This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:48, 27 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡ്യൂണ്‍

ഊില


വായൂപ്രവാഹത്താല്‍ നീക്കം ചെയ്യപ്പെടുന്ന മണല്‍ അടിഞ്ഞുകൂടി രൂപംകൊള്ളുന്ന കൂന. കാറ്റിന്റെ അവസാദ നിക്ഷേപണ പ്രക്രിയ യുടെ ഫലമായി രൂപം കൊള്ളുന്ന പ്രധാന ഭൂരൂപമാണ് ഡ്യൂണ്‍. പൊതുവേ, മണല്‍ക്കൂനകളെയാണ് ഡ്യൂണ്‍ എന്നു വ്യവഹരിക്കുന്നതെങ്കിലും മണലിനേക്കാള്‍ വലുപ്പമുള്ള അവസാദഘടകങ്ങള്‍ അടിഞ്ഞുകൂടിയും ഇവ രൂപം കൊള്ളാറുണ്ട്. കാറ്റിന്റെ വേഗതയും വഹനക്ഷമതയും കുറയുന്നതോടെ വായൂപ്രവാഹത്താല്‍ നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അവസാദങ്ങള്‍ നിക്ഷേപണ പ്രക്രിയയ്ക്കു വിധേയമാകുന്നതോടെയാണ് ഡ്യൂണുകള്‍ ഉണ്ടാകുന്നത്. ചെറുകൂനകളില്‍ തുടങ്ങി മീറ്ററുകള്‍ ഉയരത്തില്‍ കുന്നുകളോളം വലുപ്പമുള്ള ഡ്യൂണുകള്‍ വരെ പ്രകൃതിയില്‍ കണ്ടെത്തിയിട്ടുണ്ട്. മാതൃകാ ഡ്യൂണുകള്‍ക്ക് 3 മുതല്‍ 100 മീ. വരെ ഉയരമുണ്ടാകും; 200 മീറ്ററിലധികം ഉയരമുള്ള ഡൂണുകള്‍ അത്യപൂര്‍വമാണ്. ഇവയുടെ വലുപ്പം നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം ഇന്നും അജ്ഞാതമാണ്. ഒരിക്കല്‍ രൂപപ്പെട്ടാല്‍ കാറ്റിന്റെ ദിശയ്ക്ക് ആനുപാതികമായി ഡ്യൂണുകള്‍ക്ക് സ്ഥാനാന്തരണം സംഭവിക്കുന്നതും അസാധാരണമല്ല. കാറ്റിന്റെ പ്രവാഹത്തിന് തടസ്സം ഉണ്ടാകുന്നതോടെയാണ് ഡ്യൂണ്‍ രൂപീകരണം ആരംഭിക്കുന്നത്. കാറ്റിന് അഭിമുഖമായി, തടസ്സം സൃഷ്ടിക്കുന്ന മേഖലയെ 'വിന്‍ഡ് ഷാഡോ' (ംശിറ വെമറീം) എന്നു പറയുന്നു. ഇവിടെ കാറ്റിന്റെ വേഗത മന്ദഗതിയിലാകുന്നതോടെ അവസാദ നിക്ഷേപണവും തുടര്‍ന്ന് ഡ്യൂണ്‍ാഹഡ്യൂണുകള്‍ രൂപം കൊള്ളാം. കടല്‍ത്തീരം, ഊഷരതടങ്ങള്‍, നദീജന്യവും ഹിമാനീകൃതവുമായ സമതലങ്ങള്‍ എന്നിവിടങ്ങളിലും ഡ്യൂണുകള്‍ വിരളമല്ല.


ഡ്യൂണുകള്‍ക്ക് പൊതുവേ രണ്ടു മുഖങ്ങളാണുള്ളത്. വാതാഭിമുഖ ചരിവും (ംശിറംമൃറ ശെറല) വാതാപ്രതിമുഖ ചരിവും (ഹലലംമൃറ ശെറല). ഡ്യൂണിന്റെ വിപരീത ദിശയിലുള്ള ചരിവിനെ പൊതുവേ വഴുകല്‍ മുഖം (ഹെശുളമരല) എന്നു വിശേഷിപ്പിക്കുന്നു. വഴുകല്‍ മുഖത്തിലൂടെ താഴേക്കു പതിക്കുന്ന മണല്‍ത്തരികള്‍ ഒടുവില്‍ നിക്ഷേപണകോണില്‍ നിശ്ചലമാകുന്നു. വഴുകല്‍ മുഖത്തില്‍ ചിലപ്പോള്‍ മണലിന്റേയും മറ്റും പാളികള്‍ തന്നെ രൂപപ്പെടാറുണ്ട്. കാറ്റിന്റെ ദിശയും നിക്ഷേപണരീതിയും മാറുന്നതോടെ 'ക്രോസ്ബെഡു'കള്‍ (ഇൃീ യലറ) രൂപംകൊള്ളുന്നു. ഡ്യൂണുകളില്‍ കാണപ്പെടുന്ന ഇത്തരം ഘടനാസവിശേഷതകള്‍ അവസാദ നിക്ഷേപത്തിന്റെ മരുപ്രദേശ ഉത്പത്തിയെയാണ് സൂചിപ്പിക്കുന്നത്.


വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള ഡ്യൂണുകളെ പ്രകൃതിയില്‍ കാണാം. ഏതാണ്ട് ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഡ്യൂണുകളെ ബാര്‍ച്ചന്‍സ് (ആമൃരവമി) എന്നു വിളിക്കുന്നു. ഇതിന്റെ ഉന്മധ്യതലം കാറ്റിന്റെ ദിശയ്ക്ക് അഭിമുഖവും, നതമധ്യതലത്തി ലുള്ള അഗ്രഭാഗങ്ങള്‍ കാറ്റിന്റെ ദിശയ്ക്കു സമാന്തരവുമായിരിക്കും. കടല്‍ത്തീരങ്ങളിലും കായലോരങ്ങളിലും ചെറുകുന്നുകളുടെ രൂപത്തില്‍ കാണുന്ന മണല്‍ക്കൂനകളാണ് ഫോര്‍ഡ്യൂണുകള്‍ (എീൃറലൌില). തീരപ്രദേശത്തെ മണലിന്റെ ലഭ്യതയേയും കാറ്റിന്റെ ഗതിവേഗതയേയും ആശ്രയിച്ചായിരിക്കും ഇവ രൂപം കൊള്ളുന്നത്. ചിലപ്പോള്‍ കടല്‍ത്തീരത്തുനിന്ന് വളരെ അകലെ, കാറ്റിന്റെ ദിശയ്ക്ക് തിരശ്ചീനമായും ഡ്യൂണുകള്‍ രൂപം കൊള്ളാം. ഇവയെ ട്രാന്‍സ്വേഴ്സ് ഡ്യൂണുകള്‍ എന്നു പറയുന്നു. പരാബോളയുടെ ആകൃതിയിലുള്ള ഡ്യൂണുകളാണ് 'പരാബോളിക് ഡ്യൂണു'കള്‍. ഇവയുടെ കൊമ്പുപോലുള്ള അഗ്രഭാഗങ്ങള്‍ എപ്പോഴും കാറ്റിന്റേതിനു വിപരീത ദിശയിലായിരിക്കും. തീരദേശ മേഖലകളില്‍ കാണപ്പെടുന്ന ഇത്തരം ഡ്യൂണുകളിലെ സസ്യപ്രകൃതി ചിലപ്പോള്‍ ഇവയുടെ സ്ഥാനാന്തരണത്തിനു തടസ്സം നില്ക്കാറുണ്ട്. മരുഭൂമികളില്‍ വായൂ പ്രവാഹത്തിന്റെ ദിശയ്ക്കു സമാന്തരമായി രൂപം കൊള്ളുന്ന ദൈര്‍ഘ്യമേറിയ മണല്‍ക്കൂനകളെ പൊതുവേ രേഖീയ ഡ്യൂണുകള്‍ (ഹീിഴശൌറശിമഹ റൌില) എന്നു വിളിക്കുന്നു. മിക്ക ഡ്യൂണുകളിലും പാളികള്‍ ഉണ്ടായിരിക്കുക സ്വാഭാവികമാണ്. വാതപ്രതിമുഖ ചരിവിനെ അപേക്ഷിച്ച് വാതാഭിമുഖ ചരിവിലെ മണല്‍പ്പാളിക്കാ യിരിക്കും താരതമ്യേന ചരിവ് കൂടുതല്‍. കാറ്റിന്റെ ഗതിക്ക് ആനുപാതികമായി വാതാഭിമുഖ ചരിവിലൂടെ മണല്‍ത്തരികള്‍ നീങ്ങുമ്പോള്‍ ഓളവടിവുകള്‍ (ൃശുുഹല ാമൃസ) രൂപംകൊള്ളുക സാധാരണമാണ്. ക്രമരഹിത മണല്‍ നിക്ഷേപത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഡ്യൂണുകളില്‍ അവസാദശിലകളിലേതിനു സമാ നമായ നിരവധി ഘടനാ സവിശേഷതകള്‍ കാണാം.


ഡ്യൂണുകള്‍ക്ക് ഉണ്ടാകുന്ന ഒരു സ്വാഭാവിക പരിണാമമാണ് സ്ഥാനാന്തരണം. കാറ്റിന്റെ ദിശയ്ക്കും വേഗതയ്ക്കും ഉണ്ടാകുന്ന വ്യതിയാനമാണ് ഇവയുടെ സ്ഥാനാന്തരണത്തിനു നിദാനമാകുന്ന മുഖ്യ ഘടകങ്ങള്‍. കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതോടെ ഡ്യൂണിന്റെ വാതാഭിമുഖചരിവ് അപരദനത്തിനു വിധേയമാവുകയും ഇവിടെ നിന്ന് നീക്കം ചെയ്യപ്പെടുന്ന മണല്‍ വാതപ്രതിമുഖ ചരിവില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നതോടെയാണ് ഇവ സ്ഥാനാ ന്തരണത്തിനു വിധേയമാകുന്നത്. എന്നാല്‍ ഡ്യൂണുകളുടെ ഉപരി തലത്തില്‍ സസ്യങ്ങള്‍ വളരുന്നതോടെ സ്ഥാനാന്തരണ പ്രക്രിയയ്ക്കു വിഘാതം സംഭവിക്കുന്നു. മനുഷ്യരുടെ ഇടപെടലുകളും ചിലപ്പോള്‍ ഡ്യൂണുകളുടെ സ്ഥാനാന്തരണത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍