This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി (ദ്) ബ്രോഗ്ളി, ലൂയി (1892 - 1987)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡി (ദ്) ബ്രോഗ്ലി, ലൂയി (1892 - 1987))
 
വരി 2: വരി 2:
De Brogile,Louis
De Brogile,Louis
-
ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍. ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം കുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള 1929-ലെ നോബല്‍സമ്മാന ജേതാവായി. ഇദ്ദേഹത്തിന്റെ പൂര്‍ണനാമം പ്രന്‍സ് ലൂയി വിക്ടര്‍ പിരെ റെയ്മ് ഡി ബ്രോഗ്ലി (Prince Louis Victor Pierre Raymond De Broglie) എന്നാണ്.
+
ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍. ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള 1929-ലെ നോബല്‍സമ്മാന ജേതാവായി. ഇദ്ദേഹത്തിന്റെ പൂര്‍ണനാമം പ്രന്‍സ് ലൂയി വിക്ടര്‍ പിരെ റെയ്മ് ഡി ബ്രോഗ്ലി (Prince Louis Victor Pierre Raymond De Broglie) എന്നാണ്.
[[Image:De Broglie.png|200px|left|thumb|ലൂയി ഡി ബ്രോഗ്ലി]]

ഡി ബ്രോഗ്ലി 1892 ആഗ. 15-ന് ഫ്രാന്‍സിലെ ഡൈപ്പ് (Dieppe)-ല്‍ ജനിച്ചു. പാരിസിലെ സൊര്‍ബോണില്‍ നിന്ന് ചരിത്രത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടി. ഒന്നാം ലോകയുദ്ധകാലത്ത് ആര്‍മിയില്‍ ചേര്‍ന്ന് വയര്‍ലെസ് ടെലിഗ്രാഫിയില്‍ സേവനമനുഷ്ഠിച്ചു. 1922-ല്‍ ഇദ്ദേഹം സൈദ്ധാന്തിക ഭൗതികത്തിലെ ക്വാണ്ടം മെക്കാനിക്സ് എന്ന ശാഖയില്‍ ഗവേഷണമാരംഭിച്ചു. പ്രകാശം എന്ന ഊര്‍ജരൂപത്തെക്കുറിച്ച് അക്കാലം വരെ നിലവിലിരുന്ന ക്വാം സിദ്ധാന്തമോ ഇലക്ട്രോണുകളുടെ കണസിദ്ധാന്തമോ പൂര്‍ണമായും തൃപ്തികരമല്ലെന്ന് ഇദ്ദേഹം മനസ്സിലാക്കി. ഇലക്ട്രോണിനെപ്പോലെ, ചലിക്കുന്ന ഏതുതരം ദ്രവ്യകണികയോടും ബന്ധപ്പെട്ട് 'ദ്രവ്യ തരംഗങ്ങള്‍' (matter waves) ഉന്നെ നിഗമനത്തിലെത്താന്‍ ഡി ബ്രോഗ്ളിക്കു കഴിഞ്ഞു. 'തരംഗ ബലതന്ത്രം' (Wave mechanics) എന്ന പുതിയൊരു ശാസ്ത്രശാഖയ്ക്ക് ഇതു നാന്ദികുറിച്ചു. 'ഡി ബ്രോഗ്ലി തരംഗം', 'ഡി ബ്രോഗ്ലി തരംഗദൈര്‍ഘ്യം' എന്നീ ആശയങ്ങളാണ് ഈ ശാഖയുടെ അടിത്തറ. ഈ ഗവേഷണഫലങ്ങള്‍ക്കായി ഡി ബ്രോഗ്ലിക്ക് 1924-ല്‍ ഡോക്ടറേറ്റ് ലഭിച്ചു. ഐന്‍സ്റ്റൈന്‍ പ്രത്യേക പരിഗണന നല്‍കിയതോടെ ഡി ബ്രോഗ്ലിയുടെ ഗവേഷണ നിരീക്ഷണങ്ങള്‍ ലോകശ്രദ്ധ നേടി. ക്ലിന്റന്‍ ജെ. ഡേവിസനും എല്‍. എച്ച്. ജര്‍മറും ചേര്‍ന്നു നടത്തിയ പരീക്ഷണങ്ങള്‍ ഡി ബ്രോഗ്ലിയുടെ പരികല്പനയുടെ സാധുത തെളിയിച്ചു (1927). ഇലക്ട്രോണിന്റെ ദ്വന്ദ്വസ്വഭാവം - കണമായും തരംഗമായും ഉള്ള പെരുമാറ്റം - ഇതുമൂലം സ്ഥിരീകരിക്കപ്പെട്ടു.
+
ഡി ബ്രോഗ്ലി 1892 ആഗ. 15-ന് ഫ്രാന്‍സിലെ ഡൈപ്പ് (Dieppe)-ല്‍ ജനിച്ചു. പാരിസിലെ സൊര്‍ബോണില്‍ നിന്ന് ചരിത്രത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടി. ഒന്നാം ലോകയുദ്ധകാലത്ത് ആര്‍മിയില്‍ ചേര്‍ന്ന് വയര്‍ലെസ് ടെലിഗ്രാഫിയില്‍ സേവനമനുഷ്ഠിച്ചു. 1922-ല്‍ ഇദ്ദേഹം സൈദ്ധാന്തിക ഭൗതികത്തിലെ ക്വാണ്ടം മെക്കാനിക്സ് എന്ന ശാഖയില്‍ ഗവേഷണമാരംഭിച്ചു. പ്രകാശം എന്ന ഊര്‍ജരൂപത്തെക്കുറിച്ച് അക്കാലം വരെ നിലവിലിരുന്ന ക്വാം സിദ്ധാന്തമോ ഇലക്ട്രോണുകളുടെ കണസിദ്ധാന്തമോ പൂര്‍ണമായും തൃപ്തികരമല്ലെന്ന് ഇദ്ദേഹം മനസ്സിലാക്കി. ഇലക്ട്രോണിനെപ്പോലെ, ചലിക്കുന്ന ഏതുതരം ദ്രവ്യകണികയോടും ബന്ധപ്പെട്ട് 'ദ്രവ്യ തരംഗങ്ങള്‍' (matter waves) ഉണ്ടെന്ന നിഗമനത്തിലെത്താന്‍ ഡി ബ്രോഗ്ളിക്കു കഴിഞ്ഞു. 'തരംഗ ബലതന്ത്രം' (Wave mechanics) എന്ന പുതിയൊരു ശാസ്ത്രശാഖയ്ക്ക് ഇതു നാന്ദികുറിച്ചു. 'ഡി ബ്രോഗ്ലി തരംഗം', 'ഡി ബ്രോഗ്ലി തരംഗദൈര്‍ഘ്യം' എന്നീ ആശയങ്ങളാണ് ഈ ശാഖയുടെ അടിത്തറ. ഈ ഗവേഷണഫലങ്ങള്‍ക്കായി ഡി ബ്രോഗ്ലിക്ക് 1924-ല്‍ ഡോക്ടറേറ്റ് ലഭിച്ചു. ഐന്‍സ്റ്റൈന്‍ പ്രത്യേക പരിഗണന നല്‍കിയതോടെ ഡി ബ്രോഗ്ലിയുടെ ഗവേഷണ നിരീക്ഷണങ്ങള്‍ ലോകശ്രദ്ധ നേടി. ക്ലിന്റന്‍ ജെ. ഡേവിസനും എല്‍. എച്ച്. ജര്‍മറും ചേര്‍ന്നു നടത്തിയ പരീക്ഷണങ്ങള്‍ ഡി ബ്രോഗ്ലിയുടെ പരികല്പനയുടെ സാധുത തെളിയിച്ചു (1927). ഇലക്ട്രോണിന്റെ ദ്വന്ദ്വസ്വഭാവം - കണമായും തരംഗമായും ഉള്ള പെരുമാറ്റം - ഇതുമൂലം സ്ഥിരീകരിക്കപ്പെട്ടു.
1924-ല്‍ പാരിസ് സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രാധ്യാപകനായി സേവനം തുടങ്ങിയ ഡി ബ്രോഗ്ലി 1932 മുതല്‍ 30 വര്‍ഷക്കാലം ഹെന്റി പ്വാന്‍കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി തുടര്‍ന്നു. 1933-ല്‍ അക്കാദമി ഒഫ് സയന്‍സസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 42-ല്‍ അതിന്റെ സ്ഥിരം സെക്രട്ടറിയായി. 1944-ല്‍ ഫ്രഞ്ച് അക്കാദമിയിലേക്കും 1953-ല്‍ ലനിലെ റോയല്‍ സൊസൈറ്റിയില്‍ ഫോറിന്‍ മെംബറായും തിരഞ്ഞെടുക്കപ്പെട്ടു. യു. എസ്സിലെ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ്, അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസ് എന്നിവ ഉള്‍പ്പെടെ പല വിദേശ അക്കാദമികളിലും ഇദ്ദേഹം അംഗമായിരുന്നു. ആറു സര്‍വകലാശാലകളില്‍ നിന്ന് ഇദ്ദേഹത്തിന് ഓണററി ബിരുദങ്ങള്‍ ലഭിച്ചു.

സൈദ്ധാന്തിക ഭൗതികശാസ്ത്രശാഖയില്‍ ഇദ്ദേഹത്തിന്റെ രചനകളാണ് മാറ്റര്‍ ആന്‍ഡ് ലൈറ്റ്: ''ദ് ന്യൂ ഫിസിക്സ് (1939), ന്യൂ പെര്‍സ്പെക്റ്റീവ് ഇന്‍ ഫിസിക്സ് (1962), നോണ്‍-ലീനിയര്‍ വേവ് മെക്കാനിക്സ് (1960), ദ് കറന്റ് ഇന്റര്‍പ്രറ്റേഷന്‍ ഒഫ് വേവ് മെക്കാനിക്സ് (1964)'' എന്നിവ.

ഡി ബ്രോഗ്ലി 1987 മാ. 19-ന് പാരിസില്‍ അന്തരിച്ചു.

Current revision as of 07:46, 31 ഡിസംബര്‍ 2008

ഡി (ദ്) ബ്രോഗ്ലി, ലൂയി (1892 - 1987)

De Brogile,Louis

ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍. ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള 1929-ലെ നോബല്‍സമ്മാന ജേതാവായി. ഇദ്ദേഹത്തിന്റെ പൂര്‍ണനാമം പ്രന്‍സ് ലൂയി വിക്ടര്‍ പിരെ റെയ്മ് ഡി ബ്രോഗ്ലി (Prince Louis Victor Pierre Raymond De Broglie) എന്നാണ്.

ലൂയി ഡി ബ്രോഗ്ലി

ഡി ബ്രോഗ്ലി 1892 ആഗ. 15-ന് ഫ്രാന്‍സിലെ ഡൈപ്പ് (Dieppe)-ല്‍ ജനിച്ചു. പാരിസിലെ സൊര്‍ബോണില്‍ നിന്ന് ചരിത്രത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടി. ഒന്നാം ലോകയുദ്ധകാലത്ത് ആര്‍മിയില്‍ ചേര്‍ന്ന് വയര്‍ലെസ് ടെലിഗ്രാഫിയില്‍ സേവനമനുഷ്ഠിച്ചു. 1922-ല്‍ ഇദ്ദേഹം സൈദ്ധാന്തിക ഭൗതികത്തിലെ ക്വാണ്ടം മെക്കാനിക്സ് എന്ന ശാഖയില്‍ ഗവേഷണമാരംഭിച്ചു. പ്രകാശം എന്ന ഊര്‍ജരൂപത്തെക്കുറിച്ച് അക്കാലം വരെ നിലവിലിരുന്ന ക്വാം സിദ്ധാന്തമോ ഇലക്ട്രോണുകളുടെ കണസിദ്ധാന്തമോ പൂര്‍ണമായും തൃപ്തികരമല്ലെന്ന് ഇദ്ദേഹം മനസ്സിലാക്കി. ഇലക്ട്രോണിനെപ്പോലെ, ചലിക്കുന്ന ഏതുതരം ദ്രവ്യകണികയോടും ബന്ധപ്പെട്ട് 'ദ്രവ്യ തരംഗങ്ങള്‍' (matter waves) ഉണ്ടെന്ന നിഗമനത്തിലെത്താന്‍ ഡി ബ്രോഗ്ളിക്കു കഴിഞ്ഞു. 'തരംഗ ബലതന്ത്രം' (Wave mechanics) എന്ന പുതിയൊരു ശാസ്ത്രശാഖയ്ക്ക് ഇതു നാന്ദികുറിച്ചു. 'ഡി ബ്രോഗ്ലി തരംഗം', 'ഡി ബ്രോഗ്ലി തരംഗദൈര്‍ഘ്യം' എന്നീ ആശയങ്ങളാണ് ഈ ശാഖയുടെ അടിത്തറ. ഈ ഗവേഷണഫലങ്ങള്‍ക്കായി ഡി ബ്രോഗ്ലിക്ക് 1924-ല്‍ ഡോക്ടറേറ്റ് ലഭിച്ചു. ഐന്‍സ്റ്റൈന്‍ പ്രത്യേക പരിഗണന നല്‍കിയതോടെ ഡി ബ്രോഗ്ലിയുടെ ഗവേഷണ നിരീക്ഷണങ്ങള്‍ ലോകശ്രദ്ധ നേടി. ക്ലിന്റന്‍ ജെ. ഡേവിസനും എല്‍. എച്ച്. ജര്‍മറും ചേര്‍ന്നു നടത്തിയ പരീക്ഷണങ്ങള്‍ ഡി ബ്രോഗ്ലിയുടെ പരികല്പനയുടെ സാധുത തെളിയിച്ചു (1927). ഇലക്ട്രോണിന്റെ ദ്വന്ദ്വസ്വഭാവം - കണമായും തരംഗമായും ഉള്ള പെരുമാറ്റം - ഇതുമൂലം സ്ഥിരീകരിക്കപ്പെട്ടു.

1924-ല്‍ പാരിസ് സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രാധ്യാപകനായി സേവനം തുടങ്ങിയ ഡി ബ്രോഗ്ലി 1932 മുതല്‍ 30 വര്‍ഷക്കാലം ഹെന്റി പ്വാന്‍കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി തുടര്‍ന്നു. 1933-ല്‍ അക്കാദമി ഒഫ് സയന്‍സസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 42-ല്‍ അതിന്റെ സ്ഥിരം സെക്രട്ടറിയായി. 1944-ല്‍ ഫ്രഞ്ച് അക്കാദമിയിലേക്കും 1953-ല്‍ ലനിലെ റോയല്‍ സൊസൈറ്റിയില്‍ ഫോറിന്‍ മെംബറായും തിരഞ്ഞെടുക്കപ്പെട്ടു. യു. എസ്സിലെ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ്, അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസ് എന്നിവ ഉള്‍പ്പെടെ പല വിദേശ അക്കാദമികളിലും ഇദ്ദേഹം അംഗമായിരുന്നു. ആറു സര്‍വകലാശാലകളില്‍ നിന്ന് ഇദ്ദേഹത്തിന് ഓണററി ബിരുദങ്ങള്‍ ലഭിച്ചു.

സൈദ്ധാന്തിക ഭൗതികശാസ്ത്രശാഖയില്‍ ഇദ്ദേഹത്തിന്റെ രചനകളാണ് മാറ്റര്‍ ആന്‍ഡ് ലൈറ്റ്: ദ് ന്യൂ ഫിസിക്സ് (1939), ന്യൂ പെര്‍സ്പെക്റ്റീവ് ഇന്‍ ഫിസിക്സ് (1962), നോണ്‍-ലീനിയര്‍ വേവ് മെക്കാനിക്സ് (1960), ദ് കറന്റ് ഇന്റര്‍പ്രറ്റേഷന്‍ ഒഫ് വേവ് മെക്കാനിക്സ് (1964) എന്നിവ.

ഡി ബ്രോഗ്ലി 1987 മാ. 19-ന് പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍