This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാഫൊഡില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാഫൊഡില്‍ ഉമളളീറശഹ അമരില്ലിഡേസി (അാമ്യൃഹഹശറമരലമല) സസ്യകുടുംബത്തില്...)
(ഡാഫൊഡില്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡാഫൊഡില്‍
+
=ഡാഫൊഡില്‍=
-
ഉമളളീറശഹ
+
Daffodil
-
അമരില്ലിഡേസി (അാമ്യൃഹഹശറമരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാസ്ത്രനാമം: നാര്‍സിസ്സസ് സ്യൂഡോനാര്‍സിസ്സസ് (ചമൃരശൌ ുലൌെറീിമൃരശൌ). ഈ ഇനമാണ് യൂറോപ്പില്‍ ധാരാളമായി കുവരുന്നത്. യൂറോപ്പാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള കിഴങ്ങില്‍ (യൌഹയ) നിന്നാണ് ഇവയില്‍ ഇലകളും തും ഉാകുന്നത്. നീളം കൂടി വീതി കുറഞ്ഞ ഇലകളാണ് ഇവയ്ക്കുള്ളത്. വസന്തകാലാരംഭത്തോടെ ഡാഫൊഡില്‍ പുഷ്പിക്കുന്നു. 40 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്ന തിന്റെ അഗ്രഭാഗത്ത് തിരശ്ചീനമായി വലുപ്പം കൂടിയ ഒരു പുഷ്പം ഉാകുന്നു. മഞ്ഞ, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുാകാറ്ു. ഇതിനു ആറു ബാഹ്യദളങ്ങള്ു. ദളപുഞ്ജം ആറുദളങ്ങള്‍ സംയോജിച്ചുായതാണ്. ആറു കേസരങ്ങളും ഒരു ജനിപുടവും ഉായിരിക്കും. ദളപുഞ്ജത്തിന്റെ മധ്യഭാഗത്തു നിന്നും കപ്പിന്റെ ആകൃതിയിലുള്ള ഒരു മകുടം ഉത്ഭവിക്കുന്നു. ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളുകളാണ്.
+
 
-
ഡാഫൊഡിലുകളുടെ കന്ദങ്ങള്‍ നട്ടാണ് പ്രജനനം നടത്തുന്നത്. സെപ്. മാസാരംഭത്തോടെ നനവുള്ള മണ്ണില്‍ കന്ദങ്ങള്‍ നടുന്നു. തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പു തന്നെ വേരുകളുായി ഇവ വളര്‍ന്നു തുടങ്ങും.  
+
അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാസ്ത്രനാമം: ''നാര്‍സിസ്സസ് സ്യൂഡോനാര്‍സിസ്സസ് (Narcissus Pseudonarcissus)''. ഈ ഇനമാണ് യൂറോപ്പില്‍ ധാരാളമായി കണ്ടുവരുന്നത്. യൂറോപ്പാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള കിഴങ്ങില്‍ (bulb) നിന്നാണ് ഇവയില്‍ ഇലകളും തണ്ടും ഉണ്ടാകുന്നത്. നീളം കൂടി വീതി കുറഞ്ഞ ഇലകളാണ് ഇവയ്ക്കുള്ളത്. വസന്തകാലാരംഭത്തോടെ ഡാഫൊഡില്‍ പുഷ്പിക്കുന്നു. 40 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്ന തിന്റെ അഗ്രഭാഗത്ത് തിരശ്ചീനമായി വലുപ്പം കൂടിയ ഒരു പുഷ്പം ഉണ്ടാകുന്നു. മഞ്ഞ, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുണ്ടാകാറുണ്ട്. ഇതിനു ആറു ബാഹ്യദളങ്ങളുണ്ട്. ദളപുഞ്ജം ആറുദളങ്ങള്‍ സംയോജിച്ചുണ്ടായതാണ്. ആറു കേസരങ്ങളും ഒരു ജനിപുടവും ഉണ്ടായിരിക്കും. ദളപുഞ്ജത്തിന്റെ മധ്യഭാഗത്തു നിന്നും കപ്പിന്റെ ആകൃതിയിലുള്ള ഒരു മകുടം ഉത്ഭവിക്കുന്നു. ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളുകളാണ്.
-
വീട്ടിനകത്ത് വെള്ളം നിറച്ച ചെറിയ പാത്രങ്ങളിലോ ചെറുകല്ലുകളും മണലും വെള്ളവും നിറച്ച പാത്രങ്ങളിലോ അധികം സൂര്യപ്രകാശമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് കന്ദങ്ങള്‍ സൂക്ഷിച്ചാല്‍ വേരുകളുായി അവ വളരും. പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ഇതിനെ മാറ്റിയാല്‍ ഇവ പുഷ്പിക്കുകയും ചെയ്യും.
+
[[Image:Daffodils.png|left|thumb|ഡാഫൊഡില്‍]]
-
മഞ്ഞനിറമുള്ള പുഷ്പങ്ങളുാകുന്ന നാര്‍സിസ്സസ് സ്യൂഡോനാര്‍സിസ്സസ് എന്നയിനമാണ് സാധാരണ കുവരുന്നത്. പുഷ്പത്തിന്റെ മധ്യഭാഗത്തു കാണപ്പെടുന്ന ചെയുടെ ആകൃതിയിലുള്ള ഗാഢമകുടം ഇതിന്റെ ഒരു സവിശേഷതയാണ്. മഞ്ഞപ്പുഷ്പങ്ങളും ചെറിയ മകുടവുമുള്ള ഇനമാണ്.  
+
 
-
നാ. ജോങ്കില (. ഖീിൂൌശഹഹമ)  . വെളുത്ത നിറമുള്ള പുഷ്പങ്ങളും, ബാഹ്യമാത്രമായ മകുടത്തോടു കൂടിയതുമാണ് നാ. പോയറ്റിക്കസ് (. ുീലശേരൌ) ഇനം. പോളിയാന്തസ് എന്നു പരക്കെ അറിയപ്പെടുന്ന നാ.ടാസ്സെറ്റയ്ക്ക് (.മ്വേലമേേ) വെള്ളയോ മഞ്ഞയോ നിറമുള്ള പുഷ്പങ്ങളായിരിക്കും. അംബല്‍ പുഷ്പമഞ്ജരിയായി ഉാകുന്ന പുഷ്പങ്ങള്‍ക്ക് ചെറിയ കൊറോണയാണുള്ളത്. നീളം കൂടിയതും കീഴോട്ട് തൂങ്ങിക്കിടക്കുന്നതുമായ വെളുത്ത പുഷ്പങ്ങളാണ് നാ. ട്രിയാര്‍ഡസ് (.ൃശമൃറൌ) എന്നയിനത്തില്‍ കാണപ്പെടുന്നത്. നാര്‍സിസ്സസിന്റെ സങ്കര ഇനങ്ങളുടെ പുഷ്പങ്ങള്‍ വെള്ള, മഞ്ഞ, ഇളം ചുവപ്പ്, ഇളം മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. ദളപുഞ്ജവും കൊറോണയും ഒരുനിറത്തിലോ, രു നിറങ്ങളിലോ കാണാറ്ു. കൊറോണക്ക് ഒന്നിലധികം വര്‍ണങ്ങളുായിരിക്കും.
+
ഡാഫൊഡിലുകളുടെ കന്ദങ്ങള്‍ നട്ടാണ് പ്രജനനം നടത്തുന്നത്. സെപ്. മാസാരംഭത്തോടെ നനവുള്ള മണ്ണില്‍ കന്ദങ്ങള്‍ നടുന്നു. തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പു തന്നെ വേരുകളുണ്ടായി ഇവ വളര്‍ന്നു തുടങ്ങും.  
-
നാര്‍സിസ്സസിന്റെ കന്ദത്തില്‍ ചിലയിനം ആല്‍ക്കലോയ്ഡുകള്‍ അടങ്ങിരിക്കുന്നു. ഇതു ഭക്ഷിച്ചാല്‍ ദഹനക്കേട്, ഛര്‍ദി, വയറിളക്കരോഗങ്ങള്‍, പനി, വിറയല്‍ എന്നിവ അനുഭവപ്പെടാറ്ു.
+
 
-
ലാവണ്യമിയലുന്ന ഇതിന്റെ പുഷ്പമഞ്ജരി അനേകം കവികളുടെ സര്‍ഗശക്തിയെ ത്വരിപ്പിച്ചിട്ട്ു. ഡാഫൊഡില്‍ പൂക്കളിലൂടെ പ്രപഞ്ചസൌന്ദര്യം മുഴുവന്‍ കത്തിെയ കവികളില്‍ പ്രമുഖനാണ് വെഡ്സ്വര്‍ത്ത്. ഇദ്ദേഹത്തിന്റെ 'ഡാഫൊഡില്‍സ്' എന്ന ഇംനീഷ് കവിത അതിമനോഹരമായ ഒരു കലാസൃഷ്ടിയാണ്.
+
വീട്ടിനകത്ത് വെള്ളം നിറച്ച ചെറിയ പാത്രങ്ങളിലോ ചെറുകല്ലുകളും മണലും വെള്ളവും നിറച്ച പാത്രങ്ങളിലോ അധികം സൂര്യപ്രകാശമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് കന്ദങ്ങള്‍ സൂക്ഷിച്ചാല്‍ വേരുകളുണ്ടായി അവ വളരും. പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ഇതിനെ മാറ്റിയാല്‍ ഇവ പുഷ്പിക്കുകയും ചെയ്യും.
 +
 
 +
മഞ്ഞനിറമുള്ള പുഷ്പങ്ങളുണ്ടാകുന്ന നാര്‍സിസ്സസ് സ്യൂഡോനാര്‍സിസ്സസ് എന്നയിനമാണ് സാധാരണ കണ്ടുവരുന്നത്. പുഷ്പത്തിന്റെ മധ്യഭാഗത്തു കാണപ്പെടുന്ന ചെണ്ടയുടെ ആകൃതിയിലുള്ള ഗാഢമകുടം ഇതിന്റെ ഒരു സവിശേഷതയാണ്. മഞ്ഞപ്പുഷ്പങ്ങളും ചെറിയ മകുടവുമുള്ള ഇനമാണ്. ''നാ. ജോങ്കില (N. Jonquilla''. വെളുത്ത നിറമുള്ള പുഷ്പങ്ങളും, ബാഹ്യമാത്രമായ മകുടത്തോടു കൂടിയതുമാണ് ''നാ. പോയറ്റിക്കസ് (N.poeticus)'' ഇനം. പോളിയാന്തസ് എന്നു പരക്കെ അറിയപ്പെടുന്ന ''നാ.ടാസ്സെറ്റയ്ക്ക് (N.tazetta)'' വെള്ളയോ മഞ്ഞയോ നിറമുള്ള പുഷ്പങ്ങളായിരിക്കും. അംബല്‍ പുഷ്പമഞ്ജരിയായി ഉണ്ടാകുന്ന പുഷ്പങ്ങള്‍ക്ക് ചെറിയ കൊറോണയാണുള്ളത്. നീളം കൂടിയതും കീഴോട്ട് തൂങ്ങിക്കിടക്കുന്നതുമായ വെളുത്ത പുഷ്പങ്ങളാണ് ''നാ. ട്രിയാര്‍ഡസ് (N.triardus)'' എന്നയിനത്തില്‍ കാണപ്പെടുന്നത്. ''നാര്‍സിസ്സസി''ന്റെ സങ്കര ഇനങ്ങളുടെ പുഷ്പങ്ങള്‍ വെള്ള, മഞ്ഞ, ഇളം ചുവപ്പ്, ഇളം മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. ദളപുഞ്ജവും കൊറോണയും ഒരുനിറത്തിലോ, രണ്ടു നിറങ്ങളിലോ കാണാറുണ്ട്.
 +
 
 +
കൊറോണക്ക് ഒന്നിലധികം വര്‍ണങ്ങളുണ്ടായിരിക്കും.നാര്‍സിസ്സസിന്റെ കന്ദത്തില്‍ ചിലയിനം ആല്‍ക്കലോയ്ഡുകള്‍ അടങ്ങിരിക്കുന്നു. ഇതു ഭക്ഷിച്ചാല്‍ ദഹനക്കേട്, ഛര്‍ദി, വയറിളക്കരോഗങ്ങള്‍, പനി, വിറയല്‍ എന്നിവ അനുഭവപ്പെടാറുണ്ട്.
 +
 
 +
ലാവണ്യമിയലുന്ന ഇതിന്റെ പുഷ്പമഞ്ജരി അനേകം കവികളുടെ സര്‍ഗശക്തിയെ ത്വരിപ്പിച്ചിട്ടുണ്ട്. ഡാഫൊഡില്‍ പൂക്കളിലൂടെ പ്രപഞ്ചസൗന്ദര്യം മുഴുവന്‍ കണ്ടെത്തിയ കവികളില്‍ പ്രമുഖനാണ് വെഡ്സ് വര്‍ത്ത്. ഇദ്ദേഹത്തിന്റെ 'ഡാഫൊഡില്‍സ്' എന്ന ഇംഗ്ലീഷ് കവിത അതിമനോഹരമായ ഒരു കലാസൃഷ്ടിയാണ്.

Current revision as of 08:19, 12 ഡിസംബര്‍ 2008

ഡാഫൊഡില്‍

Daffodil

അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാസ്ത്രനാമം: നാര്‍സിസ്സസ് സ്യൂഡോനാര്‍സിസ്സസ് (Narcissus Pseudonarcissus). ഈ ഇനമാണ് യൂറോപ്പില്‍ ധാരാളമായി കണ്ടുവരുന്നത്. യൂറോപ്പാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള കിഴങ്ങില്‍ (bulb) നിന്നാണ് ഇവയില്‍ ഇലകളും തണ്ടും ഉണ്ടാകുന്നത്. നീളം കൂടി വീതി കുറഞ്ഞ ഇലകളാണ് ഇവയ്ക്കുള്ളത്. വസന്തകാലാരംഭത്തോടെ ഡാഫൊഡില്‍ പുഷ്പിക്കുന്നു. 40 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്ന തിന്റെ അഗ്രഭാഗത്ത് തിരശ്ചീനമായി വലുപ്പം കൂടിയ ഒരു പുഷ്പം ഉണ്ടാകുന്നു. മഞ്ഞ, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുണ്ടാകാറുണ്ട്. ഇതിനു ആറു ബാഹ്യദളങ്ങളുണ്ട്. ദളപുഞ്ജം ആറുദളങ്ങള്‍ സംയോജിച്ചുണ്ടായതാണ്. ആറു കേസരങ്ങളും ഒരു ജനിപുടവും ഉണ്ടായിരിക്കും. ദളപുഞ്ജത്തിന്റെ മധ്യഭാഗത്തു നിന്നും കപ്പിന്റെ ആകൃതിയിലുള്ള ഒരു മകുടം ഉത്ഭവിക്കുന്നു. ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളുകളാണ്.

ഡാഫൊഡില്‍

ഡാഫൊഡിലുകളുടെ കന്ദങ്ങള്‍ നട്ടാണ് പ്രജനനം നടത്തുന്നത്. സെപ്. മാസാരംഭത്തോടെ നനവുള്ള മണ്ണില്‍ കന്ദങ്ങള്‍ നടുന്നു. തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പു തന്നെ വേരുകളുണ്ടായി ഇവ വളര്‍ന്നു തുടങ്ങും.

വീട്ടിനകത്ത് വെള്ളം നിറച്ച ചെറിയ പാത്രങ്ങളിലോ ചെറുകല്ലുകളും മണലും വെള്ളവും നിറച്ച പാത്രങ്ങളിലോ അധികം സൂര്യപ്രകാശമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് കന്ദങ്ങള്‍ സൂക്ഷിച്ചാല്‍ വേരുകളുണ്ടായി അവ വളരും. പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ഇതിനെ മാറ്റിയാല്‍ ഇവ പുഷ്പിക്കുകയും ചെയ്യും.

മഞ്ഞനിറമുള്ള പുഷ്പങ്ങളുണ്ടാകുന്ന നാര്‍സിസ്സസ് സ്യൂഡോനാര്‍സിസ്സസ് എന്നയിനമാണ് സാധാരണ കണ്ടുവരുന്നത്. പുഷ്പത്തിന്റെ മധ്യഭാഗത്തു കാണപ്പെടുന്ന ചെണ്ടയുടെ ആകൃതിയിലുള്ള ഗാഢമകുടം ഇതിന്റെ ഒരു സവിശേഷതയാണ്. മഞ്ഞപ്പുഷ്പങ്ങളും ചെറിയ മകുടവുമുള്ള ഇനമാണ്. നാ. ജോങ്കില (N. Jonquilla. വെളുത്ത നിറമുള്ള പുഷ്പങ്ങളും, ബാഹ്യമാത്രമായ മകുടത്തോടു കൂടിയതുമാണ് നാ. പോയറ്റിക്കസ് (N.poeticus) ഇനം. പോളിയാന്തസ് എന്നു പരക്കെ അറിയപ്പെടുന്ന നാ.ടാസ്സെറ്റയ്ക്ക് (N.tazetta) വെള്ളയോ മഞ്ഞയോ നിറമുള്ള പുഷ്പങ്ങളായിരിക്കും. അംബല്‍ പുഷ്പമഞ്ജരിയായി ഉണ്ടാകുന്ന പുഷ്പങ്ങള്‍ക്ക് ചെറിയ കൊറോണയാണുള്ളത്. നീളം കൂടിയതും കീഴോട്ട് തൂങ്ങിക്കിടക്കുന്നതുമായ വെളുത്ത പുഷ്പങ്ങളാണ് നാ. ട്രിയാര്‍ഡസ് (N.triardus) എന്നയിനത്തില്‍ കാണപ്പെടുന്നത്. നാര്‍സിസ്സസിന്റെ സങ്കര ഇനങ്ങളുടെ പുഷ്പങ്ങള്‍ വെള്ള, മഞ്ഞ, ഇളം ചുവപ്പ്, ഇളം മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. ദളപുഞ്ജവും കൊറോണയും ഒരുനിറത്തിലോ, രണ്ടു നിറങ്ങളിലോ കാണാറുണ്ട്.

കൊറോണക്ക് ഒന്നിലധികം വര്‍ണങ്ങളുണ്ടായിരിക്കും.നാര്‍സിസ്സസിന്റെ കന്ദത്തില്‍ ചിലയിനം ആല്‍ക്കലോയ്ഡുകള്‍ അടങ്ങിരിക്കുന്നു. ഇതു ഭക്ഷിച്ചാല്‍ ദഹനക്കേട്, ഛര്‍ദി, വയറിളക്കരോഗങ്ങള്‍, പനി, വിറയല്‍ എന്നിവ അനുഭവപ്പെടാറുണ്ട്.

ലാവണ്യമിയലുന്ന ഇതിന്റെ പുഷ്പമഞ്ജരി അനേകം കവികളുടെ സര്‍ഗശക്തിയെ ത്വരിപ്പിച്ചിട്ടുണ്ട്. ഡാഫൊഡില്‍ പൂക്കളിലൂടെ പ്രപഞ്ചസൗന്ദര്യം മുഴുവന്‍ കണ്ടെത്തിയ കവികളില്‍ പ്രമുഖനാണ് വെഡ്സ് വര്‍ത്ത്. ഇദ്ദേഹത്തിന്റെ 'ഡാഫൊഡില്‍സ്' എന്ന ഇംഗ്ലീഷ് കവിത അതിമനോഹരമായ ഒരു കലാസൃഷ്ടിയാണ്.

താളിന്റെ അനുബന്ധങ്ങള്‍