This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈകോപ്റ്റിക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:30, 11 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡൈകോപ്റ്റിക്സ്

Diakoptics

നെറ്റ്വര്‍ക്കുകള്‍, വൈദ്യുതോത്പാദന ശൃംഖലകള്‍ തുടങ്ങി പരസ്പരം ബന്ധപ്പെട്ട പല ഭാഗങ്ങള്‍ ചേര്‍ത്തു നിര്‍മിച്ചിട്ടുള്ള ബൃഹത് സിസ്റ്റങ്ങളെ അപഗ്രഥനം ചെയ്യുമ്പോള്‍, അവയിലെ ഘടക ഭാഗങ്ങളേയും അവ തമ്മിലുള്ള സംയോജനങ്ങളേയും പ്രത്യേകമായി വിശകലനം ചെയ്തു വിലയിരുത്തുന്ന രീതി. 1950-കളില്‍ ജി. ക്രോണ്‍ രൂപകല്പന നടത്തിയ ഈ സംവിധാനം പിന്നീട് എച്ച്.എച്ച്. ഹാപ്പും കൂട്ടരും ചേര്‍ന്നു വികസിപ്പിച്ചു. സിസ്റ്റത്തിലെ ഓരോ ഘടകവും സ്വതന്ത്രമാണെന്ന രീതിയില്‍ വിശകലനം ചെയ്തശേഷം അവ തമ്മില്‍ ബന്ധപ്പെടുത്തുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കൂടി ഉള്‍ പ്പെടുത്തിയാണ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം കണ്ടുപിടിക്കുന്നത്. ഉദാഹരണമായി ചിത്രം a-ലെ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ചിത്രം b-ല്‍ കാണുന്നതുപോലെ മൂന്നു നെറ്റ്വര്‍ക്കുകളായി വിഭജിച്ചുകൊണ്ടാണ്.

1960-കളില്‍ സ്പാഴ് സ് - മെട്രിക് സ് രീതികള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഡൈകോപ്റ്റിക്സിന് പ്രചാരം കുറഞ്ഞെങ്കിലും 1970-കളില്‍ കംപ്യൂട്ടറിന്റെ ആവിര്‍ഭാവത്തോടെ ഇതിനു വീണ്ടും പ്രചാരം ലഭിച്ചു. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പാരലല്‍ പ്രോസസി ങ്ങിന് ഏറ്റവും അനുയോജ്യമായ സംവിധാനം ഡൈകോപ്റ്റിക്സ് തന്നെയാണ്.

വൈദ്യുതോത്പാദന സിസ്റ്റത്തിന്റെ 'സ്റ്റെഡി - സ്റ്റേറ്റ്', ഡൈനാമിക് പ്രവര്‍ത്തനം, സിസ്റ്റത്തിലെ ലോഡിനനുയോജ്യമായി ഏറ്റ വും മെച്ചപ്പെട്ട സാമ്പത്തിക ദക്ഷത നേടാന്‍ വേണ്ട ക്രമീകരണങ്ങള്‍, ഉത്പാദനത്തിന്റെ സ്വചാലിത നിയന്ത്രണം എന്നിവ വിലയിരുത്താനും രൂപപ്പെടുത്താനും ഡൈകോപ്റ്റിക്സ് രീതികള്‍ ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍