This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെസ്സാലന്‍, ഴാങ് ജാക്വിസ് (1758 - 1806)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:34, 9 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡെസ്സാലന്‍, ഴാങ് ജാക്വിസ് (1758 - 1806)

Dessalines,Jean Jacques


ഹെയ് തിയിലെ രാഷ്ട്രീയ നേതാവ്. നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം ഫ്രാന്‍സിന്റെ അധീനതയില്‍ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതല്‍ 06 വരെ രാജ്യത്തിന്റെ ചക്ര വര്‍ത്തിയായി ഭരണം നടത്തുകയും ചെയ്തു. തോട്ടം ജോലിക്കാരനായ ഒരു അടിമയുടെ മകനായി ഇദ്ദേഹം 1758-ല്‍ ജനിച്ചു. 1790-കളുടെ തുടക്കത്തില്‍ ഫ്രഞ്ചുകാര്‍ ക്കെതിരായി അടിമകള്‍ നടത്തിയ വിപ്ളവത്തില്‍ ഇദ്ദേഹം പങ്കെടുത്തു. ഈവിധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കിയിരുന്ന ടൂസാന്‍ ലൂവെര്‍ട്ട് (Touss-aint L'Ouverture)വിന്റെ അനുയായി ആയിത്തീര്‍ന്നു ഡെസ്സാലന്‍. 1803-ഓടെ ഫ്രഞ്ചുകാര്‍ ക്കെതിരായി വിജയകരമായി വിപ്ളവം നയിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി 1804-ല്‍ ഹെയ്തി സ്വതന്ത്രയായി. 1804 ജനു. 1-ന് ഡെസ്സാലന്‍ ഹെയ് തിയിലെ ഗവര്‍ണര്‍ ജനറലായി അധികാരമേറ്റു. തുടര്‍ന്ന് സെപ്.-ല്‍ ഴാങ് ജാക്വിസ് ഒന്നാമന്‍ എന്ന നാമത്തില്‍ ചക്രവര്‍ത്തിയായി സ്വയം അവരോധിതനായി. ഇദ്ദേഹത്തിന്റെ നയങ്ങള്‍ നാട്ടില്‍ ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. തുടര്‍ന്നുണ്ടായ ഒരു കലാപത്തിനിടയ്ക്ക് 1806 ഒ. 17-ന് ഇദ്ദേഹം വധിക്കപ്പെട്ടു.

(എം.എല്‍. പ്രേമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍