This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോവര്‍ ഉടമ്പടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:19, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡോവര്‍ ഉടമ്പടി

ഉീ്ലൃ ഠൃലമ്യ

ഇംഗ്ളണ്ടിലെ രാജാവായിരുന്ന ചാള്‍സ് കക-ാമനും ഫ്രാന്‍സിലെ ലൂയി തകഢ-ാമനും തമ്മില്‍ 1670-ല്‍ ഉണ്ടാക്കിയ രഹസ്യ കരാര്‍. ഇംഗ്ളണ്ടും ഫ്രാന്‍സും ചേര്‍ന്ന് ഡച്ചുകാര്‍ക്കെതിരായി സഖ്യമുണ്ടാക്കുകയെന്നതായിരുന്നു ഈ ഉടമ്പടിയുടെ മുഖ്യലക്ഷ്യം. ചാള്‍സ്, റോമന്‍ കത്തോലിക്കാസഭയില്‍ ചേരുന്നതു പ്രഖ്യാപിക്കുന്ന കാര്യവും ഇതില്‍ വ്യക്തമാക്കിയിരുന്നു. കത്തോലിക്കാസഭയിലേക്കുള്ള ഈ മാറ്റം മൂലം തന്റെ പ്രജകളുടെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന എതിര്‍പ്പു ഭയന്ന് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാനാണ് ചാള്‍സ് ഉദ്ദേശിച്ചത്. അത്തരമൊരെതിര്‍പ്പ് ഉണ്ടാവുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ ഫ്രാന്‍സില്‍ നിന്ന് സാമ്പത്തികവും സൈനികവുമായ സഹായം ഉറപ്പാക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. ഫ്രാന്‍സിന്റെ സഹായത്തിനു പകരമായി അവരുടെ യൂറോപ്യന്‍ നയത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് ചാള്‍സ് പുലര്‍ത്തിയത്. ചാള്‍സിന്റെ സഹോദരിയും ഓര്‍ലിയന്‍സിലെ പ്രഭ്വി(ഊരവല)യുമായ ഹെന്റിറ്റ വഴിയാണ് ഉടമ്പടിക്കു യുക്തമായ കൂടിയാലോചന നടന്നത്. എന്നാല്‍ ഉടമ്പടി ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയോ പ്രാവര്‍ത്തികമാവുകയോ ചെയ്തില്ല.

താളിന്റെ അനുബന്ധങ്ങള്‍