ങള്‍. പതിനാറ് അക്ഷരകാലം ഈ താളങ്ങള്‍ക്കുണ്ട്. ഒരു വീച്ചും മൂന്നടിയുമാണ് ഇതിന്റെ അംഗങ്ങള്‍. ഓരോന്നിലും നാലക്ഷരകാലങ്ങളുണ്ട്.

വീച്ചില്‍ മൂന്നക്ഷരം കഴിഞ്ഞ് ആരംഭിക്കുന്നത് ദേശാദിതാളം. വീച്ചില്‍ രണ്ടക്ഷരം കഴിഞ്ഞാരംഭിക്കുന്നത് മദ്ധ്യാദിതാളം.

ശശശ. ചാപ്പുതാളം. അംഗങ്ങളെ കാണിക്കാതെയും അംഗങ്ങളിലുള്ള അക്ഷരകാലങ്ങളെ വ്യക്തമാക്കാതെയും സശബ്ദക്രിയയെ കൊണ്ടു മാത്രം താളം പിടിക്കുന്നതിനെ ചാപ്പുതാളം എന്നു പറയുന്നു. ഇപ്പോള്‍ രണ്ടടി മാത്രമാണ് ക്രിയയായുള്ളത്. മിശ്രചാപ്പ്, ഖണ്ഡചാപ്പ്, തിസ്രചാപ്പ്, സങ്കീര്‍ണചാപ്പ് എന്നിങ്ങനെ ചാപ്പുതാളങ്ങള്‍ നാല് വിധമുണ്ട്. പ്രാചീന താളമായ ചാപ്പ് കൂടുതല്‍ പ്രയോഗത്തിലുണ്ട്.

ശ്. മിശ്രചാപ്പ്. ആദ്യത്തെ അടിക്ക് മൂന്നും രണ്ടാമത്തെ അടിക്ക് നാലും അക്ഷരകാലങ്ങള്‍. മൊത്തം 7 അക്ഷരകാലങ്ങള്‍.

ജതി: തകിട-തക-ധിമി

ശ്യാമശാസ്ത്രികളുടെ ആനന്ദഭൈരവി രാഗത്തിലുള്ള 'മറിവേ റെഗതി', സ്വാതിതിരുനാളിന്റെ തോടിയിലുള്ള 'സരസിജനാഭ' തുടങ്ങിയ കൃതികള്‍ ഈ താളത്തിലുള്ളവയാണ്.

്. ഖണ്ഡചാപ്പ്. ആദ്യത്തെ അടിക്ക് രണ്ടും രണ്ടാമത്തെ അടിക്ക് മൂന്നും അക്ഷരകാലങ്ങള്‍. മൊത്തം അഞ്ചക്ഷരകാലം. ജതി: തക.ത.കിട

പട്ടണം സുബ്രഹ്മണ്യയ്യരുടെ ബിലഹരി രാഗത്തിലെ 'പരിത നമിംച്ചിതെ', ത്യാഗരാജസ്വാമികളുടെ മധ്യമാവതി രാഗത്തിലെ 'നാദുപൈ' എന്നിവ ഈ താളത്തിലെ കൃതികളാണ്.

്ശ. തിസ്രചാപ്പ്. ആദ്യത്തെ അടിക്ക് ഒന്നും രണ്ടാമത്തെ അടിക്ക് രണ്ടും അക്ഷരകാലങ്ങള്‍. മൊത്തം മൂന്നക്ഷരകാലം.
്ശശ. സങ്കീര്‍ണചാപ്പ്. ആദ്യത്തെ അടിക്ക് നാലും രണ്ടാമത്തെ അടിക്ക് അഞ്ചും അക്ഷരകാലങ്ങള്‍. ജതി: തകധിമി തക തകിട. മൂന്നായി പിരിച്ചും പ്രകടിപ്പിക്കാറുണ്ട്.
്ശശശ. ജതി, തത്തകാരം. ഒരു താളത്തിന്റെ സ്വരൂപത്തെ അതിന്റെ അംഗവിഭാഗം ചെയ്തു പറയുമ്പോള്‍ ഉപയോഗപ്പെടുത്തുന്ന ചൊല്ലുകള്‍.

ഉദാഹരണത്തിന്

ത്രിപുട - തകിട തക ധിമി

ചാപ്പ് - തകിട തകധിമി

രൂപകം - തക ധിമി കിട

3. താളം എന്ന പദത്തിന്റെ ഉത്പത്തി. ഇതിനെക്കുറിച്ച് സംഗീതഗ്രന്ഥങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണുന്നു.

1. സ്ഥാപിക്കുക എന്നര്‍ഥമുള്ള തള എന്ന ധാതുവില്‍ നിന്നു മുണ്ടായത്. ഗീതവാദ്യാദികലകളുടെ കാലപരിണാമത്തെ സ്ഥാപിക്കുന്നത് എന്നാണ് ഇവിടെ വിവക്ഷിക്കുന്നത്.

2. താണ്ഡവനൃത്തത്തിന്റെ (പുരുഷനൃത്തം) 'താ'യും ലാസ്യനൃത്തത്തിന്റെ (സ്ത്രൈണനൃത്തം) 'ലാ'യും ചേര്‍ന്ന് താളമുണ്ടായി എന്ന് മറ്റൊരഭിപ്രായവുമുണ്ട്.

3.താളത്തിന്റെ പ്രാധാന്യം സംഗീതശാസ്ത്രങ്ങളില്‍ പറയു ന്നത് ഒരു മദയാനയ്ക്ക് തോട്ടിപോലെയാണ് ഗീതവാദ്യനൃത്തങ്ങള്‍ക്ക് താളം എന്നാണ്. ഗീതത്തിന് ശ്രുതി മാതാവ് എന്ന പോലെ താളം (ലയം) പിതാവ് എന്നാണ് സങ്കല്‍പ്പം.

കക. താളം, ഹിന്ദുസ്ഥാനി സംഗീതത്തില്‍. താളത്തെക്കുറിച്ചുള്ള സങ്കല്പങ്ങളിലും സിദ്ധാന്തങ്ങളിലും ഹിന്ദുസ്ഥാനിസംഗീതം, കര്‍ണാടക സംഗീതത്തോട് സമാനമാണെങ്കിലും പ്രയോഗത്തിന്‍ വ്യത്യസ്തമാണ്. കര്‍ണാടക സംഗീതത്തിലെപ്പോലെ ഹിന്ദുസ്ഥാനി സംഗീതം താളങ്ങളെ സമഗ്രമായി വര്‍ഗീ കരിച്ചിട്ടില്ല. കര്‍ണാടക സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി താളങ്ങളുടെ അടിസ്ഥാനഘടകം മാത്രയാണ്. ഒരേ മാത്രയുള്ള വ്യത്യസ്ത താളങ്ങള്‍ക്ക് ഠേകകള്‍ (ജതികള്‍) വ്യത്യസ്തമായിരിക്കും. ഒരു നിശ്ചിത എണ്ണത്തിലുള്ള മാത്രകള്‍ അടങ്ങിയതാണ് ഒരാവര്‍ത്തം. ആവര്‍ത്തത്തില്‍ അടങ്ങിയിട്ടുള്ള മാത്രകളാണ് അംഗത്തെ നിര്‍ണയിക്കുന്നത്. അംഗങ്ങളെ 'വിഭാഗങ്ങള്‍' എന്നു പറയുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രധാനമായും പതിനഞ്ച് താളങ്ങളാണ് പ്രയോഗത്തിലുള്ളത്. കഹര്‍വാ, ദാദ്ര, രൂപക്, ധുമളി, ഝപ്, സൂല, ചൌ, ഏക്, ധമാര്‍, ഝൂമ്ര, ദീപ്ചന്ദി, അഡാചൌ, തില്‍വാഡാ, ത്രിതാള്‍ എന്നിവ. ഹിന്ദുസ്ഥാനി സംഗീതത്തിലേയും കര്‍ണാടക സംഗീതത്തിലേയും ഘടകങ്ങള്‍ തമ്മിലുള്ള താരതമ്യം ഇത് കൂടുതല്‍ വ്യക്തമാക്കും.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഘടകങ്ങള്‍ തത്തുല്യമായ സ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന കര്‍ണാടക സംഗീതത്തിലെ ഘടകങ്ങള്‍

ആവര്‍ത്ത താളവട്ടം അംഗ/വിഭാഗ് താളാംഗം മാത്ര താളാക്ഷരം (ഏറ്റവും ചെറിയ കാലയളവ്)

താളാവര്‍ത്തങ്ങളില്‍ വരുന്ന മാത്രകള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതത്തില്‍ വ്യത്യസ്തമായ പ്രാധാന്യമാണ് നല്കുന്നത്. ആദ്യത്തെ മാത്രയ്ക്ക് പ്രത്യേകമായ ഊന്നല്‍ നല്കുന്നു. അതിനെ 'സമ്'’എന്നു പറയുന്നു. ഇത് ഒരു കച്ചേരിക്കിടയില്‍ മനോധര്‍മ പ്രയോഗങ്ങള്‍ക്കുശേഷം പാടുന്ന അല്ലെങ്കില്‍ ഉപകരണം വായിക്കുന്നയാളും പക്കമേളക്കാരും ഒന്നിക്കുന്ന ബിന്ദുവാണ്. സമമെന്നാല്‍ സമതുലിതമായ അവസ്ഥയെന്നര്‍ഥം.

ഖാലീ:- ഊന്നല്‍ നല്‍കാത്ത മാത്ര (ഒഴിഞ്ഞത് അല്ലെങ്കില്‍ ശൂന്യം)

താലീ:- സമവും ഖാലിയുമല്ലാത്ത മാത്രകള്‍ക്ക് താലീയെന്നു പറയുന്നു. ഇവ 'സാധാരണ' മാത്രകളാണ്.

സമം, ഖാലീ, താലീ എന്നിവ മുറയ്ക്ക് ഒരോ 'വിഭാഗി'ന്റെ ആദ്യമാത്രകളായി വരുന്നു. ഒരു ആവര്‍ത്തില്‍ ഒട്ടേറെ താലീകളും ഒന്നോ അതിലധികമോ ഖാലികളുമടങ്ങിയിട്ടുണ്ടാകുമെങ്കിലും ആദ്യത്തെ മാത്രയാണ് 'സമ്'. ആദ്യത്തെ മാത്ര 'ഖാലീ'യായിട്ടുള്ള 'സമ്' ഇല്ലാത്ത താളങ്ങളുമുണ്ട്.

'സമ്'’ഉം താലീയും കൈയടിയിലൂടെ സൂചിപ്പിക്കുന്നു. ഖാലീ വീച്ചിലൂടെ സൂചിപ്പിക്കുന്നു. 'സമ്'’'ത'’എന്ന് അടയാളപ്പെടുത്തുന്നു. ഖാലീ 'ഠ'’എന്നും. താലീ അതിന്റെ സ്ഥാനസംഖ്യയിലൂടെയാണ് സൂചിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന്, രണ്ടാം 'വിഭാഗി'ലെ ആദ്യത്തെ മാത്രയിലെ താലിക്ക് '2' എന്ന് അടയാളപ്പെടുത്തുന്നു.

കര്‍ണാടക സംഗീതത്തിലേയും ഹിന്ദുസ്ഥാനി സംഗീതത്തി ലേയും താളങ്ങളുടെ പേരുകളും ഘടനയും വ്യത്യസ്തമാണ്. താളവാദ്യത്തില്‍ പ്രധാനം തബലയാണ്. നീണ്ട മണ്‍കുറ്റികൊണ്ടുള്ള മൃദംഗമായ കോല്‍ മറ്റൊരു പ്രധാന താളവാദ്യമാണ്.

കകക. താളം, കേരള സംഗീതത്തില്‍. കേരള സംഗീതത്തിലും താളത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാവരാഗങ്ങളുടെ പരസ്പര സംബന്ധം താളങ്ങളിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. നൃത്തത്തിന്റെ ഉപജീവിയായിട്ടാണ് കേരളത്തില്‍ പ്രധാനമായും സംഗീതവും താളവും നിലനിന്നിരുന്നത്. കര്‍ണാടക സംഗീതത്തിനു മുമ്പ് കേരളത്തിന്റെ തനതു സംഗീതമായിരുന്നു സോപാന സംഗീതം. എന്നാല്‍ നൃത്തത്തിന്റേയും സംഗീതത്തിന്റേയും ചിട്ടവട്ടങ്ങള്‍ക്കു പുറത്ത് താളവാദ്യങ്ങള്‍ക്കും മേളങ്ങള്‍ക്കും ഇന്ന് പ്രത്യേക അസ്തിത്വം തന്നെയുണ്ട്. നാടോടി നൃത്തങ്ങളിലും തായമ്പകയിലും കൂടിയാട്ടത്തിലും കൃഷ്ണനാട്ടത്തിലും കഥകളിയിലും തുള്ളലിലും അഷ്ടപദിയിലും വളരെ പ്രാധാന്യത്തോടെ താളങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. കര്‍ണാടക സംഗീതത്തിന്റെ താളപദ്ധതി കേരളീയ കലകളില്‍ പൂര്‍ണമായി സ്വീകരിച്ചിട്ടില്ല. സൂക്ഷ്മവീക്ഷണത്തില്‍ ഒരുപോലെയാണെങ്കിലും കര്‍ണാടക സംഗീതസമ്പ്രദായത്തില്‍ ഇല്ലാത്ത ഒട്ടേറെ താളങ്ങള്‍ കേരളത്തിലെ കലകളില്‍ കാണാം. കര്‍ണാടക സംഗീതത്തില്‍ പ്രയോഗത്തിലില്ലാത്ത ചില താളങ്ങള്‍ കൂടി ചേര്‍ത്ത് ഏഴ് താളങ്ങള്‍ കോര്‍ത്തിണക്കിയ ഒരു താളമാലിക കുഞ്ചന്‍ നമ്പ്യാര്‍ തുള്ളലിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്.

1. മേളകലകളില്‍. ചെണ്ടമേളങ്ങളില്‍ പ്രധാനമായ പഞ്ചാരിമേളത്തില്‍ അഞ്ചുകാലങ്ങളിലും കൊട്ടാനുള്ള വ്യവസ്ഥ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആറ് അക്ഷരകാലമാണ് പഞ്ചാരിതാളത്തിന് ത1, ത്ത2, ന്ത3, യ്ക്കാം4, തോ5, ഓം6 എന്നതാണതിന്റെ വായ്ത്താരി. പഞ്ചാരിതാളത്തിന്റെ ആറ് അക്ഷരകാലം കഴിഞ്ഞാല്‍ ഒരു താളവട്ടമാകുന്നു. പഞ്ചാരിമേളത്തില്‍ അതിലെ അഞ്ചാം കാലത്തില്‍ ആറക്ഷരകാലം ഒരു താളവട്ടമാകുന്നു.

പഞ്ചാരിമേളം 5-ാം കാലം - 1 താളവട്ടം - 6 അക്ഷരകാലം

അക്ഷരകാലം 4-ാം കാലം - 1 താളവട്ടം - 12

3-ാം കാലം - 1 താളവട്ടം - 24

2-ാം കാലം - 1 താളവട്ടം - 48

1-ാം കാലം - 1 താളവട്ടം - 96

ഒന്നാം കാലത്തിന് പതികാലം, പതിവുകാലം, പതിഞ്ഞകാലം എന്നിങ്ങനെ പറയാറുണ്ട്. പതികാലം, രണ്ടാംകാലം എന്നിങ്ങനെ മേല്‍ക്കുമേല്‍ വരുന്ന കാലങ്ങളില്‍ താളവട്ടങ്ങളില്‍ അക്ഷരകാലങ്ങള്‍ കുറഞ്ഞുവരുന്നു. കാലങ്ങളെ കുറിക്കാന്‍ നില എന്ന പദം ഉപയോഗിക്കാറുണ്ട്.

പഞ്ചാരിമേളത്തിന്റെ സമ്പ്രദായത്തില്‍ ചിട്ടപ്പെടുത്തിവച്ചിട്ടു ള്ളവയാണ് ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പട, ചമ്പ എന്നീ മേളങ്ങള്‍. ധ്രുവമേളം മൂന്ന് കാലത്തില്‍ മാത്രമാണ് കൊട്ടാറുള്ളത്. ബാക്കിയുള്ളവ നാല് കാലങ്ങളിലും കൊട്ടാറുണ്ട്.

2. കഥകളിയില്‍. കഥകളി താളനിബദ്ധമായ കലയാണ്. അണിയറയില്‍ നിന്ന് അരങ്ങത്തു വരുന്ന നടന്‍ രംഗത്തു നിന്ന് മറയുന്നത് വരെ അനുഷ്ഠിക്കുന്ന എല്ലാ കൃത്യങ്ങളും താളനിബദ്ധമാണ്. കഥകളയില്‍ പ്രധാനമായി ഉപയോഗിക്കുന്ന താളങ്ങള്‍ ഇവയാണ്.

1. അടന്ത - ഒന്നാംകാലം 56 അക്ഷരകാലം

- രണ്ടാംകാലം 28 അക്ഷരകാലം

- മൂന്നാംകാലം 14 അക്ഷരകാലം

- നാലാംകാലം 7 അക്ഷരകാലം

2. ചെമ്പട - യഥാക്രമം 32, 16, 8, 4, 2 എന്ന അക്ഷര കാലത്തോടെ അഞ്ച് കാലങ്ങള്‍

3. ചമ്പ - യഥാക്രമം 40, 20, 10, 5

4. പഞ്ചാരി - യഥാക്രമം 24, 12, 6, 3

5. മുറിയടന്ത - മുറുകിയ അടന്ത. അടന്തയുടെ ഏഴ ക്ഷരങ്ങളുള്ള അഞ്ചാംകാലം.

6. ത്രിപുട - ഒരു കാലം മാത്രം, ഏഴക്ഷരകാലം.

3. മറ്റു ദൃശ്യകലകളില്‍

ശ. കൂടിയാട്ടത്തിലെ താളങ്ങള്‍

മ. ഏകതാളം (മ) - 1 അക്ഷരകാലം

(യ) - 4 അക്ഷരകാലം

യ. ത്രിപുടതാളം (മ) - 7 അക്ഷരകാലം

(യ) - 3മ്മ അക്ഷരകാലം

ര. അടന്തതാളം - 14 അക്ഷരകാലം

റ. ധ്രുവതാളം - 14 അക്ഷരകാലം

ല. ചെമ്പടതാളം - 8 അക്ഷരകാലം

ള. ചമ്പതാളം - 10 അക്ഷരകാലം

ഴ. ലക്ഷ്മീതാളം - 21 അക്ഷരകാലം

ഇവയെ കൂടാതെ 'മല്ല'’താളം പോലുള്ള ചില താളങ്ങളുമുണ്ട്.

മ. ഏകതാളം (മ) ഒരു ലഘുവും ഒരടിയും

ത, ത്തതി, കിടത, ത ത്തതി

കിടത, ത, ത്തതി, കിടത

യ. ത്രിപുടതാളം (മ) ഏഴ് അക്ഷരകാലം

ധിക തക തക തകധിക തകതക

തക

(യ) മൂന്നര അക്ഷരകാലം

തകത, തകത, തക തകത

ര. അടന്തതാളം (14 അക്ഷരകാലം)

ധിക കതക തകതക തകതക

തക തക തകതക ധീ കതക തകതക

തകതക തകതക ധീ

തകതക തകതക ധീ

റ. ധ്രുവതാളം (14 അക്ഷരകാലം)

ധിത കതക തകതക തകതക

തക തക തക തക ധീ തക തക

തക തക

തക തക തക തക ധീ കതക

തകതക

തകതക തകതക ധീ

ല. ചെമ്പടതാളം (8 അക്ഷരകാലം)

ള. ചമ്പതാളം (10 അക്ഷരകാലം)

തത്തിന്തത്താ കിട ധീ ധിതി

തിത്തെ

ഴ. ലക്ഷ്മീതാളം (21 അക്ഷരകാലം)

തത്തിത്താ തക ധിക തത്താ

തക തിത്താ ധികതാ തിത്തൈത

ധിക തത്ത

ശശ. കൃഷ്ണനാട്ടത്തിലെ താളങ്ങള്‍. കൃഷ്ണനാട്ടത്തില്‍ ഏകതാളം, ത്രിപുടതാളം അടന്തതാളം, ചെമ്പടതാളം, പഞ്ചാരിതാളം എന്നിവ ഉപയോഗിക്കുന്നു.

ശശശ. തുള്ളലിലെ താളങ്ങള്‍

1. ഗണപതിതാളം - തുള്ളല്‍ തുടങ്ങുമ്പോള്‍ ചുവടു

വയ്ക്കുന്ന താളം.

2. ചമ്പതാളം

3. ചമ്പടതാളം

കൂടാതെ അടന്തതാളം, പഞ്ചാരിതാളം, മര്‍മതാളം, ലക്ഷ്മീതാളം, കുംഭതാളം, കാരികതാളം, കുണ്ടനാച്ചിതാളം എന്നിവയും ഉപയോഗിക്കുന്നു. കിരാതം ഓട്ടന്‍തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ ഏഴ് താളങ്ങളുടെ 'താളമാലിക' പ്രയോഗിച്ചിട്ടുണ്ട്.

കഢ. താളം, നാടന്‍ സംഗീതത്തില്‍. ഗോത്രജീവിതത്തിന്റേയും സംഘം ചേര്‍ന്നുള്ള അദ്ധ്വാനത്തിന്റേയും ആചാരാനുഷ്ഠാനങ്ങളുടേയും ഭാഗമായ നാടന്‍ സംഗീതം വളരെയേറെ താളാത്മകമാണ്. താളത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളോ ചിട്ടവട്ടങ്ങളോ ഇല്ലാതെ പ്രധാനമായും പ്രായോഗികതലത്തിലാണ് അവ നിലനില്‍ക്കുന്നത്. കൂട്ടായി പാടുമ്പോള്‍ താളമാണ് പ്രധാനമായി എല്ലാവരേയും ഒരുമിപ്പിച്ച് നിര്‍ത്തുന്നത്. അതുപോലെ സംഘാദ്ധ്വാനത്തെ സഹായിക്കാന്‍ താളത്തെ ഗ്രാമീണജനത ഉപയോഗപ്പെടുത്താറുണ്ട്, ഏറ്റുപാടാവുന്ന തരത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന താള മാതൃകകളിലാണ് നാടന്‍പാട്ടുകള്‍ ഏറിയപങ്കും നിലനില്‍ക്കുന്നത്. താളക്രമത്തെ സൂചിപ്പിക്കാന്‍ വായ്ത്താരികള്‍ ഉപയോഗപ്പെടുത്താറുണ്ട്.

പണിപ്പാട്ടുകളില്‍ താളാത്മകതയ്ക്ക് ഒരു പ്രത്യേക ദൌത്യമുണ്ട്. ആയാസമറിയാതെ പണിചെയ്യാന്‍ അതു സഹായിക്കുന്നു. ഞാറു നടുന്ന താളത്തിലാണ് ഞാറ്റുപാട്ടുകള്‍ രൂപം കൊണ്ടിട്ടുള്ളത്. കൂട്ടായ കായികശക്തി ഒരേ സമയത്ത് ഉപയോഗപ്പെടുത്താനും എല്ലാ വ്യക്തികളുടേയും ചലനം ഒരേ ദിശയിലും ഒരേ തരത്തിലുമാക്കാനും ശബ്ദത്തിലൂടെയുള്ള താളം ഉപയോഗിക്കാറുണ്ട്.

നാടന്‍പാട്ടുകളിലും അനുഷ്ഠാന നൃത്തങ്ങളിലും സവിശേഷ മായ താളശൈലികള്‍ നിലനില്‍ക്കുന്നു. പുതിയ ഭഗവതി തെയ്യ ത്തിന്റെ താളത്തെ സൂചിപ്പിക്കുന്ന വായ്ത്താരി ഇങ്ങനെയാണ്:

ശ. നടകെട്ടിക്കലാശത്തിന്റെ അവസരത്തില്‍-

ഡൈ/ഡൈഗണ/ഇന്റട/ഇണ്ടയിന്‍/ഡൈഗണതക/

തരികിടതക

ശശ.പ്രദക്ഷിണം വയ്ക്കുന്ന കലാശം

ഡൈന/ഡൈം ഡൈന/ ഡൈംഡൈന/കിടതക

ഇന്‍ റ്റൈം/ഡൈറ്റൈം/കിടതക/തരികിട

ഇന്‍ ഡന്‍ഡ ഡൈന്റ/ഡൈറ്റ ഇന്‍റ്റൈം

ഡൈങ്ങണ/ഇന്‍റ്റൈം ഡൈങ്ങണ

ഇന്‍ ഡൈം ഡൈങ്ങണ/ഇന്ററ്റൈം/കിടതക

തരികിട

ഇത്തരത്തില്‍ ഓരോ കലാശത്തിനും ഓരോ താളമുണ്ട്.

ഢ. താളം, പാശ്ചാത്യ സംഗീതത്തില്‍. ഇന്ത്യന്‍ സങ്കല്പത്തിലെ താളത്തോട് അടുത്തുനില്ക്കുന്നത്, പാശ്ചാത്യസംഗീതത്തില്‍ റിഥവും മീറ്ററുമാണ്. കര്‍ണാടക-ഹിന്ദുസ്ഥാനിസംഗീതങ്ങളിലെ 'താള'വും പാശ്ചാത്യസംഗീതത്തിലെ 'റിഥ'വും ഒന്നല്ലെന്ന വാദഗതികള്‍ നിലനില്ക്കുന്നുണ്ട്. പൊതുവേ താളവും 'റിഥ'വും സമാനമായ പദങ്ങളാണ്. 'റിഥ'മെന്നാല്‍ കാലത്തില്‍ (സമയം) സംഗീതത്തിന്റെ ക്രമീകരണമെന്നോ കാലത്തിലൂടെയുള്ള സംഗീതത്തിന്റെ സഞ്ചാരമെന്നോ പറയാം. 'ഒഴുകുക' എന്ന അര്‍ഥം വരുന്ന ഗ്രീക്ക് വാക്കില്‍ നിന്ന് നിഷ്പന്നമായതാണ് റിഥം എന്ന വാക്ക്.

മീറ്റര്‍: ഒരു സംഗീതരചനയില്‍ തുടര്‍ച്ചയായി വരുന്ന അടികളെ (യലമ), പള്‍സ് (ുൌഹലെ) എന്നു പറയുന്നു. ഒരു താളക്രമത്തില്‍ (ാലമൌൃല) വരുന്ന ആദ്യത്തെ അടിമുതല്‍ അടുത്ത താളക്രമത്തില്‍ വരുന്ന പള്‍സുകളുടെ അളവാണ് മീറ്റര്‍. സംഗീതത്തെ ക്രമീകരിക്കുന്ന ഒന്നാണ് മീറ്റര്‍.

മെട്രോണോം: ഒരു സംഗീതരചനയുടെ വേഗത നിര്‍ണയിക്കാനും ക്രമീകരിക്കാനുമുള്ള വ്യവസ്ഥ. കര്‍ണാടക സംഗീതത്തിലെ കാലപ്രമാണവുമായി ഇതിനു സാമ്യതയുണ്ട്.

ഇന്ത്യന്‍ താളസങ്കല്പം ചാക്രികവും പശ്ചാത്യ താളസങ്കല്പം രേഖീയവുമാണെന്ന് ചില സംഗീതപണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

(അജിത്കുമാര്‍ എ.എസ്.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍