This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈസ്, വില്യം (1806 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡൈസ്, വില്യം (1806 - 64)= ഉ്യരല, ണശഹഹശമാ ഇംഗ്ളീഷ് ചിത്രകാരന്‍. 1806-ല്‍ സ്കോട്ട്...)
വരി 1: വരി 1:
=ഡൈസ്, വില്യം (1806 - 64)=
=ഡൈസ്, വില്യം (1806 - 64)=
 +
Dyce,William
-
ഉ്യരല, ണശഹഹശമാ
+
ഇംഗ്ളീഷ് ചിത്രകാരന്‍. 1806-ല്‍ സ്കോട്ട്ലന്‍ഡിലെ ആബര്‍ഡിനില്‍ ജനിച്ചു. എഡിന്‍ബറോയിലേയും ലണ്ടനിലേയും അക്കാദമി സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ അവിടത്തെ പഠനത്തോട് അനിഷ്ടം തോന്നുകയാല്‍ ഇദ്ദേഹം വൈകാതെ വിദേശത്തേക്കു പോയി. 1825-ല്‍ റോം സന്ദര്‍ശിച്ചു. തുടര്‍ന്ന് 1829 വരെ ഇറ്റലിയില്‍ പലയിടങ്ങളിലായി താമസിച്ച് പരമ്പരാഗത ഇറ്റാലിയന്‍ ചിത്രകലയില്‍, വിശേഷിച്ച് ചുമര്‍ചിത്രകലയില്‍ പ്രാവീണ്യം നേടി. ഇക്കാലയളവില്‍ത്തന്നെ നസറീന്‍ ചിത്രകലാപ്രസ്ഥാനത്തിലെ പ്രമുഖ കലാകാരന്മാരായ പീറ്റര്‍ കൊര്‍ണേലിയസ്, ഫ്രീഡ്രിച്ച് ഓവര്‍ബെക്ക് എന്നിവരുമായി ചങ്ങാത്തവും സ്ഥാപിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയയുടന്‍ വരച്ച ചിത്രങ്ങളില്‍ ഇറ്റാലിയന്‍ സ്വാധീനം പ്രകടമായി കാണാവുന്നതാണ്. മഡോണ ആന്‍ഡ് ചൈല്‍ഡ് (1840) ഒരുദാഹരണം. ആദ്യകാല ചിത്രങ്ങളിലെ നസറീന്‍ പ്രവണതയ്ക്കുദാഹരണമാണ് ജോയാസ് ഷൂട്ടിങ് ദി ആരോ (1844). പില്ക്കാലത്ത് പൂര്‍വ-റാഫേല്‍ ശൈലിയുടെ തണലില്‍ ചുവടുറപ്പിച്ച രചനകളായിരുന്നു ഇദ്ദേഹത്തില്‍ നിന്നും ഉയിര്‍ക്കൊണ്ടത്. മതപരവും ചരിത്രപരവുമായ ചിത്രങ്ങള്‍ക്കു പുറമേ ആധുനിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയും പ്രകൃതിഭംഗി ഒപ്പിയെടുത്തിട്ടുള്ളവയുമായ ചിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ''പെഗ് വെല്‍ ബേ''(1859-60) ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകൃതിദൃശ്യ രചനയാണ്. ''ടിഷ്യന്‍സ് ഫസ്റ്റ് എസേ ഇന്‍ കളര്‍'' (1860) ആണ് പ്രസിദ്ധമായ മറ്റൊരു രചന.
-
ഇംഗ്ളീഷ് ചിത്രകാരന്‍. 1806-ല്‍ സ്കോട്ട്ലന്‍ഡിലെ ആബര്‍ഡിനില്‍ ജനിച്ചു. എഡിന്‍ബറോയിലേയും ലണ്ടനിലേയും അക്കാദമി സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ അവിടത്തെ പഠനത്തോട് അനിഷ്ടം തോന്നുകയാല്‍ ഇദ്ദേഹം വൈകാതെ വിദേശത്തേക്കു പോയി. 1825-ല്‍ റോം സന്ദര്‍ശിച്ചു. തുടര്‍ന്ന് 1829 വരെ ഇറ്റലിയില്‍ പലയിടങ്ങളിലായി താമസിച്ച് പരമ്പരാഗത ഇറ്റാലിയന്‍ ചിത്രകലയില്‍, വിശേഷിച്ച് ചുമര്‍ചിത്രകലയില്‍ പ്രാവീണ്യം നേടി. ഇക്കാലയളവില്‍ത്തന്നെ നസറീന്‍ ചിത്രകലാപ്രസ്ഥാനത്തിലെ പ്രമുഖ കലാകാരന്മാരായ പീറ്റര്‍ കൊര്‍ണേലിയസ്, ഫ്രീഡ്രിച്ച് ഓവര്‍ബെക്ക് എന്നിവരുമായി ചങ്ങാത്തവും സ്ഥാപിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയയുടന്‍ വരച്ച ചിത്രങ്ങളില്‍ ഇറ്റാലിയന്‍ സ്വാധീനം പ്രകടമായി കാണാവുന്നതാണ്. മഡോണ ആന്‍ഡ് ചൈല്‍ഡ് (1840) ഒരുദാഹരണം. ആദ്യകാല ചിത്രങ്ങളിലെ നസറീന്‍ പ്രവണതയ്ക്കുദാഹരണമാണ് ജോയാസ് ഷൂട്ടിങ് ദി ആരോ (1844). പില്ക്കാലത്ത് പൂര്‍വ-റാഫേല്‍ ശൈലിയുടെ തണലില്‍ ചുവടുറപ്പിച്ച രചനകളായിരുന്നു ഇദ്ദേഹത്തില്‍ നിന്നും ഉയിര്‍ക്കൊണ്ടത്. മതപരവും ചരിത്രപരവുമായ ചിത്രങ്ങള്‍ക്കു പുറമേ ആധുനിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയും പ്രകൃതിഭംഗി ഒപ്പിയെടുത്തിട്ടുള്ളവയുമായ ചിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. പെഗ്വെല്‍ ബേ
+
ലണ്ടനിലെ ഹൗസ് ഒഫ് പാര്‍ലമെന്റിലുള്ള 'ഹൗസ് ഒഫ് ലോര്‍ഡ്സ്', 'ക്യൂന്‍സ് റോബിങ് റൂം' എന്നിവിടങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇദ്ദേഹമാണ് നിയോഗിക്കപ്പെട്ടത്. അതിന്റെ ഫലമായി ഹൗസ് ഒഫ് ലോര്‍ഡ്സില്‍ ബാപ്റ്റിസം ഒഫ് കിംഗ് എഥല്‍ ബര്‍ട്ട് (1845-47) എന്ന ചിത്രവും ക്യൂന്‍സ് റോബിങ് റൂമില്‍ വിഷന്‍ ഒഫ് സര്‍ ഗലാഹഡ് ആന്‍ഡ് ഹിസ് കമ്പനി (1848) എന്ന ചിത്രവും പിറന്നു. ലണ്ടനിലെ ഗവണ്‍മെന്റ് സ്കൂള്‍സ് ഒഫ് ഡിസൈനിന്റെ തലവനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.1844-ല്‍ റോയല്‍ അക്കാദമിയില്‍ അസോസിയേറ്റ് ആയിത്തീര്‍ന്ന ഇദ്ദേഹം 48-ല്‍ സമ്പൂര്‍ണാംഗമായി. 1864-ല്‍ സറെയിലെ സ്ട്രീഥാമില്‍ വില്യം ഡൈസ് അന്തരിച്ചു.
-
(1859-60) ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകൃതിദൃശ്യ രചനയാണ്. ടിഷ്യന്‍സ് ഫസ്റ്റ് എസേ ഇന്‍ കളര്‍ (1860) ആണ് പ്രസിദ്ധമായ മറ്റൊരു രചന.
+
-
 
+
-
 
+
-
ലണ്ടനിലെ ഹൌസ് ഒഫ് പാര്‍ലമെന്റിലുള്ള 'ഹൌസ് ഒഫ് ലോര്‍ഡ്സ്', 'ക്യൂന്‍സ് റോബിങ് റൂം' എന്നിവിടങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇദ്ദേഹമാണ് നിയോഗിക്കപ്പെട്ടത്. അതിന്റെ ഫലമായി ഹൌസ് ഒഫ് ലോര്‍ഡ്സില്‍ ബാപ്റ്റിസം ഒഫ് കിംഗ് എഥല്‍ ബര്‍ട്ട് (1845-47) എന്ന ചിത്രവും ക്യൂന്‍സ് റോബിങ് റൂമില്‍ വിഷന്‍ ഒഫ് സര്‍ ഗലാഹഡ് ആന്‍ഡ് ഹിസ് കമ്പനി (1848) എന്ന ചിത്രവും പിറന്നു. ലണ്ടനിലെ ഗവണ്‍മെന്റ് സ്കൂള്‍സ് ഒഫ് ഡിസൈനിന്റെ തലവനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.             1844-ല്‍ റോയല്‍ അക്കാദമിയില്‍ അസോസിയേറ്റ് ആയിത്തീര്‍ന്ന ഇദ്ദേഹം 48-ല്‍ സമ്പൂര്‍ണാംഗമായി. 1864-ല്‍ സറെയിലെ സ്ട്രീഥാമില്‍ വില്യം ഡൈസ് അന്തരിച്ചു.
+

09:42, 12 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൈസ്, വില്യം (1806 - 64)

Dyce,William

ഇംഗ്ളീഷ് ചിത്രകാരന്‍. 1806-ല്‍ സ്കോട്ട്ലന്‍ഡിലെ ആബര്‍ഡിനില്‍ ജനിച്ചു. എഡിന്‍ബറോയിലേയും ലണ്ടനിലേയും അക്കാദമി സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ അവിടത്തെ പഠനത്തോട് അനിഷ്ടം തോന്നുകയാല്‍ ഇദ്ദേഹം വൈകാതെ വിദേശത്തേക്കു പോയി. 1825-ല്‍ റോം സന്ദര്‍ശിച്ചു. തുടര്‍ന്ന് 1829 വരെ ഇറ്റലിയില്‍ പലയിടങ്ങളിലായി താമസിച്ച് പരമ്പരാഗത ഇറ്റാലിയന്‍ ചിത്രകലയില്‍, വിശേഷിച്ച് ചുമര്‍ചിത്രകലയില്‍ പ്രാവീണ്യം നേടി. ഇക്കാലയളവില്‍ത്തന്നെ നസറീന്‍ ചിത്രകലാപ്രസ്ഥാനത്തിലെ പ്രമുഖ കലാകാരന്മാരായ പീറ്റര്‍ കൊര്‍ണേലിയസ്, ഫ്രീഡ്രിച്ച് ഓവര്‍ബെക്ക് എന്നിവരുമായി ചങ്ങാത്തവും സ്ഥാപിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയയുടന്‍ വരച്ച ചിത്രങ്ങളില്‍ ഇറ്റാലിയന്‍ സ്വാധീനം പ്രകടമായി കാണാവുന്നതാണ്. മഡോണ ആന്‍ഡ് ചൈല്‍ഡ് (1840) ഒരുദാഹരണം. ആദ്യകാല ചിത്രങ്ങളിലെ നസറീന്‍ പ്രവണതയ്ക്കുദാഹരണമാണ് ജോയാസ് ഷൂട്ടിങ് ദി ആരോ (1844). പില്ക്കാലത്ത് പൂര്‍വ-റാഫേല്‍ ശൈലിയുടെ തണലില്‍ ചുവടുറപ്പിച്ച രചനകളായിരുന്നു ഇദ്ദേഹത്തില്‍ നിന്നും ഉയിര്‍ക്കൊണ്ടത്. മതപരവും ചരിത്രപരവുമായ ചിത്രങ്ങള്‍ക്കു പുറമേ ആധുനിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയും പ്രകൃതിഭംഗി ഒപ്പിയെടുത്തിട്ടുള്ളവയുമായ ചിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. പെഗ് വെല്‍ ബേ(1859-60) ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകൃതിദൃശ്യ രചനയാണ്. ടിഷ്യന്‍സ് ഫസ്റ്റ് എസേ ഇന്‍ കളര്‍ (1860) ആണ് പ്രസിദ്ധമായ മറ്റൊരു രചന.

ലണ്ടനിലെ ഹൗസ് ഒഫ് പാര്‍ലമെന്റിലുള്ള 'ഹൗസ് ഒഫ് ലോര്‍ഡ്സ്', 'ക്യൂന്‍സ് റോബിങ് റൂം' എന്നിവിടങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇദ്ദേഹമാണ് നിയോഗിക്കപ്പെട്ടത്. അതിന്റെ ഫലമായി ഹൗസ് ഒഫ് ലോര്‍ഡ്സില്‍ ബാപ്റ്റിസം ഒഫ് കിംഗ് എഥല്‍ ബര്‍ട്ട് (1845-47) എന്ന ചിത്രവും ക്യൂന്‍സ് റോബിങ് റൂമില്‍ വിഷന്‍ ഒഫ് സര്‍ ഗലാഹഡ് ആന്‍ഡ് ഹിസ് കമ്പനി (1848) എന്ന ചിത്രവും പിറന്നു. ലണ്ടനിലെ ഗവണ്‍മെന്റ് സ്കൂള്‍സ് ഒഫ് ഡിസൈനിന്റെ തലവനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.1844-ല്‍ റോയല്‍ അക്കാദമിയില്‍ അസോസിയേറ്റ് ആയിത്തീര്‍ന്ന ഇദ്ദേഹം 48-ല്‍ സമ്പൂര്‍ണാംഗമായി. 1864-ല്‍ സറെയിലെ സ്ട്രീഥാമില്‍ വില്യം ഡൈസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍