This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെമോസ്തനിസ് (ബി.സി. 384-322)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡെമോസ്തനിസ് (ബി.സി. 384-322))
 
വരി 2: വരി 2:
Demosthenes
Demosthenes
-
പ്രാചീന ഗ്രീസിലെ പ്രശസ്തനായ വാഗ്മിയും രാജ്യതന്ത്രജ്ഞനും. ധനികനായ ഒരു ആയുധ നിര്‍മാതാവിന്റെ മകനായി ഇദ്ദേഹം ബി.സി. 384-ല്‍ ഏഥന്‍സില്‍ ജനിച്ചു. ഡെമോസ്തനിസിന് ഏഴു വയസ്സു പ്രായമെത്തിയപ്പോള്‍ പിതാവു മരണമടഞ്ഞു. മറ്റു രക്ഷാകര്‍ത്താക്കളുടെ സംരക്ഷണത്തിലായിരുന്നു തുടര്‍ന്നുള്ള ജീവിതം. ഡെമോസ്തനിസിന് പൈതൃകമായി ലഭിച്ചിരുന്ന സ്വത്ത് അവര്‍ കയ്യടക്കി. ഇതു വീടുെക്കാനായി ഡെമോസ്തനിസ് സ്വയം കേസുകള്‍ വാദിച്ചു. ഇതിന്റെ വിജയത്തിനുവേണ്ടി പ്രസംഗകല അഭ്യസിച്ച് പ്രത്യേക പ്രാവീണ്യം നേടി. പില്ക്കാലത്ത് വാഗ്മിയെന്ന നിലയില്‍ പ്രശസ്തനായതിന്റെ തുടക്കം ഇതില്‍ നിന്നായിരുന്നു. അക്കാലത്ത് സാധാരണമായിരുന്ന കായികവിദ്യാഭ്യാസം നേടുന്നതിന് ഇദ്ദേഹത്തിന്റെ ദുര്‍ബലമായ ശരീരപ്രകൃതി തടസ്സമായി നിന്നു. പ്രസംഗകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഡെമോസ്തനിസിന് ഈ സാഹചര്യം പ്രേരണ നല്‍കി. ഗ്രീസിലെ പ്രസിദ്ധ വാഗ്മിയായിരുന്ന ഇസേയസില്‍ (Isaeus) നിന്നായിരുന്നു ഇദ്ദേഹം പ്രസംഗകലയില്‍ പരിശീലനം നേടിയത്. പ്രസംഗത്തില്‍ നൈപുണ്യം നേടാനായി കടല്‍ക്കരയില്‍ച്ചെന്ന് തിരമാലകളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗം നടത്തി പരിശീലിച്ചുവെന്നും സംസാരശേഷിയിലുള്ള വൈകല്യം സുഗമമായ വാഗ്ധോരണിക്കു തടസ്സം സൃഷ്ടിക്കുന്നതു പരിഹരിക്കാനായി വായില്‍ കല്ലുകളിട്ടുകൊണ്ടും, അത്യുച്ചത്തില്‍ ശബ്ദിച്ചുകൊണ്ടും പരിശീലനം നടത്തിയിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രസംഗപരിശീലനത്തെപ്പറ്റി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
+
പ്രാചീന ഗ്രീസിലെ പ്രശസ്തനായ വാഗ്മിയും രാജ്യതന്ത്രജ്ഞനും. ധനികനായ ഒരു ആയുധ നിര്‍മാതാവിന്റെ മകനായി ഇദ്ദേഹം ബി.സി. 384-ല്‍ ഏഥന്‍സില്‍ ജനിച്ചു. ഡെമോസ്തനിസിന് ഏഴു വയസ്സു പ്രായമെത്തിയപ്പോള്‍ പിതാവു മരണമടഞ്ഞു. മറ്റു രക്ഷാകര്‍ത്താക്കളുടെ സംരക്ഷണത്തിലായിരുന്നു തുടര്‍ന്നുള്ള ജീവിതം. ഡെമോസ്തനിസിന് പൈതൃകമായി ലഭിച്ചിരുന്ന സ്വത്ത് അവര്‍ കയ്യടക്കി. ഇതു വീണ്ടെടുക്കാനായി ഡെമോസ്തനിസ് സ്വയം കേസുകള്‍ വാദിച്ചു. ഇതിന്റെ വിജയത്തിനുവേണ്ടി പ്രസംഗകല അഭ്യസിച്ച് പ്രത്യേക പ്രാവീണ്യം നേടി. പില്ക്കാലത്ത് വാഗ്മിയെന്ന നിലയില്‍ പ്രശസ്തനായതിന്റെ തുടക്കം ഇതില്‍ നിന്നായിരുന്നു. അക്കാലത്ത് സാധാരണമായിരുന്ന കായികവിദ്യാഭ്യാസം നേടുന്നതിന് ഇദ്ദേഹത്തിന്റെ ദുര്‍ബലമായ ശരീരപ്രകൃതി തടസ്സമായി നിന്നു. പ്രസംഗകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഡെമോസ്തനിസിന് ഈ സാഹചര്യം പ്രേരണ നല്‍കി. ഗ്രീസിലെ പ്രസിദ്ധ വാഗ്മിയായിരുന്ന ഇസേയസില്‍ (Isaeus) നിന്നായിരുന്നു ഇദ്ദേഹം പ്രസംഗകലയില്‍ പരിശീലനം നേടിയത്. പ്രസംഗത്തില്‍ നൈപുണ്യം നേടാനായി കടല്‍ക്കരയില്‍ച്ചെന്ന് തിരമാലകളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗം നടത്തി പരിശീലിച്ചുവെന്നും സംസാരശേഷിയിലുള്ള വൈകല്യം സുഗമമായ വാഗ്ധോരണിക്കു തടസ്സം സൃഷ്ടിക്കുന്നതു പരിഹരിക്കാനായി വായില്‍ കല്ലുകളിട്ടുകൊണ്ടും, അത്യുച്ചത്തില്‍ ശബ്ദിച്ചുകൊണ്ടും പരിശീലനം നടത്തിയിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രസംഗപരിശീലനത്തെപ്പറ്റി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
-
സ്വയം കേസുവാദിച്ചതിലൂടെ നിയമകാര്യങ്ങളിലും കേസുവിസ്താരത്തിലും ഇദ്ദേഹം വൈദഗ്ധ്യം നേടി. ഇതോടെ മറ്റുള്ളവര്‍ക്കുവേണ്ടി കേസു നടത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ക്രമേണ പൊതുപ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഏഥന്‍സിലെ സാമ്പത്തിക-സൈനിക നയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ബി.സി. 355-ഓടുകൂടി ഡെമോസ്തനിസ് രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങി. മാസിഡോണിയയിലെ രാജാവായ ഫിലിപ്പ് II-ല്‍ നിന്നും ഗ്രീസിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതോടെ ഡെമോസ്തനിസ് നാടൊട്ടുക്ക് പ്രസംഗിച്ചുനടന്ന് ജനങ്ങളെ ഫിലിപ്പിനെതിരായി അണിനിരത്താന്‍ പ്രേരിപ്പിക്കുകയും സൈനിക തയ്യാറെടുപ്പുകള്‍ക്ക് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ''ഫിലിപ്പിക്സ്'' (ബി.സി. 352/351-40) ''ഒളിന്തിയാക്സ്'' (ബി.സി. 349) എന്നീ പേരുകളില്‍ പ്രസിദ്ധി നേടിയ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഫിലിപ്പിനെതിരായി ഗ്രീക്കുകാരെ രംഗത്തിറക്കാനുദ്ദേശിച്ചുള്ളവയായിരുന്നു. ഏഥന്‍സുമായി സഖ്യത്തിലായിരുന്ന ഒളിന്തസ് നഗരത്തെ ഫിലിപ്പ് ആക്രമിച്ചപ്പോള്‍ നടത്തിയ പ്രസംഗമാണ് ''ഒളിന്തിയാക്സ്.'' ഫിലിപ്പുമായി സമാധാന ചര്‍ച്ചയില്‍ ഡെമോസ്തനിസ് ഏര്‍പ്പെടുകയുണ്ടായി. ഫിലിപ്പിന്റെ പക്ഷത്തിനുവേണ്ടി വാദിച്ചിരുന്ന ഏഥന്‍സിലെ മറ്റൊരു വാഗ്മിയും രാഷ്ട്രീയക്കാരനുമായ എസ്കിനീസിനെ (Aeschines) കുറ്റപ്പെടുത്തിക്ക ബി.സി. 343-ല്‍ ഡെമോസ്തനിസ് നടത്തിയതാണ് ''ഓണ്‍ ദ് ഫാള്‍സ് ലെഗേഷന്‍(On the False Legation)'' എന്ന പ്രസംഗം. ഏഥന്‍സും തീബ്സും പരമ്പരാഗത ശത്രുരാജ്യങ്ങളായിരുന്നു. എന്നാല്‍ ഫിലിപ്പിനെതിരായി യുദ്ധം ചെയ്യുന്ന കാര്യത്തില്‍ അവരെ എകോപിപ്പിക്കുന്നതില്‍ വിജയം നേടുവാന്‍ ദീര്‍ഘകാലത്തെ ശ്രമഫലമായി ഡെമോസ്തനിസിനു കഴിഞ്ഞു. എങ്കിലും ഫിലിപ്പിനെ പരാജയപ്പെടുത്തുകയെന്ന നിഗൂഢാഭിലാഷം ഫലവത്താക്കുവാന്‍ ഡെമോസ്തനിസിനു സാധിച്ചില്ല. ബി.സി. 338-ലെ കെയ്റോണിയ യുദ്ധത്തില്‍ ഫിലിപ്പ് ഗ്രീക്കുകാരെ പരിതാപകരമായി പരാജയപ്പെടുത്തി.
+
സ്വയം കേസുവാദിച്ചതിലൂടെ നിയമകാര്യങ്ങളിലും കേസുവിസ്താരത്തിലും ഇദ്ദേഹം വൈദഗ്ധ്യം നേടി. ഇതോടെ മറ്റുള്ളവര്‍ക്കുവേണ്ടി കേസു നടത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ക്രമേണ പൊതുപ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഏഥന്‍സിലെ സാമ്പത്തിക-സൈനിക നയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ബി.സി. 355-ഓടുകൂടി ഡെമോസ്തനിസ് രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങി. മാസിഡോണിയയിലെ രാജാവായ ഫിലിപ്പ് II-ല്‍ നിന്നും ഗ്രീസിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതോടെ ഡെമോസ്തനിസ് നാടൊട്ടുക്ക് പ്രസംഗിച്ചുനടന്ന് ജനങ്ങളെ ഫിലിപ്പിനെതിരായി അണിനിരത്താന്‍ പ്രേരിപ്പിക്കുകയും സൈനിക തയ്യാറെടുപ്പുകള്‍ക്ക് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ''ഫിലിപ്പിക്സ്'' (ബി.സി. 352/351-40) ''ഒളിന്തിയാക്സ്'' (ബി.സി. 349) എന്നീ പേരുകളില്‍ പ്രസിദ്ധി നേടിയ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഫിലിപ്പിനെതിരായി ഗ്രീക്കുകാരെ രംഗത്തിറക്കാനുദ്ദേശിച്ചുള്ളവയായിരുന്നു. ഏഥന്‍സുമായി സഖ്യത്തിലായിരുന്ന ഒളിന്തസ് നഗരത്തെ ഫിലിപ്പ് ആക്രമിച്ചപ്പോള്‍ നടത്തിയ പ്രസംഗമാണ് ''ഒളിന്തിയാക്സ്.'' ഫിലിപ്പുമായി സമാധാന ചര്‍ച്ചയില്‍ ഡെമോസ്തനിസ് ഏര്‍പ്പെടുകയുണ്ടായി. ഫിലിപ്പിന്റെ പക്ഷത്തിനുവേണ്ടി വാദിച്ചിരുന്ന ഏഥന്‍സിലെ മറ്റൊരു വാഗ്മിയും രാഷ്ട്രീയക്കാരനുമായ എസ്കിനീസിനെ (Aeschines) കുറ്റപ്പെടുത്തിക്കൊണ്ട് ബി.സി. 343-ല്‍ ഡെമോസ്തനിസ് നടത്തിയതാണ് ''ഓണ്‍ ദ് ഫാള്‍സ് ലെഗേഷന്‍(On the False Legation)'' എന്ന പ്രസംഗം. ഏഥന്‍സും തീബ്സും പരമ്പരാഗത ശത്രുരാജ്യങ്ങളായിരുന്നു. എന്നാല്‍ ഫിലിപ്പിനെതിരായി യുദ്ധം ചെയ്യുന്ന കാര്യത്തില്‍ അവരെ എകോപിപ്പിക്കുന്നതില്‍ വിജയം നേടുവാന്‍ ദീര്‍ഘകാലത്തെ ശ്രമഫലമായി ഡെമോസ്തനിസിനു കഴിഞ്ഞു. എങ്കിലും ഫിലിപ്പിനെ പരാജയപ്പെടുത്തുകയെന്ന നിഗൂഢാഭിലാഷം ഫലവത്താക്കുവാന്‍ ഡെമോസ്തനിസിനു സാധിച്ചില്ല. ബി.സി. 338-ലെ കെയ്റോണിയ യുദ്ധത്തില്‍ ഫിലിപ്പ് ഗ്രീക്കുകാരെ പരിതാപകരമായി പരാജയപ്പെടുത്തി.
[[Image:Demostanis.png|200px|left|thumb|ഡെമോസ്തനിസ്]]
[[Image:Demostanis.png|200px|left|thumb|ഡെമോസ്തനിസ്]]
ഫിലിപ്പിന്റെ മരണ (ബി.സി. 336)ശേഷം ഭരണാധികാരിയായിത്തീര്‍ന്ന പുത്രന്‍ അലക്സാര്‍ ചക്രവര്‍ത്തിയുടെ കാലത്തും മാസിഡോണിയക്കാര്‍ക്കെതിരായുള്ള പടനീക്കം ഡെമോസ്തനിസ് ഉപേക്ഷിച്ചിരുന്നില്ല. ഏഥന്‍സിനുവേണ്ടി നടത്തിയ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഡെമോസ്തനിസിന്റെ അനുയായികള്‍ സ്വര്‍ണകിരീടം നല്‍കി ഇദ്ദേഹത്തെ ആദരിക്കാന്‍ ഒരുങ്ങിയപ്പോള്‍, എസ്കിനീസിന്റെ നേതൃത്വത്തില്‍ ഇതിനെതിരായ പ്രവര്‍ത്തനം തലപൊക്കി. ഇതിനെത്തുടര്‍ന്ന് ഡെമോസ്തനിസ് തന്റെ രാഷ്ട്രീയവും സൈനികവുമായ നിലപാട് ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗമാണ് ഓണ്‍ ദ് ക്രൗണ്‍ (ബി.സി. 330). ഇത് ഇദ്ദേഹത്തിന്റെ അതിപ്രശസ്ത പ്രസംഗമായി പരിഗണിക്കപ്പെടുന്നു.

ഗവണ്‍മെന്റുവക പണം തട്ടിയെടുത്തു എന്ന ഒരു ആക്ഷേപവുമായി ബന്ധപ്പെടുത്തി അലക്സാറുടെ അനുയായികളിലൊരാള്‍ ഡെമോസ്തനിസിനെ കടുത്ത ആരോപണത്തില്‍ കുടുക്കി. കുറ്റം ചുമത്തപ്പെട്ട ഡെമോസ്തനിസ് ശിക്ഷയ്ക്കു വിധിക്കപ്പെടുകയും തടവിലാക്കപ്പെടുകയുമുായി. എന്നാല്‍ തടവില്‍ നിന്നു രക്ഷപ്പെട്ട് ഇദ്ദേഹം ഏഥന്‍സില്‍നിന്നും പലായനം ചെയ്തു. കുറേക്കാലം കഴിഞ്ഞ്, അലക്സാര്‍ മരണമടഞ്ഞതിനുശേഷം (ബി.സി. 323), മാസിഡോണിയക്കാരെ പരാജയപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയില്‍ അതിനു നേതൃത്വം നല്‍കാനായി ഏഥന്‍സുകാര്‍ ഡെമോസ്തനിസിനെ തിരികെ വിളിച്ചപ്പോള്‍ മാത്രമാണ് ഇദ്ദേഹത്തിനു മടങ്ങിയെത്താന്‍ സാധിച്ചത്. എന്നാല്‍ അലക്സാര്‍ക്കുശേഷം അധികാരത്തിലേറിയ ആന്റിപേറ്റര്‍ ഈ ഉദ്യമത്തെ ശക്തിയായി നേരിട്ടു പരാജയപ്പെടുത്തി. സ്വന്തം നിലനില്‍പ്പ് പ്രശ്നമായിത്തീര്‍ന്നപ്പോള്‍ ഡെമോസ്തനിസ് കലൗറിയ (Calauria) എന്ന ദ്വീപിലേക്ക് പലായനം ചെയ്തു. പിന്തുടര്‍ന്നുവന്ന മാസിഡോണിയന്‍ സേനയ്ക്കു പിടികൊടുക്കുകയോ കീഴടങ്ങുകയോ ചെയ്യാതെ, ആത്മാഭിമാനം സംരക്ഷിക്കുവാന്‍ വിേ ഇദ്ദേഹം ബി.സി. 322 ഒ. 12-ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
+
ഗവണ്‍മെന്റുവക പണം തട്ടിയെടുത്തു എന്ന ഒരു ആക്ഷേപവുമായി ബന്ധപ്പെടുത്തി അലക് സാണ്ടറുടെ അനുയായികളിലൊരാള്‍ ഡെമോസ്തനിസിനെ കടുത്ത ആരോപണത്തില്‍ കുടുക്കി. കുറ്റം ചുമത്തപ്പെട്ട ഡെമോസ്തനിസ് ശിക്ഷയ്ക്കു വിധിക്കപ്പെടുകയും തടവിലാക്കപ്പെടുകയുമുണ്ടായി. എന്നാല്‍ തടവില്‍ നിന്നു രക്ഷപ്പെട്ട് ഇദ്ദേഹം ഏഥന്‍സില്‍നിന്നും പലായനം ചെയ്തു. കുറേക്കാലം കഴിഞ്ഞ്, അലക് സാണ്ടര്‍ മരണമടഞ്ഞതിനുശേഷം (ബി.സി. 323), മാസിഡോണിയക്കാരെ പരാജയപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയില്‍ അതിനു നേതൃത്വം നല്‍കാനായി ഏഥന്‍സുകാര്‍ ഡെമോസ്തനിസിനെ തിരികെ വിളിച്ചപ്പോള്‍ മാത്രമാണ് ഇദ്ദേഹത്തിനു മടങ്ങിയെത്താന്‍ സാധിച്ചത്. എന്നാല്‍ അലക് സാണ്ടര്‍ക്കുശേഷം അധികാരത്തിലേറിയ ആന്റിപേറ്റര്‍ ഈ ഉദ്യമത്തെ ശക്തിയായി നേരിട്ടു പരാജയപ്പെടുത്തി. സ്വന്തം നിലനില്‍പ്പ് പ്രശ്നമായിത്തീര്‍ന്നപ്പോള്‍ ഡെമോസ്തനിസ് കലൗറിയ (Calauria) എന്ന ദ്വീപിലേക്ക് പലായനം ചെയ്തു. പിന്തുടര്‍ന്നുവന്ന മാസിഡോണിയന്‍ സേനയ്ക്കു പിടികൊടുക്കുകയോ കീഴടങ്ങുകയോ ചെയ്യാതെ, ആത്മാഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടി ഇദ്ദേഹം ബി.സി. 322 ഒ. 12-ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

Current revision as of 05:20, 23 ഡിസംബര്‍ 2008

ഡെമോസ്തനിസ് (ബി.സി. 384-322)

Demosthenes

പ്രാചീന ഗ്രീസിലെ പ്രശസ്തനായ വാഗ്മിയും രാജ്യതന്ത്രജ്ഞനും. ധനികനായ ഒരു ആയുധ നിര്‍മാതാവിന്റെ മകനായി ഇദ്ദേഹം ബി.സി. 384-ല്‍ ഏഥന്‍സില്‍ ജനിച്ചു. ഡെമോസ്തനിസിന് ഏഴു വയസ്സു പ്രായമെത്തിയപ്പോള്‍ പിതാവു മരണമടഞ്ഞു. മറ്റു രക്ഷാകര്‍ത്താക്കളുടെ സംരക്ഷണത്തിലായിരുന്നു തുടര്‍ന്നുള്ള ജീവിതം. ഡെമോസ്തനിസിന് പൈതൃകമായി ലഭിച്ചിരുന്ന സ്വത്ത് അവര്‍ കയ്യടക്കി. ഇതു വീണ്ടെടുക്കാനായി ഡെമോസ്തനിസ് സ്വയം കേസുകള്‍ വാദിച്ചു. ഇതിന്റെ വിജയത്തിനുവേണ്ടി പ്രസംഗകല അഭ്യസിച്ച് പ്രത്യേക പ്രാവീണ്യം നേടി. പില്ക്കാലത്ത് വാഗ്മിയെന്ന നിലയില്‍ പ്രശസ്തനായതിന്റെ തുടക്കം ഇതില്‍ നിന്നായിരുന്നു. അക്കാലത്ത് സാധാരണമായിരുന്ന കായികവിദ്യാഭ്യാസം നേടുന്നതിന് ഇദ്ദേഹത്തിന്റെ ദുര്‍ബലമായ ശരീരപ്രകൃതി തടസ്സമായി നിന്നു. പ്രസംഗകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഡെമോസ്തനിസിന് ഈ സാഹചര്യം പ്രേരണ നല്‍കി. ഗ്രീസിലെ പ്രസിദ്ധ വാഗ്മിയായിരുന്ന ഇസേയസില്‍ (Isaeus) നിന്നായിരുന്നു ഇദ്ദേഹം പ്രസംഗകലയില്‍ പരിശീലനം നേടിയത്. പ്രസംഗത്തില്‍ നൈപുണ്യം നേടാനായി കടല്‍ക്കരയില്‍ച്ചെന്ന് തിരമാലകളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗം നടത്തി പരിശീലിച്ചുവെന്നും സംസാരശേഷിയിലുള്ള വൈകല്യം സുഗമമായ വാഗ്ധോരണിക്കു തടസ്സം സൃഷ്ടിക്കുന്നതു പരിഹരിക്കാനായി വായില്‍ കല്ലുകളിട്ടുകൊണ്ടും, അത്യുച്ചത്തില്‍ ശബ്ദിച്ചുകൊണ്ടും പരിശീലനം നടത്തിയിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രസംഗപരിശീലനത്തെപ്പറ്റി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സ്വയം കേസുവാദിച്ചതിലൂടെ നിയമകാര്യങ്ങളിലും കേസുവിസ്താരത്തിലും ഇദ്ദേഹം വൈദഗ്ധ്യം നേടി. ഇതോടെ മറ്റുള്ളവര്‍ക്കുവേണ്ടി കേസു നടത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ക്രമേണ പൊതുപ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഏഥന്‍സിലെ സാമ്പത്തിക-സൈനിക നയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ബി.സി. 355-ഓടുകൂടി ഡെമോസ്തനിസ് രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങി. മാസിഡോണിയയിലെ രാജാവായ ഫിലിപ്പ് II-ല്‍ നിന്നും ഗ്രീസിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതോടെ ഡെമോസ്തനിസ് നാടൊട്ടുക്ക് പ്രസംഗിച്ചുനടന്ന് ജനങ്ങളെ ഫിലിപ്പിനെതിരായി അണിനിരത്താന്‍ പ്രേരിപ്പിക്കുകയും സൈനിക തയ്യാറെടുപ്പുകള്‍ക്ക് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഫിലിപ്പിക്സ് (ബി.സി. 352/351-40) ഒളിന്തിയാക്സ് (ബി.സി. 349) എന്നീ പേരുകളില്‍ പ്രസിദ്ധി നേടിയ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഫിലിപ്പിനെതിരായി ഗ്രീക്കുകാരെ രംഗത്തിറക്കാനുദ്ദേശിച്ചുള്ളവയായിരുന്നു. ഏഥന്‍സുമായി സഖ്യത്തിലായിരുന്ന ഒളിന്തസ് നഗരത്തെ ഫിലിപ്പ് ആക്രമിച്ചപ്പോള്‍ നടത്തിയ പ്രസംഗമാണ് ഒളിന്തിയാക്സ്. ഫിലിപ്പുമായി സമാധാന ചര്‍ച്ചയില്‍ ഡെമോസ്തനിസ് ഏര്‍പ്പെടുകയുണ്ടായി. ഫിലിപ്പിന്റെ പക്ഷത്തിനുവേണ്ടി വാദിച്ചിരുന്ന ഏഥന്‍സിലെ മറ്റൊരു വാഗ്മിയും രാഷ്ട്രീയക്കാരനുമായ എസ്കിനീസിനെ (Aeschines) കുറ്റപ്പെടുത്തിക്കൊണ്ട് ബി.സി. 343-ല്‍ ഡെമോസ്തനിസ് നടത്തിയതാണ് ഓണ്‍ ദ് ഫാള്‍സ് ലെഗേഷന്‍(On the False Legation) എന്ന പ്രസംഗം. ഏഥന്‍സും തീബ്സും പരമ്പരാഗത ശത്രുരാജ്യങ്ങളായിരുന്നു. എന്നാല്‍ ഫിലിപ്പിനെതിരായി യുദ്ധം ചെയ്യുന്ന കാര്യത്തില്‍ അവരെ എകോപിപ്പിക്കുന്നതില്‍ വിജയം നേടുവാന്‍ ദീര്‍ഘകാലത്തെ ശ്രമഫലമായി ഡെമോസ്തനിസിനു കഴിഞ്ഞു. എങ്കിലും ഫിലിപ്പിനെ പരാജയപ്പെടുത്തുകയെന്ന നിഗൂഢാഭിലാഷം ഫലവത്താക്കുവാന്‍ ഡെമോസ്തനിസിനു സാധിച്ചില്ല. ബി.സി. 338-ലെ കെയ്റോണിയ യുദ്ധത്തില്‍ ഫിലിപ്പ് ഗ്രീക്കുകാരെ പരിതാപകരമായി പരാജയപ്പെടുത്തി.

ഡെമോസ്തനിസ്

ഫിലിപ്പിന്റെ മരണ (ബി.സി. 336)ശേഷം ഭരണാധികാരിയായിത്തീര്‍ന്ന പുത്രന്‍ അലക്സാര്‍ ചക്രവര്‍ത്തിയുടെ കാലത്തും മാസിഡോണിയക്കാര്‍ക്കെതിരായുള്ള പടനീക്കം ഡെമോസ്തനിസ് ഉപേക്ഷിച്ചിരുന്നില്ല. ഏഥന്‍സിനുവേണ്ടി നടത്തിയ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഡെമോസ്തനിസിന്റെ അനുയായികള്‍ സ്വര്‍ണകിരീടം നല്‍കി ഇദ്ദേഹത്തെ ആദരിക്കാന്‍ ഒരുങ്ങിയപ്പോള്‍, എസ്കിനീസിന്റെ നേതൃത്വത്തില്‍ ഇതിനെതിരായ പ്രവര്‍ത്തനം തലപൊക്കി. ഇതിനെത്തുടര്‍ന്ന് ഡെമോസ്തനിസ് തന്റെ രാഷ്ട്രീയവും സൈനികവുമായ നിലപാട് ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗമാണ് ഓണ്‍ ദ് ക്രൗണ്‍ (ബി.സി. 330). ഇത് ഇദ്ദേഹത്തിന്റെ അതിപ്രശസ്ത പ്രസംഗമായി പരിഗണിക്കപ്പെടുന്നു.

ഗവണ്‍മെന്റുവക പണം തട്ടിയെടുത്തു എന്ന ഒരു ആക്ഷേപവുമായി ബന്ധപ്പെടുത്തി അലക് സാണ്ടറുടെ അനുയായികളിലൊരാള്‍ ഡെമോസ്തനിസിനെ കടുത്ത ആരോപണത്തില്‍ കുടുക്കി. കുറ്റം ചുമത്തപ്പെട്ട ഡെമോസ്തനിസ് ശിക്ഷയ്ക്കു വിധിക്കപ്പെടുകയും തടവിലാക്കപ്പെടുകയുമുണ്ടായി. എന്നാല്‍ തടവില്‍ നിന്നു രക്ഷപ്പെട്ട് ഇദ്ദേഹം ഏഥന്‍സില്‍നിന്നും പലായനം ചെയ്തു. കുറേക്കാലം കഴിഞ്ഞ്, അലക് സാണ്ടര്‍ മരണമടഞ്ഞതിനുശേഷം (ബി.സി. 323), മാസിഡോണിയക്കാരെ പരാജയപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയില്‍ അതിനു നേതൃത്വം നല്‍കാനായി ഏഥന്‍സുകാര്‍ ഡെമോസ്തനിസിനെ തിരികെ വിളിച്ചപ്പോള്‍ മാത്രമാണ് ഇദ്ദേഹത്തിനു മടങ്ങിയെത്താന്‍ സാധിച്ചത്. എന്നാല്‍ അലക് സാണ്ടര്‍ക്കുശേഷം അധികാരത്തിലേറിയ ആന്റിപേറ്റര്‍ ഈ ഉദ്യമത്തെ ശക്തിയായി നേരിട്ടു പരാജയപ്പെടുത്തി. സ്വന്തം നിലനില്‍പ്പ് പ്രശ്നമായിത്തീര്‍ന്നപ്പോള്‍ ഡെമോസ്തനിസ് കലൗറിയ (Calauria) എന്ന ദ്വീപിലേക്ക് പലായനം ചെയ്തു. പിന്തുടര്‍ന്നുവന്ന മാസിഡോണിയന്‍ സേനയ്ക്കു പിടികൊടുക്കുകയോ കീഴടങ്ങുകയോ ചെയ്യാതെ, ആത്മാഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടി ഇദ്ദേഹം ബി.സി. 322 ഒ. 12-ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍