This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈനാമിക്കല്‍ അനാലജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:02, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡൈനാമിക്കല്‍ അനാലജി

ഉ്യിമാശരമഹ മിമഹീഴ്യ

ഒരു സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ അതുമായി സാദൃശ്യമുള്ള മറ്റൊരു പരിചിത സിസ്റ്റത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന സമ്പ്രദായം. ഉദാഹരണത്തിന് വൈദ്യുത സിസ്റ്റം, കമ്പിത സിസ്റ്റ ത്തിന് സമാനമായി വരുമ്പോള്‍ കമ്പിത സിസ്റ്റത്തെ അപഗ്രഥിക്കു ന്നത് അതുമായി സാദൃശ്യമുള്ള വൈദ്യുത സിസ്റ്റം രൂപപ്പെടുത്തി പരിശോധിച്ചാണ്. രണ്ട് സിസ്റ്റങ്ങളിലേയും സമവാക്യങ്ങള്‍ക്കിടയി ലുള്ള സമാനതയാണ് ഈ സമീപനം സ്വീകരിക്കാന്‍ സഹായിക്കുന്നത്. ഇരു സിസ്റ്റത്തിലേയും ഘടകങ്ങള്‍ തമ്മിലും ഈ സാദൃശ്യം ഉണ്ടായിരിക്കും. സൂചിതമായ സിസ്റ്റങ്ങളില്‍, ഇന്‍ഡക്റ്റന്‍സ്-പിണ്ഡം, കപ്പാസിറ്റന്‍സ്-സ്പ്രിങ് സ്ഥിരാങ്കം, വൈദ്യുത ധാര-പ്രവേഗം, വൈദ്യുത വോള്‍ട്ടത-ബലം, വൈദ്യുത ആവൃത്തി-കമ്പന ആവൃത്തി എന്നിവ സമാന ജോഡികളാണ്. പരിചിത സിസ്റ്റത്തിലൂടെ അപരിചിത സിസ്റ്റത്തെ അപഗ്രഥിക്കാനാകുന്നു എന്നതാണ് ഈ രീതിയുടെ പ്രധാന ഗുണമേന്മ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍