This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീഫോ, ഡാനിയല്‍ (1660 - 1731)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:28, 25 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡീഫോ, ഡാനിയല്‍ (1660 - 1731)

ഉലളീല, ഉമിശലഹ

ഇംഗ്ളീഷ് സാഹിത്യകാരന്‍. 1660-ല്‍ ലണ്ടനിലായിരുന്നു ജനനം. ലണ്ടനിലെ ചാള്‍സ് മോര്‍ട്ടന്‍സ് അക്കാഡമിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മേരി ടഫ്ളിയെ വിവാഹം കഴിച്ചു; ഏഴു കുട്ടികളുടെ പിതാവായി. കുറേക്കാലം ഹോസിയറി നിര്‍മാതാവും കച്ചവടക്കാരനുമായി ജോലി ചെയ്ത ഇദ്ദേഹം 1692-ല്‍ നിര്‍ധനനായി. അതിനുശേഷം റ്റില്‍ബെറിയിലെ ഒരു ഓടു നിര്‍മാണശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അവിടെയും പരാജയമായിരുന്നു ഫലം. ദ് ഷോര്‍ട്ടസ്റ്റ് വേ വിത് ഡിസെന്റേഴ്സ് രചിച്ചതിന്റെ പേരില്‍ 1703-04 കാലത്ത് ജയില്‍വാസമനുഭവിക്കേണ്ടിവന്നു. തുടര്‍ന്ന് ഏഴുവര്‍ഷക്കാലം റോബര്‍ട്ട് ഹാര്‍ലി പ്രഭുവിനുവേണ്ടി രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. ഇക്കാലത്തു തന്നെ ദ് റെവ്യു ഒഫ് ദി അഫയേഴ്സ് ഒഫ് ഫ്രാന്‍സ് ആന്‍ഡ് ഒഫ് ആള്‍ യൂറോപ്പ് എന്ന ആനുകാലികത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ദ് മാനുഫാക്ചറര്‍ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്

  ദ് ലൈഫ് ആന്‍ഡ് സ്ട്രെയ്ഞ്ച് സര്‍പ്രൈസിംഗ് അഡ്വെഞ്ചേഴ്സ് ഒഫ് റോബിന്‍സണ്‍ ക്രൂസോ (1719), മെമ്മൊയേഴ്സ് ഒഫ് എ കവലിയര്‍ (1720), ദ് ഫോര്‍ച്യൂണ്‍സ് ആന്‍ഡ് മിസ്ഫോര്‍ച്യൂണ്‍സ് ഒഫ് ദ് ഫെയ്മസ് മോള്‍ ഫ്ളാന്‍ഡേഴ്സ് (1722), ദ് ഹിസ്റ്ററി ആന്‍ഡ് റിമാര്‍ക്കബിള്‍ ലൈഫ് ഒഫ് ദ് ട്രൂലി ഓണറബിള്‍ കേണല്‍ ജാക് (1722), എ ന്യൂ വോയേജ് റൌണ്‍ഡ് ദ് വേള്‍ഡ് (1724) എന്നിവയാണ് ഡാനിയല്‍ ഡീഫോയുടെ കഥാകൃതികളില്‍ പ്രധാനം. ഇക്കൂട്ടത്തില്‍ റോബിന്‍സണ്‍ ക്രൂസോയാണ് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയത്. ഡാനിയല്‍ ഡീഫോ കാലത്തെ അതിജീവിച്ചത് ഈ കൃതിയിലൂടെയാണെന്നു നിസ്സംശയം പറയാം. സഞ്ചാരസാഹിത്യം, കുറ്റവാളികളുടെ സാഹസിക കഥകള്‍, സാമൂഹികശാസ്ത്രാധിഷ്ഠിതമായ നിബന്ധങ്ങള്‍ തുടങ്ങി അക്കാലത്തു പ്രചാരത്തിലിരുന്ന നിരവധി സാഹിത്യരൂപങ്ങളുടെ സങ്കേതങ്ങള്‍ ഈ കൃതിയുടെ രചനയില്‍ ഇദ്ദേഹം ഉപജീവിക്കുകയുണ്ടായി. താന്‍ പിറന്നുവീണ മധ്യവര്‍ഗപരിതോവസ്ഥയ്ക്കെതിരെ വിവേകശൂന്യമായി പൊരുതുന്ന ഒരു സാമൂഹികായോഗ്യനാണ് (ീരശമഹ ാശളെശ) ഇതിലെ നായകന്‍. കോളോണിയലിസം, ക്യാപ്പിറ്റലിസം, പ്യൂരിറ്റന്‍ ആത്മീയത, സാമ്രാജ്യത്വം തുടങ്ങിയ ചരിത്രപ്രതിഭാസങ്ങളുടെയും ചിന്താധാരകളുടെയും അന്തഃസത്ത തന്റെ നായകന്റെ സൃഷ്ടിയില്‍ നോവലിസ്റ്റ് ഒളിപ്പിച്ചുവച്ചിരിക്കുന്നതായി നിരൂപകന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രൂസോയെപ്പോലെ തന്നെ ഏകാന്തതയില്‍ തപ്പിത്തടയാന്‍ വിധിക്കപ്പെട്ടവളാണ് മോള്‍ ഫ്ളാന്‍ഡേഴ്സും. അവളുടെ ലൈംഗിക സാഹസികതയും കുറ്റകൃത്യങ്ങളും അവളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിത്തീര്‍ക്കുന്നു. ഈ നോവലിന്റെ രചനയില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന മനഃശാസ്ത്രപരമായ അപഗ്രഥനരീതി പില്ക്കാലത്ത് ജെയിംസ് ജോയ്സ്, വെര്‍ജീനിയ വുള്‍ഫ് എന്നിവരുടെ കൃതികളില്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുകയുണ്ടായി. ഡീഫോയുടെ കഥാകൃതികളില്‍ ഇതിവൃത്തത്തിന്റെ ദൃഢബദ്ധതകൊണ്ട് ഏറ്റവും ശ്രദ്ധേയമായത് എ ജേണല്‍ ഒഫ് ദ് പ്ളേഗ് ഇയര്‍ ആണെന്നു പറയാം.
  ദ് ട്രൂബോണ്‍ ഇംഗ്ളീഷ്മാന്‍: എ സറ്റയര്‍ (1701), ദ് സ്പാനിഷ് ഡിസന്റ് (1702), എ ഹിം റ്റു വിക്റ്ററി (1704), എ ഹിം റ്റു പീസ് (1706), എ ഹിം റ്റു ദ് മോബ് (1715) തുടങ്ങിയ നിരവധി കാവ്യഗ്രന്ഥങ്ങള്‍ ഡാനിയല്‍ ഡീഫോയുടെ സംഭാവനയായുണ്ട്. ആദ്യകാലകവിതകളില്‍ ആക്ഷേപഹാസ്യത്തിനാണ് മൂന്‍തൂക്കം. ആന്‍ ഇന്‍ക്വയറി ഇന്റു ദി ഒക്കേഷണല്‍ കണ്‍ഫോമിറ്റി ഒഫ് ഡിസന്റേഴ്സ് (1698), ദ് ഷോര്‍ട്ടസ്റ്റ് വേ വിത് ദ് ഡിസന്റേഴ്സ് (1702), ദ് പൊളിറ്റിക്കല്‍ ഹിസ്റ്ററി ഒഫ് ദ് ഡെവിള്‍ (1726) തുടങ്ങിയ ചില ഗദ്യകൃതികളും ഡീഫോ രചിച്ചിട്ടുണ്ട്.
  1731 ഏ. 26-ന് ഇദ്ദേഹം അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍