This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂഫേ, ഗ്വിയോം (സു.1400 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ഡ്യൂഫേ, ഗ്വിയോം (സു.1400 - 74)= ഊളമ്യ, ഏൌശഹഹമൌാല ഫ്ളെമിഷ് സംഗീത രചയിതാവ്. 15-ാം ...)
അടുത്ത വ്യത്യാസം →

11:54, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡ്യൂഫേ, ഗ്വിയോം (സു.1400 - 74)

ഊളമ്യ, ഏൌശഹഹമൌാല


ഫ്ളെമിഷ് സംഗീത രചയിതാവ്. 15-ാം ശ.-ത്തിലെ പശ്ചിമ യൂറോപ്യന്‍ സംഗീത രചയിതാക്കളില്‍ പ്രമുഖനായ ഡ്യൂഫേ ക്രിസ്തീയ ഗാനങ്ങള്‍ക്കൊപ്പം മതേതര ഗാനങ്ങളും രചിച്ചിരുന്നു. ഇന്നത്തെ ബെല്‍ജിയത്തില്‍ ജനിച്ച ഡ്യൂഫേ ഫ്രാന്‍സിലെ കംബ്രായിലാണ് വിദ്യാഭ്യാസം നടത്തിയത്. അതിനുശേഷം പുരോഹിതനായി സേവനമനുഷ്ഠിച്ചു. 1428 മുതല്‍ 37 വരെ റോമിലെ പള്ളിഗായകസംഘത്തില്‍ പാടിയിരുന്നു. ഫ്രാന്‍സില്‍ തിരിച്ചെത്തിയ ഡ്യൂഫേ 1442-ല്‍ സംഗീതത്തില്‍ ബിരുദം നേടി. പിന്നീട് കുറച്ചുകാലം ബര്‍ഗന്‍ഡിയിലെ ഡ്യൂക്കിന്റെ മകനെ സംഗീതം അഭ്യസിപ്പിച്ചു. 1445-ല്‍ കംബ്രായിലെ

ത്തിയ ഡ്യൂഫേ പള്ളിയിലെ കാനണ്‍ പദവിയില്‍ സേവനമനുഷ്ഠിച്ചു.


പരമ്പരാഗത ശൈലിയില്‍ സംഗീതരചന നടത്താന്‍ വൈമുഖ്യം കാട്ടിയ ഡ്യൂഫേ പുതിയൊരു പന്ഥാവ് വെട്ടിത്തുറന്നു. ആര്‍ഭാടപൂര്‍ണമായ സംഗീതശൈലി ഉപേക്ഷിച്ച് തനതായ ശൈലിയില്‍ സംഗീതരചന നടത്തി. പല സ്വരസ്ഥാനങ്ങളില്‍ ആലപിക്കത്തക്ക രീതിയില്‍ പാട്ടുകുര്‍ബാന ചിട്ടപ്പെടുത്തുന്നതിലാണ് ഡ്യൂഫേ കൂടുതല്‍ വൈദഗ്ധ്യം കാട്ടിയത്. മംഗളഗാനങ്ങളും കന്യാമറിയത്തിന്റെ സ്തുതിഗീതങ്ങളും ഇദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍പ്പെടുന്നു. മൂന്നു ഭാഗങ്ങള്‍ ഉള്ള ലഘുഗാനങ്ങളാണ് ഡ്യൂഫേയുടെ സവിശേഷ സംഭാവനയായി കരുതപ്പെടുന്നത്.


1474 ന. 27-ന് കംബ്രായില്‍ ഡ്യൂഫേ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍