This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താപ അണുകേന്ദ്രീയ അഭിക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:14, 3 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

താപ അണുകേന്ദ്രീയ അഭിക്രിയ

ഠവലൃാീിൌരഹലമൃ ൃലമരശീിേ

താപനില അത്യധികമായി ഉയര്‍ത്തുന്നതിന്റെ ഫലമായി അണു കേന്ദ്രങ്ങള്‍ (മീാശര ിൌരഹലശ) തമ്മില്‍ ഉയര്‍ന്ന പ്രവേഗത്തില്‍ സംഘട്ടനം നടത്തി ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനപ്രക്രിയ. ഇതുവഴി, അണുഭാരം കുറഞ്ഞ രണ്ടു ന്യൂക്ളിയസ്സുകളുടെ സംലയനം (ളൌശീിെ) നടന്ന് ഒറ്റ ന്യൂക്ളിയസ് ഉണ്ടാകുന്നു. എന്നാല്‍ പുതിയതായി രൂപപ്പെട്ട ന്യൂക്ളിയസ്സിന്റെ ദ്രവ്യമാനം (ാമ) കൂടിച്ചേര്‍ന്ന രണ്ട് ന്യൂക്ളിയസ്സുകളുടെ ദ്രവ്യമാനങ്ങളുടെ തുകയേക്കാള്‍ അല്പം കുറവായിരിക്കും. അപ്രത്യക്ഷമാകുന്ന ദ്രവ്യമാനം ഭീമമായ അളവിലുള്ള ഊര്‍ജമായി രൂപാന്തരപ്പെടുകയാണു ചെയ്യുന്നത്. ഇത് വീണ്ടും ലഘു ന്യൂക്ളിയസ്സുകളുടെ കൂടിച്ചേരലിനും അതുവഴി അധികം ഊര്‍ജോത്പാദനത്തിനും കാരണമാകുന്നു. ഒരു ശൃംഖലാപ്രതിപ്രവര്‍ത്തനം (രവമശി ൃലമരശീിേ) ആണ് ഇതിന്റെ പരിണതഫലം.

താപ അണുകേന്ദ്രീയ അഭിക്രിയാ തത്ത്വം അടിസ്ഥാനമാക്കി രൂപകല്പന ചെയ്ത ഒരു സംവിധാനം സ്ഫോടനം ചെയ്ത് അത്യധികമായ അളവിലുള്ള ഊര്‍ജം പുറത്തുവിടാം. മറിച്ച്, ആണവശക്തിയുടെ പുതിയൊരു ഉറവിടമായി ഇതിനെ നിയന്ത്രിച്ചുനിര്‍ത്താനും കഴിയും. ഇത്തരം നിയന്ത്രാണാധീനമായ അഭിക്രിയയാണ് ഫ്യൂഷന്‍ റിയാക്റ്ററുകളില്‍ നടത്തപ്പെടുന്നത്.

ഹൈഡ്രജന്‍ ബോംബിന്റെ നിര്‍മിതിയില്‍ ഉപയുക്തമാക്കു ന്നത് ലഘുമൂലകങ്ങളുടെ സംലയന തത്ത്വമാണ്. വിഖണ്ഡന പ്രക്രിയ (ളശശീിൈ)ഉപയോഗപ്പെടുത്തുന്ന സാധാരണ അണുബോംബിനേക്കാള്‍ പല മടങ്ങ് ഊര്‍ജമാണ് ഇത്തരം ഒ-ബോംബുകള്‍ പുറത്തുവിടുന്നത്. വിഖണ്ഡനത്തില്‍ ഒരു ഘന ന്യൂക്ളിയസ് വിഘടിച്ചാണ് ഊര്‍ജോത്പാദനം നടക്കുന്നത്.

താപ അണുകേന്ദ്രീയ അഭിക്രിയ ആരംഭിക്കാന്‍ തക്ക ഉയര്‍ന്ന താപനില ഉണ്ടാക്കിയെടുക്കുകയെന്നത് വളരെ വിഷമകരമാണ്. ഹൈഡ്രജന്‍ ബോംബില്‍ ലഘുമൂലകങ്ങളുടെ ഇടയ്ക്ക് ഒരു ഫിഷന്‍ ബോംബ് വച്ചാണ് സാധാരണ ഇത്രയും കൂടിയ താപനില കൈവരിക്കുന്നത്. കൂടാതെ ദക്ഷത (ലളളശരശലിര്യ) കൂട്ടാനായി വിസ്ഫോടകാംശങ്ങളോടൊപ്പം വിഖണ്ഡന പദാര്‍ഥങ്ങള്‍ ഉള്‍ക്കൊണ്ട ഒരു കവചംകൂടി വയ്ക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍