This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേല്‍, ഹെന്റി ഹാലറ്റ് (1875 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:42, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡേല്‍, ഹെന്റി ഹാലറ്റ് (1875 - 1968)

ഉമഹല, ഒല്യിൃ ഒമഹഹല

നോബല്‍ സമ്മാനം നേടിയ ബ്രിട്ടിഷ് ജീവശാസ്ത്രജ്ഞന്‍. യു.എസ്. ഭിഷഗ്വരനായ ഓട്ടോ ലെവിയുമായി ചേര്‍ന്ന് നാഡീ ആവേഗങ്ങളുടെ പ്രേഷണത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ക്ക് 1936-ല്‍ ഇരുവര്‍ക്കും നോബല്‍ സമ്മാനം ലഭിച്ചു.


1875 ജൂണ്‍ 9-ന് ലണ്ടനില്‍ ജനിച്ചു. 1898-ല്‍ കേംബ്രിജ് സര്‍വ കലാശാലയിലെ ട്രിനിറ്റി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം സെയ്ന്റ് ബാര്‍ത്തലോമിയോസ് ആശുപത്രിയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ എം.ഡി. ബിരുദം നേടി (1909). 1914-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ജൈവ രസതന്ത്ര-ശരീര ക്രിയാ ശാസ്ത്ര വിഭാഗം തലവനായി നിയമിക്കപ്പെട്ട ഡേല്‍ 1928-ല്‍ ആ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പദവിയിലെത്തി. 1943-ല്‍ ബ്രിട്ടിഷ് ഗ്രാന്‍ഡ് ക്രോസ് ഓര്‍ഡര്‍ ഡേലിന് 'സര്‍' പദവി നല്കി ആദരിച്ചു. 1942-46 വരെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രസതന്ത്ര വിഭാഗം ഫുളേറിയന്‍ പ്രൊഫ. ആയി പ്രവര്‍ത്തിച്ചു. പിന്നീട് ഡേവി ഫാരഡേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.


1900-ന്റെ ആരംഭത്തില്‍ തന്നെ പേശീസങ്കോചത്തിനു കാരണമാകുന്ന ചില പദാര്‍ഥങ്ങളെക്കുറിച്ച് ഇദ്ദേഹം പഠനം ആരംഭിച്ചു. ധാന്യങ്ങളെ ബാധിക്കുന്ന എര്‍ഗട്ട് എന്ന ഒരിനം പൂപ്പല്‍ ശരീരക്രിയകളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചാണ് ആദ്യം പഠനം നടത്തിയത്. പേശീസങ്കോചത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് എര്‍ഗട്ടിനുള്ളതായി കണ്ടെത്തിയ ഇദ്ദേഹം ഇതിനു കാരണമായ എര്‍ഗോടോക്സിന്‍ എന്ന പദാര്‍ഥം വേര്‍തിരിച്ചെടുക്കുകകൂടി ചെയ്തു. തുടര്‍ന്ന് ഉത്തര പീയൂഷ ഗ്രന്ഥി(ുീലൃെേശീൃ ുശൌശമ്യൃേ ഴഹമിറ)യുടെ സ്രവങ്ങള്‍ക്ക് പേശികളുടെ, വിശേഷിച്ച് ഗര്‍ഭപാത്ര പേശികളുടെ സങ്കോചത്തെ ഉത്തേജിപ്പിക്കാന്‍ (ീഃ്യീരശര ലളളലര) കഴിവുള്ളതായി ഡേല്‍ മനസ്സിലാക്കി. രക്തധമനികളുടെ വികാസത്തിനിടയാക്കുന്ന ഹിസ്റ്റാമിന്‍ പോലെയുള്ള പദാര്‍ഥങ്ങളുടെ പ്രഭാവത്തെ സംബന്ധിച്ച പഠനത്തിനിടയില്‍ അസറ്റൈല്‍ കോളിന്‍ (മരല്യഹ രവീഹശില) എന്ന ഒരു രാസവസ്തുവിന്റെ ഭേഷജഗുണങ്ങള്‍ ഡേലിന്റെ ശ്രദ്ധയാകര്‍ഷിച്ചു. സിരകള്‍ വികസിതമാക്കുന്ന അനുചേതനീനാഡി(ുമൃമ ്യാുമവേലശേര ില്ൃല)കളുടെ പ്രവര്‍ത്തനത്തിനു സമാനമാണ് അസറ്റൈല്‍ കോളിന്റെയും പ്രവര്‍ത്തനം എന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. മാത്രമല്ല, അസറ്റൈല്‍ കോളിന്‍ അനുചേതനീനാഡികളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി ഇദ്ദേഹം കണ്ടെത്തി. അസറ്റൈല്‍ കോളിന്റെ ശരീരക്രിയാ ശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന ഒരു പ്രബന്ധം 1914-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. അസറ്റൈല്‍ കോളിനും ഹിസ്റ്റാമിനും മൃഗങ്ങളുടെ ശരീരകലകളില്‍ പ്രകൃത്യായുള്ള ഘടകങ്ങളാണ് എന്നും ഡേല്‍ വ്യക്തമാക്കി. നാഡി ആവേഗങ്ങളില്‍ നടക്കുന്ന രാസപ്രസാരണങ്ങളിലേക്കായിരുന്നു പിന്നീട് ഡേല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അനുചേതനീ നാഡിയായ വാഗസ് നാഡി സ്രവിക്കുന്ന ഒരു രാസപദാര്‍ഥം ഇതിനിടയ്ക്ക് ഓട്ടോ ലെവി വേര്‍തിരിച്ചു (1920). ഈ രാസപദാര്‍ഥം അസറ്റൈല്‍ കോളിന്‍ തന്നെയാണെന്നും ഒരു നാഡീകോശത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ആവേഗങ്ങള്‍ പ്രേഷണം ചെയ്യുന്നത് അസറ്റൈല്‍ കോളിന്‍ ആണെന്നും ഡേലിനു ബോധ്യമായി. ഈ പഠനത്തിനാണ് 1936-ലെ ശരീരക്രിയാശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഡേലിനും ഓട്ടോ ലെവിക്കും ലഭിച്ചത്. അസറ്റൈല്‍ കോളിന്റെ പ്രഭാവം വളരെ ക്ഷണികമാണ് എന്നു മനസ്സിലാക്കിയ ഡേല്‍, അസറ്റൈല്‍ കോളിന്‍ നശിപ്പിക്കുവാന്‍ ശേഷിയുള്ള കോളിന്‍എസ്റ്ററേസ് (രവീഹശിലലൃെേമലെ) എന്ന പദാര്‍ഥത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും പ്രവചിച്ചു. ഈ പദാര്‍ഥം കണ്ടുപിടിച്ചത് പിന്നെയും പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ്.


1968 ജൂല. 22-ന് ഇംഗ്ളണ്ടിലെ കേംബ്രിജില്‍ ഡേല്‍ മരണ മടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍