This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയണീഷ്യസ്, ഹാലികാര്‍ണസസിലെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയണീഷ്യസ്, ഹാലികാര്‍ണസസിലെ
Dionysius of Halicarnassus
ബി.സി. ഒന്നാം ശ.-ല്‍ ജീവിച്ചിരുന്ന യവന ചരിത്രകാരന്. വാഗ്മി എന്ന നിലയ്ക്കും ഇദ്ദേഹം പ്രശസ്തനായിരുന്നു. ഏഷ്യാമൈനറിലെ ഹാലികാര്ണസസില് ജനിച്ചു. ഏകദേശം ബി.സി. 30-ല്‍ ഇദ്ദേഹം റോമില്‍ കുടിയേറി. റോമന്‍ ചരിത്രത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ കൃതി ഒന്നാം പ്യൂണിക് യുദ്ധം വരെയുള്ള (ബി.സി.264) കാലഘട്ടത്തിന്റേതാണ്. പ്രാചീന റോമാചരിത്രത്തെ സംബന്ധിച്ച ആധികാരിക ഗ്രന്ഥമായി ഇത് കണക്കാക്കപ്പെടുന്നു. ഏറെ ഗവേഷണം നടത്തിയാണ് ഇദ്ദേഹം ആധികാരികവും വിശ്വസനീയവുമായ ചരിത്ര രചന നിര്‍വഹിച്ചതെന്നു കരുതുന്നു. ഇദ്ദേഹത്തിന്റെ ചരിത്ര രചനകളില്‍ റോമിനോടുള്ള പക്ഷപാതം പ്രകടമാണെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഓണ്‍ ഇമിറ്റേഷന്‍, കമന്ററീസ് ഓണ്‍ ദി എന്‍ഷ്യന്റ് ഒറേറ്റേഴ്സ്, ഓണ്‍ ദി അറേഞ്ച്മെന്റ് ഒഫ് വേര്‍ഡ്സ് എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതര കൃതികള്‍.
(എസ്. രാമചന്ദ്രന് നായര്‍)