This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈനോഫ്ളാജല്ലിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:11, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡൈനോഫ്ളാജല്ലിഡ

ഉശിീളഹമഴലഹഹശറമ

സൂക്ഷ്മ ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന വിഭാഗം. ഇരട്ട ഫ്ളാജല്ലങ്ങളുള്ളതിനാലാണ് ഈ ജീവികള്‍ ഡൈനോഫ്ളാ ജല്ലേറ്റുകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്. ജന്തുപ്ളവങ്ങളില്‍ ഭൂരിഭാഗവും ഇതില്‍പ്പെടുന്നവ ആയതിനാല്‍ ഭക്ഷ്യശൃംഖലയില്‍ ഇവയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്.


ഡൈനോഫ്ളാജല്ലിഡയുടെ വര്‍ഗീകരണം ഇന്നും തര്‍ക്ക വിഷയമാണ്. പ്രകാശസംശ്ളേഷണ വര്‍ണകങ്ങളുള്ള ഇനങ്ങളെ സസ്യശാസ്ത്രകാരന്മാര്‍ ഹരിതശൈവാലങ്ങളുള്‍പ്പെടുന്ന പൈറോഫൈറ്റ(ു്യൃൃീുവ്യമേ)യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു; ജന്തുശാസ്ത്രകാരന്മാര്‍ പ്രോട്ടോസോവകളോടൊപ്പവും.


ഡൈനോഫ്ളാജല്ലിഡകള്‍ അധികവും സമുദ്ര ജലജീവിക ളാണ്; അപൂര്‍വമായി ശുദ്ധജലത്തില്‍ വളരുന്നവയുമുണ്ട്. പരാദ ങ്ങളും വിരളമല്ല. ഡൈനോഫ്ളാജല്ലിഡയിലെ അംഗങ്ങള്‍ക്കെല്ലാം നേരിയ ചാട്ടപോലെയുള്ള രണ്ടു ഫ്ളാജല്ലങ്ങളുണ്ടായിരിക്കും. ഇതിലെ ജീവികളെല്ലാം പ്രത്യക്ഷത്തില്‍ വളരെയേറെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ചിലയിനങ്ങള്‍ക്ക് നേരിയ കോശചര്‍മവും ചിലതിന് ദൃഢവും സെല്ലുലോസ് നിര്‍മിതവുമായ പ്രാവരകവും (വേശരമ) ഉണ്ടായിരിക്കും. പ്രാവരകത്തില്‍ ധാതുക്കള്‍ സംസേചിതമായി(ശാുൃലഴിമലേറ)രിക്കുന്നതിനാലാണ് അത് ദൃഢമായിരിക്കുന്നത്. പ്രാവരകം ഒന്നോ രണ്ടോ അതിലധികമോ പ്ളേറ്റുകള്‍ കൊണ്ട് നിര്‍മിതമായിരിക്കും. കടും നിറത്തിലുള്ള ഡൈനോഫ്ളാജല്ലേറ്റുകള്‍ക്ക് പ്രാവരകം കാണുന്നില്ല. ഇവ സ്ഫുരല്‍പ്രകാശന (ുവീുവീൃലരെലിരല) ശേഷിയുള്ളവയാണ്. ഡൈനോഫ്ളാജല്ലേറ്റുകളില്‍ വിവിധ നിറങ്ങളിലുള്ള ക്രോമാറ്റോഫോറുകള്‍ കാണാം. തവിട്ടുനിറത്തിലുള്ള ക്രോമാറ്റോഫോറുകളാണ് അധിക ഇനങ്ങളിലുമുള്ളത്.


ഡൈനോഫ്ളാജല്ലേറ്റുകളുടെ രണ്ടു ഫ്ളാജല്ലങ്ങളും പൊഴിയു ടെ (ൌഹരൌ) പാര്‍ശ്വങ്ങളില്‍നിന്നാണ് പുറപ്പെടുന്നത്. രൂപത്തിലും ചലനത്തിലും രണ്ടു ഫ്ളാജല്ലങ്ങളും വ്യത്യസ്തമായിരിക്കും. നാട പോലെയുള്ള ഫ്ളാജല്ലം പൊഴിക്കുള്ളില്‍നിന്നു പുറപ്പെട്ട് കോശത്തിനു കുറുകേ വലയം ചെയ്തിരിക്കുന്നു. ഇത് സര്‍പിലമായോ തരംഗിതമായോ ചലിക്കുന്നതായിരിക്കും. ചാട്ടയുടെ ആകൃതിയിലുള്ള ഫ്ളാജല്ലം അതു പുറപ്പെടുന്ന ഭാഗത്തുനിന്നും പിന്നിലേക്കുള്ള ദിശയിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇവ വിസ്തൃത വക്രങ്ങളായോ സജീവമായ കമ്പനത്തോടുകൂടിയോ വീശിക്കൊണ്ടിരിക്കും.


ശുദ്ധജലജീവിയായ സെറേഷ്യം ഹിരുഡിനെല്ല വളര്‍ന്നു വര്‍ധിച്ച് ജലത്തിന്റെ അരുചിക്കും മണത്തിനും കാരണമാകുന്നു. ജിംനോഡിനിയം ബ്രിവെ (ഏ്യാിീറശിശൌാ യൃല്ല) ഉത്പാദിപ്പിക്കുന്ന വിഷകരമായ വസ്തുക്കള്‍ യു.എസ്സിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ കനത്ത മത്സ്യനഷ്ടം ഉണ്ടാക്കാറുണ്ട്. മെക്സിക്കോയുടെ ഉള്‍ക്കടല്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഗോണിയാലാക്സ് (ഏീി്യമൌഹമഃ) ജലത്തിലേക്കു വമിക്കുന്ന ഒരു ചുവന്ന വര്‍ണകം മത്സ്യങ്ങള്‍ക്ക് വിഷകരമായതിനാല്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍