This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തകില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തകില്‍)
 
വരി 2: വരി 2:
ഒരു അവനദ്ധവാദ്യം. അവനദ്ധമെന്നാല്‍ 'കെട്ടിയുണ്ടാക്കിയത്', 'തുകല്‍ കെട്ടിയത്' എന്നൊക്കെയാണര്‍ഥം. ഇത്തരത്തിലുള്ള മുപ്പതിലേറെ വാദ്യങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്. അവയിലൊന്നാണ് തകില്‍. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ പ്രചാരമുള്ള ഒരു വാദ്യമാണിത്. ഇതിന് 'തവില്‍'എന്നും ഒരു നാമഭേദമുണ്ട്.

 +
[[Image:
[[Image:
 +
ഏറെക്കുറെ മൃദംഗത്തിന്റെ ആകൃതിയാണ് തകിലിനുള്ളത്. എന്നാല്‍ നടുഭാഗം വീര്‍ത്തുരുണ്ടിരിക്കും. ഇരു തലകളേക്കാളും അല്പം വണ്ണക്കൂടുതല്‍ കുറ്റിയുടെ നടുഭാഗത്തിന് ഉണ്ടായിരിക്കും. ഇടന്തലയേക്കാള്‍ ചെറുതാണ് വലന്തല. ഇരുവശത്തും തുകല്‍ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. തുകല്‍ കുറ്റിയുമായി ബന്ധിപ്പിക്കുന്നത് വട്ടങ്ങളിലൂടെയാണ്. വട്ടത്തിന്റെ ചട്ടം ഉരുണ്ടതായിരിക്കും. തുകല്‍ വാറുകള്‍ കൊണ്ടാണ് വട്ടങ്ങള്‍ കുറ്റിയില്‍ ഉറപ്പിക്കുന്നത്. ഇടന്തലയില്‍ നിന്നും വലന്തലയില്‍ നിന്നും ഉയരുന്ന നാദങ്ങള്‍ വ്യത്യസ്തങ്ങളാണ്. നിര്‍മാണ രീതികൊണ്ടും വലുപ്പ വ്യത്യാസം കൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. ഇടന്തലയ്ക്കലുള്ള തോലിന്റെ ഉള്‍ഭാഗത്ത് ഒരു തരം പശ പുരട്ടി പരുവപ്പെടുത്തുകയാണ് പതിവ്. അതിനെ 'പദം ചെയ്യുക' എന്നു പറയുന്നു. ഇരു തലകളിലും അനുവര്‍ത്തിക്കുന്ന വാദനരീതിയും വ്യത്യസ്തങ്ങളാണ്. ഇടന്തലയില്‍ കൈവിരലുകളില്‍ ലോഹച്ചുറ്റുകളിട്ട ശേഷമാണ് വാദനം ചെയ്യുന്നത്. വലന്തല അല്പം വളഞ്ഞ കോലുകൊണ്ട് കൊട്ടുകയാണ് പതിവ്.

നാഗസ്വരത്തോടൊപ്പം കച്ചേരികളില്‍ അകമ്പടി വാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകില്‍. നാഗസ്വരക്കച്ചേരികളില്‍ രണ്ട് തകില്‍ വിദ്വാന്മാരിരുന്ന് നടത്താറുള്ള 'തനിയാവര്‍ത്തനം' ഈ വാദ്യത്തിന്റെ ഏറ്റവും ആകര്‍ഷകമായ പ്രയോഗമുഹൂര്‍ത്തമാണ്. ദേവന്മാരെ പള്ളിയുണര്‍ത്താന്‍ ക്ഷേത്രങ്ങളില്‍ തകില്‍ കൊട്ടുന്ന പതിവുണ്ട്. ഉത്തരകേരളത്തേക്കാള്‍ ദക്ഷിണകേരളത്തിലാണ് തകിലിന് പ്രചാരമുള്ളത്. തമിഴകത്ത് ആവിര്‍ഭവിച്ച വാദ്യമാണ് തകില്‍ എന്നതാകാം ഇതിനു കാരണം. തമിഴ്നാട്ടിന്റെ തനതു വാദ്യകലയിലൊന്നായ നെയ്യാണ്ടിമേളത്തില്‍ തകില്‍ ഉള്‍പ്പെടുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഈ മംഗളവാദ്യം വിവാഹാദി കര്‍മങ്ങളില്‍ ഉപയോഗിച്ചുവരുന്നു. ക്ഷേത്രങ്ങളില്‍ ശീവേലി, ദീപാരാധന എന്നീ സന്ദര്‍ഭങ്ങളില്‍ തകില്‍ ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ വേലകളിക്ക് തകില്‍ പശ്ചാത്തലവാദ്യമായി ഉപയോഗിച്ചുവരുന്നു. പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു തകില്‍വാദനസന്ദര്‍ഭമാണ് 'ഒറ്റയും തകിലും'. ഒറ്റ ഇന്ന് പ്രചാരത്തിലില്ലാത്ത ഒരു വാദ്യമാണ്.

Current revision as of 08:11, 19 ജൂണ്‍ 2008

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍