This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയാറ്റമുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:40, 10 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡയാറ്റമുകള്‍ ഉശമീാ വ്യാവസായിക പ്രാധാന്യമുള്ള ഒരിനം ആല്‍ഗ.ബാസില്ലാരിയോ- ഫൈസി (ആമരശഹഹമൃശീുവ്യരലമല) കുടുംബത്തില്‍പ്പെടുന്നു. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ഡയാറ്റമുകള്‍ സമൃദ്ധമായി വളരും. ഇവ ഏകകോശജീവികളായും കോളനികളായും കാണപ്പെടുന്നു. സമുദ്രജലത്തില്‍ ജീവിക്കുന്ന ഡയാറ്റമുകള്‍ പാറകളില്‍ പറ്റിപ്പിടിച്ചോ, ചുവന്ന ആല്‍ഗകളിലും തവിട്ടു ആല്‍ഗകളിലും മറ്റും അധിജീവി സസ്യങ്ങളായോ ജീവിക്കുന്നു. ചിലയിനങ്ങള്‍ പ്ളവകങ്ങളാണ്. പുറം കടലിലെ എല്ലാ ജന്തുക്കളുടേയും പ്രധാന ഭക്ഷണം ഡയാറ്റമുകളാണ്. കോശഭിത്തിയുടെ ഘടനയെയും അലങ്കാരങ്ങളെയും ആസ്പദമാക്കിയാണ് ഡയാറ്റമോളജിസ്റ്റുകള്‍ ഈ വിഭാഗത്തിന്റെ വര്‍ഗീകരണം നടത്തിയിരിക്കുന്നത്. കോശഭിത്തിയും അതിനുള്ളിലെ പ്രോട്ടോപ്ളാസ്റ്റുമുള്‍പ്പെട്ടതാണ് ഫ്റസ്റ്റ്യൂള്‍(ളൃൌൌഹല). കോശഭിത്തിക്ക് പരസ്പരം യോജിപ്പിക്കപ്പെട്ടിട്ടുള്ള ര് അതിവ്യാപിത പകുതികള്ു; പുറമേയുള്ള എപ്പിത്തീക്കയും അകത്തുള്ള ഹൈപ്പോത്തീക്കയും. രു പകുതികള്‍ക്കും സിലിക്കാമയമായ ഭാഗത്ത് പരന്നതെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഓരോ വാല്‍വ് ഉായിരിക്കും. ഈ വാല്‍വിന് നീളം കൂടി വീതി കുറഞ്ഞ റാഫേ (ഞമുവല) എന്നറിയപ്പെടുന്ന ഒരു സുഷിരം കാണപ്പെടുന്നു. രു പകുതികളും തമ്മില്‍ യോജിക്കുന്ന ഭാഗമാണ് കണക്ടിങ്ങ് ബാന്‍ഡ്. എപ്പിത്തീക്കയുടെ കണക്ടിങ്ങ് ബാന്‍ഡ് ഹൈപ്പോത്തീക്കയെ അതിവ്യാപനം ചെയ്യുന്ന ഭാഗത്തായാണ് രു ബാന്‍ഡുകളും ഒത്തു ചേരുന്നത്. ഈ ഭാഗം ഗര്‍ഡില്‍ (ഴശൃറഹല) എന്നറിയപ്പെടുന്നു. ഒരു വാല്‍വില്‍ നിക്ഷേപിക്കപ്പെടുന്ന സിലിക്കാമയ വസ്തു ഓരോ ജീനസ്സിനും സ്പീഷീസിനും സവിശേഷമായിരിക്കും. വാല്‍വിന്റെ അലങ്കരണമനുസരിച്ച് സെന്‍ട്രേലിസ് (ഇലിൃമഹല), പെന്നേലിസ് (ജലിിമഹല), എന്നിങ്ങനെ ഡയാറ്റമുകള്‍ തരം തിരിക്കപ്പെട്ടിരിക്കുന്നു. സെന്‍ട്രേലിസില്‍ ഒരു കേന്ദ്രബിന്ദുവിനു ചുറ്റും അരീയമായും സമമിതമായും ക്രമീകരിച്ചിട്ടുള്ള സിലിക്കാമയ വസ്തുവാണ് കാണപ്പെടുന്നത്. എന്നാല്‍ പെന്നേലിസില്‍ ഇത് ദ്വിപാര്‍ശ്വികമായി സമമിതമോ, ഒരു അക്ഷീയ ബാന്‍ഡിനെ ആധാരമാക്കി അസമമിതമോ ആയി ക്രമീകരിച്ചിരിക്കും. കോശത്തിനുള്ളില്‍ കോശഭിത്തിയോട് ചേര്‍ന്ന് സൈറ്റോപ്ളാസ സ്തരത്തില്‍ മഞ്ഞയോ തവിട്ടോ നിറമുള്ള ക്രോമാറ്റോഫോറുകളുായിരിക്കും. സ്പീഷീസുതോറും ക്രോമാറ്റോഫോറുകളുടെ എണ്ണത്തിലും ആകൃതിയിലും വ്യത്യാസമുായിരിക്കും. ക്ളോറോഫില്‍ 'എ'യ്ക്കും ക്ളോറോഫില്‍ 'ബി'യ്ക്കും കരോട്ടിനും പുറമേ ഡയാറ്റ മുകളില്‍ മാത്രം കുവരുന്ന സാന്തോഫില്ലുകളും ക്രോമാറ്റോഫോറുകളില്‍ കാണപ്പെടുന്നു. ക്രോമാറ്റോഫോറുകളില്‍ ഒന്നോ അതിലധികമോ പൈറിനോയിഡുകളുായിരിക്കും; പൈറിനോയിഡുകള്‍ ഇല്ലാത്ത അവസ്ഥയും വിരളമല്ല. ക്രോമാറ്റോഫോറുകള്‍ പ്രകാശ സംശ്ളേഷണ പ്രവര്‍ത്തനം മൂലം സംഭരിക്കുന്നത് കൊഴുപ്പ് ആയിരിക്കും. സൈറ്റോപ്ളാസസ്തരത്തില്‍ ക്രോമാറ്റോഫോറുകള്‍ മാത്രമല്ല ഗോളാകാരമോ അണ്ഡാകാരമോ ആയ കേന്ദ്രരിക്തികയുമ്ു. ഡയാറ്റമുകളുടെ ചലനം കോശങ്ങളിലെ സൈറ്റോപ്ളാസ്മിക പ്രവാഹത്തെ ആശ്രയിച്ചാണിരിക്കുന്നത്. അലൈംഗിക പ്രത്യുത്പാദനം പ്രധാനമായും കായികകോശവിഭജനം മൂലമാണ്; ലൈംഗിക പ്രത്യുത്പാദനവും അപൂര്‍വമല്ല. കോശവിഭജനം പ്രധാനമായും രാത്രികാലങ്ങളിലാണ് നടക്കാറുള്ളത്. കോശവിഭജനത്തിനു മുമ്പു തന്നെ മാതൃകോശത്തിന്റെ രു വാല്‍വുകളും അല്പം അകന്നുമാറി അവിടെ ചെറിയൊരു വിടവു രൂപംകൊള്ളുന്നു. തുടര്‍ന്നു പ്രോട്ടോപ്ളാസം വികസിച്ച് രായി വിഭജിക്കപ്പെടുന്നു. ഇതോടൊപ്പം തന്നെ കോശകേന്ദ്രവും രു തുല്യഭാഗങ്ങളായി വിഭജിക്കപ്പെടുന്നു. തന്മൂലം വാല്‍വിന്റെ തലത്തില്‍ ഒരു കോശകേന്ദ്രം മാത്രമുള്ള രു ഭാഗങ്ങളുാകുന്നു. താമസിയാതെ കണക്ടിങ് ബാന്‍ഡുകളുള്ള പുതിയ വാല്‍വുകള്‍ പുതിയതായി രൂപം കൊ പ്രോട്ടോപ്ളാസത്തിനു പുറമേയായി നിക്ഷേപിക്കപ്പെടുന്നു. മാതൃകോശത്തിന്റെ ഹൈപ്പോത്തീക്ക ഒരു പുത്രികാകോശത്തിന്റെ എപ്പീത്തീക്കയായും; എപ്പീത്തിക്ക മറ്റൊരു പുത്രികാകോശത്തിന്റെ എപ്പിത്തീക്കയായും രൂപപ്പെടുന്നു. പുത്രികാകോശങ്ങള്‍ക്ക് പുതിയതായുാകുന്ന കോശഭിത്തി എപ്പോഴും ഹൈപ്പോത്തീക്കയായിരിക്കും. കായികകോശവിഭജനം മൂലം വലുപ്പ വ്യത്യസമുള്ള രു പുത്രികാ കോശങ്ങളാണുാവുക. തുടര്‍ച്ചയായ കായിക വിഭജനം ഡയാറ്റമുകളുടെ സന്തതി പരമ്പരകള്‍ക്ക് വലുപ്പക്കുറവു സംഭവിക്കാനിടയാക്കുന്നു. പെന്നേലിസ് വിഭാഗത്തില്‍പ്പെട്ട ഡയാറ്റമുകളില്‍ ലൈംഗിക പ്രത്യുത്പാദനം നടക്കുന്നത് അമീബപോലെയുള്ള ര് ഗാമീറ്റുകള്‍ സംയോജിക്കുന്നതു (ഐസോഗാമസ്) മൂലമാണ്. അടുത്തടുത്തുള്ള ഒരു ജോടി കോശങ്ങള്‍ സംയോജിച്ച് ഒരു ദ്വിപ്ളോയിഡ് കോശകേന്ദ്രം രൂപപ്പെടുന്നു. ഈ കോശകേന്ദ്രം മിയോട്ടികമായി വിഭജിച്ചുാകുന്ന നാലുഭാഗങ്ങളില്‍ രണ്ണെം ഗാമീറ്റുകളായിത്തീരുന്നു. മറ്റു രും നശിച്ചു പോവുകയും ചെയ്യും. സെന്‍ട്രേലിസ് ഡയാറ്റമുകളില്‍ രു ഫ്ളാജല്ലങ്ങളുള്ള പുരുഷബീജം ചലനശേഷിയില്ലാത്ത ഒരു അണ്ഡവുമായി സംയോജിച്ചാണ് ലൈംഗിക പ്രത്യുത്പാദനം നടക്കുന്നത്. അതിനുശേഷം അണ്ഡധാനി (ഛീഴീിശൌാ) ആയിത്തീരാനുള്ള കോശത്തിനും കോശകേന്ദ്രത്തിനും നീളം വര്‍ധിക്കുന്നു. കോശകേന്ദ്രത്തിന്റെ മിയോട്ടിക വിഭജനം മൂലമുാകുന്ന ഒരു ഭാഗമൊഴികെ ബാക്കിയെല്ലാം നശിച്ചുപോകുന്നു; അവശേഷിക്കുന്ന ഭാഗം അണ്ഡം ആയിത്തീരുന്നു. സ്പെര്‍മാറ്റോഗോണിയമായി വര്‍ത്തിക്കുന്ന കോശം മിയോട്ടികമായി വിഭജിച്ച് നാല് ഒറ്റ ഫ്ളാജല്ലമുള്ള സ്പെര്‍മാറ്റോസോവോയിഡുകളുാകുന്നു (ുലൃാമീ്വീശറ). ഇവ അണ്ഡധാനിക്കടുത്തെത്തി ഒരെണ്ണം അണ്ഡവുമായി യോജിക്കുന്നു. സംയോജനശേഷം യുഗ്മനജം (്വ്യഴീലേ) വളര്‍ന്ന് പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ സ്ത്രീകോശത്തില്‍ നിന്നു വേര്‍പെട്ട് അത് ഒരു ഓക്സോസ്പോര്‍ (ഛീഃുീൃല) ആയിത്തീരുന്നു. ഈ ഓക്സോസ്പോറിന്റെ സ്രവമാണ് കോശഭിത്തിക്ക് രൂപം നല്‍കുന്നത്. ഇത്തരത്തില്‍ ഓക്സോസ്പോറുകള്‍ ഉാകുന്നതിനാല്‍ കായികകോശവിഭജനഫലമായുാകുന്ന കോശങ്ങളുടെ വലുപ്പ വ്യത്യാസം പ്രകടമാകുന്നില്ല. നോ: ഡയാറ്റമേഷ്യസ് എര്‍ത്ത്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍