This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാലിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:43, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡാലിയന്‍

ഉമഹശമി

ചൈനയിലെ ലിയാവോനിങ് (ഘശമീിശിഴ) പ്രവിശ്യയിലുളള ഒരു നഗരം. പശ്ചിമ കൊറിയന്‍ ഉള്‍ക്കടലിലെ ഒരു തുറമുഖം കൂടിയായ ഈ നഗരം ലിയാവോദോങ് (ഘശമീറീിഴ) ഉപദ്വീപില്‍ സ്ഥിതിചെയ്യുന്നു. ഡാലിയനും അടുത്തുള്ള ലൂഷന്‍ നഗരവും ചില പ്രദേശങ്ങളും ചേര്‍ന്നതാണ് ലൂടാ(ഘൌറമ) മുനിസിപ്പാലിറ്റി. ഒരു പ്രധാന വ്യാവസായിക കേന്ദ്രവും ഡാക്വിങ് (ഉമൂശിഴ) എണ്ണപ്പാടത്തിലെ മുഖ്യ പെട്രോളിയം കയറ്റുമതി കേന്ദ്രവും കൂടിയാണ് ഡാലിയന്‍. ഡാലീന്‍ (ഉമഹശലി) എന്നും ടാലീന്‍ (ഠമഹശലി) എന്നും ഡയ്റെന്‍ (ഉമശൃലി) എന്നും ഈ നഗരം അറിയപ്പെടുന്നുണ്ട്. ജനസംഖ്യ : 2.55 ദശലക്ഷം (1995)

  വലിയ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളുള്ള ഡാലിയന്‍ തുറമുഖത്തിന് നിരവധി സൂപ്പര്‍ ടാങ്കറുകളെ ഉള്‍ക്കൊളളുവാന്‍ ശേഷിയുണ്ട്. ഹിമവിമുക്തവും ആഴമേറിയതുമായ തുറമുഖം, തെക്കന്‍ മഞ്ചൂറിയന്‍ റെയില്‍പ്പാതയുടെ ടെര്‍മിനസ് എന്നീ പ്രത്യേകതകളും ഡാലിയനുണ്ട്. മഞ്ചൂറിയന്‍ ഉത്പന്നങ്ങളുടെ 'പുറത്തേക്കുള്ള കവാട'മാണ് ഈ തുറമുഖ നഗരം. ധാന്യങ്ങള്‍, സോയാബീന്‍ എന്നിവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. എണ്ണ, തുണിത്തരങ്ങള്‍, യന്ത്രസാമഗ്രികള്‍, പുകയില തുടങ്ങിയവ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നു. 1992-ല്‍ 62 ദശലക്ഷം ടണ്‍ ചരക്ക് ഡാലിയന്‍ തുറമുഖം കൈകാര്യം ചെയ്തു.
  ഒരു പ്രധാന ഉത്പാദന കേന്ദ്രമാണ് ഡാലിയന്‍. ശുദ്ധീകരിച്ച പെട്രോളിയം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, വളങ്ങള്‍, യന്ത്രസാമഗ്രികള്‍, ഇരുമ്പുരുക്ക് ഉത്പന്നങ്ങള്‍, ഗതാഗതോപകരണങ്ങള്‍ തുടങ്ങിയവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു. യന്ത്രസാമഗ്രികളുടെ ഒരു മുഖ്യ ഉത്പാദക കേന്ദ്രം കൂടിയാണിത്. വിശാലമായ കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും ഈ നഗരത്തിന്റെ പ്രത്യേകതയാണ്. വിദേശ മുതല്‍മുടക്കിനേയും സങ്കേതികതയേയും ആകര്‍ഷിക്കുവാനായി 1984-ല്‍ ഒരു പ്രത്യേക സാമ്പത്തിക മേഖലയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. 
  ഡാലിയന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും, ഡോങ്ബി സാമ്പത്തിക സര്‍വകലാശാലയും ഇവിടത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ധാരാളം കായിക വിനോദ കേന്ദ്രങ്ങളും നഗരത്തിലുണ്ട്. ഇവിടത്തെ ലാവോദോങ് പാര്‍ക്ക് വളരെ പ്രശസ്തമാണ്.
  ഒരു ചെറുമത്സ്യബന്ധന തുറമുഖമായിരുന്ന ഡാലിയന്‍ റഷ്യാക്കാരുടെ ആധിപത്യത്തിന്‍ കീഴിലാണ് ഒരു ആധുനിക വാണിജ്യ തുറമുഖമായി വികസിച്ചത്. റഷ്യാക്കാര്‍ ഇതിന് ഡാല്‍നി (ഉമഹ്യി) എന്നു പേരു നല്‍കി. 1904-05-ലെ റൂസോ-ജാപ്പനീസ് യുദ്ധം അവസാനിക്കുന്നതിന് കാരണമായിത്തീര്‍ന്ന പോര്‍ട്സ്മത് ഉടമ്പടി പ്രകാരം ഈ പ്രദേശം ജപ്പാന്റെ അധീനതയിലായി. തുടര്‍ന്നു ഇത് ക്വാങ്തങ് (ഗംമിഴൌിഴ) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഡയ്റെന്‍ (ഉമശൃലി) എന്ന നാമം സ്വീകരിച്ച ഡാലിയന്‍ നഗരം വന്‍തോതിലുളള വികസനത്തിനും ആധുനികവത്കരണത്തിനും വിധേയമായതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. 
  1937-ല്‍ ക്വാങ്തങിന്റെ തലസ്ഥാനം ലൂഷനില്‍ നിന്നും ഡാലിയനിലേക്കു മാറ്റി. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ത്വരിത വികാസം നേടിയ ഈ പ്രദേശം 40-കളില്‍ ജപ്പാന്റെ നിയന്ത്രണത്തിന്‍ കീഴിലുളള മഞ്ചൂറിയയിലെ ഒരു മുഖ്യ തുറമുഖമായി മാറി. 1945-1955 കാലഘട്ടത്തില്‍ ഡയ്റെനും, ലൂഷനും (പോര്‍ട്ട് ആതര്‍) ഏകോപിച്ചു കൊണ്ടുള്ള ഒരു സിനോ-സോവിയറ്റ് നാവികത്താവളം രൂപം പൂണ്ടു. 
  രണ്ടാം ലോകയുദ്ധത്തിലെ ജപ്പാന്റെ പരാജയത്തെ തുടര്‍ന്ന് ഈ തുറമുഖങ്ങള്‍ സോവിയറ്റ് -ചൈനീസ് രാജ്യങ്ങളുടെ നിയന്ത്രണത്തിലായി (1945). 1955-ല്‍ ഇവ പൂര്‍ണമായും ചൈനക്ക് കൈമാറി. തുടര്‍ന്ന് ലൂഷന്‍ ചൈനീസ് നാവികത്താവളമായും, ഡയ്റെന്‍ ഘനവ്യവസായ കേന്ദ്രമായും വികസിച്ചു. എഴുപതുകളോടെ ചൈനയുടെ മുഖ്യ പെട്രോളിയം തുറമുഖം എന്ന ബഹുമതി ഡാലിയന് ലഭിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍