This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൈഡോക്കിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡ്രൈഡോക്കിങ്)
 
വരി 2: വരി 2:
Drydocking
Drydocking
-
[[Image:298 - 3.png|thumb|250x250px|കടല്‍പ്പാളം]] കപ്പലുകളുടെ അടിവശത്തോ ആ ഭാഗത്തുള്ള യന്ത്രസമുച്ച യങ്ങളിലോ ചോര്‍ച്ചയോ മറ്റു തകരാറുകളോ ഉണ്ടാകുമ്പോള്‍  അവയെ കരയിലേക്കു കയറ്റിവച്ച് സൗകര്യപൂര്‍വം അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്ന പ്രക്രിയ. ഇതിനുള്ള ചട്ടക്കൂടിനെ മൊത്തത്തില്‍ ഡ്രൈഡോക് എന്നു പറയുന്നു. കപ്പലുകളെ നിശ്ചിത ഇടവേളകളില്‍ ഡ്രൈഡോക്കിങ്ങിനു വിധേയമാക്കേണ്ടതുണ്ട്. നിരന്തരമുള്ള ജലസ്പര്‍ശത്തിലൂടെ അടിഭാഗത്തു പറ്റിപ്പിടിക്കുന്ന പായല്‍ തുടങ്ങിയ ജൈവ വസ്തുക്കളെ നീക്കം ചെയ്യുക, ദ്രവിച്ചു തുടങ്ങുന്ന ലോഹഭാഗങ്ങള്‍ മാറ്റി പുതിയവ ഉറപ്പിക്കുക, പ്രൊപ്പെല്ലെര്‍, ഷാഫ്റ്റുകള്‍, റഡ്ഡറുകള്‍ എന്നിവയിലെ കേടുപാടുകള്‍ തീര്‍ക്കുക, ആവശ്യമെങ്കില്‍ അടിഭാഗത്തിന്റെ ആകൃതിക്ക് മാറ്റം വരുത്തുക മുതലായവയ്ക്ക് ഡ്രൈഡോക്കിങ് നടത്തുന്നു. കപ്പലിന്റെ കേവുഭാരം, ഡ്രൈഡോക്കിങ്ങിനുള്ള യന്ത്ര സൗകര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ നാലിനം ഡ്രൈഡോക്കുകള്‍ പ്രയോഗത്തിലുണ്ട്: 1. കടല്‍പ്പാളം, (marine railway) 2. പ്ളവ-നൗകാഗാരം, 3. ഗ്രേവിങ് ഡോക്, 4. യന്ത്രോത്ഥാപക ഡോക്.
+
[[Image:298 - 3.png|thumb|250x250px|left|കടല്‍പ്പാളം]] കപ്പലുകളുടെ അടിവശത്തോ ആ ഭാഗത്തുള്ള യന്ത്രസമുച്ച യങ്ങളിലോ ചോര്‍ച്ചയോ മറ്റു തകരാറുകളോ ഉണ്ടാകുമ്പോള്‍  അവയെ കരയിലേക്കു കയറ്റിവച്ച് സൗകര്യപൂര്‍വം അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്ന പ്രക്രിയ. ഇതിനുള്ള ചട്ടക്കൂടിനെ മൊത്തത്തില്‍ ഡ്രൈഡോക് എന്നു പറയുന്നു. കപ്പലുകളെ നിശ്ചിത ഇടവേളകളില്‍ ഡ്രൈഡോക്കിങ്ങിനു വിധേയമാക്കേണ്ടതുണ്ട്. നിരന്തരമുള്ള ജലസ്പര്‍ശത്തിലൂടെ അടിഭാഗത്തു പറ്റിപ്പിടിക്കുന്ന പായല്‍ തുടങ്ങിയ ജൈവ വസ്തുക്കളെ നീക്കം ചെയ്യുക, ദ്രവിച്ചു തുടങ്ങുന്ന ലോഹഭാഗങ്ങള്‍ മാറ്റി പുതിയവ ഉറപ്പിക്കുക, പ്രൊപ്പെല്ലെര്‍, ഷാഫ്റ്റുകള്‍, റഡ്ഡറുകള്‍ എന്നിവയിലെ കേടുപാടുകള്‍ തീര്‍ക്കുക, ആവശ്യമെങ്കില്‍ അടിഭാഗത്തിന്റെ ആകൃതിക്ക് മാറ്റം വരുത്തുക മുതലായവയ്ക്ക് ഡ്രൈഡോക്കിങ് നടത്തുന്നു. കപ്പലിന്റെ കേവുഭാരം, ഡ്രൈഡോക്കിങ്ങിനുള്ള യന്ത്ര സൗകര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ നാലിനം ഡ്രൈഡോക്കുകള്‍ പ്രയോഗത്തിലുണ്ട്: 1. കടല്‍പ്പാളം, (marine railway) 2. പ്ളവ-നൗകാഗാരം, 3. ഗ്രേവിങ് ഡോക്, 4. യന്ത്രോത്ഥാപക ഡോക്.
    
ഉരുക്കും തടിയും കൊണ്ടു പണിത ഒരു ചട്ടക്കൂടാണ് കടല്‍ പ്പാളം. റോളറുകളും മറ്റും ഉപയോഗിച്ച് കപ്പലിനെ ഇതിലേക്ക് തളളിനീക്കി ഉറപ്പിച്ചശേഷം ചട്ടക്കൂടിനെ ചരിഞ്ഞ പ്രതലത്തിലൂടെ വലിച്ച് കരയില്‍ കയറ്റുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ കപ്പലിന്റെ താഴത്തെ അറകളില്‍ കെട്ടിനില്ക്കുന്ന വെള്ളം ചട്ടക്കൂടിന്റെ അഴികള്‍ക്കിടയിലൂടെ വാര്‍ന്നുപോകുന്നു. ഏറ്റവും ചെലവു കുറഞ്ഞ രീതിയാണിത്.

[[Image:298 - 2.png|thumb|250x250px|ഗ്രേവിങ്  ഡ്രൈഡോക്കിങ്  ‍]]     
+
[[Image:298 - 2.png|thumb|250x250px|left|ഗ്രേവിങ്  ഡ്രൈഡോക്കിങ്  ‍]]     
ഉരുക്ക്, പ്രബലിത കോണ്‍ക്രീറ്റ് എന്നിവകൊണ്ട് പണിത ചെറിയ ഘടകങ്ങളെ വിജാഗിരി പോലുള്ള ഒരു സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചാണ് പ്ളവ-നൗകാഗാരം നിര്‍മിക്കുന്നത്. വേണ്ടത്ര ആഴമുള്ള എവിടേയും ഇതുപയോഗിക്കാം. അറ്റകുറ്റപ്പണികള്‍ക്കു വിധേയമാക്കേണ്ട ഭാഗങ്ങളെ അഴിച്ചെടുത്ത് പണിയാനാകുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

Current revision as of 06:25, 21 ജൂണ്‍ 2008

ഡ്രൈഡോക്കിങ്

Drydocking

കടല്‍പ്പാളം
കപ്പലുകളുടെ അടിവശത്തോ ആ ഭാഗത്തുള്ള യന്ത്രസമുച്ച യങ്ങളിലോ ചോര്‍ച്ചയോ മറ്റു തകരാറുകളോ ഉണ്ടാകുമ്പോള്‍ അവയെ കരയിലേക്കു കയറ്റിവച്ച് സൗകര്യപൂര്‍വം അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്ന പ്രക്രിയ. ഇതിനുള്ള ചട്ടക്കൂടിനെ മൊത്തത്തില്‍ ഡ്രൈഡോക് എന്നു പറയുന്നു. കപ്പലുകളെ നിശ്ചിത ഇടവേളകളില്‍ ഡ്രൈഡോക്കിങ്ങിനു വിധേയമാക്കേണ്ടതുണ്ട്. നിരന്തരമുള്ള ജലസ്പര്‍ശത്തിലൂടെ അടിഭാഗത്തു പറ്റിപ്പിടിക്കുന്ന പായല്‍ തുടങ്ങിയ ജൈവ വസ്തുക്കളെ നീക്കം ചെയ്യുക, ദ്രവിച്ചു തുടങ്ങുന്ന ലോഹഭാഗങ്ങള്‍ മാറ്റി പുതിയവ ഉറപ്പിക്കുക, പ്രൊപ്പെല്ലെര്‍, ഷാഫ്റ്റുകള്‍, റഡ്ഡറുകള്‍ എന്നിവയിലെ കേടുപാടുകള്‍ തീര്‍ക്കുക, ആവശ്യമെങ്കില്‍ അടിഭാഗത്തിന്റെ ആകൃതിക്ക് മാറ്റം വരുത്തുക മുതലായവയ്ക്ക് ഡ്രൈഡോക്കിങ് നടത്തുന്നു. കപ്പലിന്റെ കേവുഭാരം, ഡ്രൈഡോക്കിങ്ങിനുള്ള യന്ത്ര സൗകര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ നാലിനം ഡ്രൈഡോക്കുകള്‍ പ്രയോഗത്തിലുണ്ട്: 1. കടല്‍പ്പാളം, (marine railway) 2. പ്ളവ-നൗകാഗാരം, 3. ഗ്രേവിങ് ഡോക്, 4. യന്ത്രോത്ഥാപക ഡോക്.

ഉരുക്കും തടിയും കൊണ്ടു പണിത ഒരു ചട്ടക്കൂടാണ് കടല്‍ പ്പാളം. റോളറുകളും മറ്റും ഉപയോഗിച്ച് കപ്പലിനെ ഇതിലേക്ക് തളളിനീക്കി ഉറപ്പിച്ചശേഷം ചട്ടക്കൂടിനെ ചരിഞ്ഞ പ്രതലത്തിലൂടെ വലിച്ച് കരയില്‍ കയറ്റുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ കപ്പലിന്റെ താഴത്തെ അറകളില്‍ കെട്ടിനില്ക്കുന്ന വെള്ളം ചട്ടക്കൂടിന്റെ അഴികള്‍ക്കിടയിലൂടെ വാര്‍ന്നുപോകുന്നു. ഏറ്റവും ചെലവു കുറഞ്ഞ രീതിയാണിത്.

ഗ്രേവിങ് ഡ്രൈഡോക്കിങ് ‍

ഉരുക്ക്, പ്രബലിത കോണ്‍ക്രീറ്റ് എന്നിവകൊണ്ട് പണിത ചെറിയ ഘടകങ്ങളെ വിജാഗിരി പോലുള്ള ഒരു സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചാണ് പ്ളവ-നൗകാഗാരം നിര്‍മിക്കുന്നത്. വേണ്ടത്ര ആഴമുള്ള എവിടേയും ഇതുപയോഗിക്കാം. അറ്റകുറ്റപ്പണികള്‍ക്കു വിധേയമാക്കേണ്ട ഭാഗങ്ങളെ അഴിച്ചെടുത്ത് പണിയാനാകുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

കിടങ്ങു രൂപത്തില്‍ പണിതതാണ് ഗ്രേവിങ് ഡോക്. മൂന്നു വശത്തും അടച്ചുകെട്ടും ഒരു വശത്തു തുറക്കാവുന്ന വാതില്‍ ക്രമീകരണവും ഇതിലുണ്ട്. ഉരുക്ക്, തടി, കട്ടിയേറിയ കോണ്‍ക്രീറ്റ് എന്നിവയില്‍ ഏതുകൊണ്ടും ഇത് നിര്‍മിക്കാം. ഗ്രേവിങ് ഡോക്കില്‍ ജലം നിറയ്ക്കുന്നതോടെ കപ്പല്‍ ഉള്ളിലേക്കു കടത്തുന്നു. ജലം പുറത്തേക്കൊഴുക്കിയ ശേഷം അറ്റകുറ്റപ്പണികള്‍ ചെയ്യുന്നു. ഡോക്കില്‍ വീണ്ടും ജലം നിറച്ച് കപ്പല്‍ പുറത്തേക്കെടുക്കുന്നു. ഗ്രേവിങ് ഡോക് നിര്‍മാണത്തിന് ഭാരിച്ച ചെലവുവരാറുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് താരതമ്യേന കുറവായിരിക്കും.

ഡോക്കില്‍ ഉറപ്പിച്ച കപ്പലിനെ ഒന്നായിത്തന്നെ യന്ത്രസഹാ യത്താല്‍ ഉയര്‍ത്തി അടിഭാഗത്തെ അറ്റകുറ്റപ്പണികള്‍ നിര്‍വഹി ക്കാവുന്ന സംവിധാനമാണ് യന്ത്രോത്ഥാപക ഡോക്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍