This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തബരി, മുഹമ്മദ് ബിന്‍ ജരീര്‍ (839 - 923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തബരി, മുഹമ്മദ് ബിന്‍ ജരീര്‍ (839 - 923)= മഹഠമയമൃശ, ങീവമാമറ ആശി ഖമൃശൃ അറബി ചരി...)
 
വരി 1: വരി 1:
=തബരി, മുഹമ്മദ് ബിന്‍ ജരീര്‍ (839 - 923)=

-
 
+
al-Tabari,Mohamad Bin Jarir
-
മഹഠമയമൃശ, ങീവമാമറ ആശി ഖമൃശൃ
+
അറബി ചരിത്രകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവും. 839 (ഹി. 224)-ല്‍ തബരിസ്ഥാനിലെ ആമുല്‍ പട്ടണത്തിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. അബൂജ അ്ഫര്‍ മുഹമ്മദ് ബിന്‍ ജരീര്‍ അത്തബരി എന്നു പൂര്‍ണനാമം. ഏഴാം വയസ്സില്‍ തബരി വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസാനന്തരം ഉപരിപഠനാര്‍ഥം പിതാവ് ഇദ്ദേഹത്തെ അക്കാലത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ ബാഗ്ദാദിലയച്ചു. ഇറാക്കിലെ മറ്റു പട്ടണങ്ങള്‍, സിറിയ, പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ പഠനാര്‍ഥം താമസിച്ച തബരി ഒടുവില്‍ ബാഗ്ദാദില്‍ സ്ഥിരവാസമുറപ്പിച്ചു. ചരിത്രകാരന്‍ എന്ന നിലയില്‍ രചിച്ച താരീഖ് അല്‍-റുസുല്‍- വല്‍-മുലൂക്ക് എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ ഉത്തമ സൃഷ്ടി. മനുഷ്യോത്പത്തി മുതല്‍ക്കുള്ള ചരിത്രം പ്രതിപാദിക്കുന്ന ഈ രചന പുരാതന കുടുംബ കാരണവന്മാരേയും ആദ്യകാല ഭരണാധികാരികളേയും കുറിച്ചു പ്രതിപാദിച്ചാരംഭിക്കുന്നു. തുടര്‍ന്ന് സസാനിദുകളുടേയും ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റേയും നാല് ഖലീഫമാരുടേയും ചരിത്രം വിവരിക്കുന്ന ഈ കൃതിയില്‍ ഉമയ്യാദുകളുടേയും അബ്ബാസിയാക്കളുടേയും (915 വരെ) ഭരണകാലം വരെ പ്രതിപാദിക്കുന്നുണ്ട്. ചരിത്രാരംഭകാലം മുതല്‍ക്കുള്ള പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രത്യേകിച്ചു വിശകലനം ചെയ്തിട്ടുള്ള ഈ ചരിത്രാറിവുകളുടെ പത്തിലൊന്നു മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളതെന്നാണ് വിദഗ്ധാഭിപ്രായം. ഓരോ ദിവസവും ഏകദേശം 40 പേജുകള്‍ വച്ച് 60 വര്‍ഷക്കാലം ഇദ്ദേഹം നിരന്തരമായി ചരിത്രരചന നടത്തിയിരുന്നതായി പറയപ്പെടുന്നു.

‘'തഫ്സീര്‍' എന്ന പേരില്‍ പ്രസിദ്ധമായ ജാമിഅ് അല്‍-ബയാന്‍ എന്ന രചന തബരിയുടെ സമ്പൂര്‍ണ ഖുര്‍ആന്‍ വിവര്‍ത്തനമാണ്. 923-ല്‍ ബാഗ്ദാദില്‍ തബരി അന്തരിച്ചു.
+
'തഫ്സീര്‍' എന്ന പേരില്‍ പ്രസിദ്ധമായ ജാമിഅ് അല്‍-ബയാന്‍ എന്ന രചന തബരിയുടെ സമ്പൂര്‍ണ ഖുര്‍ആന്‍ വിവര്‍ത്തനമാണ്. 923-ല്‍ ബാഗ്ദാദില്‍ തബരി അന്തരിച്ചു.

Current revision as of 04:44, 23 ജൂണ്‍ 2008

തബരി, മുഹമ്മദ് ബിന്‍ ജരീര്‍ (839 - 923)

al-Tabari,Mohamad Bin Jarir

അറബി ചരിത്രകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവും. 839 (ഹി. 224)-ല്‍ തബരിസ്ഥാനിലെ ആമുല്‍ പട്ടണത്തിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. അബൂജ അ്ഫര്‍ മുഹമ്മദ് ബിന്‍ ജരീര്‍ അത്തബരി എന്നു പൂര്‍ണനാമം. ഏഴാം വയസ്സില്‍ തബരി വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസാനന്തരം ഉപരിപഠനാര്‍ഥം പിതാവ് ഇദ്ദേഹത്തെ അക്കാലത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ ബാഗ്ദാദിലയച്ചു. ഇറാക്കിലെ മറ്റു പട്ടണങ്ങള്‍, സിറിയ, പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ പഠനാര്‍ഥം താമസിച്ച തബരി ഒടുവില്‍ ബാഗ്ദാദില്‍ സ്ഥിരവാസമുറപ്പിച്ചു. ചരിത്രകാരന്‍ എന്ന നിലയില്‍ രചിച്ച താരീഖ് അല്‍-റുസുല്‍- വല്‍-മുലൂക്ക് എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ ഉത്തമ സൃഷ്ടി. മനുഷ്യോത്പത്തി മുതല്‍ക്കുള്ള ചരിത്രം പ്രതിപാദിക്കുന്ന ഈ രചന പുരാതന കുടുംബ കാരണവന്മാരേയും ആദ്യകാല ഭരണാധികാരികളേയും കുറിച്ചു പ്രതിപാദിച്ചാരംഭിക്കുന്നു. തുടര്‍ന്ന് സസാനിദുകളുടേയും ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റേയും നാല് ഖലീഫമാരുടേയും ചരിത്രം വിവരിക്കുന്ന ഈ കൃതിയില്‍ ഉമയ്യാദുകളുടേയും അബ്ബാസിയാക്കളുടേയും (915 വരെ) ഭരണകാലം വരെ പ്രതിപാദിക്കുന്നുണ്ട്. ചരിത്രാരംഭകാലം മുതല്‍ക്കുള്ള പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രത്യേകിച്ചു വിശകലനം ചെയ്തിട്ടുള്ള ഈ ചരിത്രാറിവുകളുടെ പത്തിലൊന്നു മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളതെന്നാണ് വിദഗ്ധാഭിപ്രായം. ഓരോ ദിവസവും ഏകദേശം 40 പേജുകള്‍ വച്ച് 60 വര്‍ഷക്കാലം ഇദ്ദേഹം നിരന്തരമായി ചരിത്രരചന നടത്തിയിരുന്നതായി പറയപ്പെടുന്നു.

'തഫ്സീര്‍' എന്ന പേരില്‍ പ്രസിദ്ധമായ ജാമിഅ് അല്‍-ബയാന്‍ എന്ന രചന തബരിയുടെ സമ്പൂര്‍ണ ഖുര്‍ആന്‍ വിവര്‍ത്തനമാണ്. 923-ല്‍ ബാഗ്ദാദില്‍ തബരി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍