This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയണിസിയസ് (അലക്സാന്‍ഡ്രിയ), വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:31, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡയണിസിയസ് (അലക്സാന്‍ഡ്രിയ), വിശുദ്ധ

ഉശ്യീിശൌെ (ീള അഹലഃമിറൃശമ), ടമശി

അലക്സാന്‍ഡ്രിയയിലെ ബിഷപ്പായിരുന്ന ക്രൈസ്തവ പണ്ഡിതന്‍ .'മഹാനായ ഡയണിസിയസ് ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ചുള്ള രേഖകള്‍ ലഭ്യമല്ല. വിഗ്രഹാരാധകരുടെ (പേഗന്‍) മതങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഡയണിസിയസ് ഈജിപ്ഷ്യന്‍ മതപണ്ഡിതനായ ഒരിഗന്റെ ശിഷ്യനാണ്. 231-32-ല്‍ അലക്സാന്‍ഡ്രിയയില്‍ ക്രിസ്തുമത തത്ത്വങ്ങള്‍ അഭ്യസിപ്പിച്ചിരുന്ന പാഠശാലയുടെ മേധാവിയായി സേവനം അനുഷ്ഠിച്ചു. 247-48-ല്‍ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഡീസിയന്‍ (ഉലരശമി) ചക്രവര്‍ത്തിയുടെ മതപീഡനത്തെത്തുടര്‍ന്ന് 250-ല്‍ ഇദ്ദേഹം അലക്സാന്‍ഡ്രിയ വിട്ടു പോകുകയും 251-ല്‍ മടങ്ങിയെത്തുകയും ചെയ്തു. വലേറിയന്‍ (ഢമഹലൃശമി) ചക്രവര്‍ത്തിയുടെ മതപീഡനകാലഘട്ടത്തില്‍ (257-260) ഇദ്ദേഹം ലിബിയയിലേക്കു നാടുകടത്തപ്പെട്ടു. പിന്നീട് പല വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്തിയത്.

  ത്രിത്വത്തെക്കുറിച്ചുള്ള വിവാദങ്ങളില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തു. പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്നിവ ചേര്‍ന്നുള്ള ദൈവത്തിന്റെ ത്രിത്വഭാവങ്ങളിലെ പുത്രനെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വീക്ഷണം വിശുദ്ധ ഡയണിഷ്യസ് മാര്‍പ്പാപ്പയുടെ വിമര്‍ശനത്തിനു പാത്രമായി. ത്രിത്വത്തെ വിശദീകരിക്കാന്‍ ഇദ്ദേഹം രചിച്ച കൃതിയാണ് റിഫ്യൂട്ടേഷന്‍ ആന്റ് അപ്പോളജി. 265-ല്‍ അലക്സാന്‍ഡ്രിയയില്‍ വച്ച് ഇദ്ദേഹം കാലം ചെയ്തതായി കരുതപ്പെടുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍