This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേലി സിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:10, 10 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡേലി സിറ്റി

Daly Ciity

പശ്ചിമ കാലിഫോര്‍ണിയയിലെ ഒരു നഗരം. സാന്‍ മതേവോ (San Mateo) പ്രവിശ്യയില്‍ ഉള്‍ പ്പെടുന്നു. പസിഫിക് സമുദ്രത്തില്‍നിന്നു 2 കി.മീ. കിഴക്കുമാറി സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് 10 കി.മീ. തെ.പടിഞ്ഞാറാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സാന്‍ഫ്രാന്‍സിസ്കോയുടെ ഉപനഗരമായാണ് വികാസം പ്രാപിച്ചത്.

കാലിഫോര്‍ണിയയിലെ ഒരു ജനവാസകേന്ദ്രമാണ് ഡേലി സിറ്റി. സാന്‍ഫ്രാന്‍സിസ്കോ നഗരത്തിനു തെ. നിന്നാരംഭിക്കു ന്നതും സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിന്റെ തീരത്തായി വ്യാപിച്ചി രിക്കുന്നതുമായ തുടര്‍ച്ചയായ ഒരു ജനവാസ കേന്ദ്രത്തിന്റെ ഭാഗ മാണ് ഈ നഗരം. ട്രക്കുകള്‍, ഇരുമ്പ്-അലൂമിനിയം സാമഗ്രികള്‍ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍.

1769-ല്‍ ഗാസ്പര്‍ ദി പോര്‍ടോല(Gasper de Portola)യുടെ നേതൃത്വത്തിലുള്ള പര്യവേക്ഷക സംഘം ഈ പ്രദേശം കണ്ടെത്തി. ലോവര്‍ കാലിഫോര്‍ണിയയിലെ സ്പാനിഷ് ഗവര്‍ണറായിരുന്നു ഇദ്ദേഹം. സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടല്‍ കണ്ടെത്തിയതും ഗാസ്പര്‍ തന്നെയാണ്. 1911-ല്‍ യൂണിയന്‍ അംഗത്വം നേടിയ ഡേലി സിറ്റിയുടെ ഭരണാധികാരം സിറ്റി മാനേജരിലും കൗണ്‍സിലിലും നിക്ഷിപ്തമായിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍