This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈസന്‍, ഫ്രീമന്‍ ജോണ്‍ (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൈസന്‍ഹോഫര്‍, ജൊഹാന്‍ (1943 - )= ഉലശലിെവീളലൃ, ഖീവമിി നോബല്‍ സമ്മാനിതനായ ജ...)
വരി 1: വരി 1:
-
= ഡൈസന്‍ഹോഫര്‍, ജൊഹാന്‍ (1943 - )=
+
=ഡൈസന്‍, ഫ്രീമന്‍ ജോണ്‍ (1923 - )=
-
ഉലശലിെവീളലൃ, ഖീവമിി
+
Dyson,Freeman John
-
നോബല്‍ സമ്മാനിതനായ ജര്‍മന്‍ രസതന്ത്രജ്ഞന്‍. പ്രകാശ സംശ്ളേഷണ പ്രതിക്രിയാ കേന്ദ്രത്തിന്റെ ത്രിമാന ഘടന കണ്ടെ ത്തിയതിനാണ് ഇദ്ദേഹത്തിനും പ്രൊഫ. റോബര്‍ട്ട് ഹ്യൂബര്‍, ഹാര്‍ട്മുട് മൈക്കല്‍ എന്നീ ശാസ്ത്രജ്ഞര്‍ക്കും 1988-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.
+
അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. ഗണിതീയവിശ്ലേഷണത്തിലൂടെ ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും പ്രശ്ന നിര്‍ധാരണം (problem solving) നടത്തിയതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്.
-
 
+
ഡൈസന്‍ 1923 ഡി. 15-ന് ഇംഗ്ളണ്ടിലെ ക്രോതോണില്‍ ജനിച്ചു. കേംബ്രിജ്, കോര്‍നെല്‍ എന്നീ സര്‍വകലാശാലകളില്‍ നിന്ന് ഗണിതത്തിലും ഭൌതികശാസ്ത്രത്തിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോര്‍നെല്‍ സര്‍വകലാശാല, പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി എന്നിവിടങ്ങളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചു.
-
1943 സെപ്. 30-ന് ജര്‍മനിയിലെ ബാവേറിയയില്‍ ജനിച്ചു. 'ടെക്നീഷ്യ യൂണിവേഴ്സിറ്റ മ്യൂണിചെനി'ല്‍ (ഠലരവശിശരെവല ഡിശ്ലൃശെമേ ങൌിശരവലി) ഭൌതിക ശാസ്ത്ര പഠനം നടത്തിയ ഡൈസന്‍ഹോഫര്‍ മാക്സ്പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റോബര്‍ട്ട് ഹ്യൂബറിന്റെ ശിക്ഷണത്തില്‍ പിഎച്ച്.ഡി. ബിരുദം നേടി (1974). പല ഗവേഷണ പദ്ധതികളിലായി അവിടെത്തന്നെ പ്രവര്‍ത്തനം തുടര്‍ന്ന ഡൈസന്‍ഹോഫറിന് 1976-ല്‍ ശാസ്ത്രജ്ഞനായി നിയമനം ലഭിച്ചു. വിവിധയിനം പ്രോട്ടീനുകളുടെ ഘടനാ നിര്‍ധാരണമായിരുന്നു ഡൈസന്‍ഹോഫറിന്റെ ഗവേഷണമേഖല. മനുഷ്യശരീരത്തിലെ ഇരുമ്പ് ബന്ധിക്കുന്ന പ്രോട്ടീന്‍, ഇ3മ, സിട്രേറ്റ് സിന്തേസ്, ആല്‍ഫാ1 - പ്രോട്ടിനേസ് ഇന്‍ഹിബിറ്റര്‍ (അ1–ജക??എന്നിവയുടെയെല്ലാം ഘടന നിര്‍ധാരണം ചെയ്യുന്നതില്‍ ഡൈസന്‍ഹോഫറും സഹപ്രവര്‍ത്തകരും വിജയിച്ചു. പരല്‍ഘടനാ നിര്‍ണയത്തിനുള്ള ക ംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതില്‍ ഡൈസന്‍ഹോഫര്‍ സമര്‍ഥനായിരുന്നു.
+
-
 
+
ഏതെങ്കിലും ഒരു പ്രത്യേക ശാസ്ത്രശാഖയില്‍ പുതിയ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ ഡൈസന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പുതിയ പ്രശ്ന നിര്‍ധാരണരീതികള്‍ക്കു രൂപം നല്കുന്നതിലാണ്. അക്കാലംവരെയും പല ശാസ്ത്രജ്ഞരും അവരവരുടെ സിദ്ധാന്തങ്ങള്‍ തെളിയിക്കുന്നതിന് ഓരോ സന്ദര്‍ഭത്തിനും അനുസരണമായ വിവിധ രീതികളാണ് അവലംബിച്ചിരുന്നത്. എന്നാല്‍ ഡൈസന്‍ തന്റേതായ പുതിയ രീതി വികസിപ്പിച്ചെടുത്തുകൊണ്ട് ഈ ഭിന്നരീതികളെ ഒരു പൊതുപദ്ധതിയുടെ കീഴില്‍ ചിട്ടപ്പെടുത്തി ഒരു പ്രത്യേക വ്യവസ്ഥയിലാക്കി. വ്യക്തവും നിയതവുമായ നിയമങ്ങള്‍ അനുസരിക്കുന്ന ഈ പദ്ധതി എല്ലാ പരീക്ഷണ സന്ദര്‍ഭങ്ങള്‍ക്കും പ്രയോഗിക്കത്തക്കതാണെന്നും ഇദ്ദേഹം തെളിയിച്ചു. ക്വാണ്ടം ഇലക്ട്രോഡൈനമിക്സ്, ഫെറോമാഗ്നറ്റിസം, ഫീല്‍ഡ് തിയറി, സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ്, സ്റ്റെബിലിറ്റി ഒഫ് മാറ്റര്‍, ഓപ്റ്റിക്കല്‍ ടെലിസ്കോപ്പുകള്‍, ഫേസ് ട്രാന്‍സിഷന്‍സ് എന്നീ മേഖലകളിലെല്ലാം ഡൈസന്റെ പ്രശ്നനിര്‍ധാരണ രീതിക്കു പ്രയോജനമുണ്ടായി.
-
1982-85 കാലഘട്ടത്തില്‍ ഹാര്‍ട്ട്മുട് മൈക്കല്‍, റോബര്‍ട്ട് ഹ്യൂബര്‍ എന്നിവരുമായി ചേര്‍ന്നു നടത്തിയ പഠനങ്ങള്‍ക്കാണ് നോബല്‍ സമ്മാനം ലഭിച്ചത്. സ്തരം കൊണ്ട് ആവൃതമായിരിക്കുന്ന ഒരു പ്രോട്ടീന്‍ തന്മാത്ര രൂപീകൃതമാകുന്ന പ്രക്രിയ സകല വിശദാംശങ്ങളോടെയും അനാവരണം ചെയ്യുന്നതില്‍ ഇവര്‍ വിജയം കൈവരിച്ചു.
+
-
 
+
ട്രിഗാ റിയാക്റ്റര്‍, ഓറിയന്‍ സ്പേസ്ഷിപ്പ് എന്നിവയുടെ രൂപ കല്പനയില്‍ ഡൈസന്‍ പങ്കുവഹിച്ചിട്ടുണ്ട്. റോയല്‍ സൊസൈറ്റി, അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസ്, യു.എസ്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ് എന്നിവിടങ്ങളിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
-
ഭൂമിയിലെ എല്ലാവിധ പോഷണത്തിനും അടിസ്ഥാനം പ്രകാശ സംശ്ളേഷണമാണ്. പ്രകാശ സംശ്ളേഷണത്തിലൂടെ ഉത്പാദിപ്പി ക്കപ്പെടുന്ന ജൈവതന്മാത്രകളാണ് സസ്യങ്ങളുടേയും മൃഗങ്ങളു ടേയും പോഷണത്തിനാധാരം. ഹരിതസസ്യങ്ങളേയും ആല്‍ഗേയും പോലെ സൂര്യപ്രകാശം ഉപയോഗിച്ച് ജൈവതന്മാത്രകള്‍ സംശ്ളേഷണം ചെയ്യുന്ന ഒരു ബാക്ടീരിയത്തിന്റെ പ്രോട്ടീന്‍ തന്മാത്രയാണ് ഡൈസന്‍ഹോഫറും സംഘവും പഠനവിധേയമാക്കിയത്. സവിശേഷ സ്തരങ്ങള്‍കൊണ്ട് വലയം ചെയ്തിരിക്കുന്ന പ്രോട്ടീനുകളിലൂടെയുള്ള ഇലക്ട്രോണ്‍ വിനിമയം വഴിയാണ് പ്രകാശ സംശ്ളേഷണത്തില്‍ ഊര്‍ജപരിവര്‍ത്തനം നടക്കുന്നത്. ഇത്തരത്തിലുള്ള പ്രോട്ടീനുകള്‍ പരല്‍രൂപത്തില്‍ വേര്‍തിരിക്കുക ക്ളേശകരമായതിനാല്‍ അവയുടെ ഘടനാനിര്‍ണയം അസാധ്യമായി നിലകൊള്ളുകയായിരുന്നു. 1982-ല്‍ ഹാര്‍ട്ട്മുട് മൈക്കല്‍ ഈ ഉദ്യമത്തില്‍ വിജയം നേടി. റോഡോസ്യുഡോമോണാസ് വിറിഡിസ് (ഞവീറീുലൌെറീാീിമ ്ശൃശറശ) എന്ന ബാക്ടീരിയത്തിന്റെ പ്രോട്ടീന്‍ ഇദ്ദേഹം വേര്‍തിരിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന്് ഘടനാനിര്‍ണയ പഠനങ്ങള്‍ ആരംഭിച്ചു. ഉയര്‍ന്ന സസ്യങ്ങളെയപേക്ഷിച്ച് ബാക്ടീരിയങ്ങളില്‍ പ്രകാശസംശ്ളേഷണ പ്രക്രിയ താരതമ്യേന ലളിതമാണ്. എന്നിരുന്നാലും ഡൈസന്‍ഹോഫറും സഹപ്രവര്‍ത്തകരും നടത്തിയ പഠനങ്ങള്‍ ഉയര്‍ന്ന സസ്യങ്ങളിലെ പ്രകാശ സംശ്ളേഷണ പ്രക്രിയയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായിത്തീര്‍ന്നു. ഒരു സെക്കന്‍ഡിന്റെ 10–12 അംശം സമയം കൊണ്ട് ജൈവ വ്യൂഹങ്ങളില്‍ ഇല്ക്ട്രോണുകള്‍ വിനിമയം ചെയ്യപ്പെടുന്നത് എങ്ങനെയാണെന്ന് കണ്ടെത്തുവാന്‍ ഇവര്‍ക്ക് സാധിച്ചു.
+
-
 
+
-
 
+
-
നോബല്‍ സമ്മാനം ലഭിച്ചതിനെത്തുടര്‍ന്ന് പല ഉന്നത പദവികളും ബഹുമതികളും ഡൈസന്‍ഹോഫറിനെ തേടി എത്തി. 1988-ല്‍ ഡല്ലസിലെ യൂണിവേഴ്സിറ്റി ഒഫ് ടെക്സാസ് സൌത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററില്‍ ജൈവരസതന്ത്ര പ്രൊഫസ റായി ഇദ്ദേഹം നിയമിതനായി. ഹോവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിരീക്ഷകനുമായിരുന്നു ഇദ്ദേഹം. അക്കാദമീയ യൂറോപിയ, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാ ന്‍സ്മെന്റ് ഒഫ് സയന്‍സ് എന്നീ സംഘടനകളിലെ അംഗമാണ്.
+
-
 
+
-
 
+
-
അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയുടെ ബയോളജിക്കല്‍ ഫിസിക്സ് പ്രൈസ് (1986), ഓട്ടോ ബേയര്‍ സമ്മാനം (1988) എന്നിവ ഡൈസന്‍ഹോഫറിനു ലഭിച്ച മറ്റ് അംഗീകാരങ്ങളാണ്.
+

09:29, 12 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൈസന്‍, ഫ്രീമന്‍ ജോണ്‍ (1923 - )

Dyson,Freeman John

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. ഗണിതീയവിശ്ലേഷണത്തിലൂടെ ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും പ്രശ്ന നിര്‍ധാരണം (problem solving) നടത്തിയതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്.

ഡൈസന്‍ 1923 ഡി. 15-ന് ഇംഗ്ളണ്ടിലെ ക്രോതോണില്‍ ജനിച്ചു. കേംബ്രിജ്, കോര്‍നെല്‍ എന്നീ സര്‍വകലാശാലകളില്‍ നിന്ന് ഗണിതത്തിലും ഭൌതികശാസ്ത്രത്തിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോര്‍നെല്‍ സര്‍വകലാശാല, പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി എന്നിവിടങ്ങളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചു.

ഏതെങ്കിലും ഒരു പ്രത്യേക ശാസ്ത്രശാഖയില്‍ പുതിയ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ ഡൈസന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പുതിയ പ്രശ്ന നിര്‍ധാരണരീതികള്‍ക്കു രൂപം നല്കുന്നതിലാണ്. അക്കാലംവരെയും പല ശാസ്ത്രജ്ഞരും അവരവരുടെ സിദ്ധാന്തങ്ങള്‍ തെളിയിക്കുന്നതിന് ഓരോ സന്ദര്‍ഭത്തിനും അനുസരണമായ വിവിധ രീതികളാണ് അവലംബിച്ചിരുന്നത്. എന്നാല്‍ ഡൈസന്‍ തന്റേതായ പുതിയ രീതി വികസിപ്പിച്ചെടുത്തുകൊണ്ട് ഈ ഭിന്നരീതികളെ ഒരു പൊതുപദ്ധതിയുടെ കീഴില്‍ ചിട്ടപ്പെടുത്തി ഒരു പ്രത്യേക വ്യവസ്ഥയിലാക്കി. വ്യക്തവും നിയതവുമായ നിയമങ്ങള്‍ അനുസരിക്കുന്ന ഈ പദ്ധതി എല്ലാ പരീക്ഷണ സന്ദര്‍ഭങ്ങള്‍ക്കും പ്രയോഗിക്കത്തക്കതാണെന്നും ഇദ്ദേഹം തെളിയിച്ചു. ക്വാണ്ടം ഇലക്ട്രോഡൈനമിക്സ്, ഫെറോമാഗ്നറ്റിസം, ഫീല്‍ഡ് തിയറി, സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ്, സ്റ്റെബിലിറ്റി ഒഫ് മാറ്റര്‍, ഓപ്റ്റിക്കല്‍ ടെലിസ്കോപ്പുകള്‍, ഫേസ് ട്രാന്‍സിഷന്‍സ് എന്നീ മേഖലകളിലെല്ലാം ഡൈസന്റെ പ്രശ്നനിര്‍ധാരണ രീതിക്കു പ്രയോജനമുണ്ടായി.

ട്രിഗാ റിയാക്റ്റര്‍, ഓറിയന്‍ സ്പേസ്ഷിപ്പ് എന്നിവയുടെ രൂപ കല്പനയില്‍ ഡൈസന്‍ പങ്കുവഹിച്ചിട്ടുണ്ട്. റോയല്‍ സൊസൈറ്റി, അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസ്, യു.എസ്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ് എന്നിവിടങ്ങളിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍