This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിക്സണ്‍, ലിയോനാര്‍ഡ് യൂജീന്‍ (1874-1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:00, 21 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിക്സണ്‍, ലിയോനാര്‍ഡ് യൂജീന്‍ (1874-1954)

ഉശരസീി, ഘലീിമൃറ ൠഴലില

അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍. 1874 ജനു. 22-ന് അയോവയിലെ ഇന്‍ഡിപെന്‍ഡന്‍സില്‍ ജനിച്ചു. ടെക്സാസ്, ലീപ്സിഗ്, പാരിസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ടെക്സാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും (1893) ബിരുദാനന്തര ബിരുദവും (1894) ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും (1896) നേടിയശേഷം ഷിക്കാഗോ സര്‍വകലാശാലയില്‍ത്തന്നെ ഗണിതശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു (1900-39).

  ഗ്രൂപ്പ് സിദ്ധാന്തം, സംഖ്യാസിദ്ധാന്തം, ബീജഗണിതവും അവയുടെ അങ്കഗണിതങ്ങളും, നിശ്ചരങ്ങള്‍ (ശ്ിമൃശമി), ഗണിതശാസ്ത്രചരിത്രം തുടങ്ങിയവയിലാണ് ഇദ്ദേഹം തന്റെ ഗവേഷണ സപര്യ കേന്ദ്രീകരിച്ചിരുന്നത്. പരിമിത ഫീല്‍ഡിനെ (ളശിശലേ ളശലഹറ) കുറിച്ചുള്ള പ്രമാണങ്ങള്‍ ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഡിക്സന്‍ ശാസ്ത്രലോകത്ത് ശ്രദ്ധേയനായിത്തീര്‍ന്നു. ഗ്രൂപ്പ് സിദ്ധാന്തത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ ഗാല്‍വ, ഴോര്‍ഡാന്‍, സീറെറ്റ് എന്നീ ഗണിതശാസ്ത്രജ്ഞരുടെ പരിമിത രേഖീയഗ്രൂപ്പു (ളശിശലേ ഹശിലമൃ ഴൃീൌു) കളെക്കുറിച്ചുള്ള ബീജഗണിതാശയങ്ങള്‍ സാമാന്യവത്ക്കരിച്ചതിലും ഇദ്ദേഹം വിജയം വരിച്ചു. നിശ്ചരങ്ങളും സംഖ്യാസിദ്ധാന്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. ആര്‍തര്‍ കെയ്ലിയുടെ കെയ്ലി ബീജഗണിതം (ഇമ്യഹല്യ അഹഴലയൃമ), എഡ്വേര്‍ഡ് വേറിംഗിന്റെ പൂര്‍ണസംഖ്യകളെക്കുറിച്ചുള്ള വേറിംഗ് സമസ്യ, ഫെര്‍മാറ്റിന്റെ അവസാന പ്രമേയം തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
  ഡിക്സന്റെ പ്രധാന കൃതിയാണ് ഹിസ്റ്ററി ഒഫ് തിയറി ഒഫ് നംബേഴ്സ് (3 വാല്യങ്ങള്‍ 1919-23). അമേരിക്കന്‍ സയന്‍സ് കമ്മിറ്റിയുടെ അവാര്‍ഡ് ലഭിച്ച കൃതിയാണ് ആള്‍ജിബ്രാസ് ആന്‍ഡ് ദേര്‍ അരിത്മെറ്റിക്സ് (1923). കോള്‍ പ്രൈസ് ലഭിച്ച (1928) ഗ്രന്ഥമാണ് ആള്‍ജിബ്രന്‍ ആന്‍ഡ് ഇഹ്റെ സാഹ്ലെന്‍ തിയറി. ലീനിയര്‍ ആള്‍ജിബ്രാസ് (1914), തിയറി ആന്‍ഡ് ആപ്ളിക്കേഷന്‍സ് ഒഫ് ഫൈനൈറ്റ് ഗ്രൂപ്പ്സ് (1916) എന്നീ കൃതികളും പ്രാധാന്യമര്‍ഹിക്കുന്നു.
  അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി (1917-19, 1932) ഡിക്സണ്‍ സേവനമനുഷ്ഠിച്ചു. അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി, അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ്് സയന്‍സസ്, അക്കാദമി ഒഫ് ദ് ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ അംഗമായിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മികച്ച ഗവേഷണപഠനത്തെ ആദരിച്ച് ഹാര്‍വാര്‍ഡ്, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട് (1936, 1941). 1954 ജനു. 17-ന് ടെക്സാസിലെ ഹാര്‍ലിംഗെനില്‍ ഡിക്സണ്‍ നിര്യാതനായി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍