This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈക്ക്രോയിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:51, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡൈക്ക്രോയിസം

ഉശരവൃീശാ

ധവളപ്രകാശം ചിലയിനം പദാര്‍ഥങ്ങളില്‍ക്കൂടിയും ക്രിസ്റ്റലുകളില്‍ ക്കൂടിയും കടന്നുപോകുമ്പോള്‍ നിറംമാറ്റത്തിനു വിധേയമായി രണ്ടു വ്യത്യസ്ത നിറങ്ങളായി കാണപ്പെടുന്ന പ്രതിഭാസം. ക്രിസ്റ്റ ലിന്റെ അഭിവിന്യാസം (ീൃശലിമേശീിേ); പ്രകാശത്തിനുണ്ടാകുന്ന ധ്രുവണം (ുീഹമൃശമെശീിേ), ആഗിരണം (മയീൃുശീിേ) എന്നിവയെ അടിസ്ഥാനമാക്കിയാണ് നിറംമാറ്റം സംഭവിക്കുന്നത്. പ്രകാശീയമായി അസമദിശീയ (മിശീൃീുശര) ക്രിസ്റ്റലുകളിലാണ് ഡൈക്ക്രോയിസം ദൃശ്യമാവുക. ഇന്ദ്രനീലം (മുുെവശൃല), മാണിക്യം (ൃൌയ്യ), ടൂര്‍മലിന്‍, റിപ്പിഡോലൈറ്റ്, വെസ്സൂവിയസ്സില്‍ നിന്നു ലഭിക്കുന്ന മഗ്നീഷ്യം മൈക്ക എന്നിവ ഡൈക്ക്രോയിക് വസ്തുക്കള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്. ടെട്രഗണല്‍, ഹെക്സഗണല്‍ എന്നീ ക്രിസ്റ്റല്‍ വ്യൂഹങ്ങളില്‍പ്പെട്ട, താരതമ്യേന കടുത്ത നിറമുള്ള വസ്തുക്കളിലാണ് ഡൈക്ക്രോയിസം വ്യക്തമായി പ്രകടമാകുന്നത്. ക്രിസ്റ്റലുകളിലെ ഡൈക്ക്രോയിസം നിരീക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ലഘു ഉപകരണം ഡൈക്ക്രോസ്കോപ് എന്നറിയപ്പെടുന്നു.


ടൂര്‍മലിന്‍ പ്രധാനപ്പെട്ട ഒരു ഡൈക്ക്രോയിക് ക്രിസ്റ്റലാണ്. ഒരു പ്രകാശ-അക്ഷം മാത്രമുള്ള ഏക-അക്ഷീയ (ൌിശമഃശമഹ) ക്രിസ്റ്റലാണിത്. ടൂര്‍മലിന്റെ കൃശപ്ളേറ്റുകളില്‍ക്കൂടി കടന്നുവരുന്ന പ്രകാശം പൂര്‍ണമായും സമതലധ്രുവിതം (ുഹമില ുീഹമൃശലെറ) അഥവാ രേഖീയ ധ്രുവിതം (ഹശിലമൃഹ്യ ുീഹമൃശലെറ) ആയിരിക്കും. വെളുത്ത പ്രകാശ ത്തെ ടൂര്‍മലിന്‍ക്രിസ്റ്റലിന്റെ പ്രകാശ അക്ഷത്തിലൂടെ വീക്ഷിച്ചാല്‍ ചുവപ്പായും പ്രകാശ അക്ഷത്തിനു ലംബമായ ദിശയില്‍ വീക്ഷി ച്ചാല്‍ പച്ചയായും കാണപ്പെടും. ചില ജൈവ പദാര്‍ഥങ്ങളും ഡൈ ക്ക്രോയിക് ആണെന്നു കണ്ടെത്തിയിട്ടുണ്ട്.


അപവര്‍ത്തനാങ്കം (ൃലളൃമരശ്േല ശിറലഃ) ഒന്ന് (ൌിശ്യ) അല്ലാത്ത പദാര്‍ഥങ്ങളെ പരിഗണിക്കുക. തരംഗദൈര്‍ഘ്യമനുസരിച്ച് അപവര്‍ത്തനാങ്കം മാറുന്നു എങ്കില്‍ ഇത്തരം പദാര്‍ഥങ്ങള്‍ ചില തരംഗ ദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ ആഗിരണം ചെയ്യുന്നതായിക്കാണാം. ക്രാമര്‍-ക്രോണിങ് സംബന്ധങ്ങളില്‍ (ൃലഹമശീിേ) നിന്ന് ഇത് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. ഈ സംബന്ധമനുസരിച്ച് പ്രകാശീയമായി അസമദിശീയ പദാര്‍ഥങ്ങള്‍ ഡൈക്ക്രോയിക് ആയിരിക്കും. ഇത്തരം പദാര്‍ഥങ്ങളില്‍ പ്രകാശത്തിന്റെ ധ്രുവണദിശ അഥവാ പ്രകാശരശ്മികളുടെ വൈദ്യുത സദിശം (്ലരീൃ) അനുസരിച്ച് അപവര്‍ത്തനാങ്കം മാറുന്നു. ഓരോ സംചരണദിശ യ്ക്കും രണ്ട് ലംബീയമായ വൈദ്യുത സദിശങ്ങള്‍ സാധ്യമാണ്. അപ്പോള്‍ ഓരോ സംചരണദിശയ്ക്കും രണ്ട് അപവര്‍ത്തനാങ്കങ്ങള്‍ ഉണ്ടായിരിക്കും; പ്രകാശത്തിന്റെ ആഗിരണം രണ്ടു ദിശകളിലും വ്യത്യസ്തവുമായിരിക്കും. അതിനാലാണ് രണ്ടു ദിശകളില്‍ക്കൂടി പ്രകാശം കടന്നുവരുമ്പോള്‍ ക്രിസ്റ്റല്‍ രണ്ടു നിറങ്ങളില്‍ കാണപ്പെടുന്നത്. സുതാര്യ പദാര്‍ഥങ്ങളില്‍ ഈ ആഗിരണ വ്യത്യാസം കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. ചിലപ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളിലായിരിക്കും ഈ വ്യത്യാസം കാണപ്പെടുക. അപ്പോള്‍ അവയെ നേരില്‍ കാണുക അസാധ്യവുമാണ്.


ഡൈക്ക്രോയിക് ക്രിസ്റ്റലുകള്‍ ദ്വി-അപവര്‍ത്തന (യശൃലളൃശിഴലി) പദാര്‍ഥങ്ങളുടെ ഒരു വിഭാഗമാണ്. പ്രകാശത്തിന്റെ സമതല ധ്രുവ ണം (രേഖീയ ധ്രുവണം) അനുസരിച്ചാണ് ആഗിരണം വ്യത്യസ് തമാകുന്നത് എങ്കില്‍ അത്തരം പദാര്‍ഥങ്ങളെ രേഖീയ (ഹശിലമൃ) ഡൈക്ക്രോയിക് എന്നാണ് പറയുന്നത്. വൃത്തീയ ധ്രുവണമനുസരിച്ചാണ് പ്രകാശം ആഗിരണം ചെയ്യപ്പെടുന്നതെങ്കില്‍ വൃത്തീയ (രശൃരൌഹമൃ) ഡൈക്ക്രോയിക്ക് എന്നും പറയുന്നു. ഈ പദാര്‍ഥങ്ങളെല്ലാം ഏക-അക്ഷീയ ക്രിസ്റ്റലുകളാണ്. ദ്വി-അക്ഷീയ ക്രിസ്റ്റലുകളില്‍ മൂന്നു മുഖ്യ അക്ഷദിശകളിലും ആഗിരണം വ്യത്യസ്തമായിരിക്കും. അതാണ് ട്രൈക്ക്രോയിസം. രണ്ടിലേറെ ദ്യുതികള്‍ നിദര്‍ശിപ്പിക്കുന്ന സ്വഭാവത്തിന് പൊതുവില്‍ പ്ളിയോക്രോയിസം (ുഹലീരവൃീശാ) എന്ന സംജ്ഞയാണ് ഉപയോഗിക്കുക.

(ഡോ. വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍