This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൂപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:59, 28 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡ്രൂപ്പ്

ഉൃൌുല


മാംസള ഫലം. മാമ്പഴം, തേങ്ങ, ചെറി, ഒലിവ്, പീച്ച് (ുലമരവ) എന്നീ ഫലങ്ങളെല്ലാം ഡ്രൂപ്പ് വിഭാഗത്തില്‍പ്പെടുന്നു. ആമ്രകം, സ്റ്റോണ്‍ ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. അണ്ഡാശയം അധോജനിയോ ഉപരിജനിയോ ആയ പുഷ്പങ്ങളില്‍ നിന്നാണ് മാംസള ഫലങ്ങളുണ്ടാകുന്നത്. ആമ്രകം സ്ഫുടനം ചെയ്യാറില്ല. അതിനാല്‍ ഫലത്തിന്റെ മാംസളഭാഗം ജീര്‍ണിച്ചു പോകുമ്പോഴാണ് വിത്തുകള്‍ സ്വതന്ത്രമാകുന്നത്.


ഡ്രൂപ്പിന്റെ ഫലകഞ്ചുകത്തിന് നേര്‍ത്ത പുറന്തൊലി അഥവാ ബാഹ്യഫലഭിത്തി (ലുശരമൃു), ഇതിനുള്ളിലായി മാംസള ഭാഗമായ മധ്യഫലഭിത്തി (ാലീരമൃു), ഇതിനുള്ളിലായി ഉറപ്പുള്ള ഒരു തോടുപോലെ കാണപ്പെടുന്ന അന്തഃഫലഭിത്തി (ലിറീരമൃു) എന്നീ ഭാഗങ്ങളുണ്ട്. അന്തഃഫലഭിത്തിക്കുള്ളിലായാണ് വിത്ത് കാണപ്പെടുന്നത്.


മാമ്പഴത്തിന് കട്ടികുറഞ്ഞ തൊലിയും ഇതിനുള്ളിലായി മധുരമുള്ള മാംസള ഭാഗവും, മാംസള ഭാഗത്തിനുള്ളില്‍ തോടും, തോടിനുള്ളില്‍ വിത്തും കാണപ്പെടുന്നു. വിത്തിനെ പൊതിഞ്ഞ് ബീജാവരണങ്ങളുമുണ്ട്. ഇതിന്റെ മധുരമുള്ള മാംസളഭാഗത്ത് നാരുകളുണ്ട്. നാളികേരത്തില്‍ മാംസള ഭാഗത്തിനു പകരം ചകിരി നിറഞ്ഞ ഭാഗമാണുള്ളത്. മാങ്ങയുടെ മാംസളമായ മധ്യഫലഭിത്തി ഭക്ഷ്യയോഗ്യമാണ്; തേങ്ങയുടെ ഭക്ഷ്യയോഗ്യമായ ഭാഗം ബീജാന്നമാണ്.


തൊടലിപ്പഴത്തില്‍ അന്തഃഫലഭിത്തി രണ്ടു വിത്തുകളെ ആവരണം ചെയ്യുന്നു. ചിലയിനങ്ങളില്‍ ഓരോ വിത്തിനേയും പൊതിഞ്ഞും അന്തഃഫലഭിത്തി കാണപ്പെടുന്നുണ്ട്. ഇത് പൈറീന്‍ (ജ്യൃലില) എന്നറിയപ്പെടുന്നു. സര്‍പ്പഗന്ധിക്ക് രണ്ടു പൈറീനുകളുള്ള ഡ്രൂപ്പും ഡ്യുറാന്റ(ഊൃമിമേ)യ്ക്ക് നാലു പൈറീനുകളുള്ള ഡ്രൂപ്പുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍