This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈഎല്‍ഡ്രിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:47, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡൈഎല്‍ഡ്രിന്‍

ഉശലഹറൃശി

ഒരു കീടനാശിനി. ഫോര്‍മുല: ഇ12 ഒ8ഛ16. ധാന്യങ്ങള്‍, നാരക ഫലങ്ങള്‍ തുടങ്ങിയവയിലാണ് ഇത് പ്രധാനമായും പ്രയോഗിക്കുന്നത്. വസ്ത്രങ്ങളില്‍ പ്രാണിശല്യമുണ്ടാകാതിരിക്കാനും ഡൈഎല്‍ഡ്രിന്‍ ഉപയോഗിക്കാറുണ്ട്. അര്‍ബുദകാരകമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിന്റെ ഉപയോഗം 1975 മുതല്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്.


വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷവസ്തു വാണ് ഡൈഎല്‍ഡ്രിന്‍. ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീ രത്തിനുള്ളില്‍ എത്തിയാല്‍ അപകടകരമാണ്. ജലത്തില്‍ അലേ യവും മെഥനോള്‍ ഒഴിച്ചുള്ള കാര്‍ബണിക ലായകങ്ങളില്‍ ലേയവു മാണ്. ഹെക്സാക്ളോറോ സൈക്ളോ പെന്റാഡൈഈനും നോര്‍ ബോര്‍ണഡൈഈനും തമ്മിലുള്ള ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയ യിലൂടെ ലഭിക്കുന്ന ആല്‍ഡ്രിന്‍ (ഇ12 ഒ8 ഇഹ6) എന്ന കീടനാശിനി ഓക്സീകരിച്ചാണ് ഡൈഎല്‍ഡ്രിന്‍ സംശ്ളേഷണം ചെയ്യുന്നത്. ഡൈഎല്‍ഡ്രിന്റെ സ്റ്റീരിയോ ഐസോമറായ എല്‍ഡ്രിനും ഒരു കീടനാശിനിയാണ്.

താളിന്റെ അനുബന്ധങ്ങള്‍