This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡീന്‍, ഡിസ്സി (1911 - 74)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡീന്‍, ഡിസ്സി (1911 - 74)
Dean,Dizzy
അമേരിക്കന്‍ ബേസ്ബാള്‍ താരം. ലൂക്കാസില്‍ 1911 ജ. 16-ന് ജനിച്ചു. രണ്ടാം തരം വരെ പഠിച്ച ശേഷം സ്ക്കൂളുപേക്ഷിച്ച ഇദ്ദേഹം പതിനാറു വയസ്സു വരെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു വര്‍ഷം അമേരിക്കന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. 1930 മുതല്‍ സെന്റ് ലൂയീസിന്റെ അംഗീകൃത കായിക താരമായി. 1932 മുതല്‍ 37 വരെയുളള കാലയളവിനുള്ളില്‍ അവര്‍ക്കു വേണ്ടി ബേസ്ബാള്‍ റിക്കാര്‍ഡുകള്‍ കുറിച്ചു. 1938 മുതല്‍ 41 വരെ ചിക്കാഗോ നാഷണല്‍ ലീഗിനു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. 1934 ആയപ്പോള്‍ത്തന്നെ ഇദ്ദേഹം മുപ്പതിലേറെ ഗെയിമുകളില്‍ വിജയം കരസ്ഥമാക്കിയിരുന്നു. അമേരിക്കയിലെ ഏറ്റവും വിഖ്യാതനായ ബേസ്ബാള്‍ കളിക്കാരനായിരുന്ന ഇദ്ദേഹത്തിന് 1941-ല്‍ കൈയ്ക്ക് പറ്റിയ പരിക്കു കാരണം കളിയോട് വിടപറയേണ്ടിവന്നു. തുടര്‍ന്ന് കായിക പ്രക്ഷേപണ രംഗത്ത് ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. 150 ലേറെ 'പിച്ചിംഗ്' വിജയങ്ങള്‍ നേടിയ ഇദ്ദേഹം 1974 ജൂ. 17-ന് അന്തരിച്ചു.