This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെമൂത്, ചാള്‍സ് (1883 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡെമൂത്, ചാള്‍സ് (1883 - 1935))
 
വരി 3: വരി 3:
അമേരിക്കന്‍ ചിത്രകാരന്‍. 1883 ന. 8-ന് ലങ്കാസ്റ്ററില്‍ ജനിച്ചു. ചെറുപ്പം മുതല്‍ ചിത്രകല സ്വയം പഠിച്ചു. 1905 മുതല്‍ 13 വരെപെന്‍സില്‍വാനിയ അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്ട്സില്‍ പഠനം നടത്തി. ഇതിനിടയ്ക്ക് 1907 മുതല്‍ ഒരു വര്‍ഷം യൂറോപ്പ് സന്ദര്‍ശിക്കുകയും നിയോ-ഇംപ്രഷനിസ്റ്റുകളുടേയും ക്യൂബിസ്റ്റുകളുടേയും രചനാശൈലി മനസ്സിലാക്കുകയും ചെയ്തു. അമേരിക്കയില്‍ ക്യൂബിസ്റ്റ് ശൈലി അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഹാഗ് ബ്രെക്കന്റിഡ്ജില്‍ നിന്നും നിശ്ചലചിത്രരചന സ്വായത്തമാക്കിയ ഇദ്ദേഹം ആ രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പൂക്കളേയും നിശ്ചലജീവിത ദൃശ്യങ്ങളേയും അധികരിച്ചുള്ള ഇദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധേയങ്ങളാണ്.  

-
[[Image:Demuth charles-1.png|200px|left|thumb|ചാള്‍സ് ഡെമൂതിന്റെ ഒരു പെയിന്റിംഗ്]]
+
[[Image:Demuth charles-1.png|150px|left|thumb|ചാള്‍സ് ഡെമൂതിന്റെ ഒരു പെയിന്റിംഗ്]]
ആദ്യകാലത്ത് ജലച്ചായത്തിലും പിന്നീട് എണ്ണച്ചായത്തിലുമായിരുന്നു ചിത്രങ്ങള്‍ വരച്ചത്. ചിത്രങ്ങളുടെ തലക്കെട്ടുകളില്‍ മിക്കപ്പോഴും വിരുദ്ധോക്തി പ്രയോഗിക്കുക പതിവായിരുന്നു. ''ഫോര്‍ ടൂ ഫാക്ടറി ചിമ്മിനീസ്'' ഒരുദാഹരണം. ഇദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ ചിത്രം ''ഐ സാ ദ് ഫിഗര്‍ ഫൈവ് ഇന്‍ ഗോള്‍ഡ്'' (1928) ആണ്. ബല്‍സാക്, ഹെന്‍ട്രി ജെയിംസ്, സോള, പോ എന്നിവര്‍ക്കുവേണ്ടി ഡെമൂത് വരച്ച ഇല്ലസ്ട്രേഷനുകള്‍ വിശ്വപ്രസിദ്ധമാണ്. തന്റെ വിരുദ്ധോക്തിപരമായ ജീവിതവീക്ഷണം വെളിപ്പെടുത്തുന്ന ഒരു നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട് അസുരെ അസേര്‍ഡ് (1913). 1935 ഒ. 23-ന് ലങ്കാസ്റ്ററില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 05:30, 23 ഡിസംബര്‍ 2008

ഡെമൂത്, ചാള്‍സ് (1883 - 1935)

Demuth,Charles

അമേരിക്കന്‍ ചിത്രകാരന്‍. 1883 ന. 8-ന് ലങ്കാസ്റ്ററില്‍ ജനിച്ചു. ചെറുപ്പം മുതല്‍ ചിത്രകല സ്വയം പഠിച്ചു. 1905 മുതല്‍ 13 വരെപെന്‍സില്‍വാനിയ അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്ട്സില്‍ പഠനം നടത്തി. ഇതിനിടയ്ക്ക് 1907 മുതല്‍ ഒരു വര്‍ഷം യൂറോപ്പ് സന്ദര്‍ശിക്കുകയും നിയോ-ഇംപ്രഷനിസ്റ്റുകളുടേയും ക്യൂബിസ്റ്റുകളുടേയും രചനാശൈലി മനസ്സിലാക്കുകയും ചെയ്തു. അമേരിക്കയില്‍ ക്യൂബിസ്റ്റ് ശൈലി അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഹാഗ് ബ്രെക്കന്റിഡ്ജില്‍ നിന്നും നിശ്ചലചിത്രരചന സ്വായത്തമാക്കിയ ഇദ്ദേഹം ആ രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പൂക്കളേയും നിശ്ചലജീവിത ദൃശ്യങ്ങളേയും അധികരിച്ചുള്ള ഇദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധേയങ്ങളാണ്.

ചാള്‍സ് ഡെമൂതിന്റെ ഒരു പെയിന്റിംഗ്

ആദ്യകാലത്ത് ജലച്ചായത്തിലും പിന്നീട് എണ്ണച്ചായത്തിലുമായിരുന്നു ചിത്രങ്ങള്‍ വരച്ചത്. ചിത്രങ്ങളുടെ തലക്കെട്ടുകളില്‍ മിക്കപ്പോഴും വിരുദ്ധോക്തി പ്രയോഗിക്കുക പതിവായിരുന്നു. ഫോര്‍ ടൂ ഫാക്ടറി ചിമ്മിനീസ് ഒരുദാഹരണം. ഇദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ ചിത്രം ഐ സാ ദ് ഫിഗര്‍ ഫൈവ് ഇന്‍ ഗോള്‍ഡ് (1928) ആണ്. ബല്‍സാക്, ഹെന്‍ട്രി ജെയിംസ്, സോള, പോ എന്നിവര്‍ക്കുവേണ്ടി ഡെമൂത് വരച്ച ഇല്ലസ്ട്രേഷനുകള്‍ വിശ്വപ്രസിദ്ധമാണ്. തന്റെ വിരുദ്ധോക്തിപരമായ ജീവിതവീക്ഷണം വെളിപ്പെടുത്തുന്ന ഒരു നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട് അസുരെ അസേര്‍ഡ് (1913). 1935 ഒ. 23-ന് ലങ്കാസ്റ്ററില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍