This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തണ്ടാനം പുല്ല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:01, 20 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തണ്ടാനം പുല്ല്

ഠമിറമി ഴൃമ

ഒരിനം കള. ഏകബീജപത്രികളിലെ പോയേസി (ജീമരലമല) സസ്യ കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. സാക്കിയോലെപിസ് ഇന്ററെപ്റ്റ (ടമരരശീഹലുശ ശിലൃൃൌുേമേ). പാനിക്കം ഇന്ററെപ്റ്റം (ജമിശരൌാ ശിലൃൃൌുേ ൌാ) എന്ന പേരിലും അറിയപ്പെടുന്നു. ചിരസ്ഥായിയായ ഓഷധി യാണിത്. വഴിയോരങ്ങളിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ഇവ നന്നായി വളരും. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. 1.52 മീറ്ററോളം ഉയരത്തില്‍ തണ്ടാനം പുല്ല് വളരും. ഇതിന്റെ നീളം കൂടിയ വേരുകള്‍ 20-40 സെ.മീ. വരെ ദൂരത്തില്‍ പടര്‍ന്നു വളരുന്നു. തണ്ടിന്റെ ചുവടു ഭാഗത്തുനിന്നും വേരുകള്‍ പുറപ്പെടാറുണ്ട്. നീളം കൂടിയ തണ്ട് തടിച്ചതും മാര്‍ദവമുള്ളതുമാണ്. തണ്ടിന്റെ ചുവടുഭാഗത്തുള്ള പര്‍വങ്ങള്‍ കുറുകിയതാണ്. മുകളിലേക്കു വരുംതോറും നീളം കൂടിയ പര്‍വങ്ങളായിരിക്കും. ഇലകള്‍ക്ക് 15-30 സെ.മീ. നീളം വരും; ചുവടുഭാഗം വീതി കൂടിയതാണ്. ഇലകള്‍ നേരിയതും ലംബാഗ്രത്തോടു കൂടിയതുമാണ്. പര്‍ണഛദം (ഹലമള വെലമവേ) രേഖിതവും ജിഹ്വിക (ഹശഴൌഹല) വലുപ്പം കുറഞ്ഞതുമാണ്.

തണ്ടാനം പുല്ലിന് സ്പൈക്ക് പോലെയുള്ള പാനിക്കിള്‍ പുഷ്പ മഞ്ജരിയാണുള്ളത്. 15 മുതല്‍ 45 സെ.മീ. വരെ നീളമുള്ള പുഷ്പമഞ്ജരി സസ്യത്തിന്റെ ചുവടുഭാഗത്തു നിന്നാണ് പുറപ്പെടുന്നത്. സ്പൈക്ക്ലെറ്റുകള്‍ കട്ടിയുള്ളതും ഗുഛിതമായി (ളമരെശരഹല) ക്രമീകരിച്ചിരിക്കുന്നതുമാണ്. ഇവയില്‍ പല സൈപക്ക്ലെറ്റുകളും അവ്യക്തവും വികലവും ആയി കാണപ്പെടാറുണ്ട്. 2-3 മി.മീ. നീളമുള്ള സ്പൈക്ക്്ലെറ്റുകള്‍ക്ക് ഏതാണ്ട് അണ്ഡാകൃതിയായിരിക്കും. സ്പൈക്ക്ലെറ്റുകള്‍ രോമിലമാണ്. സ്പൈക്ക്ലെറ്റിന്റെ ഒന്നാമത്തെ ഗ്ളും(ഉമി)സ്തരിതവും അഞ്ച് സിരകള്‍ ഉള്ളതുമായിരിക്കും. രണ്ടാമത്തെ ഗ്ളും നീളം കൂടിയതും ഒമ്പതു സിരകളുള്ളതും സുവ്യക്തവും (ുൃീാശിലി) ആയിരിക്കും. ഒന്നാമത്തെ ലെമ്മ രോമിലമോ അരോമിലമോ കേസരങ്ങളോടു കൂടിയതോ ആയിരിക്കും. രണ്ടാമത്തെ ലെമ്മ ആദ്യത്തേതിനേക്കാള്‍ വലുപ്പം കൂടിയതും ദ്വിലിംഗി പുഷ്പത്തോടു കൂടിയതുമാണ്. ദ്വിലിംഗി പുഷ്പത്തിന് മൂന്ന് കേസരങ്ങളും രണ്ടായി പിരിഞ്ഞ വര്‍ത്തികയും രണ്ട് ലോഡിക്യൂളുകളും ഒരു അണ്ഡാശവുമുണ്ടായിരിക്കും. ഇതിന്റെ വിത്ത് പരന്ന് ദീര്‍ഘവൃത്താകൃതിയിലുള്ളതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍