This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോയ്ല്‍, ആര്‍തര്‍ കോനന്‍ (1859 - 1930)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:05, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡോയ്ല്‍, ആര്‍തര്‍ കോനന്‍ (1859 - 1930)

ഉീ്യഹല, അൃവൌൃേ ഇീിമി

ഇംഗ്ളീഷ് നോവലിസ്റ്റും കഥാകൃത്തും. 1859 മേയ് 22-ന് എഡിന്‍ബറോയില്‍ ജനിച്ചു. ലങ്കാഷയറിലെ ഹോഡര്‍ സ്കൂള്‍, സ്റ്റോണിഹേഴ്സ്റ്റ് കോളജ്, ഫെല്‍ഡ് കേര്‍ച്ചിലെ ജെസ്യൂട്ട് സ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പഠനം നടത്തി. 1881-ല്‍ എം.ബി., 1885-ല്‍ എം.ഡി. എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലെ ബോവര്‍ യുദ്ധകാലത്ത് 1899 മുതല്‍ 1902 വരെ ഒരു സൈനിക ആശുപത്രിയില്‍ സീനിയര്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു. 1891-ലാണ് മുഴുവന്‍ സമയ സാഹിത്യരചനയിലേക്കു തിരിഞ്ഞത്. രണ്ടു പ്രാവശ്യം ബ്രിട്ടിഷ് പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.


ഇംഗ്ളീഷ് ഭാഷയിലെ കുറ്റാന്വേഷണ കഥാകാരന്മാരില്‍ അഗ്രഗണ്യനാണ് ആര്‍തര്‍ കോനന്‍ ഡോയ്ല്‍. ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷകന്റെ സ്രഷ്ടാവെന്ന നിലയിലായിരിക്കും ഡോയ്ല്‍ എക്കാലവും സ്മരിക്കപ്പെടുക. സ്രഷ്ടാവിനെ കവിഞ്ഞു കഥാപാത്രം വളര്‍ന്നു വലുതാകുന്ന അപൂര്‍വം സാഹിത്യ സന്ദര്‍ഭങ്ങളിലൊന്നാണ് നാം ഇവിടെ കാണുന്നത്. "ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത ഏറ്റവും പ്രശസ്തനായ മനുഷ്യന്‍ (ഠവല ാീ ളമാീൌ ാമി ംവീ ില്ലൃ ഹശ്ലറ) എന്നാണ് ഹോംസ് വിശേഷിപ്പിക്കപ്പെടുന്നത്. ലണ്ടനിലെ 221 ബി ബേക്കര്‍ സ്ട്രീറ്റിലെ തന്റെ ഓഫീസ് മുറിയെ കേന്ദ്രീകരിച്ച് ഹോംസ് നടത്തിയ കുറ്റാന്വേഷണ പ്രവര്‍ത്തനങ്ങള്‍ വായനക്കാരെ ഹഠാദാകര്‍ഷിച്ചു. ഒരു സാങ്കല്പിക കഥാപാത്രത്തിന്റെ പേരില്‍ ഒരു സാങ്കല്പിക മേല്‍വിലാസത്തില്‍ ഇന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്ന കത്തുകള്‍ ആ കഥാപാത്രത്തിന്റെ ജനപ്രീതിയെ വിളിച്ചറിയിക്കുന്നു. ഡിക്കന്‍സിന്റേയും വില്ക്കി കോളിസിന്റേയും കഥകളിലുള്ള കുറ്റാന്വേഷകര്‍, എഡ്ഗര്‍ അലന്‍പോയുടെ ചെറുകഥകളിലെ ഡ്യൂപ്പിന്‍, ഫ്രഞ്ച് സാഹിത്യകാരനായ എമിലി ഗബോറിയോയുടെ മാനസപുത്രനായ എം.ലെ കോക് എന്നിങ്ങനെ നിരവധി മാതൃകകള്‍ ഹോംസിന്റെ സൃഷ്ടികര്‍മത്തില്‍ ഡോയ്ലിനു പ്രചോദനമേകി.


ഷെര്‍ലക് ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെട്ട നോവല്‍ - സ്റ്റഡി ഇന്‍ എ സ്കാര്‍ലറ്റ് (1888)-വായനക്കാരുടെയിടയില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. ദ് സൈന്‍ ഒഫ് ഫോര്‍ (1890) എന്ന രണ്ടാമത്തെ കൃതി കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ 1891-ല്‍ സ്ട്രാന്‍സ് മാഗസിനില്‍ അഡ്വഞ്ചേഴ്സ് ഒഫ് ഫോര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഹോംസ് വായനക്കാരുടെ ആവേശമായി മാറിയത്. 1892-ല്‍ ഈ കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഓരോ മാസത്തെയും കഥ സ്വയം പൂര്‍ണമാണെന്നതാണ് ഈ കഥകളെ ജനപ്രിയമാക്കിയത്. ഭിഷഗ്വരവൃത്തിയില്‍ കുറേക്കാലം മുഴുകിയിരുന്ന ഡോയ്ലിന്റെ ശാസ്ത്രീയാപഗ്രഥനോന്മുഖമായ മനസ്സിന് കുറ്റവാളികളുടെ മനോവ്യാപാരത്തിന്റെ നിഗൂഢ മേഖലകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ നിഷ്പ്രയാസം കഴിഞ്ഞു. ഒട്ടാകെ നാലു ദീര്‍ഘകഥകളും അമ്പത്തിയാറു ചെറുകഥകളും ഷെര്‍ലക് ഹോംസിന്റെ സാഹസികതകളെ വിഷയീകരിച്ചു പുറത്തിറങ്ങി. ലോകത്തെമ്പാടും ഷെര്‍ലക് ഹോംസ് സൊസൈറ്റികളും ഷെര്‍ലക്ഹോംസ് ലൈബ്രറികളും ഉടലെടുത്തുവെന്ന് പറഞ്ഞാല്‍ ഈ കഥാപാത്രത്തിന്റെ മാസ്മരിക സ്വാധീനം വെളിവാകും. ദ് ഹൌണ്ട് ഒഫ് ദ് ബാസ്കര്‍വില്‍സ് (1902) ആണ് ഡോയ്ലിന്റെ ഏറ്റവും മികച്ച കൃതിയായി പരിഗണിക്കപ്പെടുന്നത്. ദ് മെമ്മോയേഴ്സ് ഒഫ് ഷെര്‍ലെക് ഹോംസ് (1893), ദ് റിട്ടേണ്‍ ഒഫ് ഷെര്‍ലക് ഹോംസ് (1905), ഹിസ് ലാസ്റ്റ് ബൌ: സം റെമിനിസന്‍സസ് ഒഫ് ഷെര്‍ലക് ഹോംസ് (1917), ദ് കെയ്സ് ബുക്ക് ഒഫ് ഷെര്‍ലക് ഹോംസ് (1929) എന്നിവയാണ് ഇക്കൂട്ടത്തിലെ മറ്റു പ്രധാന കൃതികള്‍.


ഷെര്‍ലക് ഹോംസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനെന്ന വണ്ണം 1912-ല്‍ ഡോയ്ല്‍ മറ്റൊരു കഥാപാത്രത്തിനു ജന്മം നല്കി- പ്രൊഫസര്‍ ചലഞ്ചര്‍. ഹോംസില്‍നിന്ന് കഴിയുന്നത്ര വ്യത്യസ്തനായി ഈ കഥാപാത്രത്തെ വാര്‍ത്തെടുക്കാന്‍ ഡോയ്ല്‍ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. 1909-ല്‍ റൈഡര്‍ ഹാഗാഡ് പ്രസിദ്ധീകരിച്ച ക്വീന്‍ ഷീബാസ് റിങ്ങിലെ പ്രൊഫസര്‍ ഹിഗ്സ് ആണ് ഇക്കാര്യത്തില്‍ ഡോയ്ലിന് മാതൃകയായത്. ദ് ലോസ്റ്റ് വേള്‍ഡ് (1912), ദ് പോയ്സണ്‍ ബെല്‍റ്റ് (1913), ദ് ലാന്‍ഡ് ഒഫ് മിസ്റ്റ് (1926) തുടങ്ങി നിരവധി കൃതികള്‍ പ്രൊഫസര്‍ ചലഞ്ചറുടെ സാഹസിക കൃത്യങ്ങളുടെ ചുരുള്‍ നിവര്‍ത്തുന്നവയായുണ്ട്.


ചരിത്രാധിഷ്ഠിത വീരപ്രേമകഥ (വശീൃശരമഹ ൃീാമിരല) കളെന്നു വിശേഷിപ്പിക്കാവുന്ന ദ് വൈറ്റ് കമ്പനി (1891), സര്‍ നിഗല്‍ (1906), ജെറാര്‍ഡ് എന്ന സൈനികോദ്യോസ്ഥന്റെ വീരപരാക്രമങ്ങളെ വിഷയീകരിച്ചുള്ള ദി എക്സ്പ്ളോയിറ്റ്സ് ഒഫ് ബ്രിഗേഡിയര്‍ ജറാര്‍ഡ് (1896), ദി അഡ്വഞ്ചേഴ്സ് ഒഫ് ജെറാര്‍ഡ് (1903) എന്നിവയാണ് ഡോയ്ലിന്റെ മറ്റു കഥാകൃതികളുടെ കൂട്ടത്തില്‍ മികച്ചുനില്ക്കുന്നത്. വാട്ടര്‍ ലൂ (1894), ഷെര്‍ലക് ഹോംസ്(1899), ദ് ക്രൌണ്‍ ഡയമണ്‍ഡ്(1921) തുടങ്ങി ചില നാടകങ്ങളും സോങ്സ് ഒഫ് ആക്ഷന്‍ (1896), സോങ്സ് ഒഫ് ദ് റോഡ് (1911) തുടങ്ങി ചില കവിതാസമാഹാരങ്ങളുംകൂടി ഡോയ്ലിന്റെ സംഭാവനയായുണ്ട്.


1930 ജൂല. 7-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍