This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൂമാ, അലക്സാണ്ടര്‍ (ഫില്‍) (1824 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡൂമാ, അലക്സാണ്ടര്‍ (ഫില്‍) (1824 - 95))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റും. 1824 ജൂല. 27-ന് പാരിസില്‍ ജനിച്ച ഇദ്ദേഹം സുപ്രസിദ്ധ ഫ്രെഞ്ച് സാഹിത്യകാരനായ അലക്സാണ്ടര്‍ ഡൂമാ (1802-70)യുടെ പുത്രനാണ്. ഒരേ പേരുകാരായ പിതാവിനേയും പുത്രനേയും തിരിച്ചറിയുന്നതിനു വേണ്ടി അച്ഛന്റെ പേരിനോടൊപ്പം പിയെ (Pere-പിതാവ്) എന്നും മകന്റെ പേരിനോടൊപ്പം ഫില്‍ (Fils- പുത്രന്‍) എന്നും ചേര്‍ക്കാറുണ്ട്. അപഥസഞ്ചാരത്തില്‍ തത്പരനായിരുന്ന  

-
[[Image:Duma Alaxander fils.png|200px|left|thumb|അലക്സാണ്ടര്‍ ഡൂമാ (ഫില്‍)]]
+
[[Image:Duma Alexander fils.png|200px|left|thumb|അലക്സാണ്ടര്‍ ഡൂമാ (ഫില്‍)]]
പിതാവിന് അതിന്റെ ഭാഗമായുണ്ടായ ഒരു ബന്ധത്തില്‍ പിറന്ന പുത്രനായിരുന്നു അലക്സാണ്ടര്‍ ഡൂമാ (ഫില്‍). ഇക്കാര്യം പറഞ്ഞ് സഹപാഠികള്‍ സദാ പരിഹസിച്ചിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ ബാല്യകാലം ദുഃഖപൂര്‍ണമായിത്തീര്‍ന്നു. പിതാവിന്റെ ചെയ്തികളോടുള്ള കടുത്ത എതിര്‍പ്പുകാരണം സ്വന്തം കൃതികളില്‍ എന്നും ധര്‍മപ്രബോധനപരമായ പ്രതിപാദ്യങ്ങള്‍ക്കും ശൈലിക്കും പ്രാധാന്യം നല്‍കി. ''പീയ്യെ ദെ ജ്യൂനെസെ'' (യൗവനപാപങ്ങള്‍, 1847) എന്ന കാവ്യകൃതിയുമായാണ് സാഹിത്യവേദിയില്‍ തുടക്കം കുറിച്ചത്. 1848-ല്‍ കാമിലെ എന്ന പ്രഥമനോവല്‍ പ്രസിദ്ധീകരിച്ചു. നാലുവര്‍ഷത്തിനുശേഷം ഇതിന്റെ നാടകരൂപവും ആസ്വാദകരുടെ മുന്നിലെത്തി. ഇതില്‍ രാജകൊട്ടാരത്തിലെ ഒരു ദാസിയുടെ കഥ പറയുന്നു. സ്വകാമുകന്റെ നന്മയ്ക്കായി ത്യാഗം ചെയ്യുന്ന അവളുടെ അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. (അരങ്ങത്തവതരിപ്പിച്ചപ്പോള്‍ സാറാ ബേണ്‍ഹാര്‍ഡ്റ്റും, ചലച്ചിത്രമാക്കിയപ്പോള്‍ ഗ്രെറ്റാ ഗാര്‍ബോയും കാമിലെയിലെ അഭിനയത്തിലൂടെ പ്രശസ്തി നേടി.) ഡൂമായ്ക്കു നാടകരംഗത്ത് സ്വന്തം സ്ഥാനമുറപ്പിക്കാന്‍ ഈ കൃതി ഏറെ സഹായകമായി.

[[Image:Duma Alexander fils.png|200px|left|thumb|ല ക്വെസ്ച്യന്‍ഡ് ആര്‍ജെന്റിലെ ഒരു രംഗം]]
+
[[Image:Duma Alexander fils1.png|200px|right|thumb|ല ക്വെസ്ച്യന്‍ഡ് ആര്‍ജെന്റിലെ ഒരു രംഗം]]
ഡൂമാ തുടര്‍ന്നും നോവലുകള്‍ എഴുതിയിരുന്നെങ്കിലും നാടകങ്ങളുടെ പേരിലാണ് കൂടുതല്‍ വിജയിച്ചത്. ആദ്യനാടകമായ ''കാമിലെ, ലെ ഡെമി-മോന്‍ഡെ (1855), ല ക്വെസ്ച്യന്‍ഡ് ആര്‍ജെന്റ് (1857), ലെ ഫില്‍ നാച്വെറല്‍ (1858), ഫ്രാന്‍സിലോന്‍ (1887)'' എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യനാടകങ്ങള്‍. ''ലെ ഡെമി മൊന്‍ഡേ''യില്‍ അധഃസ്ഥിതരായി കഴിയുന്നതില്‍ അതൃപ്തി കാട്ടാത്ത സ്ത്രീവര്‍ഗം നാടകകൃത്തിന്റെ ശകാരത്തിനു പാത്രീഭവിക്കുന്നു. അത്യാഗ്രഹികളായ പണമിടപാടുകാരുടെ നേരെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളയയ്ക്കുന്നു ''ല ക്വെസ്ച്യന്‍ഡ് ആര്‍ജെന്റ്''. ഫ്രാന്‍സിലോനില്‍ ദാമ്പത്യത്തിലെ വിശ്വസ്തത, ഭാര്യമാര്‍ പാലിക്കേതുപോലെ തന്നെ അനുഷ്ഠിക്കുവാന്‍ ഭര്‍ത്താക്കന്മാരും ബാധ്യസ്ഥരാണെന്ന യാഥാര്‍ഥ്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഇദ്ദേഹത്തിന്റെ നാടകങ്ങളിലെല്ലാം ജീവിതത്തിന്റെ യഥാതഥ ചിത്രീകരണം കാണാം.

പിതാവിന്റെ കുത്തഴിഞ്ഞ ജീവിതശൈലി ഒരിക്കലും പൊറുക്കാന്‍ കഴിയാതിരുന്ന ഡൂമാ ജീവിതത്തിലും രചനകളിലും ധാര്‍മികതയ്ക്കു മുന്‍തൂക്കം നല്‍കി. 1874-ല്‍ ഫ്രഞ്ച് അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഡൂമാ 1895 ന. 27-ന് മര്‍ലിലെ റോയിയില്‍ അന്തരിച്ചു.

Current revision as of 06:10, 29 ഡിസംബര്‍ 2008

ഡൂമാ, അലക്സാണ്ടര്‍ (ഫില്‍) (1824 - 95)

Dumas,Alexandre

ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റും. 1824 ജൂല. 27-ന് പാരിസില്‍ ജനിച്ച ഇദ്ദേഹം സുപ്രസിദ്ധ ഫ്രെഞ്ച് സാഹിത്യകാരനായ അലക്സാണ്ടര്‍ ഡൂമാ (1802-70)യുടെ പുത്രനാണ്. ഒരേ പേരുകാരായ പിതാവിനേയും പുത്രനേയും തിരിച്ചറിയുന്നതിനു വേണ്ടി അച്ഛന്റെ പേരിനോടൊപ്പം പിയെ (Pere-പിതാവ്) എന്നും മകന്റെ പേരിനോടൊപ്പം ഫില്‍ (Fils- പുത്രന്‍) എന്നും ചേര്‍ക്കാറുണ്ട്. അപഥസഞ്ചാരത്തില്‍ തത്പരനായിരുന്ന

അലക്സാണ്ടര്‍ ഡൂമാ (ഫില്‍)

പിതാവിന് അതിന്റെ ഭാഗമായുണ്ടായ ഒരു ബന്ധത്തില്‍ പിറന്ന പുത്രനായിരുന്നു അലക്സാണ്ടര്‍ ഡൂമാ (ഫില്‍). ഇക്കാര്യം പറഞ്ഞ് സഹപാഠികള്‍ സദാ പരിഹസിച്ചിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ ബാല്യകാലം ദുഃഖപൂര്‍ണമായിത്തീര്‍ന്നു. പിതാവിന്റെ ചെയ്തികളോടുള്ള കടുത്ത എതിര്‍പ്പുകാരണം സ്വന്തം കൃതികളില്‍ എന്നും ധര്‍മപ്രബോധനപരമായ പ്രതിപാദ്യങ്ങള്‍ക്കും ശൈലിക്കും പ്രാധാന്യം നല്‍കി. പീയ്യെ ദെ ജ്യൂനെസെ (യൗവനപാപങ്ങള്‍, 1847) എന്ന കാവ്യകൃതിയുമായാണ് സാഹിത്യവേദിയില്‍ തുടക്കം കുറിച്ചത്. 1848-ല്‍ കാമിലെ എന്ന പ്രഥമനോവല്‍ പ്രസിദ്ധീകരിച്ചു. നാലുവര്‍ഷത്തിനുശേഷം ഇതിന്റെ നാടകരൂപവും ആസ്വാദകരുടെ മുന്നിലെത്തി. ഇതില്‍ രാജകൊട്ടാരത്തിലെ ഒരു ദാസിയുടെ കഥ പറയുന്നു. സ്വകാമുകന്റെ നന്മയ്ക്കായി ത്യാഗം ചെയ്യുന്ന അവളുടെ അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. (അരങ്ങത്തവതരിപ്പിച്ചപ്പോള്‍ സാറാ ബേണ്‍ഹാര്‍ഡ്റ്റും, ചലച്ചിത്രമാക്കിയപ്പോള്‍ ഗ്രെറ്റാ ഗാര്‍ബോയും കാമിലെയിലെ അഭിനയത്തിലൂടെ പ്രശസ്തി നേടി.) ഡൂമായ്ക്കു നാടകരംഗത്ത് സ്വന്തം സ്ഥാനമുറപ്പിക്കാന്‍ ഈ കൃതി ഏറെ സഹായകമായി.

ല ക്വെസ്ച്യന്‍ഡ് ആര്‍ജെന്റിലെ ഒരു രംഗം

ഡൂമാ തുടര്‍ന്നും നോവലുകള്‍ എഴുതിയിരുന്നെങ്കിലും നാടകങ്ങളുടെ പേരിലാണ് കൂടുതല്‍ വിജയിച്ചത്. ആദ്യനാടകമായ കാമിലെ, ലെ ഡെമി-മോന്‍ഡെ (1855), ല ക്വെസ്ച്യന്‍ഡ് ആര്‍ജെന്റ് (1857), ലെ ഫില്‍ നാച്വെറല്‍ (1858), ഫ്രാന്‍സിലോന്‍ (1887) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യനാടകങ്ങള്‍. ലെ ഡെമി മൊന്‍ഡേയില്‍ അധഃസ്ഥിതരായി കഴിയുന്നതില്‍ അതൃപ്തി കാട്ടാത്ത സ്ത്രീവര്‍ഗം നാടകകൃത്തിന്റെ ശകാരത്തിനു പാത്രീഭവിക്കുന്നു. അത്യാഗ്രഹികളായ പണമിടപാടുകാരുടെ നേരെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളയയ്ക്കുന്നു ല ക്വെസ്ച്യന്‍ഡ് ആര്‍ജെന്റ്. ഫ്രാന്‍സിലോനില്‍ ദാമ്പത്യത്തിലെ വിശ്വസ്തത, ഭാര്യമാര്‍ പാലിക്കേതുപോലെ തന്നെ അനുഷ്ഠിക്കുവാന്‍ ഭര്‍ത്താക്കന്മാരും ബാധ്യസ്ഥരാണെന്ന യാഥാര്‍ഥ്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഇദ്ദേഹത്തിന്റെ നാടകങ്ങളിലെല്ലാം ജീവിതത്തിന്റെ യഥാതഥ ചിത്രീകരണം കാണാം.

പിതാവിന്റെ കുത്തഴിഞ്ഞ ജീവിതശൈലി ഒരിക്കലും പൊറുക്കാന്‍ കഴിയാതിരുന്ന ഡൂമാ ജീവിതത്തിലും രചനകളിലും ധാര്‍മികതയ്ക്കു മുന്‍തൂക്കം നല്‍കി. 1874-ല്‍ ഫ്രഞ്ച് അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഡൂമാ 1895 ന. 27-ന് മര്‍ലിലെ റോയിയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍