This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൂബോസ്, റെനേ ജൂള്‍സ് (1901-1982)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡൂബോസ്, റെനേ ജൂള്‍സ് (1901-1982))
(ഡൂബോസ്, റെനേ ജൂള്‍സ് (1901-1982))
 
വരി 1: വരി 1:
=ഡൂബോസ്, റെനേ ജൂള്‍സ് (1901-1982)=
=ഡൂബോസ്, റെനേ ജൂള്‍സ് (1901-1982)=
Dubos,Rene Jules
Dubos,Rene Jules
-
അമേരിക്കന്‍ ബാക്ടീരിയോളജിസ്റ്റ്. ബാക്ടീരിയങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ആരോഗ്യ പരിപാലനത്തില്‍ പരിസ്ഥിതി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രധാനപ്പെട്ട പല പഠനങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ സെ ബ്രൈസില്‍ 1901 ഫെ. 20-ന് ജനിച്ചു. പാരിസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ അഗ്രോണമിയില്‍ നിന്നു ബിരുദം നേടിയശേഷം റോമിലെ അന്തര്‍ദേശീയ കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രു വര്‍ഷം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഗവേഷണ പഠനങ്ങള്‍ക്കായി യു.എസ്സിലേക്ക് പോയി (1924). 1927-ല്‍ റട്ഗര്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടര്‍ ബിരുദം നേടി. രുവര്‍ഷം ഹാവാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ ഔദ്യോഗിക ജീവിതം മുഴുവന്‍ റോക്ക് ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലാണ് (ന്യൂയോര്‍ക്ക്) ചെലവഴിച്ചത്.
+
 
 +
അമേരിക്കന്‍ ബാക്ടീരിയോളജിസ്റ്റ്. ബാക്ടീരിയങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ആരോഗ്യ പരിപാലനത്തില്‍ പരിസ്ഥിതി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രധാനപ്പെട്ട പല പഠനങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ സെ ബ്രൈസില്‍ 1901 ഫെ. 20-ന് ജനിച്ചു. പാരിസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ അഗ്രോണമിയില്‍ നിന്നു ബിരുദം നേടിയശേഷം റോമിലെ അന്തര്‍ദേശീയ കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഗവേഷണ പഠനങ്ങള്‍ക്കായി യു.എസ്സിലേക്ക് പോയി (1924). 1927-ല്‍ റട്ഗര്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടര്‍ ബിരുദം നേടി. രണ്ടുവര്‍ഷം ഹാവാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ ഔദ്യോഗിക ജീവിതം മുഴുവന്‍ റോക്ക് ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലാണ് (ന്യൂയോര്‍ക്ക്) ചെലവഴിച്ചത്.
[[Image:Dubos Rene Jules.png|200px|left|thumb|റെനേ ജൂള്‍സ് ഡൂബോസ്]]
[[Image:Dubos Rene Jules.png|200px|left|thumb|റെനേ ജൂള്‍സ് ഡൂബോസ്]]
-
ഒ. റ്റി. ആവ്രിയുമായി ചേര്‍ന്ന് ഇദ്ദേഹം നടത്തിയ ഗവേഷണങ്ങളുടെ ഫലമായി മനുഷ്യരില്‍ ശ്വാസകോശവീക്കത്തിനിടയാക്കുന്ന ന്യൂമോകോക്കൈ ടൈപ്പ് കകക ബാക്ടീരിയങ്ങളിലെ പോളിസാക്കറൈഡുകളെ വിഘടിക്കുവാന്‍ കഴിവുള്ള ബാക്ടീരിയത്തിനെ മണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞു (1930). ഈ ബാക്ടീരിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത എന്‍സൈം ന്യൂമോകോക്കസ് രോഗബാധയ്ക്ക് ഔഷധമാണെന്നും ഡൂബോസ് കണ്ടെത്തി. എന്നാല്‍ ബാക്ടീരിയങ്ങള്‍ക്കെതിരേ കൂടുതല്‍ ഫലപ്രദമായ സള്‍ഫാ മരുന്നുകള്‍ ഡോമാക്ക് ജെറാര്‍ഡ് എന്ന ശാസ്ത്രജ്ഞന്‍ കുപിടിച്ചതോടെ ഡൂബോസിന്റെ നേട്ടങ്ങളുടെ പ്രാധാന്യത്തിന് മങ്ങലുണ്ടായെങ്കിലും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ശാസ്ത്രലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. സ്ട്രെപ്റ്റോകോക്കൈ പോലെയുള്ള ഗ്രാം-അഗ്രാഹി (gram-ve) ബാക്ടീരിയങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള ടൈറോത്രിസിന്‍ (tyrothricin) എന്ന പദാര്‍ഥം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതാണ് (1939) ഡൂബോസിന്റെ ഏറ്റവും മികച്ച സംഭാവന. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് ടൈറോത്രിസിന്‍ ഫലപ്രദമായ ഔഷധമാണെങ്കിലും പ്രതികൂല പാര്‍ശ്വഫലം മൂലം വ്യാപകമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും വ്യാവസായികമായി ഉത്പാദിപ്പിക്കപ്പെട്ടതും ഉപയോഗത്തില്‍ വന്നതുമായ 'ആദ്യ ആന്റിബയോട്ടിക്' എന്ന സ്ഥാനം ടൈറോത്രിസിനുള്ളതാണ്. പില്‍ക്കാലത്ത് മറ്റ് ആന്റിബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കാനുതകുന്ന ബാക്ടീരിയങ്ങളെ മണ്ണില്‍ നിന്നു വേര്‍തിരിക്കാനും ഒടുവില്‍ സ്ട്രെപ്റ്റോമൈസിന്റെ കുപിടുത്തം വരെ എത്തിയ ഗവേഷണങ്ങള്‍ക്ക് പ്രചോദനമായതും ഡൂബോസിന്റെ പഠനങ്ങളാണ്.
+
ഒ. റ്റി. ആവ്രിയുമായി ചേര്‍ന്ന് ഇദ്ദേഹം നടത്തിയ ഗവേഷണങ്ങളുടെ ഫലമായി മനുഷ്യരില്‍ ശ്വാസകോശവീക്കത്തിനിടയാക്കുന്ന ന്യൂമോകോക്കൈ ടൈപ്പ് III ബാക്ടീരിയങ്ങളിലെ പോളിസാക്കറൈഡുകളെ വിഘടിക്കുവാന്‍ കഴിവുള്ള ബാക്ടീരിയത്തിനെ മണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞു (1930). ഈ ബാക്ടീരിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത എന്‍സൈം ന്യൂമോകോക്കസ് രോഗബാധയ്ക്ക് ഔഷധമാണെന്നും ഡൂബോസ് കണ്ടെത്തി. എന്നാല്‍ ബാക്ടീരിയങ്ങള്‍ക്കെതിരേ കൂടുതല്‍ ഫലപ്രദമായ സള്‍ഫാ മരുന്നുകള്‍ ഡോമാക്ക് ജെറാര്‍ഡ് എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചതോടെ ഡൂബോസിന്റെ നേട്ടങ്ങളുടെ പ്രാധാന്യത്തിന് മങ്ങലുണ്ടായെങ്കിലും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ശാസ്ത്രലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. സ്ട്രെപ്റ്റോകോക്കൈ പോലെയുള്ള ഗ്രാം-അഗ്രാഹി (gram-ve) ബാക്ടീരിയങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള ടൈറോത്രിസിന്‍ (tyrothricin) എന്ന പദാര്‍ഥം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതാണ് (1939) ഡൂബോസിന്റെ ഏറ്റവും മികച്ച സംഭാവന. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് ടൈറോത്രിസിന്‍ ഫലപ്രദമായ ഔഷധമാണെങ്കിലും പ്രതികൂല പാര്‍ശ്വഫലം മൂലം വ്യാപകമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും വ്യാവസായികമായി ഉത്പാദിപ്പിക്കപ്പെട്ടതും ഉപയോഗത്തില്‍ വന്നതുമായ 'ആദ്യ ആന്റിബയോട്ടിക്' എന്ന സ്ഥാനം ടൈറോത്രിസിനുള്ളതാണ്. പില്‍ക്കാലത്ത് മറ്റ് ആന്റിബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കാനുതകുന്ന ബാക്ടീരിയങ്ങളെ മണ്ണില്‍ നിന്നു വേര്‍തിരിക്കാനും ഒടുവില്‍ സ്ട്രെപ്റ്റോമൈസിന്റെ കണ്ടുപിടുത്തം വരെ എത്തിയ ഗവേഷണങ്ങള്‍ക്ക് പ്രചോദനമായതും ഡൂബോസിന്റെ പഠനങ്ങളാണ്.
സൂക്ഷ്മാണു ജീവശാസ്ത്രം, ശാസ്ത്രത്തിന്റെ ചരിത്രം, മനുഷ്യനും പരിസ്ഥിതിയും തുടങ്ങിയ വിഷയങ്ങളില്‍ അനവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.  
സൂക്ഷ്മാണു ജീവശാസ്ത്രം, ശാസ്ത്രത്തിന്റെ ചരിത്രം, മനുഷ്യനും പരിസ്ഥിതിയും തുടങ്ങിയ വിഷയങ്ങളില്‍ അനവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.  
1982 ഫെ. 20-ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അന്തരിച്ചു.
1982 ഫെ. 20-ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അന്തരിച്ചു.

Current revision as of 06:18, 29 ഡിസംബര്‍ 2008

ഡൂബോസ്, റെനേ ജൂള്‍സ് (1901-1982)

Dubos,Rene Jules

അമേരിക്കന്‍ ബാക്ടീരിയോളജിസ്റ്റ്. ബാക്ടീരിയങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ആരോഗ്യ പരിപാലനത്തില്‍ പരിസ്ഥിതി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രധാനപ്പെട്ട പല പഠനങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ സെ ബ്രൈസില്‍ 1901 ഫെ. 20-ന് ജനിച്ചു. പാരിസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ അഗ്രോണമിയില്‍ നിന്നു ബിരുദം നേടിയശേഷം റോമിലെ അന്തര്‍ദേശീയ കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഗവേഷണ പഠനങ്ങള്‍ക്കായി യു.എസ്സിലേക്ക് പോയി (1924). 1927-ല്‍ റട്ഗര്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടര്‍ ബിരുദം നേടി. രണ്ടുവര്‍ഷം ഹാവാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ ഔദ്യോഗിക ജീവിതം മുഴുവന്‍ റോക്ക് ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലാണ് (ന്യൂയോര്‍ക്ക്) ചെലവഴിച്ചത്.

റെനേ ജൂള്‍സ് ഡൂബോസ്

ഒ. റ്റി. ആവ്രിയുമായി ചേര്‍ന്ന് ഇദ്ദേഹം നടത്തിയ ഗവേഷണങ്ങളുടെ ഫലമായി മനുഷ്യരില്‍ ശ്വാസകോശവീക്കത്തിനിടയാക്കുന്ന ന്യൂമോകോക്കൈ ടൈപ്പ് III ബാക്ടീരിയങ്ങളിലെ പോളിസാക്കറൈഡുകളെ വിഘടിക്കുവാന്‍ കഴിവുള്ള ബാക്ടീരിയത്തിനെ മണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞു (1930). ഈ ബാക്ടീരിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത എന്‍സൈം ന്യൂമോകോക്കസ് രോഗബാധയ്ക്ക് ഔഷധമാണെന്നും ഡൂബോസ് കണ്ടെത്തി. എന്നാല്‍ ബാക്ടീരിയങ്ങള്‍ക്കെതിരേ കൂടുതല്‍ ഫലപ്രദമായ സള്‍ഫാ മരുന്നുകള്‍ ഡോമാക്ക് ജെറാര്‍ഡ് എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചതോടെ ഡൂബോസിന്റെ നേട്ടങ്ങളുടെ പ്രാധാന്യത്തിന് മങ്ങലുണ്ടായെങ്കിലും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ശാസ്ത്രലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. സ്ട്രെപ്റ്റോകോക്കൈ പോലെയുള്ള ഗ്രാം-അഗ്രാഹി (gram-ve) ബാക്ടീരിയങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള ടൈറോത്രിസിന്‍ (tyrothricin) എന്ന പദാര്‍ഥം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതാണ് (1939) ഡൂബോസിന്റെ ഏറ്റവും മികച്ച സംഭാവന. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് ടൈറോത്രിസിന്‍ ഫലപ്രദമായ ഔഷധമാണെങ്കിലും പ്രതികൂല പാര്‍ശ്വഫലം മൂലം വ്യാപകമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും വ്യാവസായികമായി ഉത്പാദിപ്പിക്കപ്പെട്ടതും ഉപയോഗത്തില്‍ വന്നതുമായ 'ആദ്യ ആന്റിബയോട്ടിക്' എന്ന സ്ഥാനം ടൈറോത്രിസിനുള്ളതാണ്. പില്‍ക്കാലത്ത് മറ്റ് ആന്റിബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കാനുതകുന്ന ബാക്ടീരിയങ്ങളെ മണ്ണില്‍ നിന്നു വേര്‍തിരിക്കാനും ഒടുവില്‍ സ്ട്രെപ്റ്റോമൈസിന്റെ കണ്ടുപിടുത്തം വരെ എത്തിയ ഗവേഷണങ്ങള്‍ക്ക് പ്രചോദനമായതും ഡൂബോസിന്റെ പഠനങ്ങളാണ്. സൂക്ഷ്മാണു ജീവശാസ്ത്രം, ശാസ്ത്രത്തിന്റെ ചരിത്രം, മനുഷ്യനും പരിസ്ഥിതിയും തുടങ്ങിയ വിഷയങ്ങളില്‍ അനവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1982 ഫെ. 20-ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍