This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തയസോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തയസോള്‍)
വരി 2: വരി 2:
ഠവശമ്വീഹല
ഠവശമ്വീഹല
-
[[Image:p336a.png]]
+
 
-
കാര്‍ബണിക ഹെറ്റ്റോസൈക്ളിക് സംയുക്തങ്ങളിലെ ഒരു വിഭാഗം. ഒരു നൈട്രജനും ഒരു സള്‍ഫറും ഉള്‍ക്കൊള്ളുന്ന അഞ്ചു ഘടകങ്ങളുള്ള ഇരട്ട അപൂരിത ചാക്രികസംയുക്തങ്ങളാണ് തയസോളുകള്‍. നൈട്രജനും സള്‍ഫറും തമ്മില്‍ നേരിട്ട് രാസബന്ധം ഇല്ലാത്തരീതിയിലാണ് അണുകങ്ങളുടെ ചാക്രിക ക്രമീകരണം. തയസോള്‍ സംയുക്തങ്ങള്‍ നാമകരണം ചെയ്യുമ്പോള്‍ ചിത്രം 1-ല്‍ കാണിച്ചിരിക്കുന്നതുപോലെ സള്‍ഫറിന്റെ സ്ഥാനം ഒന്ന് ആയും നൈട്രജന്റെത് മൂന്ന് ആയും ആണ് കണക്കാക്കുന്നത്.
+
കാര്‍ബണിക ഹെറ്റ്റോസൈക്ളിക് സംയുക്തങ്ങളിലെ ഒരു വിഭാഗം. ഒരു നൈട്രജനും ഒരു സള്‍ഫറും ഉള്‍ക്കൊള്ളുന്ന അഞ്ചു ഘടകങ്ങളുള്ള ഇരട്ട അപൂരിത ചാക്രികസംയുക്തങ്ങളാണ് തയസോളുകള്‍.[[Image:p336a.png]] നൈട്രജനും സള്‍ഫറും തമ്മില്‍ നേരിട്ട് രാസബന്ധം ഇല്ലാത്തരീതിയിലാണ് അണുകങ്ങളുടെ ചാക്രിക ക്രമീകരണം. തയസോള്‍ സംയുക്തങ്ങള്‍ നാമകരണം ചെയ്യുമ്പോള്‍ ചിത്രം 1-ല്‍ കാണിച്ചിരിക്കുന്നതുപോലെ സള്‍ഫറിന്റെ സ്ഥാനം ഒന്ന് ആയും നൈട്രജന്റെത് മൂന്ന് ആയും ആണ് കണക്കാക്കുന്നത്.
    
    

06:48, 23 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തയസോള്‍

ഠവശമ്വീഹല

കാര്‍ബണിക ഹെറ്റ്റോസൈക്ളിക് സംയുക്തങ്ങളിലെ ഒരു വിഭാഗം. ഒരു നൈട്രജനും ഒരു സള്‍ഫറും ഉള്‍ക്കൊള്ളുന്ന അഞ്ചു ഘടകങ്ങളുള്ള ഇരട്ട അപൂരിത ചാക്രികസംയുക്തങ്ങളാണ് തയസോളുകള്‍.Image:p336a.png നൈട്രജനും സള്‍ഫറും തമ്മില്‍ നേരിട്ട് രാസബന്ധം ഇല്ലാത്തരീതിയിലാണ് അണുകങ്ങളുടെ ചാക്രിക ക്രമീകരണം. തയസോള്‍ സംയുക്തങ്ങള്‍ നാമകരണം ചെയ്യുമ്പോള്‍ ചിത്രം 1-ല്‍ കാണിച്ചിരിക്കുന്നതുപോലെ സള്‍ഫറിന്റെ സ്ഥാനം ഒന്ന് ആയും നൈട്രജന്റെത് മൂന്ന് ആയും ആണ് കണക്കാക്കുന്നത്.


ഡൈഹൈഡ്രോതയസോളുകള്‍ അഥവാ തയസോളിനു കള്‍ (കക), ടെട്രാഹൈഡ്രോതയസോളുകള്‍ അഥവാ തയസോളിഡിനുകള്‍ (കകക), ബെന്‍സോതയസോള്‍ (കഢ) എന്നിവയാണ് പ്രധാന തയസോള്‍ സംയുക്തങ്ങള്‍. ജീവകം ബി (തയാമിന്‍), സള്‍ഫാതയസോള്‍ തുടങ്ങിയവ പ്രധാനപ്പെട്ട തയസോള്‍ വ്യുത്പന്നങ്ങളാണ്. പല വിലയേറിയ ചായങ്ങളും റബര്‍ വള്‍ക്കനൈസ് ചെയ്യുന്ന ത്വരകങ്ങളും ബെന്‍സോതയസോള്‍ കേന്ദ്രമുള്ള സംയുക്തങ്ങളാണ്. പെനിസിലിന്‍ ഒരു തയസോളിഡീന്‍ വ്യുത്പന്നമാണ്.

ഗുണധര്‍മങ്ങള്‍. തയസോള്‍ അനുനാദ സ്ഥിരത(ൃലീിമിരല മെേയശഹശ്വലറ)യുള്ള റിങ് ആയതിനാല്‍ ജലാപഘടനത്തിനും നൈട്രിക് അമ്ളംകൊണ്ടുള്ള വിഘടിത ഓക്സീകരണത്തിനും വിധേയമാകുകയില്ല. എന്നാല്‍ ജലീയ ബ്രോമിന്‍, പെര്‍മാന്‍ഗനേറ്റ് എന്നിവ കൊണ്ട് തയസോള്‍ റിങ് ഓക്സീകരിക്കാനാവും. തയസോള്‍ റിങിന്റെ നാലും അഞ്ചും സ്ഥാനങ്ങള്‍ നൈട്രേഷന്‍, സള്‍ഫോണേഷന്‍ തുടങ്ങിയ ഇലക്ട്രോഫിലിക പ്രതിസ്ഥാപന പ്രക്രിയകള്‍ക്ക് വിധേയമാണ്. അമിനോ തയസോളുകള്‍ നൈട്രസ് അമ്ളവുമായി ചേര്‍ന്ന് ഡയസോണിയം ലവണങ്ങള്‍ ഉണ്ടാക്കുന്നു.

മൂലസംയുക്തമായ തയസോള്‍ (ക) പിരിഡീനിനു സമാനമായ ഗന്ധമുള്ളതും ജലത്തില്‍ ലേയവുമായ ഒരു ദ്രാവകമാണ്, തിളനില 117ബ്ബഇ. വീര്യം കുറഞ്ഞ ഒരു ക്ഷാരമാണെങ്കിലും (ുഗമ= 2.53) അമ്ളവുമായി ലഘു ലവണങ്ങളും ആല്‍ക്കൈലേറ്റ് ചെയ്യുന്ന സംയുക്തങ്ങളുമായി ക്വാര്‍ട്ടര്‍ണറി ലവണ (ൂൌമൃലൃിേമ്യൃ മെഹ) ങ്ങളും രൂപീകരിക്കുന്നു. ക്വാര്‍ട്ടര്‍ണറി തയസോളിയം ലവണങ്ങള്‍ അമ്ളങ്ങളില്‍ സ്ഥിരത പ്രദര്‍ശിപ്പിക്കുമെങ്കിലും ക്ഷാരങ്ങളുടെ സാന്നിധ്യത്തില്‍ റിങ് ഘടന വിഘടിക്കുന്നു. തയസോള്‍ റിങ്ങിന്റെ രണ്ടാമത്തെ സ്ഥാനത്തു സ്ഥിതിചെയ്യുന്ന അമിനോ ഗ്രൂപ്പ് ഡയസൊറ്റൈസേഷനു വിധേയമാവുകയും അസോസംയുക്തങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

സംശ്ളേഷണം. ?-ഹാലോ കാര്‍ബണൈല്‍ സംയുക്തങ്ങള്‍(ഢ) തയോ അമൈഡുകളുമായി (ഢക) സംഘനനം ചെയ്താണ് തയസോളുകള്‍ സംശ്ളേഷണം ചെയ്യുന്നത്.

‘ഞ’ ഗ്രൂപ്പുകള്‍ക്ക് അനുസൃതമായി തയസോളുകള്‍ യഥേഷ്ടം സംശ്ളേഷണം ചെയ്യാനാവും. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന തയോഅമൈഡുകള്‍ (ഢക) തയോഫോര്‍മമൈഡ് (ഞ3= ഒ), തയോയൂറിയ (ഞ3 = ചഒ2) ഡൈതയോകാര്‍ബമേറ്റ് അയോണ്‍

(ഞ3 = ടഒ) എന്നിവയാണ്.

സള്‍ഫാതയസോള്‍ (ഢകകക) വളരെ ഉപയോഗപ്രദമായ ഒരു സള്‍ഫാ മരുന്നാണ്. പാരാ-അസറ്റാമിഡോബെന്‍സീന്‍ സള്‍ഫോണൈല്‍ ക്ളോറൈഡ് (ഢകക) 2അമിനോതയസോളുമായി ചേര്‍ന്ന് ചഅസറ്റിലേറ്റഡ് സള്‍ഫാതയസോള്‍ ഉണ്ടാകുന്നു. ഇതിന്റെ ജലാപഘടനം വഴി സള്‍ഫാതയസോള്‍ (ഢകകക) ഉണ്ടാകുന്നു.

ഒരു തയസോള്‍ ഘടകം പിരിമിഡീനുമായി ചേര്‍ന്നാണ് തയാമീന്‍ ഉണ്ടാവുന്നത്. 5-ഹൈഡ്രോക്സി 2-പെന്റനോണിന്റെ ?-ക്ളേറോ വ്യുത്പന്നം (കത) തയോഫോര്‍മമൈഡുമായി സംയോജിച്ചാണ് ഈ തയസോള്‍ ഘടകം ഉണ്ടാകുന്നത്.

?-അമിനോമെര്‍കാപ്റ്റണുകള്‍ ആല്‍ഡിഹൈഡുകളുമായോ കീറ്റോണുകളുമായോ പ്രതിപ്രവര്‍ത്തിച്ചാണ് തയസോളിഡിനുകള്‍ രൂപീകരിക്കുന്നത്. പെനിസിലിനുള്ള തയസോളിഡിന്‍ റിങ് (തക) ഉണ്ടാകുന്നത് ഇപ്രകാരമാണ്.


ഓര്‍ത്തോ-അമിനോ തയോഫീനോള്‍ (തകക) കാര്‍ബോക്സിലിക് അമ്ളവുമായി ചേര്‍ന്ന് 2-പ്രതിസ്ഥാപിത ബെന്‍സോതയസോളുകളും (തകകക) കാര്‍ബണ്‍ ഡൈസള്‍ഫൈഡുമായി 2-മെര്‍കാപ്റ്റോ ബെന്‍സോ തയസോളും (തകഢ) ലഭ്യമാക്കുന്നു.

ബെന്‍സോതയസോള്‍ ഘടകമടങ്ങുന്ന പല ചായവസ്തുക്കളും ഉപയോഗത്തിലുണ്ട്. പാരാ-ഡൈമീതൈല്‍ അമിനോ ബെന്‍സാല്‍ഡിഹൈഡ്, 2-മീതൈല്‍ ബെന്‍സോതയസോളിന്റെ ക്വാട്ടര്‍ണറി ലവണവുമായി പ്രതിപ്രവര്‍ത്തിച്ചാണ് സയനീന്‍ ചായങ്ങള്‍ (ര്യമിശില റ്യല) ഉണ്ടാകുന്നത് (തഢ).

പാരാ-ടൊളുഡീന്‍, സള്‍ഫറുമായി ചേര്‍ത്ത് ഉരുക്കുമ്പോള്‍ ഡീഹൈഡ്രോ-തയോടൊളുഡീനി(തഢക)ന്റേയും പ്രൈമുള്ളിന്‍ ചായത്തി(തഢകക)ന്റേയും മിശ്രിതം ലഭിക്കുന്നു. പ്രൈമുള്ളിന്‍ ചായം സള്‍ഫോണൈറ്റ് ചെയ്ത ശേഷം ഡയസൊറ്റൈസേഷനു വിധേയമാക്കുമ്പോള്‍ പരുത്തി തുണികള്‍ക്ക് അനുയോജ്യമായ മഞ്ഞ ചായം ലഭിക്കുന്നു.

അനിലീന്‍, കാര്‍ബണ്‍ ഡൈസള്‍ഫൈഡും സള്‍ഫറും ആയി ചേര്‍ത്ത് 200-3000ഇ ചൂടാക്കുമ്പോള്‍ കാപ്റ്റക്സ് അഥവാ 2-മെര്‍കാപ്റ്റോബെന്‍സോതയസോള്‍ ഉണ്ടാകുന്നു. റബര്‍ വള്‍ക്കനൈസ് ചെയ്യുന്ന ത്വരകമായി ഇതുപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%AF%E0%B4%B8%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍