This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയസ്ട്രോഫിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയസ്ട്രോഫിസം ഉശമൃീുവശാ വിവര്‍ത്തനിക (ലേരീിശര) പ്രതിഭാസത്തിന്റെ ഫലമാ...)
 
വരി 1: വരി 1:
-
ഡയസ്ട്രോഫിസം
+
=ഡയസ്ട്രോഫിസം=
-
ഉശമൃീുവശാ
+
Diastrophism
-
വിവര്‍ത്തനിക (ലേരീിശര) പ്രതിഭാസത്തിന്റെ ഫലമായി ഭൂവത്ക്കത്തിലുാകുന്ന ചലനങ്ങള്‍. വന്‍കരകള്‍, കടലിന്റെ അടിത്തട്ട്, പീഠഭൂമി, പര്‍വതനിരകള്‍ എന്നിവയുടെ രൂപീകരണവും ഡയസ്ട്രോഫിസത്തില്‍ ഉള്‍പ്പെടുന്നു. കോര്‍ഡില്ലെറന്‍ ഭൂപ്രദേശത്തിന്റെ ഭൂമിശാസ്ത്ര സവിശേഷതകളുടെ നിര്‍വചനാര്‍ഥം ജെ. ഡബ്ളിയൂ. പവ്വല്‍ എന്ന ഭൌമശാസ്ത്രജ്ഞനാണ് 'ഡയസ്ട്രോഫിസം' എന്ന പദം സന്നിവേശിപ്പിച്ചത്. പവ്വലിന്റെ സഹപ്രവര്‍ത്തകന്‍ ജെ. കെ. ഗില്‍ബര്‍ട്ട് ഡയസ്ട്രോഫിസത്തെ രായി വര്‍ഗീകരിച്ചു: (1) ഓറോജനി (പര്‍വതരൂപീകരണം) (2) എപ്പിറോജനി (ഭൌമോപരിതലത്തിലുാകുന്ന ലഘു ഉയര്‍ച്ചകളും അവനമനങ്ങളും).
+
 
-
ഭൌമോപരിതലത്തിന് രൂപവൈകൃതം സൃഷ്ടിക്കുന്ന തുടര്‍ പ്രതിഭാസമാണ് ഡയസ്ട്രോഫിസം. അസ്ഥിര മേഖലകളിലെ ആധുനിക ചലനങ്ങള്‍ പ്രധാന ഭൂചലനങ്ങള്‍ക്കും ഭൌമോപരിതലത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും നിദാനമാകാറ്ു. ഹിമയുഗത്തിന് ശേഷമുളള ഭൂവിജ്ഞാനീയ കാലഘട്ടങ്ങളില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെട്ട അവസാദങ്ങള്‍ക്ക് സംഭവിച്ച ഉയര്‍ച്ചയും ഡയസ്ട്രോഫിസത്തിന് ഉദാഹരണമായിപ്പറയാം. ശക്തമായ ഡയസ്ട്രോഫിക് പ്രവര്‍ത്തനങ്ങള്‍ അഗ്നിപര്‍വതങ്ങള്‍ക്കും കായാന്തരീകരണത്തിനും കാരണമാകാറ്ു. ഡയസ്ട്രോഫിസത്തിന്റെ അടിസ്ഥാന കാരണം ഇന്നും അജ്ഞാതമാണ്.
+
വിവര്‍ത്തനിക (tectonic) പ്രതിഭാസത്തിന്റെ ഫലമായി ഭൂവത്ക്കത്തിലുണ്ടാകുന്ന ചലനങ്ങള്‍. വന്‍കരകള്‍, കടലിന്റെ അടിത്തട്ട്, പീഠഭൂമി, പര്‍വതനിരകള്‍ എന്നിവയുടെ രൂപീകരണവും ഡയസ്ട്രോഫിസത്തില്‍ ഉള്‍പ്പെടുന്നു. കോര്‍ഡില്ലെറന്‍ ഭൂപ്രദേശത്തിന്റെ ഭൂമിശാസ്ത്ര സവിശേഷതകളുടെ നിര്‍വചനാര്‍ഥം ജെ. ഡബ്ളിയൂ. പവ്വല്‍ എന്ന ഭൗമശാസ്ത്രജ്ഞനാണ് 'ഡയസ്ട്രോഫിസം' എന്ന പദം സന്നിവേശിപ്പിച്ചത്. പവ്വലിന്റെ സഹപ്രവര്‍ത്തകന്‍ ജെ. കെ. ഗില്‍ബര്‍ട്ട് ഡയസ്ട്രോഫിസത്തെ രണ്ടായി വര്‍ഗീകരിച്ചു: (1) ഓറോജനി (പര്‍വതരൂപീകരണം) (2) എപ്പിറോജനി (ഭൗമോപരിതലത്തിലുണ്ടാകുന്ന ലഘു ഉയര്‍ച്ചകളും അവനമനങ്ങളും).
 +
 
 +
ഭൗമോപരിതലത്തിന് രൂപവൈകൃതം സൃഷ്ടിക്കുന്ന തുടര്‍ പ്രതിഭാസമാണ് ഡയസ്ട്രോഫിസം. അസ്ഥിര മേഖലകളിലെ ആധുനിക ചലനങ്ങള്‍ പ്രധാന ഭൂചലനങ്ങള്‍ക്കും ഭൗമോപരിതലത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും നിദാനമാകാറുണ്ട്. ഹിമയുഗത്തിന് ശേഷമുളള ഭൂവിജ്ഞാനീയ കാലഘട്ടങ്ങളില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെട്ട അവസാദങ്ങള്‍ക്ക് സംഭവിച്ച ഉയര്‍ച്ചയും ഡയസ്ട്രോഫിസത്തിന് ഉദാഹരണമായിപ്പറയാം. ശക്തമായ ഡയസ്ട്രോഫിക് പ്രവര്‍ത്തനങ്ങള്‍ അഗ്നിപര്‍വതങ്ങള്‍ക്കും കായാന്തരീകരണത്തിനും കാരണമാകാറുണ്ട്. ഡയസ്ട്രോഫിസത്തിന്റെ അടിസ്ഥാന കാരണം ഇന്നും അജ്ഞാതമാണ്.

Current revision as of 08:49, 10 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍