This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഗൊന്‍ മതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡോഗൊന്‍ മതം= ഉീഴീി ഞലഹശഴശീി പശ്ചിമാഫ്രിക്കയിലെ മാലിയിലെ നൈജര്‍ നദി...)
വരി 5: വരി 5:
പശ്ചിമാഫ്രിക്കയിലെ മാലിയിലെ നൈജര്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബന്ദിയാഗാരാ പ്രദേശത്തെ ജനങ്ങളുടെ മതം. പരമ്പരാഗത മതം വളരെ സങ്കീര്‍ണമാണ്. ഉത്പത്തിയെക്കുറിച്ചു പറയുമ്പോള്‍ ഇവര്‍ക്കിടയില്‍ നിലവിലുള്ള പ്രചുരപ്രചാരമായ പൌരാണിക വിശ്വാസം പരിഗണന അര്‍ഹിക്കുന്നു. അതുല്യനായ ഒരു ദൈവത്തേയും പൂര്‍വികരേയും ഇവര്‍ ഉപാസിക്കുന്നു. ക്രിസ്തുമതത്തിന് ഡോഗൊന്‍ മതത്തില്‍ വലിയ പ്രഭാവം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ 20-ാം ശ.-ത്തിന്റെ അവസാനം ഇസ്ളാം മതത്തിന്റെ പ്രഭാവം ഡോഗൊന്‍ മതത്തില്‍ വളരെയധികം പ്രത്യക്ഷപ്പെട്ടു.  

-
 
ഡോഗൊന്‍ വിശ്വാസപ്രകാരം അമ്മ എന്ന ദൈവമാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്. ഇരുന്നൂറ്റിഅറുപത്തിയാറ് ചിഹ്നങ്ങളുപയോഗിച്ചാണ് അമ്മ വിശ്വത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പ്രവര്‍ത്തിക്കുന്നതിനു മുമ്പ് മനുഷ്യര്‍ ചിന്തിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഈ രൂപരേഖ. രൂപരേഖ അനുസരിച്ച് വിശ്വം ചമയ്ക്കുവാന്‍ അമ്മ ആദ്യം നടത്തിയ ശ്രമം വിഫലമായി. ജലം, ഭൂമി, വായു, അഗ്നി എന്നീ നാല് മൂലഘടകങ്ങള്‍ മാത്രമേ അമ്മയ്ക്ക് പരിരക്ഷിക്കാനായുള്ളൂ. പിന്നീട് അമ്മ മത്സ്യരൂപത്തിലുള്ള രണ്ട് ഇരട്ടകളെ ലോകത്തിന്റെ ഭ്രൂണത്തില്‍ നിക്ഷേപിച്ചെങ്കിലും യുരുഗു എന്ന ജീവി മറുപിള്ളയുടെ ഒരംശവുമായി ഭ്രൂണത്തില്‍ നിന്ന് പുറത്തു കടന്നു. മറുപിളളയുടെ അംശം ഭൂമിയായി രൂപം കൊണ്ടു. യുരുഗു സൃഷ്ടിച്ച അരാജകത്വം ഇല്ലാതാക്കുവാനായി അമ്മ ഭ്രൂണത്തിലുണ്ടായിരുന്ന നോമോ എന്ന ജീവിയെ ബലി കഴിച്ചു. നോമോയുടെ രക്തം പ്രപഞ്ചത്തിന്റെ മൂലസ്ഥാനങ്ങളെ ശുദ്ധീകരിക്കുകയും അതില്‍ നിന്ന് ഖഗോളങ്ങള്‍, മൃഗങ്ങള്‍, ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ എന്നിവ ഉദ്ഭവിക്കുകയും ചെയ്തു. സൃഷ്ടിയുടെ മൂലകങ്ങളേയും മനുഷ്യവര്‍ഗത്തിന്റെ പൂര്‍വികരേയും ഒരു പെട്ടകത്തിലാക്കി അമ്മ ലോഹച്ചങ്ങല ഉപയോഗിച്ച് ആകാശത്തുനിന്നു താഴേക്കിറക്കി.  

ഭൂമിയില്‍ ആദ്യത്തെ മഴ പെയ്ത സമയത്ത് ഈ പെട്ടകം ഭൂമിയില്‍ പതിച്ചു. പെട്ടകം ആകാശത്തുനിന്നു താഴേക്കുവന്നത് ജനനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പൂര്‍വികര്‍ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തുവരുന്ന നവജാതശിശുക്കളേയും, പെട്ടകം മറുപിള്ളയേയും, ലോഹച്ചങ്ങല പൊക്കിള്‍ക്കൊടിയേയും, മഴ ഭ്രൂണജലത്തേയും പ്രതിനിധാനം ചെയ്യുന്നു.

ഡോഗൊനുകളുടെയിടയില്‍ സാമൂഹ്യ വ്യവസ്ഥയെ മതത്തില്‍ നിന്ന് വേര്‍തിരിക്കാനാവില്ല. ഇവരില്‍ പ്രധാനമായും നാല് വിഭാഗങ്ങളാണുള്ളത്. ആകാശത്തിന്റെ പ്രതീകമായ അമ്മസെരു, ജല ത്തിന്റെ പ്രതീകമായ ബിനുസെരു, ഭൂമിയുടെ പ്രതീകമായ ലെബ സെരു, അഗ്നിയുടെ പ്രതീകമായ ഡ്യോംഗു സെരു എന്നീ പൂര്‍വികരുമായി ബന്ധപ്പെട്ടുള്ളവയാണ് ഈ നാല് വിഭാഗങ്ങള്‍. ഓരോ വിഭാഗവും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുകയും വിഭിന്ന ടോട്ടങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. പൂര്‍വികരുടെ പ്രതിനിധികളായ പുരോഹിതന്‍മാര്‍ക്ക് എല്ലാ വിഭാഗങ്ങളിലും വളരെയധികം പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിന്റെ നാല് മൂലതത്ത്വങ്ങളുമായി പ്രത്യേകിച്ച് ജലവുമായി സംഭാഷണത്തിന് അടുത്ത ബന്ധമുണ്ടന്ന് ഡോഗൊനുകള്‍ വിശ്വസിക്കുന്നു. യുരുഗുവും ഭൂമിയുമായുള്ള ബന്ധത്തില്‍ നിന്നുണ്ടായ പ്രേതാത്മാക്കള്‍ കാട്ടില്‍ അലഞ്ഞുതിരിയുന്നു എന്നും ഇവയാണ് മണ്ണിന്റെ യഥാര്‍ഥ അവകാശികള്‍ എന്നും ഡോഗൊനുകള്‍ വിശ്വസിക്കുന്നു. ഇവയെ പ്രീതിപ്പെടുത്തുവാനായി ഇവര്‍ പൂജകള്‍ നടത്തുന്നു. ഡ്യോംഗു സെരുവിനെ ആദരിക്കുവാനായി അറുപതുവര്‍ഷത്തിലൊരിക്കല്‍ 'സിജി' എന്ന ആഘോഷം നടത്തിവരുന്നു. തലമുറകളുടെ നവീകരണത്തെ സൂചിപ്പിക്കുന്ന ഈ ആഘോഷം എട്ടു വര്‍ഷം നീണ്ടു നില്‍ക്കുന്നു.

08:27, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡോഗൊന്‍ മതം

ഉീഴീി ഞലഹശഴശീി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍