This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂയ്റര്‍, ആല്‍ബ്രെഷ്ട് (1471 - 1528)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:01, 27 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡ്യൂയ്റര്‍, ആല്‍ബ്രെഷ്ട് (1471 - 1528)

ഊൃലൃ, അഹയൃലരവ


ജര്‍മന്‍ ചിത്രകാരനും പ്രമാണലേഖകനും കൊത്തുപണിക്കാ രനും. ഉത്തര യൂറോപ്പിലെ നവോത്ഥാന കലാകാരന്മാരില്‍ പ്രമുഖ നാണിദ്ദേഹം. ഒരു സ്വര്‍ണപ്പണിക്കാരന്റെ മകനായി 1471 മെയ് 21-ന് ന്യൂറംബര്‍ഗില്‍ ജനിച്ച ഡ്യൂയ്റര്‍ ജര്‍മനിയിലെ പ്രമുഖ പ്രസാധകനായ ആന്റണി കോബര്‍ഗരുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ലാറ്റന്‍ സ്കൂളില്‍ വിദ്യാഭ്യാസം നേടിയ കാലത്ത് കവിയായ വില്ലി ബാള്‍ഡ് പിര്‍ഘീമറുമായി ചങ്ങാത്തത്തിലായി. 15-ാമത്തെ വയസ്സില്‍ പ്രമുഖ ചിത്രകാരനായ മൈക്കല്‍ വോള്‍ഗ്മട്ടി (ങശരവമലഹ ണീഹഴലാൌ)ന്റെ കീഴില്‍ പരിശീലനമാരംഭിച്ചു.


1492-ല്‍ ജര്‍മനിയിലെ പ്രമുഖ ചിത്രകാരനായ മാര്‍ട്ടിന്‍ ഷോങ്ഗോറി(ങമൃശിേ ടരവീിഴമൌലൃ)നെ സന്ദര്‍ശിക്കാനായി ഡ്യൂയ്റര്‍ അപ്പര്‍ റൈനിലെത്തിച്ചേര്‍ന്നെങ്കിലും മാര്‍ട്ടിന്റെ മരണം അതിനു മുന്‍പ് സംഭവിച്ചുകഴിഞ്ഞിരുന്നു. പിന്നീട് കുറച്ചു കാലം പുസ്തകങ്ങള്‍ക്ക് ചിത്രം വരയ്ക്കുന്ന ജോലിയിലേര്‍പ്പെട്ടു. അതോടൊപ്പം തടിയില്‍ ചിത്രപ്പണികളും ചെയ്തിരുന്നു. 1494-ല്‍ ഇറ്റലിയില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ശേഷം സ്വന്തം നാട്ടില്‍ ഒരു വര്‍ക്ക്ഷോപ്പ് ആരംഭിച്ചു. തടിയില്‍ ചെയ്ത ശില്പവേലകളില്‍ ദി അപ്പോകാലിപ്സ് (1498), ഗ്രേറ്റ് പാഷന്‍ (1510), ലൈഫ് ഒഫ് ദ് വേര്‍ജിന്‍ (1510) എന്നിവ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. പരമ്പരാഗത വിഷയങ്ങള്‍ പരിഷ്കൃത രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ഡ്യൂയ്റര്‍ക്ക് സാധിച്ചിരുന്നു.


നവോത്ഥാനകലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇറ്റാലിയന്‍ ചിത്രകാരനായ ചാക്കൊപ്പൊ ഡി ബാര്‍ബറി(ഖമരീുീ റല’ ആമൃയമൃശ)യുടെ നിര്‍ദേശങ്ങള്‍ ഡ്യൂയ്റര്‍ സ്വീകരിക്കുകയുണ്ടായി. ഇതേ കാലയളവില്‍ ഗിയോവന്നി ബെല്ലപിനിയുടെ സ്വാധീനം വര്‍ണബോധത്തില്‍ പരിവര്‍ത്തനമുണ്ടാക്കി. ഫീസ്റ്റ് ഒഫ് ദ് റോസ് ഗാര്‍ലന്‍ഡ്സ് ഏതൊരു വെനിഷ്യന്‍ ചിത്രത്തേയും വെല്ലുവിളിക്കുന്ന രചനയാണ്. വാട്ടര്‍കളറിലുള്ള പ്രകൃതി ദൃശ്യചിത്രങ്ങള്‍ കൂടുതലും ഇക്കാലത്താണു വരച്ചത്. വലുപ്പമേറിയ അള്‍ത്താര ചിത്രങ്ങളാണ് ഡ്യൂയ്ററുടെ മറ്റൊരു സംഭാവന. അഡൊറേഷന്‍ ഒഫ് ദ് ട്രിനിറ്റി (1511) ഇവയില്‍ ഉള്‍പ്പെടുന്നു.


1512-നു ശേഷം ഡ്യൂയ്ററുടെ മുഖ്യസംരക്ഷകന്‍ മാക്സിമി ലിയന്‍ രാജാവായിരുന്നു. ചരിത്രരേഖകള്‍ പ്രകടമാകുന്ന വലുപ്പ മേറിയ ഒരു ആര്‍ച്ച് രാജാവിനുവേണ്ടി ഡ്യൂയ്റര്‍ ഡിസൈന്‍ ചെയ്യു കയുണ്ടായി. ഇക്കാലത്തെ ശില്പവേലകളില്‍ ദ് നൈറ്റ് ഡെത്ത് ആന്‍ഡ് ദ് ഡെവിന്‍ (1513), സെയ്ന്റ് ജെറോം ഇന്‍ ഹിസ് സ്റ്റഡി (1514), മെലങ്കൊളിയ (1514) എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു.


ചിത്രകാരനെന്നതിനു പുറമേ കലാസിദ്ധാന്തപരമായ ഗ്രന്ഥ രചനയിലും ഡ്യൂയ്റര്‍ താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. ട്രീറ്റൈസ് ഓണ്‍ മെഷര്‍മെന്റ് (1525), ഫോര്‍ ബുക്സ് ഓണ്‍ ഹ്യൂമന്‍ പ്രോപ്പോഷന്‍ (1528) എന്നിവയാണ് ഇദ്ദേഹത്തിന്റെ കലാസിദ്ധാന്ത രചനകള്‍. ഇദ്ദേഹം 1528 ഏ. 6-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍