This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോര്‍സെറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:14, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡോര്‍സെറ്റ്

ഉീൃലെ

തെക്കു പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ ഒരു കൌണ്ടി. മുന്‍ വെസെക്സ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഡോര്‍സെറ്റ് ഇംഗ്ളണ്ടിന്റെ ദക്ഷിണതീരത്താണ് സ്ഥിതിചെയ്യുന്നത്. വിസ്തൃതി: 2,655 ച.കി.മീ.; ആസ്ഥാനം: ഡാര്‍ ചെസ്റ്റര്‍. ഇംഗ്ളീഷ് ചാനലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഡോര്‍സെറ്റിന്റെ തീരദേശത്തിന് 137 കി.മീ. ദൈര്‍ഘ്യമുണ്ട്. 58 കി.മീറ്ററോളം ഉള്ളിലേക്കു വ്യാപിച്ചുകിടക്കുന്ന ഈ കൌണ്ടിയുടെ വ.കി. വില്‍റ്റ്ഷയറും, കി.ഹാംഷയറും പ.ഡവോണ്‍, സമര്‍സെറ്റ് എന്നിവയും സ്ഥിതിചെയ്യുന്നു.

നിരവധി കുന്നിന്‍പ്രദേശങ്ങളും താഴ്വരകളും നദികളും ഉള്‍പ്പെടുന്ന ഡോര്‍സെറ്റിന്റെ ഭൂപ്രകൃതി തികച്ചും വൈവിധ്യമാര്‍ ന്നതാണ്. സ്റ്റൌര്‍ ആണ് മുഖ്യ നദി.പൊതുവേ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഡോര്‍സെറ്റിലെ അന്തരീക്ഷം സദാ പ്രസന്നമാണ്. വര്‍ഷപാതത്തിന്റെ

ശ.ശ.തോത് 890 മി.മീറ്ററാണ്; വാര്‍ഷിക ശ.ശ.താപനില 13ത്ഥഇ-നും 15ത്ഥഇ-നും മധ്യേയും. കാലിവളര്‍ത്തലിനു മുന്‍തൂക്കമുള്ള കാര്‍ഷികവൃത്തിയാണ് ഡോര്‍സെറ്റിലെ പരമ്പരാഗത ഉപജീവനമാര്‍ഗം. മേച്ചില്‍പ്പുറങ്ങളൊഴിച്ചുള്ള കൃഷിയിടങ്ങളില്‍ ബാര്‍ലി തുടങ്ങിയ ധാന്യവിളകള്‍ ഉത്പാദിപ്പിക്കുന്നു. കാര്‍ഷിക വരുമാനത്തിന്റെ ഏറിയപങ്കും ഗവ്യോത്പന്നങ്ങളില്‍നിന്നാണ് ലഭിക്കുന്നത്. മത്സ്യം വളര്‍ത്തലും വ്യാപകമായുണ്ട്. കൌണ്ടിയുടെ ഉപദ്വീപീയ ഭാഗമായ പര്‍ബൈക്കില്‍നിന്നു മാര്‍ബിളും ഇതരനിര്‍മാണ ശിലകളും വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യപ്പെടുന്നു. 1950-കളുടെ അവസാനത്തോടെ ഇവിടെ എണ്ണനിക്ഷേപം കണ്ടെത്തി. പശ്ചിമയൂറോപ്പില്‍ വന്‍കരഭാഗത്തെ ഏറ്റവും വലിയ എണ്ണപ്പാടമായ വൈറ്റിച്ച് 1979-ല്‍ ഉത്പാദനം ആരംഭിച്ചു.

1980-കളില്‍ ഡോര്‍സെറ്റ് ഒരു ധനകാര്യ-ഇന്‍ഷ്വറന്‍സ് കേന്ദ്രമായി വികസിച്ചു. ബോണ്‍മത്പൂളിലേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് ഈ വികസനം സാധ്യമായത്. കളിമണ്‍പാത്രങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനം; കപ്പല്‍ നിര്‍മാണം, മറൈന്‍ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നിവ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിന്‍ഫ്രിത്തില്‍ ഒരു ആണവോര്‍ജ ഗവേഷണകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

ഡോര്‍സെറ്റിന്റെ തീരപ്രദേശത്തെ പ്രധാന ധനാഗമമാര്‍ഗങ്ങളില്‍ ഒന്നാണ് മത്സ്യബന്ധനം. ഇംഗ്ളണ്ടിലെതന്നെ പ്രധാന സുഖവാസ കേന്ദ്രങ്ങളില്‍ ഒന്നായ ബോണ്‍മത്ത് വേമത് ആണ് ഇവിടത്തെ മറ്റൊരു പ്രമുഖ സുഖവാസകേന്ദ്രം.

ലണ്ടനില്‍ നിന്ന് ഡവോണിലേക്കും കോണ്‍വാളിലേക്കുമുള്ള പ്രധാനപാതയായ അ303 ഡോര്‍സെറ്റിന്റെ വടക്കന്‍ മേഖലയിലൂടെ കടന്നു പോകുന്നു. അ31 , അ3 എന്നീ റോഡുകള്‍ ബോണ്‍മത്തിനെ ലണ്ടനുമായി ബന്ധിപ്പിക്കുന്നു. ലണ്ടനില്‍നിന്നു ഡോര്‍സെറ്റിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും റെയില്‍ഗതാഗതം സാധ്യമാണ്. പൂളിലെ നൈസര്‍ഗിക തുറമുഖം ശ്രദ്ധേയമാണ്. തിരക്കേറിയ ഒരു തുറമുഖം കൂടിയാണ് ഡോര്‍സെറ്റ്. ബോണ്‍മത്തില്‍ നിന്ന് ലണ്ടനിലേക്കും ചാനല്‍ദ്വീപുകളിലേക്കും വിമാനസര്‍വീസ് ലഭ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍