This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിപ്റ്റെറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:10, 15 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിപ്റ്റെറ ഉശുലൃേമ ആര്‍ത്രൊപ്പോഡ ജന്തുഫൈലത്തില്‍പ്പെട്ട ഇന്‍സെക്ട വര്‍ഗത്തിലെ ഒരു ഗോത്രം. ഇവയ്ക്കു രു ജോടി ചിറകുകള്‍ ഉങ്കിെലും ഒരു ജോടി മാത്രമാണ് പറക്കാന്‍ ഉപയോഗിക്കുന്നത്. ഹാള്‍ട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പിന്‍ജോടി ചിറകുകള്‍ സന്തുലനാവയവമായി പ്രയോജനപ്പെടുത്തുന്നു. രുജോടി ചിറകുകള്‍ ഉള്ളതിനാലാണ് ഈ ഗോത്രത്തിനു ഡിപ്റ്റെറ എന്ന പേരു വന്നത്. മനുഷ്യന് ഉപദ്രവകാരികളായ വീട്ടീച്ച (വീൌലെളഹ്യ), കൊതുക് എന്നിവ ഈ ഗോത്രത്തില്‍പ്പെടുന്നു. വൈവിധ്യത്തിലും അംഗസംഖ്യാബാഹുല്യത്തിലും ഡിപ്റ്റെറ ഗോത്രം ശ്രദ്ധേയമാണ്. ഒരു ലക്ഷത്തിലേറെ സ്പീഷീസ് കത്തെപ്പെട്ടിട്ട്ു. ഇതില്‍ ഏത്ാ നാലില്‍ ഒരു ഭാഗം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന്ു. കോളിയോപ്റ്റെറ, ലെപിഡോപ്റ്റെറ എന്നീ ഗോത്രങ്ങള്‍ മാത്രമേ വൈവിധ്യത്തിലും എണ്ണത്തിലും ഡിപ്റ്റെറയെ കവച്ചു വയ്ക്കുന്നുള്ളൂ. എന്നാല്‍ വിതരണത്തില്‍ മേല്‍പ്പറഞ്ഞവയെക്കാള്‍ മുന്നില്‍ ഡിപ്റ്റെറ തന്നെയാണ്. ആര്‍ട്ടിക്-അന്റാര്‍ട്ടിക് മേഖലയിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിലും അത്യുന്നത മലശിഖരങ്ങളിലും ഒഴികെ മറ്റെല്ലാ ഭൂഭാഗങ്ങളിലും ഇവയെ കുവരുന്നു. മണ്ണിന്നടിയില്‍ വായുലഭ്യമായ പഴുതുകളിലും ഉയരംകൂടിയ അന്തരീക്ഷവായുവിലും ഡിപ്റ്റെറ സ്പീഷീസ് ജീവിക്കുന്ന്ു. ഏഴെട്ട് കി.മീ. ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളുടെ പുറംഭിത്തിയില്‍ ഘടിപ്പിച്ച പ്രത്യേകം കെണികളുടെ സഹായത്താല്‍ ഇവയില്‍ ചിലയിനങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുമ്ു. വര്‍ഗീകരണം. ഡിപ്റ്റെറ ഗോത്രത്തെ നെമറ്റോസെറ, ബ്രാക്കിസെറ എന്നീ രു ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. ബ്രാക്കിസെറയെ വീും ഓര്‍ത്തൊറാഫ, സൈക്ളോറാഫ എന്നിങ്ങനെ രുവിഭാഗങ്ങളായും തിരിച്ചിട്ട്ു. ആദ്യഗോത്രമായ നെമറ്റോസെറയാണ് കൂടുതല്‍ ആദിമം. ജൂറാസിക്, ക്രിട്ടേഷ്യസ് കല്പങ്ങളിലെ ജീവാശ്മ നിക്ഷേപങ്ങളില്‍ ഈ ഉപഗോത്രത്തിലെ അംഗങ്ങളും ഉള്‍പ്പെട്ടിട്ട്ു. വളരെ മന്ദഗതിയില്‍ മാത്രം പറന്നു നടക്കുന്ന ഇവയ്ക്കു നീളമേറിയ ശൃംഗികകള്ു. ഇവയുടെ ഫ്ളാജെല്ലം 10 മുതല്‍ 65 വരെ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. വളരെ വേഗത്തില്‍ പറന്നു നടക്കുന്നവയാണ് ബ്രാക്കിസെറ ഉപഗോത്രത്തിലെ അംഗങ്ങള്‍. ഇവയുടെ ശൃംഗിക ചെറുതുമാണ്. ഓര്‍ത്തോറാഫയും സൈക്ളോറാഫയും തമ്മില്‍ വ്യത്യാസപ്പെടുന്നത് പ്യൂപ്പ വെളിയില്‍ വരുന്ന രീതിയിലൂടെയാണ്. ആദ്യത്തേതില്‍ പ്യൂപ്പയുടെ മുന്നറ്റത്തായുള്ള ഠ-രൂപദ്വാരത്തിലൂടെയും രാമത്തേതില്‍ വര്‍ത്തുളാകാരദ്വാരത്തിലൂടെയും പ്രൌഢദശ പുറത്തുവരുന്നു. ശരീരഘടന. ഒരു മി. മീ. മുതല്‍ മൂന്നു സെ. മീ. വരെയാണ് ഡിപ്റ്റെറകളുടെ ശരീരദൈര്‍ഘ്യം. ശിരസ്സ് ദേഹത്തിന്റെ മുന്നറ്റത്തു കുത്തനെ നിലകൊള്ളുന്നു. ശിരസ്സിന്റെ മുകള്‍ഭാഗത്തായി മൂന്നു നേത്രക(ഛരലഹഹൌ)ങ്ങള്‍ കാണപ്പെടുന്നു. മുഖാംഗങ്ങള്‍ തലയുടെ അടിഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. നേത്രകങ്ങളെ കൂടാതെ വലിയ ഒരു ജോടി സംയുക്തനേത്രങ്ങളുമ്ു. ഡിപ്റ്റെറ ഗോത്രത്തിലെ ജീവികളുടെ വദനാംഗങ്ങള്‍ (ാീൌവേ ുമൃ) തുളച്ചിറക്കാനും വലിച്ചു കുടിക്കാനും പറ്റുന്ന രീതിയില്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. രക്തവും പഴച്ചാറുകളും വലിച്ചു കുടിക്കുന്നതിനാണിത് ഉപയോഗിക്കുന്നത്. ആഹാരം ചവച്ചിറക്കാന്‍ ഇവയ്ക്കു പറ്റില്ല. ദ്രാവകം ശക്തിയായി ഊറ്റിയെടുക്കുന്നതിനു 'ഗ്രസനീ പമ്പ്' പല സ്പീഷീസിലും വികസിതമാണ്. ര് ആധാരഖണ്ഡങ്ങളും ഫ്ളാജെല്ല എന്നറിയപ്പെടുന്ന ഒന്നോ രാ അതിരിക്ത ഖണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന ആന്റനകള്‍ എല്ലാ ഡിപ്റ്റെറകളിലുമ്ു. വക്ഷ (വീൃേമഃ)ത്തെ അഗ്രവക്ഷം (ുൃീവീൃേമഃ), പശ്ചവക്ഷം (ാലമേവീൃേമഃ), മധ്യവക്ഷം (ാലീവീൃേമഃ) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. അഗ്രവക്ഷവും പശ്ചവക്ഷവും ചെറുതാണ്. ഇവ വലുപ്പമേറിയ മധ്യവക്ഷത്തോടു കൂട്ടിച്ചേര്‍ക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. പറക്കാനുപയോഗിക്കുന്ന ചിറകുകളുടെ പേശികള്‍ മധ്യവക്ഷമാണ് ഉള്‍ക്കൊള്ളുന്നത്. നീളമേറിയ കാലുകള്‍ ഘടിപ്പിച്ചിട്ടുള്ളതും വക്ഷത്തിലാണ്. മധ്യവക്ഷത്തില്‍നിന്നുള്ള ഒരു ജോടി ചിറകുകളാണ് പറക്കാനുപയോഗിക്കുന്നത്. രാമത്തെ ജോടി ഹാള്‍ട്ടര്‍ എന്ന പേരില്‍ പറക്കലിന്റെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്ന അവയവമായി മാറിയിരിക്കുന്നു. ചിറകുകളുടെ ഉപരിതലത്തിലും പാര്‍ശ്വങ്ങളിലും നാരുകളും മറ്റു പ്രവൃദ്ധികളും ധാരാളമായി കാണപ്പെടുന്നു. ചിറകുകള്‍ പലപ്പോഴും വര്‍ണശബളമാണ്. സ്പീഷീസ്, ജീനസ് എന്നിവയെ തിരിച്ചറിയാന്‍ ഇത് പ്രയോജനപ്പെടുന്നു. ഭക്ഷണക്രമം. ഡിപ്റ്റെറ ഗോത്രത്തിലെ ജീവികളുടെ ഭക്ഷണസ്വഭാവം ചില പ്രത്യേകതകള്‍ പ്രദര്‍ശിപ്പിക്കുന്നൂ. ഇവയില്‍ ആണ്‍-പെണ്‍ ജീവികളുടെ ഭക്ഷണവസ്തുക്കള്‍ വ്യത്യസ്തങ്ങളുമാണ്. ഇതിനനുസരണമായി പല ജീനസ്സുകളിലെയും ആണ്‍-പെണ്‍ ജീവികളുടെ വദനാംഗങ്ങളും (ാീൌവേ ുമൃ) വ്യത്യസ്ത ഘടനയാണ് പ്രദര്‍ശിപ്പിക്കുന്നത്. കൊതുകുകളുടെ വദനാംഗഘടനയില്‍ ഇത് ഏറെ പ്രകടവുമാണ്. പെണ്‍കൊതുകുകളുടെ പ്രധാനഭക്ഷണം രക്തമാണ്; അവയുടെ മുട്ടകളുടെ വികാസത്തിന് ഇത് അത്യന്താപേക്ഷിതവുമാണ്. രോഗം പരത്തുന്ന ചില സ്പീഷീസ് പ്രധാനമായും മനുഷ്യരക്തമാണ് ആശ്രയിക്കുന്നത്. മറ്റു വിവിധ സസ്തനികളുടേയും പക്ഷികളുടേയും രക്തം കുടിക്കുന്ന ഇനങ്ങളുമ്ു. ഇരപിടിയന്മാരായ ഡിപ്റ്റെറ സ്പീഷീസുമ്ു. ഇവ പ്രധാനമായും ചെറിയ ആര്‍ത്രൊപ്പോഡുകളെയാണ് ഇരയാക്കാറുള്ളത്. ഈ ഭക്ഷണസ്വഭാവവും ഇവയുടെ അണ്ഡവികാസവും തമ്മില്‍ ബന്ധമുാ എന്ന കാര്യം പൂര്‍ണമായും മനസ്സിലാക്കപ്പെട്ടിട്ടുമില്ല. സസ്യങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഡിപ്റ്റെറ ഇനങ്ങളില്‍ ഭൂരിപക്ഷവും ജീവിതചക്രത്തിന്റെ എല്ലാ ഘട്ടങ്ങളും മുഴുമിപ്പിക്കുന്നത് സസ്യഭാഗങ്ങളില്‍ തന്നെയാണ്. ഇവ സസ്യഭാഗങ്ങളെയാണ് ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളത്. പ്രത്യുത്പ്പാദനം. പ്യൂപ്പാഘട്ടം കഴിഞ്ഞ് പ്രൌഢദശയിലെത്തുന്ന പല ഡിപ്റ്റെറാ ഇനങ്ങളും അണ്ഡനിക്ഷേപത്തിനു വ്യത്യസ്ത സമയ ഇടവേളകളാണ് എടുക്കാറുള്ളത്. ഈ ഇടവേളകള്‍ സ്പീഷീസ് വ്യത്യാസമനുസരിച്ച് വ്യത്യസ്തങ്ങളുമായിരിക്കും. പ്രൌഢദശയിലെത്തുന്ന ചില ഇനങ്ങള്‍ മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുട്ടയിട്ടു തുടങ്ങുന്നു. എന്നാല്‍ മറ്റു ചില ഇനങ്ങള്‍ മുപ്പതു ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് മുട്ടയിടാനാരംഭിക്കുന്നത്. ഡിപ്റ്റെറകളുടെ പ്രത്യുത്പ്പാദനം സങ്കീര്‍ണമാണ്. മിക്കവയിലും ഇണചേരലിലൂടെയാണ് ബീജസങ്കലനം നടക്കുന്നത്. സസ്യഭാഗങ്ങളിലോ ആതിഥേയ ജീവികളുടെ ബാഹ്യഭാഗങ്ങളിലോ ആണ് മിക്ക സ്പീഷീസും മുട്ടകളെ നിക്ഷേപിക്കാറുള്ളത്. ആതിഥേയ ജീവികളുടേയോ അവയുടെ ലാര്‍വകളുടേയോ പ്യൂപ്പകളുടെയോ ഉള്ളില്‍ മുട്ട നിക്ഷേപിക്കുന്നവയും ഉ്. സസ്യങ്ങളെ ആക്രമിച്ച് നാശനഷ്ടങ്ങള്‍ വരുത്തുന്ന ചില ഡിപ്റ്റെറ ഇനങ്ങള്‍ മൂര്‍ച്ചയേറിയ അണ്ഡനിക്ഷേപി (ഛ്ശുീശെീൃ) വഴി സസ്യകലകള്‍ക്കുള്ളിലേക്കു തുരന്നു കയറി മുട്ടകളെ നിക്ഷേപിക്കുന്നു. ഏത്ാ പകുതിയോളം ഡിപ്റ്റെറ ഇനങ്ങളില്‍ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ ജലവുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. കടല്‍ജലത്തിലും ശുദ്ധജലത്തിലും മലിനജലത്തിലും ഇവയ്ക്കു ജീവിക്കാന്‍ കഴിയും. ലാര്‍വാഘട്ടം പൂര്‍ത്തിയാക്കാന്‍ ജലസാന്നിധ്യം ആവശ്യമില്ലാത്ത ഇനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് സസ്യങ്ങളെയാണ്. സസ്യങ്ങളുടെ കാണ്ഡം, ഇല, വേര്, പഴം എന്നിവയിലെല്ലാം ലാര്‍വകള്‍ താവളമടിക്കാറ്ു. ഇവ പലപ്പോഴും സസ്യഭാഗങ്ങളെ ഭക്ഷിക്കുകവഴി സസ്യങ്ങള്‍ക്ക് നാശനഷ്ടവും സൃഷ്ടിക്കുന്നു. ഭൌമോപരിതലത്തില്‍ അടിഞ്ഞുകൂടുന്ന മൃതസസ്യഭാഗങ്ങളില്‍ വളരുന്ന ലാര്‍വകളും ഉ്. ലാര്‍വാഘട്ടം പൂര്‍ത്തിയാക്കുവാന്‍ ജന്തുക്കളെ ആശ്രയിക്കുന്ന ഇനങ്ങളും വിരളമല്ല. സസ്യഭാഗങ്ങള്‍ വഴിയാണ് ഇവ പലപ്പോഴും ജന്തുക്കളില്‍ എത്തിച്ചേരുന്നത്. ലാര്‍വാഘട്ടം പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ മുതല്‍ ആഴ്ചകള്‍ വരെ സ്പീഷീസ് വ്യത്യാസമനുസരിച്ച് എടുക്കാറ്ു. പ്യൂപ്പാഘട്ടം ഏറെ സങ്കീര്‍ണവും വിചിത്രവുമാണ്. മിക്ക സ്പീഷീസിലും ഇതു നിശ്ചലവും സുഷുപ്തവുമാണ്. എന്നാല്‍ മറ്റു ചില സ്പീഷീസില്‍ ഇതു വളരെ സജീവമാണ്. പ്യൂപ്പകള്‍ ജലവാസികളോ സസ്യവാസികളോ ആവാം. പ്യൂപ്പാ ജീവിതരീതി എന്തുതന്നെയായാലും പ്രൌഢദശ പുറത്തു വരുന്നതിനു പ്രത്യേക സംവിധാനമ്ു. ഉദാഹരണമായി, ജലോപരിതലത്തില്‍ പൊങ്ങിക്കഴിയുന്ന പ്യൂപ്പകളില്‍ (ഉദാ: കൊതുക്) നിന്നു മോചിതമാകുന്ന പ്രൌഢദശ വായുവിലേക്കു നേരെ പറന്നുയരുന്നു. എന്നാല്‍, ജലത്തിനകത്തു കഴിയുന്ന പ്യൂപ്പാ (സിമുലിഡെ കുടുംബം) പ്രൌഢദശയുടെ മോചനം സമീപിക്കുന്നതോടെ 'വായുസഞ്ചി'യുടെ സഹായത്താല്‍ ജലോപരിതലത്തിലെത്തുന്നു. സാമ്പത്തിക പ്രാധാന്യം. മാനവജീവിതത്തെ അനുകൂലമായും പ്രതികൂലമായും വളരെയേറെ സ്വാധീനിക്കുന്ന ഒരു ജന്തുവിഭാഗമാണ് ഡിപ്റ്റെറ. ഇക്കാരണത്താല്‍ അവയുടെ സാമ്പത്തിക പ്രാധാന്യവും ഗണനീയമാണ്. മനുഷ്യരെ എന്ന പോലെ വളര്‍ത്തുമൃഗങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയെയും ശല്യം ചെയ്യുകവഴി ജീവനും സ്വത്തിനും ഭീമമായ നഷ്ടമാണ് ചില ഡിപ്റ്റെറ ഇനങ്ങള്‍ വരുത്തിവെയ്ക്കുന്നത്. ഉപദ്രവകാരികളില്‍ ഏറ്റവും മുഖ്യം കൊതുകാണ്. ഇവയിലെ അനോഫിലസ് ജീനസ്സില്‍ മാത്രം എഴുപതോളം സ്പീഷീസ് ഉ്. കൊതുകുവഴി പരക്കുന്ന മലേറിയാ രോഗം ഇപ്പോഴും അനേകശതം ആളുകളുടെ മരണത്തിനിടയാക്കുന്നു. മഞ്ഞപ്പനി പരത്തുന്നത് ഈഡിസ് ഈജിപ്റ്റി (അലറല മലഴ്യുശേ) എന്നയിനം കൊതുകുകളാണ്. നമ്മുടെ നാട്ടില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഡെങ്ഗിപ്പനി പരത്തുന്നതും ഈ കൊതുകുതന്നെയാണ്. ക്യൂലക്സ് (ഈഹലഃ), അസേഡസ് (അരലറല), മാന്‍സോണിയ (ങമിീിശമ) തുടങ്ങിയ കൊതുകിനങ്ങളാണ് മന്തുരോഗം പരത്തുന്നത്. രോഗം പരത്തുന്ന പലതരം ഈച്ചകളുമ്ു. സ്പര്‍ശനം, സന്ദര്‍ശനം, ദംശനം എന്നിവയിലൂടെയാണ് ഈച്ചകള്‍ രോഗാണുക്കളെ മുഖ്യമായും പരത്തുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ദേഹം മാത്രമല്ല, അവര്‍ കഴിക്കുന്ന ഭക്ഷണം, പാനീയം എന്നിവയും ഈച്ചകളുടെ ആക്രമണത്തിനു വിധേയമാണ്. ആഫ്രിക്കയില്‍ മാരകമായ നിദ്രാരോഗം പരത്തുന്ന സെസെ (ഠലെലേെ) ഈച്ചകള്‍ ഇവയില്‍ ഏറ്റവും പ്രധാനമാണ്. സസ്യങ്ങളിലും വിവിധയിനം ഈച്ചകള്‍ വിനാശം വരുത്തുന്ന്ു. ടെഫ്രിട്ടിഡെ (ഠലുവൃശശേറമല) കുടുംബത്തില്‍പ്പെട്ട പഴഈച്ച ലാര്‍വകള്‍ പലതരം പഴങ്ങളെ മാത്രമല്ല, സസ്യഭാഗങ്ങളേയും ആക്രമിച്ചു നശിപ്പിക്കുന്നു. മ്യൂസിഡെ (ങൌരെശറമല) കുടുംബത്തില്‍പ്പെട്ട ലാര്‍വകള്‍ വേരുകളില്‍ തുളച്ചിറങ്ങി സസ്യത്തെ വേരോടെ നശിപ്പിക്കാറ്ു. മനുഷ്യനും കാര്‍ഷികവിളകള്‍ക്കും പ്രയോജനകാരികളായി വര്‍ത്തിക്കുന്ന ഡിപ്റ്റെറായിനങ്ങളുമ്ു. ഇവയിലെ നിരവധി സ്പീഷീസ് പൂക്കളുടെ പരപരാഗണത്തിന് സഹായമേകുന്നു. അപകടകാരികളായ ആര്‍ത്രൊപ്പോഡുകളെ ഭക്ഷിച്ച് അവയുടെ സംഖ്യഗണ്യമായി കുറയ്ക്കുന്ന ഡിപ്റ്റെറ ഇനങ്ങളും കുറവല്ല. ഇത്തരം അപകടകാരികളായ ജീവികളുടെ പുറത്തും ഉള്ളിലും മുട്ടയിടുന്ന സ്പീഷീസുമ്ു. മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ ആതിഥേയ ജീവിയെ ക്രമേണ ഭക്ഷിച്ച് നശിപ്പിക്കുന്നു. ഡിപ്റ്റെറായിനങ്ങളുടെ ജലവാസികളായ ലാര്‍വകള്‍ മത്സ്യങ്ങളുടെ ഭക്ഷണമായി മാറുന്നു. ചീഞ്ഞളിഞ്ഞ ജന്തു-സസ്യഭാഗങ്ങളെ നശിപ്പിക്കുന്ന ബാക്ടീരിയങ്ങള്‍ക്കു സഹായകമേകുകവഴി ശുചീകരണകര്‍മം അനുഷ്ഠിക്കുന്ന ഡിപ്റ്റെറാ ലാര്‍വകളും വിരളമല്ല. നോ: ഈച്ച, കൊതുക്, ഡെങ്ഗിപ്പനി (ഡോ. എ. എന്‍. പി. ഉമ്മര്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍