This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തായ് നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=തായ് നാടകവേദി=  
=തായ് നാടകവേദി=  
-
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായ്ലന്‍ഡില്‍ നിലവിലുള്ള നാടകവേദി. പുരാതനകാലത്ത് മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് നൃത്തവും നാടകവും രൂപം കൊണ്ടത്. 13-ാം [[Image:thai natakavedi(667).jpg|250x250px|thumb|left]]ശ.-ത്തില്‍ തായ്ലന്‍ഡ് ഒരു രാഷ്ട്രീയ ശക്തിയായി മാറി. എങ്കിലും 15-ാം ശ.-ത്തില്‍ ഖ്മര്‍ ഭരണകൂടങ്ങളെ കീഴടക്കിയതിനുശേഷമാണ് ഖ്മര്‍ കലകള്‍ തായ്ലന്‍ഡില്‍ പ്രചാരം നേടിയത്. ഖ്മര്‍ രാജാക്കന്മാരുടെ കൊട്ടാരത്തിലെ നര്‍ത്തകരും ഗായകരുമെല്ലാം തായ്ജനതയുടെ മേല്‍നോട്ടത്തിലായി. ഖ്മര്‍ കലകളെ അവര്‍ പരമാവധി പരിപോഷിപ്പിച്ചു. 1767-ല്‍ ബര്‍മീസ് സൈന്യം തായ് തലസ്ഥാനം പിടിച്ചടക്കിയപ്പോള്‍ ബര്‍മയിലെ നാടകവേദിക്കും ഖ്മര്‍ കലകള്‍ മാതൃകയായി മാറി.
+
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായ്ലന്‍ഡില്‍ നിലവിലുള്ള നാടകവേദി. പുരാതനകാലത്ത് മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് നൃത്തവും നാടകവും രൂപം കൊണ്ടത്. 13-ാം [[Image:thai natakavedi(667).jpg|250x250px|thumb|left|ഖോന്‍ (മുഖംമൂടി ധരിച്ച നൃത്തരംഗം]] ]]ശ.-ത്തില്‍ തായ്ലന്‍ഡ് ഒരു രാഷ്ട്രീയ ശക്തിയായി മാറി. എങ്കിലും 15-ാം ശ.-ത്തില്‍ ഖ്മര്‍ ഭരണകൂടങ്ങളെ കീഴടക്കിയതിനുശേഷമാണ് ഖ്മര്‍ കലകള്‍ തായ്ലന്‍ഡില്‍ പ്രചാരം നേടിയത്. ഖ്മര്‍ രാജാക്കന്മാരുടെ കൊട്ടാരത്തിലെ നര്‍ത്തകരും ഗായകരുമെല്ലാം തായ്ജനതയുടെ മേല്‍നോട്ടത്തിലായി. ഖ്മര്‍ കലകളെ അവര്‍ പരമാവധി പരിപോഷിപ്പിച്ചു. 1767-ല്‍ ബര്‍മീസ് സൈന്യം തായ് തലസ്ഥാനം പിടിച്ചടക്കിയപ്പോള്‍ ബര്‍മയിലെ നാടകവേദിക്കും ഖ്മര്‍ കലകള്‍ മാതൃകയായി മാറി.
-
ഇന്ത്യയിലേയും മറ്റു ചില ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളി ലേയും നാടകവേദികള്‍ തായ് നാടകവേദിയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കലകള്‍ ഇന്തോനേഷ്യയിലൂടെ ഖ്മര്‍ വംശജരേയും അവരിലൂടെ തായ് വംശജരേയും ആകര്‍ഷിച്ചിരുന്നു. കംബോഡിയന്‍-മലായ് നാടകവേദികള്‍ നിരന്തരമായ സ്വാധീനം ചെലുത്തിയിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകള്‍ വേണ്ടുവോളമുണ്ട്. തായ് നാടകവേദിയുടെ സവിശേഷതകളെ ആധാരമാക്കി അവയെ നാല് വിഭാഗങ്ങളായി തരംതിരിക്കാം. ഇവ ഗ്രാമീണ നാടകങ്ങള്‍, കൊട്ടാരനാടകങ്ങള്‍, ആധുനിക ജനപ്രിയ നാടകങ്ങള്‍, ആധുനിക ഭാഷണ നാടകങ്ങള്‍ എന്നിവയാണ്.
+
ഇന്ത്യയിലേയും മറ്റു ചില ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേയും നാടകവേദികള്‍ തായ് നാടകവേദിയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കലകള്‍ ഇന്തോനേഷ്യയിലൂടെ ഖ്മര്‍ വംശജരേയും അവരിലൂടെ തായ് വംശജരേയും ആകര്‍ഷിച്ചിരുന്നു. കംബോഡിയന്‍-മലായ് നാടകവേദികള്‍ നിരന്തരമായ സ്വാധീനം ചെലുത്തിയിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകള്‍ വേണ്ടുവോളമുണ്ട്. തായ് നാടകവേദിയുടെ സവിശേഷതകളെ ആധാരമാക്കി അവയെ നാല് വിഭാഗങ്ങളായി തരംതിരിക്കാം. ഇവ ഗ്രാമീണ നാടകങ്ങള്‍, കൊട്ടാരനാടകങ്ങള്‍, ആധുനിക ജനപ്രിയ നാടകങ്ങള്‍, ആധുനിക ഭാഷണ നാടകങ്ങള്‍ എന്നിവയാണ്.
-
ഗ്രാമീണനാടകങ്ങളുടെ പ്രാരംഭം പുരാതനകാലത്ത് അമാനു ഷിക ശക്തികള്‍ക്കുള്ള നൃത്തസമര്‍പ്പണങ്ങളില്‍ ദര്‍ശിക്കാവുന്ന താണ്. ആധുനിക കാലത്തും ദേവപ്രീതിക്കായി ക്ഷേത്രങ്ങളില്‍ നൃത്തപരിപാടികള്‍ നടത്തിവരുന്നു. പരമ്പരാഗത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നൃത്തത്തോടൊപ്പം നാടക രൂപങ്ങളും അരങ്ങേറുന്നു. ഇവയില്‍ ഹിന്ദുമതത്തിന്റേയും ബുദ്ധമതത്തിന്റേയും സ്വാധീനം പ്രകടമാണ്.
+
ഗ്രാമീണനാടകങ്ങളുടെ പ്രാരംഭം പുരാതനകാലത്ത് അമാനുഷിക ശക്തികള്‍ക്കുള്ള നൃത്തസമര്‍പ്പണങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ആധുനിക കാലത്തും ദേവപ്രീതിക്കായി ക്ഷേത്രങ്ങളില്‍ നൃത്തപരിപാടികള്‍ നടത്തിവരുന്നു. പരമ്പരാഗത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നൃത്തത്തോടൊപ്പം നാടക രൂപങ്ങളും അരങ്ങേറുന്നു. ഇവയില്‍ ഹിന്ദുമതത്തിന്റേയും ബുദ്ധമതത്തിന്റേയും സ്വാധീനം പ്രകടമാണ്.
-
14-ാം ശ.-ത്തില്‍ തായ്ലന്‍ഡിലെ ഗ്രാമങ്ങളിലാണ് നാടകത്തിന്റെ ആദ്യരൂപം അരങ്ങേറിയതെന്ന് കരുതപ്പെടുന്നു. ദക്ഷിണ  മലായില്‍ ബുദ്ധമതാനുഷ്ഠാനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.  'നോറ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പുരാതന നാടക രൂപം പില്ക്കാല നാടകവേദിയെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. പരമ്പരാഗത നാടകത്തില്‍ മൂന്ന് അഭിനേതാക്കളാണുള്ളത്. നായികാനായകന്മാരായ രാജകുമാരനും രാജകുമാരിയും പിന്നെയൊരു കോമാളിയും. പക്ഷികളുടേയും മൃഗങ്ങളുടേയും മറ്റും മുഖംമൂടി ധരിച്ചുകൊണ്ട് കോമാളി വിഭിന്ന കഥാപാത്രങ്ങളായി രംഗത്തു വരുന്നു. നര്‍ത്തകരുടെ അധ്യാപകനായിരിക്കും നാടകസംഘത്തിന്റെ തലവന്‍. ഗാനാലാപനത്തിലൂടെ ആരംഭിച്ച് നൃത്തങ്ങളിലൂടെ മുന്നേറിയശേഷമാണ് നാടകം അവതരിപ്പിക്കുന്നത്. പുരാതനനാടകപ്രമേയങ്ങള്‍ യക്ഷിക്കഥകളില്‍ അധിഷ്ഠിതമാണ്. മനോറ എന്ന പക്ഷിരൂപത്തിലുള്ള സ്ത്രീയാണ് ഇതിലെ ഒരു മുഖ്യ കഥാപാത്രം. മന്ത്രവാദിയുടെ പരിവേഷമുണ്ടായിരുന്ന നാടക സംഘത്തലവന്മാര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കും നേതൃത്വം നല്കിയിരുന്നു. അവരുടെ മാന്ത്രിക ശക്തിയാല്‍ കാണികള്‍ നാടക സംഘങ്ങള്‍ക്കു പിന്നാലെ പാഞ്ഞിരുന്നുവെന്നും കരുതപ്പെടുന്നു. പില്ക്കാലത്ത് പരിവര്‍ത്തനങ്ങള്‍ പലതുമുണ്ടായെങ്കിലും മന്ത്രവാദത്തിന്റെ സ്വാധീനം നാടകങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുമാറിയിട്ടില്ല.   
+
14-ാം ശ.-ത്തില്‍ തായ്ലന്‍ഡിലെ ഗ്രാമങ്ങളിലാണ് നാടകത്തിന്റെ ആദ്യരൂപം അരങ്ങേറിയതെന്ന് കരുതപ്പെടുന്നു. ദക്ഷിണമലായില്‍ ബുദ്ധമതാനുഷ്ഠാനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.  'നോറ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പുരാതന നാടക രൂപം പില്ക്കാല നാടകവേദിയെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. പരമ്പരാഗത നാടകത്തില്‍ മൂന്ന് അഭിനേതാക്കളാണുള്ളത്. നായികാനായകന്മാരായ രാജകുമാരനും രാജകുമാരിയും പിന്നെയൊരു കോമാളിയും. പക്ഷികളുടേയും മൃഗങ്ങളുടേയും മറ്റും മുഖംമൂടി ധരിച്ചുകൊണ്ട് കോമാളി വിഭിന്ന കഥാപാത്രങ്ങളായി രംഗത്തു വരുന്നു. നര്‍ത്തകരുടെ അധ്യാപകനായിരിക്കും നാടകസംഘത്തിന്റെ തലവന്‍. ഗാനാലാപനത്തിലൂടെ ആരംഭിച്ച് നൃത്തങ്ങളിലൂടെ മുന്നേറിയശേഷമാണ് നാടകം അവതരിപ്പിക്കുന്നത്. പുരാതനനാടകപ്രമേയങ്ങള്‍ യക്ഷിക്കഥകളില്‍ അധിഷ്ഠിതമാണ്. മനോറ എന്ന പക്ഷിരൂപത്തിലുള്ള സ്ത്രീയാണ് ഇതിലെ ഒരു മുഖ്യ കഥാപാത്രം. മന്ത്രവാദിയുടെ പരിവേഷമുണ്ടായിരുന്ന നാടക സംഘത്തലവന്മാര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കും നേതൃത്വം നല്കിയിരുന്നു. അവരുടെ മാന്ത്രിക ശക്തിയാല്‍ കാണികള്‍ നാടക സംഘങ്ങള്‍ക്കു പിന്നാലെ പാഞ്ഞിരുന്നുവെന്നും കരുതപ്പെടുന്നു. പില്ക്കാലത്ത് പരിവര്‍ത്തനങ്ങള്‍ പലതുമുണ്ടായെങ്കിലും മന്ത്രവാദത്തിന്റെ സ്വാധീനം നാടകങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുമാറിയിട്ടില്ല.   
പുരാതന നാടകരൂപമായ 'നോറ'യില്‍ നിന്ന് പില്ക്കാലത്ത് രൂപംകൊണ്ട 'ലകോണ്‍നോക്' (പുറംനാടകം) 20-ാം ശ. -ത്തിന്റെ ആരംഭം വരെ കാണികളെ ആകര്‍ഷിച്ചിരുന്നു. ബാങ്കോക്കിലാണ് ഈ രൂപം ആദ്യമായി അവതരപ്പിക്കപ്പെട്ടത്. കൂടുതല്‍ അഭിനേതാക്കളും വാദ്യവൃന്ദക്കാരും പങ്കെടുക്കുന്ന ഈ നാടകത്തിന് മതേതര സ്വഭാവം കൂടുതലാണ്. പഴയ രൂപത്തില്‍ പാട്ടിനും നൃത്തത്തിനുമായിരുന്നു പ്രാധാന്യമെങ്കില്‍ പുതിയ രൂപത്തില്‍ സംഭാഷണത്തിനും സംഭവബഹുലതയ്ക്കുമാണ് പ്രാധാന്യം. പരുക്കന്‍ ശൈലിയിലുള്ള അവതരണവും പരിഹാസവും മുന്നൊരുക്കമില്ലാത്ത അഭിനയവും കാണികളെ ഏറെ ആകര്‍ഷിച്ചു. നാടകനടിമാര്‍ രംഗത്തുവന്നതും പുറം നാടകവേദിയിലൂടെയാണ്. ഇപ്പോള്‍ ഈ നാടകരൂപം നാമാവശേഷമായിരിക്കുകയാണ്. ബാങ്കോക്കിലെ നാഷണല്‍ തിയെറ്ററില്‍ അപൂര്‍വമായി അവതരിപ്പിച്ചുവരുന്നു.

15-ാം ശ.-ത്തിലെ കമ്പോഡിയന്‍ കൊട്ടാരനാടകരൂപങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ നാങ്യായ് (തോല്‍ പാവകളി), ഖോന്‍ (മുഖംമൂടി ധരിച്ച നൃത്ത നാടകം), ലകോന്‍ ഫായ് നായ് (സ്ത്രീനൃത്തനാടകം) എന്നീ നാടകരൂപങ്ങള്‍ തായ്ലന്‍ഡിലും പ്രചരിക്കുകയുണ്ടായി. തോലുപയോഗിച്ച് നിര്‍മിച്ച വലിയ പാവകളെ നിരത്തി കളിക്കുന്ന നിഴല്‍ നാടകമാണ് നാങ്യായ.് മുപ്പതടി നീളവും പത്തടി വീതിയുമുള്ള വലിയ സ്ക്രീനിനു പിന്നിലാണ് കളി നടത്തുന്നത്. ഖോന്‍ പാക് എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് ആഖ്യാതാക്കള്‍ രാമായണത്തിന്റെ തായ് പകര്‍പ്പിലുള്ള  
+
15-ാം ശ.-ത്തിലെ കമ്പോഡിയന്‍ കൊട്ടാരനാടകരൂപങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ നാങ്യായ് (തോല്‍ പാവകളി), ഖോന്‍ (മുഖംമൂടി ധരിച്ച നൃത്ത നാടകം), ലകോന്‍ ഫായ് നായ് (സ്ത്രീനൃത്തനാടകം) എന്നീ നാടകരൂപങ്ങള്‍ തായ്ലന്‍ഡിലും പ്രചരിക്കുകയുണ്ടായി. തോലുപയോഗിച്ച് നിര്‍മിച്ച വലിയ പാവകളെ നിരത്തി കളിക്കുന്ന നിഴല്‍ നാടകമാണ് നാങ്യായ് മുപ്പതടി നീളവും പത്തടി വീതിയുമുള്ള വലിയ സ്ക്രീനിനു പിന്നിലാണ് കളി നടത്തുന്നത്. ഖോന്‍ പാക് എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് ആഖ്യാതാക്കള്‍ രാമായണത്തിന്റെ തായ് പകര്‍പ്പിലുള്ള  
ഒരു കഥ പാരായണം ചെയ്യുന്നു. മറ്റു കഥകളും അവതരിപ്പിക്കാറുണ്ടെങ്കിലും രാമായണത്തിന്റെ പ്രാമുഖ്യത്തിന് മങ്ങലേറ്റിട്ടില്ല. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചാണ് പാവനാടകങ്ങള്‍ നടത്താറുള്ളത്.

വരി 17: വരി 17:
മുഖംമൂടി ധരിച്ച പുരുഷന്മാര്‍ മാത്രം നടത്തുന്ന നൃത്തനാടകമാണ് ഖോന്‍. കഥാഗാനം ആലപിക്കുന്ന രണ്ടു പേര്‍ അടങ്ങുന്ന സംഘത്തെ ഖോന്‍ പാക് എന്നു വിളിക്കുന്നു. ഇവരുടെ ഗാനത്തിനനുസൃതമായി മുഖംമൂടിക്കാര്‍ അഭിനയം കാഴ്ചവയ്ക്കുന്നു. 'ഖോന്‍' നാടകത്തിലും രാമായണകഥകള്‍ക്കു തന്നെയാണ് പ്രാധാന്യം. സ്ത്രീനൃത്തനാടകത്തിന്റെ വരവോടെയാണ് മുഖം മൂടികള്‍ മാറ്റപ്പെട്ടത്. സ്ത്രീകള്‍ മുഖംമൂടി ധരിക്കാതെയാണ് അഭിനയിച്ചിരുന്നത്. 1431-ല്‍ ഖ്മര്‍ കൊട്ടാര നര്‍ത്തകികളെ തായ്ലന്‍ഡില്‍ കൊണ്ടുവന്നതോടെയാണ് സ്ത്രീ നൃത്തനാടകത്തിന് പ്രചാരം ലഭിച്ചത്. കൊട്ടാരത്തിലെ സ്ത്രീകള്‍ മാത്രം അഭിനയിച്ചിരുന്നതിനാല്‍ ഇവ കൊട്ടാരത്തില്‍ മാത്രം ഒതുങ്ങിനിന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഫൈന്‍ ആര്‍ട്ട്സിന്റെ മേല്‍നോട്ടത്തില്‍ പരമ്പരാഗത നാടകരൂപങ്ങള്‍ പരിഷ്കരിക്കപ്പെട്ടു. ആധുനിക നാടകങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രമുഖമായ ഒരു സ്ഥാനമാണുള്ളത്.

1914-ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഫൈന്‍ ആര്‍ട്ട്സിന്റെ മേല്‍നോ  ട്ടത്തില്‍ സംഗീതത്തിനും നൃത്തത്തിനുമായി ഒരു പരിശീലന കേന്ദ്രം സ്ഥാപിച്ചു. പില്ക്കാലത്ത് ഈ കേന്ദ്രം കോളജ് ഒഫ് ഡാന്‍സ് ആയി രൂപാന്തരപ്പെട്ടു. 1970-കളില്‍ ഈ കോളജിന്റെ ഏഴ് ശാഖകള്‍ ബാങ്കോക്കിനു പുറത്തുള്ള പ്രദേശങ്ങളില്‍ നിലവില്‍ വന്നു. ഈ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരമ്പരാഗത സംഗീതത്തിലും നൃത്തത്തിലും പരിശീലനം നല്കിവരുന്നു. ഇവിടെ വൈദഗ്ധ്യം തെളിയിക്കുന്നവര്‍ നാഷണല്‍ തിയെറ്റര്‍ കമ്പനിയില്‍ അംഗങ്ങളായി മാറുന്നു.
+
1914-ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഫൈന്‍ ആര്‍ട്ട്സിന്റെ മേല്‍നോട്ടത്തില്‍ സംഗീതത്തിനും നൃത്തത്തിനുമായി ഒരു പരിശീലന കേന്ദ്രം സ്ഥാപിച്ചു. പില്ക്കാലത്ത് ഈ കേന്ദ്രം കോളജ് ഒഫ് ഡാന്‍സ് ആയി രൂപാന്തരപ്പെട്ടു. 1970-കളില്‍ ഈ കോളജിന്റെ ഏഴ് ശാഖകള്‍ ബാങ്കോക്കിനു പുറത്തുള്ള പ്രദേശങ്ങളില്‍ നിലവില്‍ വന്നു. ഈ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരമ്പരാഗത സംഗീതത്തിലും നൃത്തത്തിലും പരിശീലനം നല്കിവരുന്നു. ഇവിടെ വൈദഗ്ധ്യം തെളിയിക്കുന്നവര്‍ നാഷണല്‍ തിയെറ്റര്‍ കമ്പനിയില്‍ അംഗങ്ങളായി മാറുന്നു.
ആധുനിക നാടകവേദിയില്‍ ഏറ്റവും പ്രചാരം നേടിയവ നാങ്തലുങ്, ലികായ് എന്നീ നാടകരൂപങ്ങളാണ്. നാങ്നായ് എന്ന പേരിലറിയപ്പെടുന്ന കളിക്കാരന്‍ തോല്‍പ്പാവകളെ ഗാനത്തിനൊത്ത് ചലിപ്പിക്കുന്നു. ക്ളാസ്സിക്കല്‍ നൃത്തനാടകത്തിലെ വേഷവിധാനങ്ങളാണ് പാവകള്‍ക്കു നല്കുന്നത്. അഞ്ച് പേരടങ്ങുന്ന ഒരു വാദ്യവൃന്ദസംഘവും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. അന്‍പതു മുതല്‍ ഇരുന്നൂറു വരെ പാവകളെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് രൂപംകൊണ്ട നാടകരൂപമാണ് ലികായ്. ഈ ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകര്‍ മധ്യവര്‍ഗക്കാരായ വീട്ടമ്മമാരാണ്. നായകനും നായികയും വില്ലനുമൊക്കെ ഇതിലെ സ്ഥിരം കഥാപാത്രങ്ങളാണ്. ആധുനിക കഥകളും ലികായ് നാടകങ്ങളുടെ പ്രമേയമാകാറുണ്ട്.

ലകോന്‍ ഫുട് എന്ന പേരില്‍ അറിയപ്പെടുന്ന സംഭാഷണ പ്രധാനമായ നാടകങ്ങളാണ് തായ് നാടകവേദിയിലെ ആധുനികതയ്ക്കു വഴിയൊരുക്കുന്നത്. എങ്കിലും ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമാണ് ഇവയ്ക്കു പ്രചാരം ലഭിച്ചിട്ടുള്ളത്. പരമ്പരാഗത നാടകങ്ങളാണ് ഇന്നും തായ്ജനതയെ ആകര്‍ഷിക്കുന്നത്.

Current revision as of 06:30, 30 ജൂണ്‍ 2008

തായ് നാടകവേദി

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായ്ലന്‍ഡില്‍ നിലവിലുള്ള നാടകവേദി. പുരാതനകാലത്ത് മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് നൃത്തവും നാടകവും രൂപം കൊണ്ടത്. 13-ാം
ഖോന്‍ (മുഖംമൂടി ധരിച്ച നൃത്തരംഗം
]]ശ.-ത്തില്‍ തായ്ലന്‍ഡ് ഒരു രാഷ്ട്രീയ ശക്തിയായി മാറി. എങ്കിലും 15-ാം ശ.-ത്തില്‍ ഖ്മര്‍ ഭരണകൂടങ്ങളെ കീഴടക്കിയതിനുശേഷമാണ് ഖ്മര്‍ കലകള്‍ തായ്ലന്‍ഡില്‍ പ്രചാരം നേടിയത്. ഖ്മര്‍ രാജാക്കന്മാരുടെ കൊട്ടാരത്തിലെ നര്‍ത്തകരും ഗായകരുമെല്ലാം തായ്ജനതയുടെ മേല്‍നോട്ടത്തിലായി. ഖ്മര്‍ കലകളെ അവര്‍ പരമാവധി പരിപോഷിപ്പിച്ചു. 1767-ല്‍ ബര്‍മീസ് സൈന്യം തായ് തലസ്ഥാനം പിടിച്ചടക്കിയപ്പോള്‍ ബര്‍മയിലെ നാടകവേദിക്കും ഖ്മര്‍ കലകള്‍ മാതൃകയായി മാറി.

ഇന്ത്യയിലേയും മറ്റു ചില ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേയും നാടകവേദികള്‍ തായ് നാടകവേദിയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കലകള്‍ ഇന്തോനേഷ്യയിലൂടെ ഖ്മര്‍ വംശജരേയും അവരിലൂടെ തായ് വംശജരേയും ആകര്‍ഷിച്ചിരുന്നു. കംബോഡിയന്‍-മലായ് നാടകവേദികള്‍ നിരന്തരമായ സ്വാധീനം ചെലുത്തിയിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകള്‍ വേണ്ടുവോളമുണ്ട്. തായ് നാടകവേദിയുടെ സവിശേഷതകളെ ആധാരമാക്കി അവയെ നാല് വിഭാഗങ്ങളായി തരംതിരിക്കാം. ഇവ ഗ്രാമീണ നാടകങ്ങള്‍, കൊട്ടാരനാടകങ്ങള്‍, ആധുനിക ജനപ്രിയ നാടകങ്ങള്‍, ആധുനിക ഭാഷണ നാടകങ്ങള്‍ എന്നിവയാണ്.

ഗ്രാമീണനാടകങ്ങളുടെ പ്രാരംഭം പുരാതനകാലത്ത് അമാനുഷിക ശക്തികള്‍ക്കുള്ള നൃത്തസമര്‍പ്പണങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ആധുനിക കാലത്തും ദേവപ്രീതിക്കായി ക്ഷേത്രങ്ങളില്‍ നൃത്തപരിപാടികള്‍ നടത്തിവരുന്നു. പരമ്പരാഗത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നൃത്തത്തോടൊപ്പം നാടക രൂപങ്ങളും അരങ്ങേറുന്നു. ഇവയില്‍ ഹിന്ദുമതത്തിന്റേയും ബുദ്ധമതത്തിന്റേയും സ്വാധീനം പ്രകടമാണ്.

14-ാം ശ.-ത്തില്‍ തായ്ലന്‍ഡിലെ ഗ്രാമങ്ങളിലാണ് നാടകത്തിന്റെ ആദ്യരൂപം അരങ്ങേറിയതെന്ന് കരുതപ്പെടുന്നു. ദക്ഷിണമലായില്‍ ബുദ്ധമതാനുഷ്ഠാനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. 'നോറ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പുരാതന നാടക രൂപം പില്ക്കാല നാടകവേദിയെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. പരമ്പരാഗത നാടകത്തില്‍ മൂന്ന് അഭിനേതാക്കളാണുള്ളത്. നായികാനായകന്മാരായ രാജകുമാരനും രാജകുമാരിയും പിന്നെയൊരു കോമാളിയും. പക്ഷികളുടേയും മൃഗങ്ങളുടേയും മറ്റും മുഖംമൂടി ധരിച്ചുകൊണ്ട് കോമാളി വിഭിന്ന കഥാപാത്രങ്ങളായി രംഗത്തു വരുന്നു. നര്‍ത്തകരുടെ അധ്യാപകനായിരിക്കും നാടകസംഘത്തിന്റെ തലവന്‍. ഗാനാലാപനത്തിലൂടെ ആരംഭിച്ച് നൃത്തങ്ങളിലൂടെ മുന്നേറിയശേഷമാണ് നാടകം അവതരിപ്പിക്കുന്നത്. പുരാതനനാടകപ്രമേയങ്ങള്‍ യക്ഷിക്കഥകളില്‍ അധിഷ്ഠിതമാണ്. മനോറ എന്ന പക്ഷിരൂപത്തിലുള്ള സ്ത്രീയാണ് ഇതിലെ ഒരു മുഖ്യ കഥാപാത്രം. മന്ത്രവാദിയുടെ പരിവേഷമുണ്ടായിരുന്ന നാടക സംഘത്തലവന്മാര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കും നേതൃത്വം നല്കിയിരുന്നു. അവരുടെ മാന്ത്രിക ശക്തിയാല്‍ കാണികള്‍ നാടക സംഘങ്ങള്‍ക്കു പിന്നാലെ പാഞ്ഞിരുന്നുവെന്നും കരുതപ്പെടുന്നു. പില്ക്കാലത്ത് പരിവര്‍ത്തനങ്ങള്‍ പലതുമുണ്ടായെങ്കിലും മന്ത്രവാദത്തിന്റെ സ്വാധീനം നാടകങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുമാറിയിട്ടില്ല.

പുരാതന നാടകരൂപമായ 'നോറ'യില്‍ നിന്ന് പില്ക്കാലത്ത് രൂപംകൊണ്ട 'ലകോണ്‍നോക്' (പുറംനാടകം) 20-ാം ശ. -ത്തിന്റെ ആരംഭം വരെ കാണികളെ ആകര്‍ഷിച്ചിരുന്നു. ബാങ്കോക്കിലാണ് ഈ രൂപം ആദ്യമായി അവതരപ്പിക്കപ്പെട്ടത്. കൂടുതല്‍ അഭിനേതാക്കളും വാദ്യവൃന്ദക്കാരും പങ്കെടുക്കുന്ന ഈ നാടകത്തിന് മതേതര സ്വഭാവം കൂടുതലാണ്. പഴയ രൂപത്തില്‍ പാട്ടിനും നൃത്തത്തിനുമായിരുന്നു പ്രാധാന്യമെങ്കില്‍ പുതിയ രൂപത്തില്‍ സംഭാഷണത്തിനും സംഭവബഹുലതയ്ക്കുമാണ് പ്രാധാന്യം. പരുക്കന്‍ ശൈലിയിലുള്ള അവതരണവും പരിഹാസവും മുന്നൊരുക്കമില്ലാത്ത അഭിനയവും കാണികളെ ഏറെ ആകര്‍ഷിച്ചു. നാടകനടിമാര്‍ രംഗത്തുവന്നതും പുറം നാടകവേദിയിലൂടെയാണ്. ഇപ്പോള്‍ ഈ നാടകരൂപം നാമാവശേഷമായിരിക്കുകയാണ്. ബാങ്കോക്കിലെ നാഷണല്‍ തിയെറ്ററില്‍ അപൂര്‍വമായി അവതരിപ്പിച്ചുവരുന്നു.

15-ാം ശ.-ത്തിലെ കമ്പോഡിയന്‍ കൊട്ടാരനാടകരൂപങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ നാങ്യായ് (തോല്‍ പാവകളി), ഖോന്‍ (മുഖംമൂടി ധരിച്ച നൃത്ത നാടകം), ലകോന്‍ ഫായ് നായ് (സ്ത്രീനൃത്തനാടകം) എന്നീ നാടകരൂപങ്ങള്‍ തായ്ലന്‍ഡിലും പ്രചരിക്കുകയുണ്ടായി. തോലുപയോഗിച്ച് നിര്‍മിച്ച വലിയ പാവകളെ നിരത്തി കളിക്കുന്ന നിഴല്‍ നാടകമാണ് നാങ്യായ് മുപ്പതടി നീളവും പത്തടി വീതിയുമുള്ള വലിയ സ്ക്രീനിനു പിന്നിലാണ് കളി നടത്തുന്നത്. ഖോന്‍ പാക് എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് ആഖ്യാതാക്കള്‍ രാമായണത്തിന്റെ തായ് പകര്‍പ്പിലുള്ള

ഒരു കഥ പാരായണം ചെയ്യുന്നു. മറ്റു കഥകളും അവതരിപ്പിക്കാറുണ്ടെങ്കിലും രാമായണത്തിന്റെ പ്രാമുഖ്യത്തിന് മങ്ങലേറ്റിട്ടില്ല. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചാണ് പാവനാടകങ്ങള്‍ നടത്താറുള്ളത്.

മുഖംമൂടി ധരിച്ച പുരുഷന്മാര്‍ മാത്രം നടത്തുന്ന നൃത്തനാടകമാണ് ഖോന്‍. കഥാഗാനം ആലപിക്കുന്ന രണ്ടു പേര്‍ അടങ്ങുന്ന സംഘത്തെ ഖോന്‍ പാക് എന്നു വിളിക്കുന്നു. ഇവരുടെ ഗാനത്തിനനുസൃതമായി മുഖംമൂടിക്കാര്‍ അഭിനയം കാഴ്ചവയ്ക്കുന്നു. 'ഖോന്‍' നാടകത്തിലും രാമായണകഥകള്‍ക്കു തന്നെയാണ് പ്രാധാന്യം. സ്ത്രീനൃത്തനാടകത്തിന്റെ വരവോടെയാണ് മുഖം മൂടികള്‍ മാറ്റപ്പെട്ടത്. സ്ത്രീകള്‍ മുഖംമൂടി ധരിക്കാതെയാണ് അഭിനയിച്ചിരുന്നത്. 1431-ല്‍ ഖ്മര്‍ കൊട്ടാര നര്‍ത്തകികളെ തായ്ലന്‍ഡില്‍ കൊണ്ടുവന്നതോടെയാണ് സ്ത്രീ നൃത്തനാടകത്തിന് പ്രചാരം ലഭിച്ചത്. കൊട്ടാരത്തിലെ സ്ത്രീകള്‍ മാത്രം അഭിനയിച്ചിരുന്നതിനാല്‍ ഇവ കൊട്ടാരത്തില്‍ മാത്രം ഒതുങ്ങിനിന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഫൈന്‍ ആര്‍ട്ട്സിന്റെ മേല്‍നോട്ടത്തില്‍ പരമ്പരാഗത നാടകരൂപങ്ങള്‍ പരിഷ്കരിക്കപ്പെട്ടു. ആധുനിക നാടകങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രമുഖമായ ഒരു സ്ഥാനമാണുള്ളത്.

1914-ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഫൈന്‍ ആര്‍ട്ട്സിന്റെ മേല്‍നോട്ടത്തില്‍ സംഗീതത്തിനും നൃത്തത്തിനുമായി ഒരു പരിശീലന കേന്ദ്രം സ്ഥാപിച്ചു. പില്ക്കാലത്ത് ഈ കേന്ദ്രം കോളജ് ഒഫ് ഡാന്‍സ് ആയി രൂപാന്തരപ്പെട്ടു. 1970-കളില്‍ ഈ കോളജിന്റെ ഏഴ് ശാഖകള്‍ ബാങ്കോക്കിനു പുറത്തുള്ള പ്രദേശങ്ങളില്‍ നിലവില്‍ വന്നു. ഈ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരമ്പരാഗത സംഗീതത്തിലും നൃത്തത്തിലും പരിശീലനം നല്കിവരുന്നു. ഇവിടെ വൈദഗ്ധ്യം തെളിയിക്കുന്നവര്‍ നാഷണല്‍ തിയെറ്റര്‍ കമ്പനിയില്‍ അംഗങ്ങളായി മാറുന്നു.

ആധുനിക നാടകവേദിയില്‍ ഏറ്റവും പ്രചാരം നേടിയവ നാങ്തലുങ്, ലികായ് എന്നീ നാടകരൂപങ്ങളാണ്. നാങ്നായ് എന്ന പേരിലറിയപ്പെടുന്ന കളിക്കാരന്‍ തോല്‍പ്പാവകളെ ഗാനത്തിനൊത്ത് ചലിപ്പിക്കുന്നു. ക്ളാസ്സിക്കല്‍ നൃത്തനാടകത്തിലെ വേഷവിധാനങ്ങളാണ് പാവകള്‍ക്കു നല്കുന്നത്. അഞ്ച് പേരടങ്ങുന്ന ഒരു വാദ്യവൃന്ദസംഘവും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. അന്‍പതു മുതല്‍ ഇരുന്നൂറു വരെ പാവകളെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് രൂപംകൊണ്ട നാടകരൂപമാണ് ലികായ്. ഈ ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകര്‍ മധ്യവര്‍ഗക്കാരായ വീട്ടമ്മമാരാണ്. നായകനും നായികയും വില്ലനുമൊക്കെ ഇതിലെ സ്ഥിരം കഥാപാത്രങ്ങളാണ്. ആധുനിക കഥകളും ലികായ് നാടകങ്ങളുടെ പ്രമേയമാകാറുണ്ട്.

ലകോന്‍ ഫുട് എന്ന പേരില്‍ അറിയപ്പെടുന്ന സംഭാഷണ പ്രധാനമായ നാടകങ്ങളാണ് തായ് നാടകവേദിയിലെ ആധുനികതയ്ക്കു വഴിയൊരുക്കുന്നത്. എങ്കിലും ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമാണ് ഇവയ്ക്കു പ്രചാരം ലഭിച്ചിട്ടുള്ളത്. പരമ്പരാഗത നാടകങ്ങളാണ് ഇന്നും തായ്ജനതയെ ആകര്‍ഷിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍