This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താമരക്കോഴികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =താമരക്കോഴികള്‍= ഖമരമിമ കരാഡ്രിഫോമിസ് (ഇവമൃമറൃശളീൃാല) പക്ഷി ഗോത്രത്...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=താമരക്കോഴികള്‍=  
=താമരക്കോഴികള്‍=  
 +
Jacanas
-
ഖമരമിമ
 
-
കരാഡ്രിഫോമിസ് (ഇവമൃമറൃശളീൃാല) പക്ഷി ഗോത്രത്തിലെ ജക്കാനിഡെ (ഖമരമിശറമല) കുടുംബത്തില്‍പ്പെടുന്ന നീര്‍പക്ഷി. ഈര്‍ക്കിലിക്കാലന്‍, ചവറുകാലി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആമ്പല്‍, കുളവാഴ, താമര, പുല്ലുവര്‍ഗങ്ങള്‍ തുടങ്ങിയ ജലസസ്യങ്ങള്‍ ധാരാളമായി വളരുന്ന ജലാശയങ്ങളിലാണ് ഇവ സാധാരണ ജീവിക്കുന്നത്. അസാധാരണ നീളമുളള വിരലുകളും നഖങ്ങളും ഇവയുടെ സവിശേഷതയാണ്. കാലുകളുടെ ഈ പ്രത്യേകത കാരണം വെളളത്തില്‍ പൊന്തിക്കിടക്കുന്ന സസ്യങ്ങളുടെ മീതെ അനായാസേന നടക്കുവാന്‍ ഈ പക്ഷികള്‍ക്കു കഴിയുന്നു.
+
കരാഡ്രിഫോമിസ് (Charadriformes) പക്ഷി ഗോത്രത്തിലെ ജക്കാനിഡെ (Jacanidae) കുടുംബത്തില്‍പ്പെടുന്ന നീര്‍പക്ഷി. ഈര്‍ക്കിലിക്കാലന്‍, ചവറുകാലി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആമ്പല്‍, കുളവാഴ, താമര, പുല്ലുവര്‍ഗങ്ങള്‍ തുടങ്ങിയ ജലസസ്യങ്ങള്‍ ധാരാളമായി വളരുന്ന ജലാശയങ്ങളിലാണ് ഇവ സാധാരണ ജീവിക്കുന്നത്. [[Image:thamarakozhi(652)C.jpg|250x200px|thumb|left|താമരക്കോഴി]]അസാധാരണ നീളമുളള വിരലുകളും നഖങ്ങളും ഇവയുടെ സവിശേഷതയാണ്. കാലുകളുടെ ഈ പ്രത്യേകത കാരണം വെളളത്തില്‍ പൊന്തിക്കിടക്കുന്ന സസ്യങ്ങളുടെ മീതെ അനായാസേന നടക്കുവാന്‍ ഈ പക്ഷികള്‍ക്കു കഴിയുന്നു.
-
പെണ്‍താമരക്കോഴികള്‍ക്കാണ് ശൌര്യവും വലുപ്പവും കൂടുതല്‍. കൂടു കെട്ടുവാനുളള സ്ഥലം കണ്ടെത്തുന്നതും സുരക്ഷി
+
പെണ്‍താമരക്കോഴികള്‍ക്കാണ് ശൗര്യവും വലുപ്പവും കൂടുതല്‍. കൂടു കെട്ടുവാനുളള സ്ഥലം കണ്ടെത്തുന്നതും സുരക്ഷിതമായി ആ സ്ഥലം കാത്തുസൂക്ഷിക്കുന്നതും പെണ്‍പക്ഷികളാണ്. താമരയിലയിലോ മറ്റു ജലസസ്യങ്ങളുടെ മീതെയോ പുല്ലും മറ്റും കൊണ്ട് കൂടുണ്ടാക്കി ഇവ നാല് മുട്ടകളിടുന്നു. അതിനുശേഷം കൂടും മുട്ടകളും ആണ്‍പക്ഷിയെ ഏല്പിച്ച് മറ്റൊരു ആണ്‍പക്ഷിയെത്തേടിപ്പോവുകയും ഒരു കൂട്ടം മുട്ടകള്‍ അതിനേയും ഏല്പിച്ചശേഷം മൂന്നാമതൊരു ആണ്‍പക്ഷിയെ തേടിപ്പോവുകയും ചെയ്യുന്നു. പക്ഷി ഇനങ്ങള്‍ പൊതുവേ ബഹുഭാര്യാസമ്പ്രദായം പ്രകടമാക്കാറുണ്ടെങ്കിലും ഒരു ഋതുവില്‍ തന്നെ ഒന്നിലധികം ആണ്‍പക്ഷികളോടൊപ്പം കൂടുകെട്ടി മുട്ടയിടുന്നവ വിരളമാണ്.  
-
 
+
-
തമായി ആ സ്ഥലം കാത്തുസൂക്ഷിക്കുന്നതും പെണ്‍പക്ഷിക
+
-
 
+
-
ളാണ്. താമരയിലയിലോ മറ്റു ജലസസ്യങ്ങളുടെ മീതെയോ പുല്ലും മറ്റും കൊണ്ട് കൂടുണ്ടാക്കി ഇവ നാല് മുട്ടകളിടുന്നു.  
+
-
 
+
-
അതിനുശേഷം കൂടും മുട്ടകളും ആണ്‍പക്ഷിയെ ഏല്പിച്ച്  
+
-
 
+
-
മറ്റൊരു ആണ്‍പക്ഷിയെത്തേടിപ്പോവുകയും ഒരു കൂട്ടം മുട്ടകള്‍ അതിനേയും ഏല്പിച്ചശേഷം മൂന്നാമതൊരു ആണ്‍പക്ഷിയെ തേടിപ്പോവുകയും ചെയ്യുന്നു. പക്ഷി ഇനങ്ങള്‍ പൊതുവേ ബഹുഭാര്യാസമ്പ്രദായം പ്രകടമാക്കാറുണ്ടെങ്കിലും ഒരു ഋതുവില്‍ തന്നെ ഒന്നിലധികം ആണ്‍പക്ഷികളോടൊപ്പം കൂടുകെട്ടി മുട്ടയിടുന്നവ വിരളമാണ്.  
+
താമരക്കോഴികള്‍ രണ്ടുതരമുണ്ട്: നാടന്‍ താമരക്കോഴിയും വാലന്‍ താമരക്കോഴിയും.  
താമരക്കോഴികള്‍ രണ്ടുതരമുണ്ട്: നാടന്‍ താമരക്കോഴിയും വാലന്‍ താമരക്കോഴിയും.  
-
നാടന്‍ താമരക്കോഴി (ആൃീി്വല ംശിഴലറ ഷമരമിമ). ശാ.നാ. മെറ്റോപിഡിയസ് ഇന്‍ഡിക്കസ് (ങലീുശറശൌ ശിറശരൌ). കേരളത്തില്‍, പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍, മിക്ക കുളങ്ങളിലും ഈ പക്ഷിയെ കാണാറുണ്ട്. ഇണകളായോ അഞ്ചും ആറും അടങ്ങിയ ചെറുകൂട്ടങ്ങളായോ ജീവിക്കുന്നു. വാല്‍ വളരെ ചെറുതാണെന്നു തോന്നിക്കുന്ന ഈ പക്ഷിയെ ദൂരെനിന്നു കാണുമ്പോള്‍ ആകെ കറുപ്പു നിറമാണെന്നു തോന്നും. തല, കഴുത്ത്, മാറിടം, ഉദരം എന്നീ ഭാഗങ്ങള്‍ നീലയും ഊതയും നിറങ്ങള്‍ കലര്‍ന്ന തിളങ്ങുന്ന കറുപ്പാണ്. തലയ്ക്കു ചുറ്റും വീതിയുളള ഒരു വെള്ള വരയുണ്ട്. പുറത്തിനും ചിറകുകള്‍ക്കും പച്ച കലര്‍ന്ന പിത്തള നിറമാണ്. ചിറകുകളുടെ അരികുവശം കടുത്ത തവിട്ടുനിറത്തിലും വാലും വാലിനു ചുറ്റിലുമുളള ഭാഗവും നല്ല ചെമ്പിച്ച തവിട്ടുനിറത്തിലുമിരിക്കും. കൊക്കിന്റെ മുന്‍പകുതി മഞ്ഞയും ബാക്കിഭാഗം കടും പച്ചയുമാണ്. നെറ്റിയില്‍ കടും ചുവപ്പുനിറത്തില്‍ പൊട്ടുപോലെയുളള നഗ്നചര്‍മം ഉണ്ട്. കാലുകള്‍ക്ക് മങ്ങിയ പച്ച നിറമാണ്. ഇവ ഇടയ്ക്കിടെ പ്ളീ-പ്ളീ-പ്ളീ എന്ന് ശബ്ദമുണ്ടാക്കും. ജലകീടങ്ങള്‍, നത്തയ്ക്ക, ജലസസ്യങ്ങളുടെ വിത്തുകള്‍, വേരുകള്‍ മുതലായവ ഇവ ഭക്ഷിക്കുന്നു. ഇവ നന്നായി മുങ്ങാംകുഴിയിടുകയും നീന്തുകയും ചെയ്യും.  
+
'''നാടന്‍ താമരക്കോഴി (Bronze winged jacana).''' ശാ.നാ. ''മെറ്റോപിഡിയസ് ഇന്‍ഡിക്കസ് (Metopidius indicus).'' കേരളത്തില്‍, പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍, മിക്ക കുളങ്ങളിലും ഈ പക്ഷിയെ കാണാറുണ്ട്. ഇണകളായോ അഞ്ചും ആറും അടങ്ങിയ ചെറുകൂട്ടങ്ങളായോ ജീവിക്കുന്നു. വാല്‍ വളരെ ചെറുതാണെന്നു തോന്നിക്കുന്ന ഈ പക്ഷിയെ ദൂരെനിന്നു കാണുമ്പോള്‍ ആകെ കറുപ്പു നിറമാണെന്നു തോന്നും. തല, കഴുത്ത്, മാറിടം, ഉദരം എന്നീ ഭാഗങ്ങള്‍ നീലയും ഊതയും നിറങ്ങള്‍ കലര്‍ന്ന തിളങ്ങുന്ന കറുപ്പാണ്. തലയ്ക്കു ചുറ്റും വീതിയുളള ഒരു വെള്ള വരയുണ്ട്. പുറത്തിനും ചിറകുകള്‍ക്കും പച്ച കലര്‍ന്ന പിത്തള നിറമാണ്. ചിറകുകളുടെ അരികുവശം കടുത്ത തവിട്ടുനിറത്തിലും വാലും വാലിനു ചുറ്റിലുമുളള ഭാഗവും നല്ല ചെമ്പിച്ച തവിട്ടുനിറത്തിലുമിരിക്കും. കൊക്കിന്റെ മുന്‍പകുതി മഞ്ഞയും ബാക്കിഭാഗം കടും പച്ചയുമാണ്. നെറ്റിയില്‍ കടും ചുവപ്പുനിറത്തില്‍ പൊട്ടുപോലെയുളള നഗ്നചര്‍മം ഉണ്ട്. കാലുകള്‍ക്ക് മങ്ങിയ പച്ച നിറമാണ്. ഇവ ഇടയ്ക്കിടെ പ്ളീ-പ്ളീ-പ്ളീ എന്ന് ശബ്ദമുണ്ടാക്കും. ജലകീടങ്ങള്‍, നത്തയ്ക്ക, ജലസസ്യങ്ങളുടെ വിത്തുകള്‍, വേരുകള്‍ മുതലായവ ഇവ ഭക്ഷിക്കുന്നു. ഇവ നന്നായി മുങ്ങാംകുഴിയിടുകയും നീന്തുകയും ചെയ്യും.  
മുട്ടയിടാനായി പൊതുവേ കൂട് ഉണ്ടാക്കാറില്ലെങ്കിലും പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലോ മറ്റോ ചെറിയ കൂട് തയ്യാറാക്കുന്നതും അപൂര്‍വമല്ല. മുട്ടകള്‍ക്ക് കടും തവിട്ടുനിറമാണ്, അതില്‍ ധാരാളം കറുത്ത വരകളും കാണാറുണ്ട്.

വാലന്‍ താമരക്കോഴി (ജവലമമിെമേേശഹലറ ഷമരമിമ). ശാ.നാ. ഹൈഡ്രോഫാസിയാനസ് ചിരൂര്‍ഗസ് (ഒ്യറൃീുവമശെമിൌ രവശൃൌൃഴൌ). തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ വാലന്‍ താമരക്കോഴികളുടെ വന്‍പറ്റങ്ങള്‍തന്നെ കാണാന്‍ കഴിയും. മുന്‍കാലങ്ങളില്‍ കേരളത്തില്‍ ധാരാളമായി കാണപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ വളരെ അപൂര്‍വമായേ ഇവയെ കാണുന്നുള്ളൂ.
+
'''വാലന്‍ താമരക്കോഴി (Pheasant-tailed jacana).''' ശാ.നാ. ''ഹൈഡ്രോഫാസിയാനസ് ചിരൂര്‍ഗസ് (Hydrophasianus chirurgus).'' തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ വാലന്‍ താമരക്കോഴികളുടെ വന്‍പറ്റങ്ങള്‍തന്നെ കാണാന്‍ കഴിയും. മുന്‍കാലങ്ങളില്‍ കേരളത്തില്‍ ധാരാളമായി കാണപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ വളരെ അപൂര്‍വമായേ ഇവയെ കാണുന്നുള്ളൂ.
തലയും പിന്‍കഴുത്തും പുറവും പച്ചകലര്‍ന്ന തവിട്ടുനിറത്തിലും മറ്റു ഭാഗങ്ങള്‍ തൂവെളള നിറത്തിലുമായിരിക്കും. കൊക്കില്‍ നിന്നു തുടങ്ങുന്ന കറുത്ത വര കഴുത്തിന്റെ പാര്‍ശ്വഭാഗത്തുകൂടി ഇറങ്ങി മാറത്ത് ഒരു മാലപോലെ കിടക്കും. ചിറകുകള്‍ക്ക് വെളള നിറമായിരിക്കും; ചിറകുകളുടെ പിന്‍വശത്തായുളള കറുത്ത അടയാളം തെളിഞ്ഞുകാണാം.

Current revision as of 06:48, 28 ജൂണ്‍ 2008

താമരക്കോഴികള്‍

Jacanas

കരാഡ്രിഫോമിസ് (Charadriformes) പക്ഷി ഗോത്രത്തിലെ ജക്കാനിഡെ (Jacanidae) കുടുംബത്തില്‍പ്പെടുന്ന നീര്‍പക്ഷി. ഈര്‍ക്കിലിക്കാലന്‍, ചവറുകാലി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആമ്പല്‍, കുളവാഴ, താമര, പുല്ലുവര്‍ഗങ്ങള്‍ തുടങ്ങിയ ജലസസ്യങ്ങള്‍ ധാരാളമായി വളരുന്ന ജലാശയങ്ങളിലാണ് ഇവ സാധാരണ ജീവിക്കുന്നത്.
താമരക്കോഴി
അസാധാരണ നീളമുളള വിരലുകളും നഖങ്ങളും ഇവയുടെ സവിശേഷതയാണ്. കാലുകളുടെ ഈ പ്രത്യേകത കാരണം വെളളത്തില്‍ പൊന്തിക്കിടക്കുന്ന സസ്യങ്ങളുടെ മീതെ അനായാസേന നടക്കുവാന്‍ ഈ പക്ഷികള്‍ക്കു കഴിയുന്നു.

പെണ്‍താമരക്കോഴികള്‍ക്കാണ് ശൗര്യവും വലുപ്പവും കൂടുതല്‍. കൂടു കെട്ടുവാനുളള സ്ഥലം കണ്ടെത്തുന്നതും സുരക്ഷിതമായി ആ സ്ഥലം കാത്തുസൂക്ഷിക്കുന്നതും പെണ്‍പക്ഷികളാണ്. താമരയിലയിലോ മറ്റു ജലസസ്യങ്ങളുടെ മീതെയോ പുല്ലും മറ്റും കൊണ്ട് കൂടുണ്ടാക്കി ഇവ നാല് മുട്ടകളിടുന്നു. അതിനുശേഷം കൂടും മുട്ടകളും ആണ്‍പക്ഷിയെ ഏല്പിച്ച് മറ്റൊരു ആണ്‍പക്ഷിയെത്തേടിപ്പോവുകയും ഒരു കൂട്ടം മുട്ടകള്‍ അതിനേയും ഏല്പിച്ചശേഷം മൂന്നാമതൊരു ആണ്‍പക്ഷിയെ തേടിപ്പോവുകയും ചെയ്യുന്നു. പക്ഷി ഇനങ്ങള്‍ പൊതുവേ ബഹുഭാര്യാസമ്പ്രദായം പ്രകടമാക്കാറുണ്ടെങ്കിലും ഒരു ഋതുവില്‍ തന്നെ ഒന്നിലധികം ആണ്‍പക്ഷികളോടൊപ്പം കൂടുകെട്ടി മുട്ടയിടുന്നവ വിരളമാണ്.

താമരക്കോഴികള്‍ രണ്ടുതരമുണ്ട്: നാടന്‍ താമരക്കോഴിയും വാലന്‍ താമരക്കോഴിയും.

നാടന്‍ താമരക്കോഴി (Bronze winged jacana). ശാ.നാ. മെറ്റോപിഡിയസ് ഇന്‍ഡിക്കസ് (Metopidius indicus). കേരളത്തില്‍, പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍, മിക്ക കുളങ്ങളിലും ഈ പക്ഷിയെ കാണാറുണ്ട്. ഇണകളായോ അഞ്ചും ആറും അടങ്ങിയ ചെറുകൂട്ടങ്ങളായോ ജീവിക്കുന്നു. വാല്‍ വളരെ ചെറുതാണെന്നു തോന്നിക്കുന്ന ഈ പക്ഷിയെ ദൂരെനിന്നു കാണുമ്പോള്‍ ആകെ കറുപ്പു നിറമാണെന്നു തോന്നും. തല, കഴുത്ത്, മാറിടം, ഉദരം എന്നീ ഭാഗങ്ങള്‍ നീലയും ഊതയും നിറങ്ങള്‍ കലര്‍ന്ന തിളങ്ങുന്ന കറുപ്പാണ്. തലയ്ക്കു ചുറ്റും വീതിയുളള ഒരു വെള്ള വരയുണ്ട്. പുറത്തിനും ചിറകുകള്‍ക്കും പച്ച കലര്‍ന്ന പിത്തള നിറമാണ്. ചിറകുകളുടെ അരികുവശം കടുത്ത തവിട്ടുനിറത്തിലും വാലും വാലിനു ചുറ്റിലുമുളള ഭാഗവും നല്ല ചെമ്പിച്ച തവിട്ടുനിറത്തിലുമിരിക്കും. കൊക്കിന്റെ മുന്‍പകുതി മഞ്ഞയും ബാക്കിഭാഗം കടും പച്ചയുമാണ്. നെറ്റിയില്‍ കടും ചുവപ്പുനിറത്തില്‍ പൊട്ടുപോലെയുളള നഗ്നചര്‍മം ഉണ്ട്. കാലുകള്‍ക്ക് മങ്ങിയ പച്ച നിറമാണ്. ഇവ ഇടയ്ക്കിടെ പ്ളീ-പ്ളീ-പ്ളീ എന്ന് ശബ്ദമുണ്ടാക്കും. ജലകീടങ്ങള്‍, നത്തയ്ക്ക, ജലസസ്യങ്ങളുടെ വിത്തുകള്‍, വേരുകള്‍ മുതലായവ ഇവ ഭക്ഷിക്കുന്നു. ഇവ നന്നായി മുങ്ങാംകുഴിയിടുകയും നീന്തുകയും ചെയ്യും.

മുട്ടയിടാനായി പൊതുവേ കൂട് ഉണ്ടാക്കാറില്ലെങ്കിലും പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലോ മറ്റോ ചെറിയ കൂട് തയ്യാറാക്കുന്നതും അപൂര്‍വമല്ല. മുട്ടകള്‍ക്ക് കടും തവിട്ടുനിറമാണ്, അതില്‍ ധാരാളം കറുത്ത വരകളും കാണാറുണ്ട്.

വാലന്‍ താമരക്കോഴി (Pheasant-tailed jacana). ശാ.നാ. ഹൈഡ്രോഫാസിയാനസ് ചിരൂര്‍ഗസ് (Hydrophasianus chirurgus). തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ വാലന്‍ താമരക്കോഴികളുടെ വന്‍പറ്റങ്ങള്‍തന്നെ കാണാന്‍ കഴിയും. മുന്‍കാലങ്ങളില്‍ കേരളത്തില്‍ ധാരാളമായി കാണപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ വളരെ അപൂര്‍വമായേ ഇവയെ കാണുന്നുള്ളൂ.

തലയും പിന്‍കഴുത്തും പുറവും പച്ചകലര്‍ന്ന തവിട്ടുനിറത്തിലും മറ്റു ഭാഗങ്ങള്‍ തൂവെളള നിറത്തിലുമായിരിക്കും. കൊക്കില്‍ നിന്നു തുടങ്ങുന്ന കറുത്ത വര കഴുത്തിന്റെ പാര്‍ശ്വഭാഗത്തുകൂടി ഇറങ്ങി മാറത്ത് ഒരു മാലപോലെ കിടക്കും. ചിറകുകള്‍ക്ക് വെളള നിറമായിരിക്കും; ചിറകുകളുടെ പിന്‍വശത്തായുളള കറുത്ത അടയാളം തെളിഞ്ഞുകാണാം.

ആണ്‍ പെണ്‍ പക്ഷികള്‍ ഒരേപോലെയിരിക്കും. പ്രജനനകാലമാകുമ്പോഴേക്കും വാലന്‍ താമരക്കോഴികളുടെ നിറവും രൂപവും വ്യത്യാസപ്പെടുന്നു. വാല്‍ നീണ്ട് അരിവാളുപോലെ വളഞ്ഞതാണ്. തല, മുഖം, മുന്‍കഴുത്ത് എന്നീ ഭാഗങ്ങള്‍ വെളളയും പിന്‍കഴുത്ത് നല്ല മഞ്ഞയും ശരീരത്തിന്റെ ഉപരിഭാഗങ്ങളും അടിവശവും കടും തവിട്ടും നിറമായിരിക്കും. ചിറകു പൂട്ടിയിരിക്കുമ്പോള്‍ വീതിയുളള വെളളപ്പട്ട വ്യക്തമായി കാണാം. വാലിനു കറുപ്പുനിറമായിരിക്കും. തലയ്ക്കു പിന്നിലായി പിന്‍കുടുമപോലെ തോന്നിക്കുന്ന ഒരു കറുത്ത അടയാളം ഉണ്ട്.

മുട്ടയിടാനായി കൂടുകളുണ്ടാക്കുക ഇവയുടെ പതിവാണ്. സാധാരണ നാല് മുട്ടകളിടും. പിച്ചള നിറമുളള മുട്ടകളില്‍ കറുത്ത നേരിയ വരകള്‍ കാണപ്പെടുന്നു.

വാലന്‍ താമരക്കോഴികള്‍ 'ക്യോങ്' എന്നോ 'കിയ്യോങ്' എന്നോ ശബ്ദം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്ത് പൂച്ച കരയുന്നതുപോലെ 'മിയാവു' ശബ്ദം ഉച്ചത്തില്‍ പുറപ്പെടുവിക്കുക ഇവയുടെ പതിവാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍